മധുരമായകുട്ടികളേ-
ഏതുവരെജീവിക്കുന്നുവോഅതുവരെപഠിക്കുകയുംപഠിപ്പി
ക്കുകയുംവേണം, സന്തോഷത്തിന്റേയുംപദവിയുടേയുംആധാരംപഠിപ്പാണ്.
ചോദ്യം :-
സേവനത്തിന്റെ സഫലതയ്ക്കായി മുഖ്യമായും ഏതൊരു ഗുണമാണ് വേണ്ടത്?
ഉത്തരം :-
സഹനശീലത.
ഓരോ കാര്യത്തിലും സഹനശീലരായി പരസ്പരം കൂട്ടായ്മയോടെ സേവനം ചെയ്യൂ. പ്രഭാഷണം
മുതലായവയുടെ പ്രോഗ്രാമുകള്‍ കൊണ്ടുവരൂ. മനുഷ്യരെ ഉറക്കത്തില്‍ നിന്നും
ഉണര്‍ത്താനായി അനേകം ഏര്‍പ്പാടുകള്‍ ഉരുത്തിരിയും. ഭാഗ്യശാലിയാകുന്നവര് പഠിപ്പും
വളരെ താല്പര്യത്തോടെ പഠിക്കും.
ഗീതം :-
നമുക്ക് ആ
വഴികളിലൂടെ നടക്കണം..........
ഓംശാന്തി.
നിങ്ങള്‍ കുട്ടികള്‍ എന്ത് സങ്കല്‍പ്പത്തോടെയാണ് ഇവിടെ മധുബനിലേയ്ക്ക്
വന്നിരിക്കുന്നത്! എന്താ പഠിപ്പ് പഠിക്കാനായി വന്നതാണോ? ആരുടെ അടുത്തേയ്ക്ക്? (ബാപ്ദാദയുടെ
അടുത്തേയ്ക്ക്). ഇത് പുതിയ കാര്യമാണ്. അങ്ങിനെയും കേട്ടു, ബാപ്ദാദയുടെ
അടുത്തേയ്ക്ക് പഠിക്കാനായി പോവുകയാണെന്ന്, അതും ബാബയും ദാദയും രണ്ടുപേരും
ഒരുമിച്ചാണ്. അത്ഭുതമല്ലേ. നിങ്ങള്‍ അത്ഭുതകരമായ അച്ഛന്റെ കുട്ടികളാണ്. നിങ്ങള്‍
കുട്ടികള്‍ക്കും രചയിതാവിനേയോ രചനയുടെ ആദി മദ്ധ്യ അന്ത്യത്തേയോ അറിയില്ലായിരുന്നു.
ഇപ്പോള്‍ ആ രചയിതാവിനേയും രചനയേയും നിങ്ങള്‍ നമ്പര്വൈസ് പുരുഷാര്‍ത്ഥം അനുസരിച്ച്
അറിഞ്ഞു. എത്രത്തോളം അറിയുന്നുവോ അതുപോലെ മറ്റുള്ളവര്‍ക്ക്
മനസ്സിലാക്കിക്കൊടുക്കുന്നുവോ അത്രത്തോളം സന്തോഷവും ഭാവിയിലെ പദവിയും
വര്‍ദ്ധിക്കും. പ്രധാനകാര്യമിതാണ് ഇപ്പോള്‍ നമ്മള് രചയിതാവിനേയും രചനയുടെ ആദി
മദ്ധ്യ അന്ത്യത്തേയും അറിഞ്ഞുകഴിഞ്ഞു. കേവലം നമ്മള് ബ്രാഹ്മണ-
ബ്രാഹ്മിണിമാര്ക്ക് മാത്രമേ അറിയൂ. സ്വയത്തില്‍ നിശ്ചയം ചെയ്യണം, ഏതുവരെ
ജീവിക്കുന്നുവോ അതുവരേയ്ക്കും നമ്മള് ബി.കെയാണ് മാത്രമല്ല ശിവബാബയില് നിന്നും
മുഴുവന്‍ വിശ്വത്തിന്റേയും സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. പൂര്‍ണ്ണമായും
പഠിക്കുന്നുണ്ടോ അതോ കുറവേ പഠിക്കുന്നുള്ളുവോ ആ കാര്യം വേറെ, എന്നാലും
അറിയാമല്ലോ. നമ്മള് ബാബയുടെ കുട്ടിയാണ് പിന്നെ ചോദ്യം ഉയരുന്നു,
പഠിക്കുന്നതിന്റെയും പഠിക്കാതിരിക്കുന്നതിന്റെയും. അതിന്റെ ആധാരത്തിലാണ് പദവി
ലഭിക്കുക. ബാബയുടേതായാല് നിശ്ചയം ഉണ്ടാകും നമ്മള് രാജധാനി പ്രാപ്തമാക്കുന്നതിന്
അര്ഹതപ്പെട്ടവരായി മാറി. പിന്നെ പഠിപ്പിലും രാവും പകലും തമ്മിലുള്ള വ്യത്യാസം
ഉണ്ടാകാം. ചിലര്‍ നല്ലരീതിയില്‍ പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്യും
അവര്‍ക്ക് മറ്റൊന്നിലും താല്പര്യം ഉണ്ടാകില്ല. പഠിക്കുക, പഠിപ്പിക്കുക അത്ര
മാത്രം, ഇത് അവസാനം വരെ ഉണ്ടാകണം. വിദ്യാര്‍ത്ഥി ജീവിതത്തില്‍ അവസാനം വരെയൊന്നും
പഠിപ്പ് പഠിക്കില്ല. സമയം ഉണ്ടാകും. നിങ്ങള്‍ക്കാണെങ്കില്‍ ഏതുവരെ ജീവിക്കുന്നുവോ
അതുവരെ പഠിക്കുകയും പഠിപ്പിക്കുകയും വേണം. സ്വയത്തോട് ചോദിക്കണം എത്രപേര്‍ക്ക്
രചയിതാവായ അച്ഛന്റെ പരിചയം നല്‍കുന്നുണ്ട്? മനുഷ്യര്‍ മനുഷ്യര്‍ തന്നെയാണ്. കാണാന്‍
വ്യത്യാസമൊന്നുമില്ല. ശരീരത്തില്‍ വ്യത്യാസമില്ല. ഈ പഠിപ്പ് ഉള്ളില്‍ ബുദ്ധിയില്‍
മുഴങ്ങിക്കൊണ്ടേയിരിക്കും. ആര് എത്ര പഠിക്കുന്നുവോ അത്രയും സന്തോഷവും അവര്‍ക്ക്
ഉണ്ടാകും. നമ്മള് പുതിയ ലോകത്തിന്റെ അധികാരിയായി മാറും എന്നത് ഉള്ളിലുണ്ടാകും.
ഇപ്പോള്‍ നമ്മള് സ്വര്ഗ്ഗവാതില്ക്കലേയ്ക്ക് പോവുകയാണ്. എന്നില്‍ എത്ര
വ്യത്യാസമുണ്ട് എന്നത് സദാ സ്വയത്തോട് ചോദിച്ചുകൊണ്ടിരിക്കൂ. ബാബ നമ്മെ
തന്റേതാക്കി മാറ്റി, നമ്മള് എന്തില്‍ നിന്നും എന്തായാണ് മാറുന്നത്. പഠിപ്പാണ്
ആധാരം. പഠിപ്പിലൂടെ മനുഷ്യര്‍ എത്ര ഉയര്‍ന്നതായി മാറുന്നു. പക്ഷേ അതെല്ലാം
അല്പകാലത്തിലേയ്ക്കുള്ള ക്ഷണനേരംകൊണ്ട് ഇല്ലാതാകുന്ന ലക്ഷ്യങ്ങളാണ്. അതില്‍ ഒന്നും
ഇല്ല. ഒരു പ്രയോജനവും ഇല്ലാത്തതുപോലെ. ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍
ഈ പഠിപ്പിലൂടെ എത്ര ഉയര്‍ന്നതായി മാറുന്നു. മുഴുവന്‍ ശ്രദ്ധയും പഠിപ്പില്‍ നല്‍കണം.
ആരുടെയാണോ ഭാഗ്യത്തിലുള്ളത് അവരുടെ മനസ്സ് പഠിപ്പില്‍ മുഴുകും. മറ്റുള്ളവരേയും
പഠിപ്പിച്ച് ഭിന്ന ഭിന്ന പ്രകാരത്തിലുള്ള പുരുഷാര്‍ത്ഥങ്ങള്‍
ചെയ്യിച്ചുകൊണ്ടിരിക്കും. അവരെ പഠിപ്പിച്ച് വൈകുണ്ഠത്തിന്റെ അധികാരിയാക്കണം
എന്ന് മനസ്സിലുണ്ടാകും. മനുഷ്യരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്താനായി
പ്രയത്നിച്ചുകൊണ്ടിരിക്കുന്നു ഇനിയും പ്രയത്നിക്കും. ഈ പ്രദര്ശിനികളൊന്നും
ഒന്നുമല്ല, മുന്നോട്ട് പോകവേ മനസ്സിലാക്കിക്കൊടുക്കുന്നതിനായി ഇതിലും കൂടുതല്‍
സൗകര്യങ്ങള്‍ ഉണ്ടാകും. ഇപ്പോള്‍ ബാബ പാവനമാക്കിക്കൊണ്ടിരിക്കുകയാണ് അതിനാല്‍ ബാബ
നല്കുന്ന പഠിപ്പില്‍ ശ്രദ്ധ നല്‍കണം. എല്ലാ കാര്യത്തിലും സഹനശീലരും ആവണം. എല്ലാവരും
ഒരുമിച്ച് കൂട്ടായ്മയോടെ പ്രഭാഷണങ്ങള്‍ പോലുള്ള പ്രോഗ്രാമുകള്‍ ഒരുക്കണം. ഒരു
അല്ലാഹുവിനെക്കുറിച്ചുതന്നെ നമുക്ക് വളരെ നന്നായി മനസ്സിലാക്കിക്കൊടുക്കാന്‍
സാധിക്കും. ഉയര്‍ന്നതിലും ഉയര്‍ന്ന ഭഗവാന് ആരാണ്? അല്ലാഹുവിനെക്കുറിച്ചുതന്നെ
നിങ്ങള്‍ക്ക് 2 മണിക്കൂര്‍ പ്രഭാഷണം ചെയ്യാന്‍ സാധിക്കും. ഇതും നിങ്ങള്‍ക്ക് അറിയാം
അല്ലാഹുവിനെ ഓര്‍മ്മിച്ചാല്‍ നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകും. അഥവാ കുട്ടികള്‍ക്ക്
ഓര്‍മ്മയുടെ യാത്രയിലുള്ള ശ്രദ്ധ കുറവാണ്, അല്ലാഹുവിനെ ഓര്‍മ്മിക്കുന്നില്ല
എങ്കില്‍ തീര്‍ച്ചയായും നഷ്ടമുണ്ടാകും. എല്ലാത്തിന്റേയും ആധാരം ഓര്‍മ്മയാണ്.
ഓര്‍മ്മിക്കുന്നതിലൂടെ വേഗം സ്വര്‍ഗ്ഗത്തിലെത്തിച്ചേരും. ഓര്‍മ്മിക്കാന്‍
മറക്കുന്നതിലൂടെയാണ് വീണുപോകുന്നത്. ഈ കാര്യങ്ങളെ മറ്റാര്‍ക്കും മനസ്സിലാക്കാന്‍
സാധിക്കില്ല. ശിവബാബയെ അറിയുകയേയില്ല. ആര് എത്രതന്നെ ഗംഭീരമായി പൂജ ചെയ്താലും
ഓര്‍മ്മിച്ചാലും ശരി അവര്‍ മനസ്സിലാക്കുന്നില്ല.
നിങ്ങള്‍ക്ക് ബാബയില്‍ നിന്നും വളരെ വലിയ സമ്പത്ത് ലഭിക്കുന്നു.
ഭക്തിമാര്‍ഗ്ഗത്തില്‍ കൃഷ്ണന്റെ സാക്ഷാത്ക്കാരം നേടുന്നതിനായി എത്ര
തലയിട്ടുടയ്ക്കുന്നു, ശരി ദര്‍ശനം കിട്ടിയെന്നിരിക്കട്ടെ എന്നിട്ടെന്താണ്? ഒരു
ഗുണവും ഉണ്ടായില്ലല്ലോ. നോക്കൂ ലോകം ഏതെല്ലാം കാര്യങ്ങളിലൂടെയാണ്
പൊയ്ക്കൊണ്ടിരിക്കുന്നത്. നിങ്ങള്‍ മാത്രമാണ് കരിമ്പിന്റെ രസം കുടിക്കുന്നത്,
ബാക്കി എല്ലാവരും ചണ്ടിയാണ് കഴിക്കുന്നത്. നിങ്ങള്‍ ഇപ്പോള്‍ മധുരം കഴിച്ച് വയറ്
നിറച്ച് അര കല്പത്തിലേയ്ക്ക് സുഖം നേടുന്നു, ബാക്കി എല്ലാവരും
ഭക്തിമാര്‍ഗ്ഗത്തിന്റെ ചണ്ടി കഴിച്ച് താഴെ ഇറങ്ങുന്നു. ഇപ്പോള്‍ ബാബ എത്ര
സ്നേഹത്തോടെ പുരുഷാര്‍ത്ഥം ചെയ്യിക്കുന്നു. പക്ഷേ ഭാഗ്യത്തില്‍ ഇല്ലെങ്കില്‍
ശ്രദ്ധ നല്‍കില്ല. സ്വയം ശ്രദ്ധ നല്കുകയുമില്ല മറ്റുള്ളവരെ ശ്രദ്ധിക്കാന്‍
അനുവദിക്കുകയുമില്ല. സ്വയം അമൃത് കുടിക്കുകയുമില്ല, മറ്റുള്ളവരെ കുടിക്കാന്‍
അനുവദിക്കുകയുമില്ല. വളരെ അധികം പേരുടെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയാണ്. അഥവാ
പൂര്‍ണ്ണമായും പഠിക്കുന്നില്ലെങ്കില്‍, ദയാഹൃദയരാവുന്നില്ലെങ്കില്, ആരുടേയും മംഗളം
ചെയ്യുന്നില്ലെങ്കില്‍ അവര്‍ എന്ത് പദവി നേടും! പഠിക്കുകയും പഠിപ്പിക്കുകയും
ചെയ്യുന്നവര്‍ എത്ര ഉയര്‍ന്ന പദവി നേടും. പഠിക്കുന്നില്ലെങ്കില്‍ എന്ത്
പദവിയായിരിക്കും- അതും മുന്നോട്ട് പോകവേ റിസള്‍ട്ട് എന്താകും എന്ന് അറിയാന്‍ പറ്റും.
പിന്നീട് കരുതും- ബാബ എനിക്ക് എത്ര മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവിടെ
ഇരിക്കുകയാണ്, ബുദ്ധിയില്‍ ഉണ്ടാകണം- ഞങ്ങള്‍ പരിധിയില്ലാത്ത അച്ഛന്റെ അടുത്താണ്
ഇരിക്കുന്നത്. ബാബ മുകളില്‍ നിന്നും വന്ന് ഈ ശരീരത്തിലൂടെ കല്പം മുമ്പത്തേതുപോലെ
നമ്മെ പഠിപ്പിക്കുകയാണ്. ഇപ്പോള്‍ വീണ്ടും നമ്മള് ബാബയുടെ മുന്നില്‍ ഇരിക്കുകയാണ്.
ബാബയുടെ കൂടെ വേണം നമുക്കുപോകാന്. ഉപേക്ഷിച്ച് പോകരുത്. ബാബ നമ്മെ
കൂടെക്കൊണ്ടുപോകും. ഈ പഴയ ലോകം വിനാശമാകും. ഈ കാര്യങ്ങള്‍ മറ്റാര്‍ക്കും അറിയില്ല.
തീര്‍ച്ചയായും പഴയ ലോകം വിനാശമാകും എന്ന് മുന്നോട്ട് പോകവേ എല്ലാവരും
മനസ്സിലാക്കും. ഒന്നും കിട്ടുകയുമില്ല. ഈ കാര്യങ്ങള്‍ മറ്റാര്‍ക്കും അറിയില്ല.
വളരെ വൈകിപ്പോകും. കണക്ക് വഴക്കുകള്‍ അവസാനിപ്പിച്ച് എല്ലാവര്ക്കും തിരിച്ചുപോകണം.
ആരാണോ വിവേകശാലികളായ കുട്ടികള്‍ അവരേ ഇത് മനസ്സിലാക്കൂ. സേവനത്തില്‍
മുഴുകിയിരിക്കുകയാണ് കുട്ടികള്‍. മാതാപിതാവിനെ ഫോളോ ചെയ്യുന്നു. എങ്ങനെയാണോ
ആത്മീയ അച്ഛന് സേവനം ചെയ്യുന്നത് അതുപോലെ നിങ്ങള്‍ക്കും ചെയ്യണം. ചില
കുട്ടികള്‍ക്ക് ഈ ലഹരിയുണ്ട്, അവരുടെ മഹിമ ബാബ പാടുന്നു, അവരെപ്പോലെയായി മാറണം.
എല്ലാവര്ക്കും ടീച്ചറെ ലഭിക്കുന്നുണ്ട്. ഇവിടെയും എല്ലാവരും വരുന്നുണ്ട്.
ഇവിടെയാണെങ്കില്‍ വലിയ ടീച്ചര്‍ ഇരിക്കുന്നുണ്ട്. ബാബയെ ഓര്‍മ്മിക്കുന്നില്ലെങ്കില്‍
നിങ്ങള്‍ എങ്ങനെ നേരെയാവും. ജ്ഞാനം വളരെ സഹജമാണ്. 84 ജന്മങ്ങളുടെ ചക്രം എത്ര
സഹജമാണ്. പക്ഷേ എത്ര തലയിട്ടുടയ്ക്കേണ്ടി വരുന്നു. ബാബ എത്ര സഹജമായ കാര്യമാണ്
മനസ്സിലാക്കിത്തരുന്നത്. ബാബയേയും 84 ജന്മങ്ങളുടെ ചക്രത്തേയും ഓര്‍മ്മിച്ചാല്‍
തോണി അക്കരെയെത്തും. ഈ സന്ദേശം എല്ലാവര്ക്കും നല്‍കണം. തന്റെ ഹൃദയത്തോട് ചോദിക്കൂ-
എത്രത്തോളം സന്ദേശവാഹകനായി മാറി? എത്രത്തോളം ആളുകളെ ഉണര്ത്തുന്നുവോ അത്രയും
അധികം സമ്മാനം നേടും അഥവാ ഉണര്‍ത്തുന്നില്ലെങ്കില്‍ എവിടെയോ ഉറങ്ങിക്കിടക്കുകയാണ്
പിന്നീട് എനിക്ക് ഇത്രയും ഉയര്‍ന്ന പദവി ലഭിക്കുകയില്ല. ബാബ ദിവസവും പറയുന്നു
വൈകുന്നേരം തന്റെ മുഴുവന്‍ ദിവസത്തേയും കണക്ക് എടുക്കൂ. സേവനവും ചെയ്യണം. പ്രധാന
കാര്യം ബാബയുടെ പരിചയം നല്‍കുക എന്നതാണ്. ബാബ തന്നെയാണ് ഭാരതത്തെ സ്വര്‍ഗ്ഗമാക്കി
മാറ്റിയത്. ഇപ്പോള്‍ നരകമാണ് വീണ്ടും സ്വര്‍ഗ്ഗമാകും. ചക്രം കറങ്ങുകതന്നെ വേണം.
തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറണം. ബാബയെ ഓര്മ്മിക്കു എങ്കില്‍ വികാരം
ഇല്ലാതാകും. സത്യയുഗത്തില്‍ വളരെ കുറച്ചുപേരേ ഉണ്ടാകൂ. പിന്നീട് രാവണരാജ്യത്തില്
എത്ര വൃദ്ധിയുണ്ടാകുന്നു. സത്യയുഗത്തില്‍ 9 ലക്ഷം പിന്നീട് പതുക്കെ പതുക്കെ
വൃദ്ധിയുണ്ടാകുന്നു. ആരാണോ ആദ്യം പാവനമായിരുന്നത് അവര്‍ തന്നെയാണ് പിന്നീട്
പതിതമായി മാറുന്നത്. സത്യയുഗത്തില്‍ ദേവതകളുടെ പവിത്രമായ പ്രവൃത്തി
മാര്‍ഗ്ഗമായിരുന്നു. അവര്‍ക്ക് തന്നെ പിന്നീട് അപവിത്ര പ്രവൃത്തി
മാര്ഗ്ഗത്തിലുള്ളവരാകേണ്ടി വരും. ഡ്രാമ അനുസരിച്ച് ഈ ചക്രം കറങ്ങുകതന്നെ വേണം.
ഇപ്പോള്‍ വീണ്ടും നിങ്ങള്‍ പവിത്രമായ പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരായി മാറുകയാണ്.
ബാബ തന്നെയാണ് വന്ന് പവിത്രമാക്കി മാറ്റുന്നത്. പറയുന്നു എന്നെ ഓര്മ്മിക്കു
എങ്കില്‍ വികര്‍മ്മം വിനാശമാകും. നിങ്ങള്‍ അരകല്പം പവിത്രമായിരുന്നു പിന്നീട്
രാവണരാജ്യത്തില് നിങ്ങള്‍ പതിതമായി മാറി. ഇതും നിങ്ങള്‍ ഇപ്പോഴാണ്
മനസ്സിലാക്കുന്നത്. നമ്മളും തീര്‍ത്തും കാലണയ്ക്ക് വിലയില്ലാത്തവരായിരുന്നു.
ഇപ്പോള്‍ എത്ര ജ്ഞാനം ലഭിച്ചു. ഇതിലൂടെ നമ്മള് എന്തില്‍ നിന്നും എന്തായി മാറി!
ബാക്കി ഇത്രയും ധര്‍മ്മങ്ങള്‍, ഇതെല്ലാം അവസാനിക്കാനുള്ളതാണ്. എങ്ങനെയാണോ മൃഗങ്ങള്‍
മരിക്കുന്നത് അതുപോലെ എല്ലാവരും മരിക്കും. മഞ്ഞ് വീഴാന്‍ തുടങ്ങിയാല്‍ എത്ര
മൃഗങ്ങളും പക്ഷികളും മരിക്കുന്നു. പ്രകൃതിക്ഷോഭങ്ങളും വരും. ഇതെല്ലാം അവസാനിക്കും.
ഇതെല്ലാം മരിച്ചപോലെയാണ്. ഈ കണ്ണുകള്‍ കൊണ്ട് എന്തെല്ലാം കാണുന്നുവോ അതൊന്നും
പിന്നെ ഉണ്ടാകില്ല. പുതിയ ലോകത്തില്‍ വളരെ കുറച്ചുപേരേ ഉണ്ടാകൂ. ഈ ജ്ഞാനം
നിങ്ങളുടെ ബുദ്ധിയിലുണ്ട്, ജ്ഞാനസാഗരനായ ബാബ തന്നെയാണ് നിങ്ങള്‍ക്ക്
ജ്ഞാനത്തിന്റെ സമ്പത്ത് നല്‍കുന്നത്. നിങ്ങള്‍ക്ക് അറിയാം മുഴുവന്‍ ലോകത്തിലും
അഴുക്ക് തന്നെ അഴുക്കാണ്. നമ്മളും അഴുക്കില്‍ മുങ്ങിക്കിടക്കുകയായിരുന്നു. ബാബ
ഇപ്പോള്‍ അഴുക്കില്‍ നിന്നും എടുത്ത് എത്ര നല്ല പുഷ്പമാക്കി മാറ്റുന്നു. നമ്മള് ഈ
ശരീരം ഉപേക്ഷിക്കും, ആത്മാവ് പവിത്രമായി മാറും.
ബാബ എല്ലാവരേയും ഒരേപോലെയാണ് പഠിപ്പിക്കുന്നത് പക്ഷേ ചിലരുടെ ബുദ്ധി വളരെ
ഡള്ളാണ്, ഒന്നും മനസ്സിലാക്കാന്‍ പറ്റുന്നില്ല. ഇതും ഡ്രാമയില്‍ അടങ്ങിയതാണ്. ബാബ
പറയുന്നു അവരുടെ ഭാഗ്യത്തിലില്ലെങ്കില് എനിക്ക് എന്ത് ചെയ്യാന്‍ പറ്റും. ഞാന്‍
എല്ലാവരേയും ഒരുപോലെയാണ് പഠിപ്പിക്കുന്നത്. പഠിക്കുന്നത് നമ്പര്വൈസ് ആയാണ്.
ചിലര്‍ നല്ലരീതിയില്‍ മനസ്സിലാക്കുകയും മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു,
മറ്റുള്ളവരുടെ ജീവിതത്തേയും വജ്രസമാനമാക്കി മാറ്റുന്നു. ചിലരാണെങ്കില്‍
ആക്കിമാറ്റുന്നേയില്ല. തലതിരിഞ്ഞ അഹങ്കാരം എത്രയാണ്. എങ്ങനെയാണോ
ശാസ്ത്രജ്ഞര്‍ക്ക് ബുദ്ധിയുടെ എത്ര അഹങ്കാരമാണ്, ദൂര ദൂരത്തേയ്ക്ക് ആകാശത്തേയും
സമുദ്രത്തേയും എല്ലാം കാണാന്‍ ആഗ്രഹിക്കുന്നു. ബാബ പറയുന്നു ഇതുകൊണ്ട് ഒരു
ഉപകാരവുമില്ല. അഹങ്കാരികളായ സയന്സുകാര് വെറുതേ തന്റെ തല പുണ്ണാക്കുകയാണ്. വളരെ
അധികം ശമ്പളം ലഭിക്കുന്നത് അവര്‍ക്കാണ്, എല്ലാം വ്യര്‍ത്ഥമാക്കുന്നു.
സ്വര്ണ്ണിമമായ ദ്വാരക താഴെ നിന്നും പൊങ്ങിവരും എന്നൊന്നുമല്ല. ഇത് ഡ്രാമയുടെ
ചക്രമാണ് അത് കറങ്ങിക്കൊണ്ടേയിരിക്കും. പിന്നീട് സമയമാകുമ്പോള്‍ നമ്മള് പുതിയ
ലോകത്തില്‍ കൊട്ടാരം നിര്‍മ്മിക്കും. ചിലര്‍ പിന്നീട് അത്ഭുതപ്പെടും എന്ത് നമ്മള്
ഇങ്ങനെതന്നെയുള്ള കൊട്ടാരങ്ങള്‍ വീണ്ടും ഉണ്ടാക്കുമോ. തീര്‍ച്ചയായും, ബാബ
കാണിച്ചുതരുന്നു നിങ്ങള്‍ വീണ്ടും ഇങ്ങനെയുള്ള സ്വര്ണ്ണക്കൊട്ടാരങ്ങള്
നിര്‍മ്മിക്കും. അവിടെ വളരെ അധികം സ്വര്‍ണ്ണമുണ്ടാകും. ഇപ്പോഴും വളരെ അധികം
സ്ഥലത്ത് സ്വര്‍ണ്ണത്തിന്റെ പര്‍വ്വതങ്ങളുണ്ട് പക്ഷേ സ്വര്‍ണ്ണം എടുക്കാന്‍
കഴിയില്ല. പുതിയ ലോകത്തിലാണെങ്കില്‍ സ്വര്‍ണ്ണത്തിന്റെ അളവില്ലാത്ത
ഖനികളുണ്ടായിരുന്നു. അത് അവസാനിച്ചു. ഇപ്പോള്‍ വജ്രത്തിനുപോലും എത്ര വിലയാണെന്ന്
നോക്കൂ. ഇന്ന് ഇത്രയും വില, നാളെ കല്ലിനുസമാനമായി മാറും. ബാബ നിങ്ങള്‍
കുട്ടികള്‍ക്ക് വളരെ അത്ഭുതകരമായ കാര്യങ്ങള്‍ കേള്‍പ്പിക്കുന്നു പിന്നെ
സാക്ഷാത്ക്കാരവും ചെയ്യിപ്പിക്കുന്നു. നിങ്ങള്‍ കുട്ടികളുടെ ബുദ്ധിയില്‍ ഇപ്പോള്‍
ഇതുണ്ടാകണം- നമ്മള് ആത്മാക്കള്‍ നമ്മുടെ വീട് ഉപേക്ഷിച്ചിട്ട് 5000 വര്‍ഷമായി
നമ്മുടെ വീടിനെയാണ് മുക്തിധാമം എന്ന് പറയുന്നത്. ഭക്തിമാര്‍ഗ്ഗത്തില്‍
മുക്തിയ്ക്കായി എത്ര ബുദ്ധിമുട്ടുന്നു പക്ഷേ ഇപ്പോള്‍ നിങ്ങള്‍
മനസ്സിലാക്കുന്നുണ്ട് ബാബയ്ക്കല്ലാതെ മറ്റാര്‍ക്കും മുക്തി നല്കാന് സാധിക്കില്ല.
കൂടെ കൂട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ല. ഇപ്പോള്‍ നിങ്ങള്‍ കുട്ടികളുടെ
ബുദ്ധിയില്പുതിയ ലോകമാണ്, അറിയാം ഈ ചക്രത്തിന് കറങ്ങുകതന്നെ വേണം, നിങ്ങള്‍ക്ക്
മറ്റൊരു കാര്യത്തിലേയ്ക്കും പോകേണ്ടതില്ല. ബാബയെ ഓര്‍മ്മിച്ചാല്‍ മാത്രം മതി,
എല്ലാവരോടും ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കൂ- ബാബയെ ഓര്മ്മിക്കു എങ്കില്‍ വികര്‍മ്മം
വിനാശമാകും. ബാബ നിങ്ങളെ സ്വര്‍ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റിയിരുന്നില്ലേ.
നിങ്ങള്‍ എന്റെ ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്. എത്ര വര്‍ഷമായി? 5000
വര്‍ഷത്തിന്റെ കാര്യമാണ്. നിങ്ങള്‍ സ്വര്ഗ്ഗവാസിയായിരുന്നു പിന്നീട് 84 ന്റെ ചക്രം
കറങ്ങി. ഇതും ഡ്രാമയില്‍ ഉള്ളതാണ്. വന്ന് നിങ്ങള്‍ക്ക് ഈ സൃഷ്ടിചക്രത്തെ
മനസ്സിലാക്കിത്തരുന്നു. ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് വളരെ നന്നായി ഓര്‍മ്മ
വന്നു. നമ്മള് ഏറ്റവും വലിയ പാര്ട്ടുധാരികളാണ്. നമ്മുടെ പാര്‍ട്ട് ബാബയോടൊപ്പമാണ്,
നമ്മള് ബാബയുടെ ശ്രീമതം അനുസരിച്ച് ബാബയുടെ ഓര്‍മ്മയില്‍ ഇരുന്ന് മറ്റുള്ളവരേയും
തനിക്ക് സമാനമാക്കി മാറ്റുന്നു. ആരാണോ കല്പം മുമ്പ് ആയത് അവരേ ആവൂ. സാക്ഷിയായി
കണ്ടുകൊണ്ടിരിക്കും പിന്നെ പുരുഷാര്‍ത്ഥവും ചെയ്യിച്ചുകൊണ്ടിരിക്കും. ദിവസവും
ഉത്സാഹത്തോടെ ഇരിക്കുന്നതിനായി ദിവസേന ഏകാന്തമായിരുന്ന് തന്നോടുതന്നെ
സംസാരിച്ചുകൊണ്ടിരിക്കൂ. ഈ അശാന്തമായ ലോകത്ത് ഇനി അല്പം സമയമേ ബാക്കിയുള്ളു
പിന്നീട് അശാന്തി എന്ന പേരുപോലും ബാക്കിയുണ്ടാകില്ല. മനസ്സിന് എങ്ങനെ ശാന്തി
ലഭിക്കും എന്ന് ആര്‍ക്കും മുഖത്തിലൂടെ പറയാന്‍ കഴിയില്ല. ശാന്തിയ്ക്കുവേണ്ടി
പോകുന്നു പക്ഷേ ശാന്തിയുടെ സാഗരം ഒരേയൊരു ബാബയാണ്, മറ്റാരുടേയും പക്കല്‍ ഈ
വസ്തുവില്ല. ആ ശാന്തിയും സുഖവും വേണമെങ്കില്‍ രചയിതാവിനേയും രചനയേയും അറിയണം-
ഇതാണ് ജ്ഞാനം, ഇത് നിങ്ങള്‍ കുട്ടികളുടെ ബുദ്ധിയില്‍ മുഴങ്ങിക്കൊണ്ടിരിക്കണം.
സുഖമുണ്ടാകുന്നത് ധനത്തിലൂടെയാണ്. ധനമില്ലെങ്കില് മനുഷ്യനെക്കൊണ്ട് ഒരു
ഉപകാരവുമില്ല. ധനത്തിനായി മനുഷ്യര്‍ എന്തെല്ലാം പാപങ്ങള്‍ ചെയ്യുന്നു. ബാബ
അളവില്ലാത്ത ധനം നല്‍കിയിട്ടുണ്ട്. സ്വര്‍ഗ്ഗം സ്വര്‍ണ്ണത്തിന്റേയും നരകം
കല്ലിന്റേയുമാണ്. ശരി!
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സമയം
കണ്ടെത്തി ഏകാന്തമായിരുന്ന് സ്വയം സ്വയത്തോട് സംസാരിച്ച് സ്വയത്തില്‍ ഉന്മേഷം
വരുത്തണം. തനിക്കുസമാനമാക്കി മാറ്റുന്ന സേവനം ചെയ്യുന്നതിനോടൊപ്പം സാക്ഷിയായി
മാറി ഓരോരുത്തരുടേയും പാര്‍ട്ടിനെ കാണുന്നതിനുള്ള അഭ്യാസം ചെയ്യണം.
2) ബാബയെ ഓര്‍മ്മിച്ച്
അവനവനെ നേരെയാക്കണം. ഞാന്‍ സന്ദേശവാഹകനായി മാറിയോ, എത്രപേരെ തനിക്കുസമാനമാക്കി
മാറ്റി? എന്ന് തന്റെ ഹൃദയത്തോട് ചോദിക്കണം.
വരദാനം :-
ശ്രേഷ്ഠ
പുരുഷാര്‍ത്ഥത്തിലൂടെ അന്തിമ ഫലത്തില്‍ ഒന്നാമതെത്തുന്ന പറക്കുന്ന പക്ഷിയായി
ഭവിക്കട്ടെ.
അന്തിമ ഫലത്തില്‍
ഒന്നാമതെത്താന്‍ 1. ഹൃദയത്തിന്റെ അവിനാശി വൈരാഗ്യത്തിലൂടെ കഴിഞ്ഞുപോയ
കാര്യങ്ങളുടെ സംസ്കാരമാകുന്ന ബീജത്തെ കത്തിക്കണം. 2. അമൃതവേള മുതല്‍ രാത്രി വരെ
സദാ ഈശ്വരീയ നിയമവും മര്യാദകളും പാലിക്കുന്നതിന്റെ വ്രതം എടുക്കണം. 3. മനസ്സ് ,
വാക്ക്, സംബന്ധസമ്പര്ക്കത്തില് ഇവയിലൂടെ നിരന്തരം മഹാദാനിയായി പുണ്യാത്മായി ദാന
പുണ്യം ചെയ്ത്കൊണ്ടിരിക്കണം. അങ്ങെനെയുള്ള ശ്രേഷ്ഠ ഹൈജംപ് ചെയ്യുന്ന
പുരുഷാര്‍ത്ഥം ചെയ്യുമ്പോള്‍ പറക്കുന്ന പക്ഷിയായി അന്തിമ ഫലത്തില്‍ ഒന്നാമതെത്താന്‍
സാധിക്കും.
സ്ലോഗന് :-
മനോഭാവത്തിലൂടെ വായുമണ്ഡലത്തെ ശക്തിശാലിയാക്കണം ഇതാണ് അന്തിമ പുരുഷാര്‍ത്ഥവും
സേവനവും.
അവ്യക്ത സൂചന:- ആത്മീയ
റോയല്‍റ്റിയും പവിത്രതയുടെ വ്യക്തിത്വവും ധാരണ ചെയ്യൂ.
വിശേഷ ആത്മാക്കളെയും മഹന്‍
ആത്മാക്കളെയും ദേശത്തിന്റെയും വിശ്വത്തിന്റെയും വ്യക്തിത്വങ്ങള്‍ എന്നാണ്
പറയാറുള്ളത് . പവിത്രതയുടെ വ്യക്തിത്വം എന്നാല്‍ ഓരോ കര്‍മ്മത്തിലും മഹാനതയും
വിശേഷതയും ഉണ്ടാകും. ആത്മീയ വ്യക്തിത്വമുള്ള ആത്മാക്കള്‍ തന്റെ ഊര്‍ജ്ജവും,
സമയവും,സങ്കല്പവും വ്യര്‍ത്ഥമാക്കി കളയില്ല, സഫലമാക്കും. അങ്ങനെയുള്ള
വ്യക്തിത്വമുള്ളവര്‍ ഒരിക്കലും നിസ്സാര കാര്യങ്ങളില്‍ തന്റെ മനസ്സിനെയും
ബുദ്ധിയെയും ബിസിയാക്കില്ല.