31.07.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങള് തന്റെ സമയത്തെ വ്യര്ത്ഥമാക്കരുത്, ഉള്ളില് ജ്ഞാനത്തെ സ്മരിച്ചുകൊണ്ടിരിക്കൂ എങ്കില് ഉറക്കത്തെ ജയിച്ചവരായി മാറും, കോട്ടുവായ് വരില്ല.

ചോദ്യം :-
നിങ്ങള് കുട്ടികള് എന്തുകൊണ്ടാണ് ബാബയില് സമര്പ്പണ മായിരിക്കുന്നത്? സമര്പ്പണ മാകുന്നതിന്റെ അര്ത്ഥമെന്താണ്?

ഉത്തരം :-
സമര്പ്പണമാവുക അര്ത്ഥം ബാബയുടെ ഓര്മ്മയില് മുഴുകുക. എപ്പോള് ഓര്മ്മയില് മുഴുകുന്നുവോ അപ്പോള് ആത്മാവാകുന്ന ബാറ്ററി ചാര്ജ്ജാകുന്നു. ആത്മാവാകുന്ന ബാറ്ററിയെ നിരാകാരനായ ബാബയുമായി ബന്ധിപ്പിക്കുമ്പോള് ബാറ്ററി ചാര്ജ്ജാകുന്നു, വികര്മ്മം നശിക്കുന്നു. സമ്പാദ്യത്തിന്റെ ശേഖരണം ഉണ്ടാകുന്നു.

ഓംശാന്തി.  
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു. ഇപ്പോള് ഇവിടെ നിങ്ങള് ശരീരത്തോടൊപ്പമാണ് ഇരിക്കുന്നത്. അറിയാം മൃത്യു ലോകത്തില് ഇത് അന്തിമശരീരമാണ്. പിന്നീട് എന്ത് സംഭവിക്കുന്നു? പിന്നീട് ബാബയോടൊപ്പം ശാന്തിധാമത്തിലേക്ക് ഒരുമിച്ച് പോകുന്നു. ഈ ശരീരമുണ്ടാകില്ല പിന്നീട് സ്വര്ഗ്ഗത്തില് നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് വരുന്നു, എല്ലാവരും ഒരുമിച്ച് വരുന്നില്ല. ഇപ്പോള് രാജധാനിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെയാണോ ബാബ ശാന്തിയുടേയും സുഖത്തിന്റേയും സാഗരന് അതേപോലെ കുട്ടികളേയും ശാന്തിയുടേയും സുഖത്തിന്റേയും സാഗരനാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പിന്നീട് ശാന്തിധാമത്തിലേക്ക് പോയി അവിടെ പ്രശോഭിക്കണം. അതിനാല് ബാബയേയും, വീടിനേയും, സുഖധാമത്തേയും ഓര്മ്മിക്കണം. ഇവിടെ നിങ്ങള് എത്രത്തോളം ഈയൊരു അവസ്ഥയില് ഇരിക്കുന്നുവോ നിങ്ങളുടെ ജന്മജന്മാന്തരത്തിലെ പാപം ഭസ്മമാകുന്നു, ഇതിനെയാണ് യോഗാഗ്നി എന്നു പറയുന്നത്. സന്യാസിമാര് സര്വ്വശക്തനുമായി യോഗം വെയ്ക്കുന്നില്ല അവര് വസിക്കുന്ന സ്ഥാനമായ ബ്രഹ്മതത്വവുമായാണ് യോഗം വെയ്ക്കുന്നത്. അവര് തത്വയോഗികളാണ്, ബ്രഹ്മം അഥവാ തത്വവുമായി യോഗം വെയ്ക്കുന്നവര്. ഇവിടെ ജീവാത്മാക്കളുടെ കളിയാണ് നടക്കുന്നത്, അവിടെ ശാന്തിധാമത്തില് കേവലം ആത്മാക്കളാണ് വസിക്കുന്നത്. ആ മധുരമായ വീട്ടിലേക്ക് പോകുന്നതിനു വേണ്ടി മുഴുവന് ലോകത്തിലുള്ളവരും പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. സന്യാസിമാരും പറയാറുണ്ട് നമ്മള് ബ്രഹ്മത്തില് പോയി ലയിക്കുമെന്ന് അല്ലാതെ ബ്രഹ്മത്തില് പോയി വസിക്കുമെന്ന് പറയില്ല. ഇത് നിങ്ങള് കുട്ടികള്ക്ക് ഇപ്പോഴാണ് മനസ്സിലായത്. ഭക്തിമാര്ഗ്ഗത്തില് എത്ര കഥകളാണ് കേട്ടുകൊണ്ടിരുന്നത് ഇവിടെ ബാബ വന്ന് കേവലം രണ്ടക്ഷരമാണ് മനസ്സിലാക്കിത്തരുന്നത്. ചിലര് മന്ത്രങ്ങള് ജപിക്കാറുണ്ട്, ചിലര് ഗുരുവിനെ ഓര്മ്മിക്കാറുണ്ട്, ചിലര് മറ്റു പലരേയും ഓര്മ്മിക്കുന്നു. വിദ്യാര്ത്ഥി ടീച്ചറെ ഓര്മ്മിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് കേവലം ബാബയേയും വീടിനേയും ഓര്മ്മിക്കണം. ബാബയില് നിന്നും നിങ്ങള് ശാന്തിധാമത്തിന്റേയും സുഖധാമത്തിന്റേയും സമ്പത്ത് നേടുന്നു. അതുതന്നെ ഹൃദയത്തില് ഓര്മ്മയുണ്ടായിരിക്കണം. വായിലൂടെ ഒന്നും തന്നെ പറയേണ്ടതില്ല. ബുദ്ധികൊണ്ട് നിങ്ങള്ക്കറിയാം ശാന്തിധാമത്തിനു ശേഷം സുഖധാമമാണ് വരുന്നതെന്ന്. നമ്മള് ആദ്യം മുക്തിയിലേക്കും പിന്നീട് ജീവന്മുക്തിയിലേക്കും പോകുന്നു. മുക്തി-ജീവന്മുക്തിദാതാവ് ഒരേയൊരു ബാബയാണ്. ബാബ കുട്ടികള്ക്ക് അടിക്കടി മനസ്സിലാക്കിത്തരുന്നു- സമയം നഷ്ടപ്പെടുത്തരുത്. ജന്മജന്മാന്തരത്തിലെ പാപങ്ങളുടെ ഭാരം ശിരസ്സിലുണ്ട്. ഈ ജന്മത്തിന്റെ പാപങ്ങളെല്ലാം സ്മൃതിയിലുണ്ടാകും. സത്യയുഗത്തില് ഇങ്ങനെയുളള കാര്യങ്ങള് ഉണ്ടാകുന്നില്ല. ഇവിടെ കുട്ടികള്ക്കറിയാം ജന്മജന്മാന്തരത്തിലെ പാപത്തിന്റെ ഭാരമാണെന്ന്. നമ്പര്വണ്ണാണ് ജന്മജന്മാന്തരമായി ചെയ്തു വന്ന കാമവികാരത്തിലൂടെയുളള വികര്മ്മം. ബാബയുടെ നിന്ദയും ധാരാളം ചെയ്തിട്ടുണ്ട്. സര്വ്വര്ക്കും സദ്ഗതി നല്കുന്ന ബാബയെ, എത്രത്തോളം നിന്ദിച്ചു. ഇതെല്ലാം തന്നെ ശ്രദ്ധയില് വെക്കണം. ഇപ്പോള് എത്ര കഴിയുന്നുവോ ബാബയെ ഓര്മ്മിക്കാനുളള പുരുഷാര്ത്ഥം ചെയ്യണം. വാസ്തവത്തില് ആഹാ സദ്ഗുരു എന്നാണ് പറയാറുള്ളത്, ഗുരു എന്നുപോലുമല്ല. ആഹാ ഗുരു എന്നതിന് അര്ത്ഥമൊന്നുമില്ല. ആഹാ സദ്ഗുരു! മുക്തി-ജീവന്മുക്തി അവര്ക്കു മാത്രമേ നല്കാന് സാധിക്കൂ. മറ്റുളള ഗുരുക്കന്മാര് ധാരാളമുണ്ട്. ഇവിടെ ഒരേയൊരു സദ്ഗുരുവാണ്. നിങ്ങള് കുട്ടികള് ധാരാളം ഗുരുക്കന്മാരെ സമീപിച്ചിട്ടുണ്ട്. ഓരോ ജന്മത്തിലും ചിലര് 2-4 ഗുരുക്കന്മാരെ സ്വീകരിക്കുന്നു. ഗുരുക്കന്മാരെ സ്വീകരിച്ചതിനു ശേഷം പിന്നീട് മറ്റുളള സ്ഥലങ്ങളിലേക്ക് പോകുന്നു. ഒരുപക്ഷെ ഇവിടെ നിന്നെങ്കിലും നല്ല മാര്ഗ്ഗം ലഭിക്കും, ഓരോരോ ഗുരുക്കന്മാരെ സമീപിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ആരെയും തന്നെ ലഭിക്കുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ഇവിടെ നമുക്ക് വസിക്കേണ്ടതില്ല. എല്ലാവര്ക്കും ശാന്തിധാമത്തിലേക്ക് പോകണം. ബാബ നിങ്ങളുടെ ക്ഷണം സ്വീകരിച്ചാണ് എത്തിച്ചേര്ന്നിട്ടുളളത്. നിങ്ങള്ക്ക് സ്മൃതിയുണര്ത്തുകയാണ്, നിങ്ങള് എന്നോട് പറഞ്ഞിരുന്നു, വരൂ വന്ന് ഞങ്ങള് പതിതരെ പാവനമാക്കി മാറ്റൂ എന്ന്. പാവനമായുളളത് ശാന്തിധാമവുമാണ് സുഖധാമവുമാണ്. ഞങ്ങളെ വീട്ടിലേക്കു കൊണ്ടുപോകൂ എന്നു പറഞ്ഞ് വിളിക്കുന്നു. വീട് എല്ലാവര്ക്കും ഓര്മ്മയിലുണ്ടാകുന്നു. ആത്മാവ് ഉടന് പറയും ഞങ്ങളുടെ വാസസ്ഥാനം പരംധാമമാണെന്ന്. പരമപിതാവായ പരമാത്മാവും പരംധാമത്തിലാണ് വസിക്കുന്നത്, നമ്മളും പരംധാമത്തിലാണ് വസിക്കുന്നത്.

ഇപ്പോള് ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് നിങ്ങളുടെ മേല് ബൃഹസ്പതിയുടെ ദശയാണ്. ഇത് പരിധിയില്ലാത്ത കാര്യമാണ്, പരിധിയില്ലാത്ത ദശ എല്ലാവരിലും ഉണ്ട്. ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. നമ്മള് തന്നെയാണ് സുഖത്തില് നിന്നും ദുഖത്തിലേക്കും പിന്നീട് ദുഖത്തില് നിന്നും സുഖത്തിലേക്കും വരുന്നത്. ശാന്തിധാമം, സുഖധാമം പിന്നീടാണ് ഈ ദുഖധാമം ഇതും നിങ്ങള് കുട്ടികള് ഇപ്പോഴാണ് മനസ്സിലാക്കുന്നത്, മനുഷ്യരുടെ ബുദ്ധിയില് ഇരിക്കില്ല. ഇപ്പോള് ബാബ ജീവിച്ചിരിക്കെ മരിക്കാന് പഠിപ്പിക്കുകയാണ്. ഈയാമ്പാറ്റകള് ദീപത്തിനുമേല് ആഹൂതി ചെയ്യപ്പെടുന്നു. ചിലര് അതിനുമേല് ഇഷ്ടം തോന്നി വീണു മരിക്കുന്നു, സമര്പ്പണമായിത്തീരുന്നു. ചിലര് വട്ടം കറങ്ങിയശേഷം തിരിച്ചു പോകുന്നു. ഇതും ബാറ്ററിയല്ലേ, എല്ലാവരുടെയും ബുദ്ധിയോഗം ഒരേയൊരു ബാബയുമായാണ്. നിരാകാരനായ ബാബയുമായി ബാറ്ററി ബന്ധിപ്പിച്ചിരിക്കുകയാണ്. ഈ ആത്മാവ് വളരെ സമീപത്തായതുകൊണ്ട് വളരെ സഹജമായിരിക്കും. ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ ബാറ്ററി ചാര്ജ്ജ് ആകുന്നു. നിങ്ങള് കുട്ടികള്ക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടാകുന്നു, ഇദ്ദേഹത്തിന് സഹജമാണ്. എന്നാലും എത്രത്തോളം നിങ്ങള് കുട്ടികള് പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രയ്ക്കും ഇവര്ക്കും പുരുഷാര്ത്ഥം ചെയ്യേണ്ടതായുണ്ട്. ബ്രഹ്മാബാബ എത്രത്തോളം സമീപത്താണോ അത്രയ്ക്കും കൂടുതല് ഉത്തരവാദിത്തത്തിന്റെ ഭാരവുമുണ്ട്. മഹിമയുണ്ട് ആരുടെ ശിരസ്സിലാണ് ഉത്തരവാദിത്തങ്ങളുളളത്........ ഇവരുടെ മേല് വളരെയധികം ഉത്തരവാദിത്തമില്ലേ. ബാബ സമ്പൂര്ണ്ണമാണ്, ഇവര്ക്ക് സമ്പൂര്ണ്ണമാകേണ്ടതായുണ്ട്, ഇവര്ക്ക് എല്ലാവരെയും സംരക്ഷിക്കേണ്ടതായുണ്ട്. രണ്ടു പേരും ഒരുമിച്ചാണെങ്കിലും ചിന്തയുണ്ടാകുമല്ലോ. പെണ്കുട്ടികളുടെ മേല് ഒരുപാട് ഉപദ്രവങ്ങളുണ്ടാകുമ്പോള് ദുഖമുണ്ടാകുന്നു. കര്മ്മാതീത അവസ്ഥ അവസാനസമയത്തു മാത്രമേ ഉണ്ടാകൂ. അതുവരെയുക്കും ചിന്തയുണ്ടാവുക തന്നെ ചെയ്യും. പെണ്കുട്ടികളുടെ കത്ത് വന്നില്ലെങ്കിലും ചിന്തയുണ്ടാകുന്നു- അസുഖമൊന്നുമില്ലല്ലോ? സേവനത്തിന്റെ വര്ത്തമാനങ്ങള് വരുകയാണെങ്കില് ബാബ തീര്ച്ചയായും അവരെ ഓര്മ്മിക്കുന്നു. ബാബ ഈ ശരീരത്തിലൂടെ സേവനം ചെയ്യുന്നു. ഇടയ്ക്ക് മുരളി കുറച്ചേ പറയൂ, 2-4 ദിവസം മുരളി വന്നില്ലെങ്കിലും നിങ്ങളുടെ പക്കല് പോയിന്റുകള് ഉണ്ടല്ലോ. നിങ്ങള്ക്കും അവനവŐ