മധുരമായ കുട്ടികളേ -
നിങ്ങള് ഇപ്പോള് പഴയ ലോകത്തിന്റെ ഗേറ്റില് നിന്നും പുറത്തുവന്ന്
ശാന്തിധാമത്തിലേക്കും, സുഖധാമത്തിലേക്കും പോവുകയാണ്, ബാബ തന്നെയാണ് മുക്തി-
ജീവന്മുക്തിയുടെ വഴി പറഞ്ഞുതരുന്നത്.
ചോദ്യം :-
വര്ത്തമാനസമയത്തെ ഏറ്റവും നല്ല കര്മ്മം എന്താണ്?
ഉത്തരം :-
ഏറ്റവും
നല്ല കര്മ്മം മനസാ, വാചാ, കര്മ്മണാ അന്ധരുടെ ഊന്നുവടിയാവുക എന്നതാണ്. നിങ്ങള്
കുട്ടികള് വിചാരസാഗരമഥനം ചെയ്യണം അതായത് ഏത് വാക്ക് എഴുതിയാല് മനുഷ്യര്ക്ക്
വീട്ടിലേക്കും(മുക്തിയുടെ) ജീവന്മുക്തിയിലേക്കുമുള്ള വഴി ലഭിക്കും. ഇവിടെ നിന്ന്
ശാന്തിയുടേയും സുഖത്തിന്റേയും ലോകത്തിലേക്ക് പോകുന്നതിനുള്ള വഴി
പറഞ്ഞുതരുന്നതാണ് എന്ന് മനുഷ്യര് സഹജമായി മനസ്സിലാക്കണം
ഓംശാന്തി.
മാന്ത്രികന്റെ വിളക്കിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അലാവുദ്ദീന്ന്റെ
വിളക്കിനെക്കുറിച്ചും പാടിയിട്ടുണ്ട്. അലാവുദ്ദീനിന്റെ വിളക്കോ അല്ലെങ്കില്
മാന്ത്രികന്റെ വിളക്കോ എന്തെല്ലാമാണ് കാണിച്ചിരിക്കുന്നത്! വൈകുണ്ഠം, സ്വര്ഗ്ഗം,
സുഖധാമം. വിളക്കിനെ പ്രകാശം എന്നാണ് പറയാറ്. ഇപ്പോഴാണെങ്കില് അന്ധകാരമല്ലേ.
ഇപ്പോള് വെളിച്ചം കാണിക്കുന്നതിനായി കുട്ടികള് പ്രദര്ശിനികളും, മേളകളും
സംഘടിപ്പിക്കുന്നു, ഇത്രയും ചിലവ് ചെയ്യുന്നു, തലയിട്ട് ഉടക്കുന്നു.
ചോദിക്കാറുമുണ്ട്, ബാബാ ഇതിന് എന്ത് പേര് വെക്കണം? ഇവിടെ മുംബൈയെ ഗേറ്റ് വേ ഓഫ്
ഇന്ത്യ എന്നാണ് പറയുന്നത്. സ്റ്റീമര് ആദ്യം മുംബൈയിലാണ് വരുന്നത്. ഡെല്ഹിയിലും
ഇന്ത്യാഗേറ്റുണ്ട്. ഇപ്പോള് നിങ്ങളുടേത് ഗേറ്റ് ഓഫ് മുക്തി ജീവന്മുക്തിയാണ്.
രണ്ട് ഗേറ്റുകളുണ്ടല്ലോ. എപ്പോഴും രണ്ട് ഗേറ്റുകള് ഉണ്ടാകും ഉള്ളിലേക്കും,
പുറത്തേക്കും (ഇന്& ഔട്ട്). ഒന്നിലൂടെ വരും, അടുത്തതിലൂടെ പോകും. ഇതും
അതുപോലെയാണ്- നമ്മള് പുതിയ ലോകത്തിലേക്ക് വരുന്നു പിന്നീട് പഴയ ലോകത്തിലൂടെ
പുറത്ത് കടന്ന് തന്റെ വീട്ടിലേക്ക് പോകുന്നു. എന്നാല് തനിയേ തിരിച്ചുപോകാന്
നമുക്ക് കഴിയില്ല എന്തെന്നാല് വീട് മറന്നുപോയി, വഴികാട്ടി വേണം. വഴി
പറഞ്ഞുതരുന്ന വഴികാട്ടിയേയും നമുക്ക് ലഭിച്ചു. കുട്ടികള്ക്കറിയാം, ബാബ നമുക്ക്
മുക്തി-ജീവന്മുക്തി, ശാന്തി, സുഖത്തിലേക്കുള്ള വഴി പറഞ്ഞുതരികയാണ്. അതിനാല്
ഗേറ്റ് ഓഫ് ശാന്തിധാമം,സുഖധാമം എന്ന് എഴുതണം. വിചാരസാഗരമഥനം ചെയ്യേണ്ടേ.
വളരെയധികം ചിന്തിക്കണം- മുക്തി ...ജീവന്മുക്തി.. എന്ന് എന്തിനെയാണ് പറയുന്നത്,
ഇതും ആര്ക്കും അറിയില്ല. ശാന്തിയും, സുഖവും എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
ശാന്തിയും വേണം, ധനവും സമ്പത്തും വേണം. അത് സത്യയുഗത്തിലാണ് ഉണ്ടാവുക. അതിനാല്
പേര് എഴുതണം- ഗേറ്റ് ഓഫ് ശാന്തിധാമം ആന്ഡ് സുഖധാമം അഥവാ ഗേറ്റ് ഓഫ് പ്യൂരിറ്റി,
പീസ് ആന്ഡ് പ്രോസ്പിരിറ്റി. ഇത് നല്ല വാക്കുകളാണ്. മൂന്നും ഇവിടെയില്ല. അതിനാല്
ഇതിനെക്കുറിച്ച് പിന്നീട് മനസ്സിലാക്കിക്കൊടുക്കേണ്ടതായുമുണ്ട്. പുതിയ ലോകത്തില്
ഇതെല്ലാം ഉണ്ടായിരുന്നു. പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത് പതീതപാവനനായ ഗോഡ്
ഫാദറാണ്. അതിനാല് തീര്ച്ചയായും നമുക്ക് ഈ പഴയ വീട്ടില് നിന്നും പുറത്തുവന്ന്
വീട്ടിലേക്ക് പോകേണ്ടതുണ്ട്. അപ്പോള് ഇത് പ്യൂരിറ്റി, പീസ്, പ്രോസ്പിരിറ്റിയുടെ
ഗേറ്റല്ലേ. ബാബക്ക് ഈ പേര് നല്ലതായി തോന്നുന്നു. ഇപ്പോള് ശരിക്കും ഇതിന്റെ
ഉദ്ഘാടനം ശിവബാബയാണ് ചെയ്യുന്നത്. എന്നാല് നമ്മള് ബ്രാഹ്മണരിലൂടെയാണ്
ചെയ്യുന്നത്. ലോകത്തില് ഒരുപാട് ഉദ്ഘാടന ചടങ്ങുകള് നടക്കാറുണ്ട്. ചിലര്
ആശുപത്രിയുടെ ചെയ്യും. ചിലര് യൂണിവേഴ്സിറ്റിയുടെ ചെയ്യും. ഇതാണെങ്കില് ഒന്നാണ്
നടക്കുന്നത് അതും ഇപ്പോള് മാത്രമാണ് നടക്കുന്നത് അതുകൊണ്ട് ചിന്തിക്കണം.
കുട്ടികള് എഴുതി - ബ്രഹ്മാബാബ വന്ന് ഉദ്ഘാടനം ചെയ്യണം. ബാപ്ദാദ രണ്ടുപേരെയും
വിളിക്കണം. ബാബ പറയുന്നു നിങ്ങള് പുറമെ എവിടേക്കും പോകരുത്. ഉദ്ഘാടനം ചെയ്യാന്
പോവുക, ഇത് വിവേകം അനുവദിക്കുന്നില്ല, നിയമമില്ല. ഇത് ആര്ക്കും തുറക്കാന്
സാധിക്കും. പത്രങ്ങളിലും വരും- പ്രജാപിതാ ബ്രഹ്മാകുമാരീ -കുമാരന്മാര്. ഈ പേരും
വളരെ നല്ലതല്ലേ. പ്രജാപിതാവ് എല്ലാവരുടേയും പിതാവായില്ലേ. എന്താ കുറഞ്ഞതാണോ!
ബാബ പിന്നീട് ഉദ്ഘാടനവും ചെയ്യിക്കുന്നു. ചെയ്യുന്നവനും,
ചെയ്യിപ്പിക്കുന്നവനുമല്ലേ. ബുദ്ധിയില് ഉണ്ടാവണം, നമ്മള് സ്വര്ഗ്ഗത്തിന്റെ
സ്ഥാപന ചെയ്യുകയാണ്. അപ്പോള് എത്ര പുരുഷാര്ത്ഥം ചെയ്ത് ശ്രീമതത്തിലൂടെ നടക്കണം.
വര്ത്തമാന സമയത്ത് മനസാ-വാചാ- കര്മ്മണായുള്ള ഏറ്റവും നല്ല കര്മ്മം ഒന്നേയുള്ളു-
അന്ധരുടെ ഊന്നുവടിയാവുക. അല്ലയോ അന്ധരുടെ ഊന്നുവടിയായ പ്രഭോ എന്ന്
പാടുന്നുമുണ്ട്. എല്ലാവരും അന്ധന്മാരാണ്. അതിനാല് ബാബ വന്ന് ഊന്നുവടിയാവുകയാണ്.
ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നല്കുന്നു, ഇതിലൂടെ നമ്പര്വൈസ്
പുരുഷാര്ത്ഥമനുസരിച്ച് നിങ്ങള് സ്വര്ഗ്ഗത്തിലേക്ക് പോകുന്നു. നമ്പര്വൈസ്
തന്നെയാണ്. ഇത് വളരെ വലിയ പരിധിയില്ലാത്ത ഹോസ്പിറ്റലും, യൂണിവേഴ്സിറ്റിയുമാണ്.
മനസ്സിലാക്കിത്തരുന്നു- ആത്മാക്കളുടെ പിതാവ് പതീത പാവനനായ പരമപിതാ പരമാത്മാവാണ്.
നിങ്ങള് ആ പിതാവിനെ ഓര്മ്മിക്കൂ എങ്കില് സുഖധാമത്തിലെത്തും. ഇത് നരകമാണ്, ഇതിനെ
സ്വര്ഗ്ഗമെന്ന് പറയില്ല. സ്വര്ഗ്ഗത്തില് ഒരു ധര്മ്മമേയുണ്ടാകൂ. ഭാരതം
സ്വര്ഗ്ഗമായിരുന്നു, രണ്ടാമതായി ഒരു ധര്മ്മവും ഉണ്ടായിരുന്നില്ല. ഇത്
ഓര്മ്മിച്ചാല് മാത്രം മതി, അതും മന്മനാഭവയാണ്. സ്വര്ഗ്ഗത്തില് നമ്മള് മുഴുവന്
വിശ്വത്തിന്റേയും അധികാരികളായിരുന്നു- ഇത്രപോലും ഓര്മ്മ വരുന്നില്ല! നമുക്ക്
ബാബയെ ലഭിച്ചു എന്ന് ബുദ്ധിയിലുണ്ട് എങ്കില് അത്രക്ക് സന്തോഷവും ഉണ്ടാവണം.
എന്നാല് മായയും കുറവല്ല. ഇങ്ങനെയുള്ള ബാബയുടേതായി മാറിയിട്ടും ഇത്രപോലും
സന്തോഷമില്ല. കോട്ടുവാ ഇട്ടുകൊണ്ടിരിക്കുന്നു. മായ അടിക്കടി വളരെയധികം കോട്ടുവാ
ഇടീക്കുന്നു. ശിവബാബയുടെ ഓര്മ്മയെ മായ്ക്കുന്നു. സ്വയം പറയുന്നു, ഓര്മ്മ
നിലനില്ക്കുന്നില്ല. ബാബ ജ്ഞാനസാഗരത്തില് മുക്കുന്നു പിന്നീട് മായ
വിഷയസാഗരത്തില് മുക്കുന്നു. വളരെ സന്തോഷത്തോടെ മുങ്ങാന് തുടങ്ങുന്നു. ബാബ
പറയുന്നു ശിവബാബയെ ഓര്മ്മിക്കു. മായ പിന്നീട് മറപ്പിക്കുന്നു. ബാബയെ
ഓര്മ്മിക്കുന്നതേയില്ല. ബാബയെ അറിയുന്നില്ല. ദുഃഖഹര്ത്താവും സുഖകര്ത്താവുമായ
പരമപിതാ പരമാത്മാവല്ലേ. ബാബ ദുഃഖത്തെ ഇല്ലാതാക്കുന്നവനാണ്. അവര് പിന്നീട്
ഗംഗയില് ചെന്ന് മുങ്ങുന്നു. ഗംഗ പതീതപാവനിയാണ് എന്ന് കരുതുന്നു. സത്യയുഗത്തില്
ഗംഗയെ ദുഃഖമില്ലാതാക്കുന്നവള്, പാപത്തെ ഇല്ലാതാക്കുന്നവള് എന്ന് പറയില്ല. സാധു
സന്യാസിമാര് എല്ലാവരും ചെന്ന് നദിക്കരയിലാണ് ഇരിക്കുന്നത്. സാഗരതീരത്ത്
എന്തുകൊണ്ടാണ് ഇരിക്കാത്തത്? ഇപ്പോള് നിങ്ങള് കുട്ടികള് സാഗരതീരത്താണ്
ഇരിക്കുന്നത്. വളരെയധികം കുട്ടികള് സാഗരത്തിനടുത്തേക്ക് വരുന്നു. പിന്നീട്
മനസ്സിലാക്കുന്നു സാഗരത്തില് നിന്നും പുറപ്പെടുന്ന ചെറുതും വലുതുമായ
നദികളുമുണ്ട്. ബ്രഹ്മപുത്രാ, സിന്ധു, സരസ്വതി ഈ പേരുകളും നല്കിയിട്ടുണ്ട്.
ബാബ മനസ്സിലാക്കിത്തരുന്നു - കുട്ടികളേ- നിങ്ങള് മനസാ- വാചാ- കര്മ്മണാ വളരെയധികം
ശ്രദ്ധ വെക്കണം, ഒരിക്കലും നിങ്ങള്ക്ക് ക്രോധം വരാന് പാടില്ല. ക്രോധം ആദ്യം
മനസിലാണ് വരുന്നത് പിന്നീടാണ് വാക്കുകളിലേക്കും കര്മ്മത്തിലേക്കും വരുന്നത്. ഇവ
മൂന്നും ജനലുകളാണ് അതിനാല് ബാബ മനസ്സിലാക്കിത്തരുന്നു- മധുരമായ മക്കളേ, ഒരുപാട്
സംസാരിക്കരുത്, ശാന്തമായിരിക്കൂ, വാക്കുകളില് വന്നാല് കര്മ്മത്തിലേയ്ക്കും വരും.
ദേഷ്യം ആദ്യം മനസ്സിലാണ് വരുന്നത് പിന്നീടാണ് വാക്കുകളിലേക്കും,
കര്മ്മത്തിലേക്കും വരുന്നത്. മൂന്ന് ജനലുകളിലൂടെയും വരുന്നു. ആദ്യം മനസ്സിലാണ്
വരുക. ലോകരാണെങ്കില് പരസ്പരം ദുഃഖം നല്കിക്കൊണ്ടിരിക്കുകയാണ്,
വഴക്കടിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള് ആര്ക്കും ദുഃഖം നല്കരുത്. ചിന്തപോലും
വരരുത്. സൈലന്സില് ഇരിക്കുന്നത് വളരെ നല്ലതാണ്. അതിനാല് ബാബ വന്ന്
സ്വര്ഗ്ഗത്തിന്റെ അഥവാ സുഖ- ശാന്തിയുടെ വഴി പറഞ്ഞുതരുന്നു. കുട്ടികള്ക്കാണ്
പറഞ്ഞുതരുന്നത്. കുട്ടികളോട് പറയുന്നു നിങ്ങളും മറ്റുള്ളവരോട് പറയൂ.
സ്വര്ഗ്ഗത്തില് പവിത്രതയും, ശാന്തിയും, സമൃദ്ധിയും ഉണ്ടാകും. അവിടേക്ക് എങ്ങനെ
പോകും എന്നത് മനസ്സിലാക്കണം. ഈ മഹാഭാരത യുദ്ധവും ഗേറ്റ് തുറന്ന് തരും. ബാബയുടെ
വിചാരസാഗരമഥനം നടക്കുന്നുണ്ട്. എന്ത് പേര് വെയ്ക്കും? അതിരാവിലെ വിചാരസാഗരമഥനം
ചെയ്യുന്നതിലൂടെ വെണ്ണ ലഭിക്കും. നല്ല വഴി ലഭിക്കും, അതിനാലാണ് ബാബ പറയുന്നത്
അതിരാവിലെ ഉണര്ന്ന് ബാബയെ ഓര്മ്മിക്കൂ വിചാര സാഗര മഥനം ചെയ്യൂ- എന്ത് പേര്
വെക്കാം? ചിന്തിക്കണം, ചിലരുടേത് നല്ല ആശയമായിരിക്കും. ഇപ്പോള് നിങ്ങള്ക്കറിയാം
പതീതരെ പാവനമാക്കി മാറ്റുക എന്നാല് നരകവാസിയില് നിന്നും സ്വര്ഗ്ഗവാസിയാക്കി
മാറ്റുക എന്നാണ് അര്ത്ഥം. ദേവതകള് പാവനമാണ്, അതിനാലാണ് അവരുടെ മുന്നില് തല
കുമ്പിടുന്നത്. നിങ്ങള്ക്ക് ഇപ്പോള് ആരുടേയും മുന്നില് തലകുനിക്കേണ്ടതില്ല,
നിയമമില്ല. ബാക്കി യുക്തിപൂര്വ്വം പെരുമാറണം. സാധു സന്യാസിമാര് ഞങ്ങള് ശ്രേഷ്ഠരും
പവിത്രവുമാണ് എന്നും, മറ്റുള്ളവര് അപവിത്രരും നീചരുമാണെന്നും കരുതുന്നു.
നിങ്ങള്ക്ക് നന്നായി അറിയാം നമ്മളാണ് സര്വ്വശ്രേഷ്ഠം, എന്നാല് ആരെങ്കിലും
കൈകൂപ്പുകയാണെങ്കില് തീര്ച്ചയായും തിരിച്ചും നല്കണം. ഹരി ഓം തത് സത് എന്നു
പറയുകയാണെങ്കില് തിരിച്ചും പറയണം. യുക്തിപൂര്വ്വം നടന്നില്ലെങ്കില് അവരെ
കൈയ്യില് കിട്ടില്ല. വളരെയധികം യുക്തിവേണം. എപ്പോള് മരണം തലക്ക് മുകളില്
വരുന്നുവോ അപ്പോള് എല്ലാവരും ഭഗവാനെത്തന്നെയാണ് ഓര്മ്മിക്കുന്നത്. ഇന്നുകാലത്ത്
ആപത്തുകള് ഒരുപാട് സംഭവിക്കുന്നുണ്ട്. പതുക്കെപ്പതുക്കെ അഗ്നി പടരും. അഗ്നി
ആരംഭിക്കുന്നത് വിദേശത്തുനിന്നായിരിക്കും പിന്നീട് അത് പതുക്കെപ്പതുക്കെ മുഴുവന്
ലോകത്തിലും പടര്ന്ന് എല്ലാം കത്തിനശിക്കും. അവസാനം നിങ്ങള് കുട്ടികള് മാത്രമേ
ഉണ്ടാകൂ. നിങ്ങളുടെ ആത്മാവ് പവിത്രമായി മാറുമ്പോള് നിങ്ങള്ക്ക് അവിടെ പുതിയ ലോകം
ലഭിക്കും. ലോകമാകുന്ന പുതിയ നോട്ട് നിങ്ങളുടെ കൈയ്യിലാണ് ലഭിക്കുക. നിങ്ങളാണ്
രാജ്യം ഭരിക്കുക. അലാവുദ്ദീനിന്റെ വിളക്കും പ്രശസ്തമല്ലേ! നോട്ട് ഇങ്ങനെ
കാണിച്ചാല് സ്വര്ഗ്ഗത്തിന്റെ ഖജനാവുകള് ലഭിക്കും. ഇതും അതുപോലെയാണ്. നിങ്ങള്ക്ക്
അറിയാം അല്ലാഹു അലാവുദ്ദീന് പെട്ടെന്ന് സാക്ഷാത്ക്കാരം ചെയ്യിക്കുകയാണ്. കേവലം
നിങ്ങള് ശിവബാബയെ ഓര്മ്മിക്കൂ... എങ്കില് എല്ലാ സാക്ഷാത്ക്കാരവും ലഭിക്കും.
തീവ്ര ഭക്തി ചെയ്യുന്നതിലൂടെയും സാക്ഷാത്ക്കാരം ലഭിക്കാറില്ലേ. ഇവിടെ
നിങ്ങള്ക്ക് ലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരം ഉണ്ടാവുക തന്നെ ചെയ്യും പിന്നീട്
നിങ്ങള് ബാബയേയും സ്വര്ഗ്ഗത്തേയും വളരെയധികം ഓര്മ്മിക്കും. ഓരോ നിമിഷവും
കണ്ടുകൊണ്ടിരിക്കും. ആരാണോ ബാബയിലും, ജ്ഞാനത്തിലും ലയിച്ചിരിക്കുന്നത് അവര്ക്കേ
അന്തിമത്തിലെ മുഴുവന് ദൃശ്യങ്ങളും കാണാന് സാധിക്കൂ. വലിയ ലക്ഷ്യമാണ്. സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുക എന്നത് ചിറ്റമ്മയുടെ വീട്ടില്
പോകുന്നതുപോലെ എളുപ്പമല്ല. വളരെ യധികം പരിശ്രമമുണ്ട്. ഓര്മ്മയാണ് മുഖ്യം.
എങ്ങനെയാണോ ബാബ ദിവ്യദൃഷ്ടി ദാതാവായിരിക്കുന്നത് അതുപോലെ നിങ്ങള് സ്വയം
ദിവ്യദൃഷ്ടി ദാതാവായി മാറും. എങ്ങനെയാണോ ഭക്തിമാര്ഗ്ഗത്തില് തീവ്രഗതിയില്
ഓര്മ്മിക്കുന്നതിലൂടെ സാക്ഷാത്ക്കാരം ഉണ്ടാകുന്നത്. തന്റെ
പരിശ്രമത്തിലൂടെതന്നെയാണ് ദിവ്യദൃഷ്ടി ദാതാവായി മാറുന്നത്. നിങ്ങള്ക്കും
ഓര്മ്മയുടെ പരിശ്രമത്തില് ഇരിക്കുന്നതിലൂടെ വളരെ യധികം സന്തോഷമുണ്ടാകും
മാത്രമല്ല സാക്ഷാത്ക്കാരം ഉണ്ടായിക്കൊണ്ടിരിക്കും. ഈ മുഴുവന് ലോകത്തേയും മറക്കും.
മന്മനാഭവയായിരിക്കും. ഇനിയെന്തുവേണം!... യോഗബലത്തിലൂടെ പിന്നീട് നിങ്ങള്
നിങ്ങളുടെ ശരീരം ഉപേക്ഷിക്കും. ഭക്തിയിലും പരിശ്രമമുണ്ട്, ഇതിലും പരിശ്രമിക്കണം.
പരിശ്രമിക്കേണ്ട വഴി ബാബ ഫസ്റ്റ് ക്ലാസായി പറഞ്ഞുതന്നുകൊണ്ടിരിക്കുന്നു. സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കിയാല് പിന്നീട് ദേഹത്തിന്റെ അഭിമാനം ഉണ്ടായിരിക്കില്ല.
ബാബക്ക് സമാനമായി മാറും. സാക്ഷാത്ക്കാരം ചെയ്തുകൊണ്ടിരിക്കും. വളരെയധികം
സന്തോഷമുണ്ടാകും. അവസാനത്തെ റിസള്ട്ടാണ് പാടപ്പെട്ടിരിക്കുന്നത്. തന്റെ നാമ
രൂപത്തില് നിന്നുപോലും വേറിടണം അപ്പോള് മറ്റുള്ള നാമ രൂപങ്ങളെ
ഓര്മ്മിക്കുന്നതിലൂടെ എന്ത് അവസ്ഥയാകൂം ഉണ്ടാകുക. ജ്ഞാനം വളരെ സഹജമാണ്. പ്രാചീന
ഭാരതത്തിലെ യോഗത്തിലാണ് ഇന്ദ്രജാലം. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്,
ബ്രഹ്മജ്ഞാനികളും ഇങ്ങനെയാണ് ശരീരം ഉപേക്ഷിക്കുന്നത്. നമ്മള് ആത്മാക്കളാണ്,
പരമാത്മാവില് ലയിച്ചുചേരണം. ആരും ലയിക്കുന്നില്ല. അവര് ബ്രഹ്മജ്ഞാനികളാണ്. ബാബ
കണ്ടിട്ടുണ്ട് ഇരുന്ന ഇരുപ്പില് ശരീരം ഉപേക്ഷിക്കും. വായുമണ്ഢലം വളരെ
ശാന്തമായിരിക്കും, നിശബ്ദമായിരിക്കും. ആരാണോ ജ്ഞാനമാര്ഗ്ഗത്തിലുള്ളത്,
ശാന്തമായിരിക്കുന്നത് അവര്ക്കേ നിശബ്ദത ഇഷ്ടമാകൂ. ബാക്കി ഒരുപാട് കുട്ടികള്
ഇപ്പോള് ശൈശവാവസ്ഥയിലാണ്. മിനിറ്റിന് മിനിറ്റിന് വീണുപോകുന്നു, ഇതില് വളരെ വലിയ
ഗുപ്തമായ പരിശ്രമമുണ്ട്. ഭക്തിമാര്ഗ്ഗത്തിലെ പരിശ്രമം പ്രത്യക്ഷമാണ്. മാല
കറക്കുന്നു, കുടിലില് ഇരുന്ന് പ്രാര്ത്ഥന നടത്തുന്നു. ഇവിടെയാണെങ്കില് നിങ്ങള്
നടന്നുകൊണ്ടും ചുറ്റിക്കറങ്ങിക്കൊണ്ടും ഓര്മ്മിക്കുന്നു. ഇവര് രാജധാനി നേടുകയാണ്
എന്നത് ആര്ക്കും അറിയാന് കഴിയില്ല. യോഗത്തിലൂടെ വേണം മുഴുവന് കര്മ്മക്കണക്കുകളും
അവസാനിപ്പിക്കാന്. ജ്ഞാനത്തിലൂടെ അവസാനിക്കില്ല. കണക്ക് ഇല്ലാതാകുന്നത്
യോഗത്തിലൂടെയാണ്. കര്മ്മക്കണക്കുകള് ഓര്മ്മയിലൂടെ ഇല്ലാതാകും. ഇത് ഗുപ്തമാണ്.
ബാബ എല്ലാം ഗുപ്തമായതാണ് പഠിപ്പിക്കുന്നത്. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും, സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മനസാ
വാചാ കര്മ്മണാ ഒരിക്കലും ക്രോധിക്കരുത്. ഈ മൂന്ന് ജനലുകളിന്മേലും വളരെ അധികം
ശ്രദ്ധ വെക്കണം. ഒരുപാട് സംസാരിക്കരുത്. പരസ്പരം ദുഃഖം നല്കരുത്.
2) ജ്ഞാനയോഗത്തില്
മുഴുകിയിരുന്ന് അന്തിമ ദൃശ്യങ്ങള് കാണണം. തന്റേയും, മറ്റുള്ളവരുടേയും
നാമരൂപങ്ങളെ മറന്ന് ഞാന് ആത്മാവാണ് എന്ന സ്മൃതിയിലൂടെ ദേഹബോധത്തെ സമാപ്തമാക്കണം
വരദാനം :-
സ്നേഹമാകുന്ന ബാണത്തിലൂടെ, സ്നേഹത്താല് മുറിവേല്പ്പിക്കുന്ന, സ്നേഹത്താലും
പ്രാപ്തികളാലും സമ്പന്നരായ ലവ്ലീന് ആത്മാക്കളായി ഭവിക്കട്ടെ.
എങ്ങിനെയാണോ ലൗകികരീതിയില്
രണ്ടുപേര് പരസ്പരം സ്നേഹത്തില് മുഴുകുമ്പോള് മുഖത്തിലൂടെയും,കണ്ണിലൂടെയും,
വാക്കുകളിലൂടെയും ലവ്ലീനമായ അവസ്ഥ അനുഭവം ചെയ്യാന് കഴിയുന്നത് അതുപോലെതന്നെ,
എപ്പോഴാണോ സ്റ്റേജിലേക്ക് വരുന്നത് അപ്പോള് തന്റെയുള്ളില് ബാബയോടുള്ള സ്നേഹം
എത്രയധികം പ്രത്യക്ഷമാകുന്നുവോ അത്രതന്നെ സ്നേഹത്തിന്റെ ബാണം മറ്റുള്ളവരെയും
സ്നേഹം കൊണ്ട് മുറിവേല്പ്പിക്കും.പ്രസംഗവിഷയങ്ങളെക്കുറിച്ച്
ചിന്തിക്കുക,പോയിന്റ്സ് ആവര്ത്തിക്കുക എന്നിവയുടെ സ്വരൂപമാകരുത്, മറിച്ച്
സ്നേഹത്തിന്റെയും പ്രാപ്തികളുടേയും സമ്പന്ന സ്വരൂപവും, ലവ്ലീന് സ്വരൂപവുമായി
മാറണം. അധികാരികളായി സംസാരിക്കുന്നതിലൂടെ അതിന്റെ സ്വാധീനം ഉണ്ടാകും.
സ്ലോഗന് :-
സമ്പൂര്ണ്ണതയിലൂടെ സമാപ്തിയുടെ സമയത്തെ സമീപത്തെത്തിക്കൂ.
അവ്യക്തസൂചന-സത്യതയും,
സഭ്യതയുമാകുന്ന സംസ്ക്കാരങ്ങളെ സ്വായത്തമാക്കൂ...
ഇവര് പ്രത്യേകതകള്
ഉള്ളവരാണ് എന്ന് എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു,ഇവര് തന്നെയാണോ,ഇവര് മാത്രമാണോ
എന്ന രീതിയിലുള്ള ആശയക്കുഴപ്പങ്ങളെ പരിഹരിക്കുക.ഇനിയും കൂടുതല്
ഉണ്ട്,ഇവിടെവരെയെത്തി എന്നാല് ഇതൊന്നുമാത്രമാണ് ഉള്ളത് എന്നരീതിയില് ബാണം
തൊടുക്കണം.വിളനിലം തയാറായിക്കഴിഞ്ഞു,ഇനിയും കൂടുതല് മാറ്റങ്ങളും വരും.എന്നാല്
എന്താണോഫൗണ്ടേഷനായിട്ടുള്ളത്,പുതുമയുള്ളത്,ബീജം ഇതെല്ലാം പുതിയ
അറിവുകളാണ്.നിസ്വാര്ത്ഥ സ്നേഹം,ആത്മീയ സ്നേഹം എന്നിവ അനുഭവം ചെയ്യുന്നുണ്ട്
പക്ഷേ ഇപ്പോള് സ്നേഹത്തോടൊപ്പമൊപ്പം ജ്ഞാനത്തിന്റെ അധികാരമുള്ള
ആത്മാക്കളുമുണ്ട്.സത്യജ്ഞാനത്തിന്റെ അധികാരം അവരിലുണ്ട്.ഇത്
പ്രത്യക്ഷമാക്കുമ്പോള് മാത്രമേ പ്രത്യക്ഷത ഉണ്ടാവുകയുള്ളൂ.