സ്മൃതിസ്വരൂപവും,
അനുഭവിമൂര്ത്തിയായിസെക്ക
ന്റിന്റെതീവ്രവേഗതയില്പരിവര്ത്ത
നംചെയ്ത്പാസ്വിത്ത്ഓണര്ആകൂ.
ഇന്ന് ബാപ്ദാദ
നാനാഭാത്തെയും കുട്ടികളുടെ മസ്തകത്തില് മൂന്ന് വിശേഷ ഭാഗ്യത്തിന്റെ രേഖകള്
തിളങ്ങിക്കൊണ്ടിരിക്കുന്നത് കാണുകയാണ്. എല്ലാവരുടെയും മസ്തകം ഭാഗ്യത്തിന്റെ
രേഖകള് കൊണ്ട് തിളങ്ങുകയാണ്. ഒന്നാണ് പരമാത്മ പാലനയുടെ ഭാഗ്യത്തിന്റെ രേഖ.
രണ്ടാമത്തേത് ശ്രേഷ്ഠ ശിക്ഷകനിലൂടെ ശിക്ഷണത്തിന്റെ ഭാഗ്യത്തിന്റെ രേഖ
മൂന്നാമത്തേത് സത്ഗുരുവിലൂടെ ശ്രീമത്തിന്റെ ഭാഗ്യത്തിന്റെ രേഖ. നിങ്ങളുടെ ഭാഗ്യം
അളവറ്റതാണ് എങ്കിലും ഇന്ന് വിശേഷമായി ഈ മൂന്ന് ഭാഗ്യത്തിന്റെ രേഖകളാണ് കാണുന്നത്.
നിങ്ങളും തന്റെ മസ്തകത്തില് തിളങ്ങിക്കൊണ്ടിരിക്കുന്ന രേഖകളുടെ അനുഭവം
ചെയ്യുന്നില്ലേ! ഏറ്റവും ശ്രേഷ്ഠമായതാണ് പരമാത്മ സ്നേഹത്തിന്റെ പാലനയുടെ
രേഖ.ഏതുപോലെ ബാബ ഉയര്ന്നതിലും ഉയര്ന്നതാണോ പരമാത്മ പാലനയും ഏറ്റവും
ഉയര്ന്നതാണ്.ഈ പാലന എത്ര കുറച്ച് പേര്ക്കാണ് പ്രാപ്തമാകുന്നത്. ഇപ്പോള്
ഇല്ലെങ്കില് ഒരിക്കലും പ്രാപ്തമാകുകയില്ല. ഈ പരമാത്മ പാലന, പരമാത്മ സ്നേഹം,
പരമാത്മ പ്രാപ്തികള് എല്ലാം കോടിയില് കുറച്ച് ആത്മാക്കള്ക്കാണ്
അനുഭവമാകുന്നത്.താങ്കള് എല്ലാവരും അനുഭവികള് അല്ലേ! അനുഭവം ഉണ്ടോ? പാലനയുടെ
അനുഭവം ഉണ്ടോ, പഠനത്തിന്റെയും ശ്രീമത്തിന്റെയും അനുഭവം ഉണ്ടോ? അനുഭവി മൂര്ത്തി
ആയോ?സദാ തന്റെ മസ്തകത്തില് ഈ ഭാഗ്യത്തിന്റെ നക്ഷത്രം തിളങ്ങിക്കൊണ്ടിരിക്കുന്നത്
കാണപ്പെടുന്നുണ്ടോ, സദാ? അതോ ഇടയ്ക്കിടയ്ക്ക് തിളങ്ങിക്കൊണ്ടരിക്കുന്ന നക്ഷത്രം
മങ്ങി പോകുന്നുണ്ടോ? മങ്ങരുത്. തിളങ്ങുന്ന നക്ഷത്രം മങ്ങുന്നുണ്ടെങ്കില് അതിന്റെ
കാരണമെന്താണ്?അറിയാമോ?
ബാപ്ദാദ കണ്ടു, സ്മൃതി
സ്വരൂപമാകാത്തത് കാരണമാണ്.ഞാന് ആത്മാവാണെന്നു ചിന്തിക്കാറുണ്ട്,ചിന്തിക്കുന്ന
സ്വരൂപമാകുന്നുണ്ട്, സ്മൃതി സ്വരൂപമാകുന്നത് കുറയുന്നു. സദാ സ്മൃതി
സ്വരൂപമാകാത്തിടത്തോളം ശക്തി ഉണ്ടാകുകയില്ല. സ്മൃതിയാണ് ശക്തി കൊണ്ട് വരുന്നത്.
സ്മൃതി സ്വരൂപമാണ് സമര്ത്ഥ സ്വരൂപമാകുന്നത്.അതുകൊണ്ടാണ് ഭാഗ്യത്തിന്റെ
നക്ഷത്രത്തിന് തിളക്കം കുറയുന്നത്. സ്വയം തന്നോട് ചോദിക്കണം കൂടുതല് സമയം
ചിന്തയുടെ സ്വരൂപമാണോ ആകുന്നത് അതോ സ്മൃതി സ്വരൂപമാണോ? ചിന്തയുടെ
സ്വരൂപമാകുമ്പോള് വളരെ നല്ലതാണ് ചിന്തിക്കുന്നത്, ഞാന് ഇതാണ്, ഞാന് ഇതാണ്, ഞാന്
ഇതാണ്.... സ്മൃതി സ്വരൂപമാകാത്തത് കാരണം നല്ലതായി ചിന്തിച്ചിട്ടും വ്യര്ത്ഥ
സങ്കലപ്പവും സാധാരണ സങ്കല്പവും കൂടിക്കലരുന്നു. വാസ്തവത്തില് നോക്കിയാല്
നിങ്ങളുടെ അനാദിയായ സ്വരൂപമാണ് സ്മൃതി സൊ സമര്ത്ഥ സ്വരൂപം. ചിന്തിക്കുന്ന
സ്വരൂപമല്ല. ആദിയിലും ഈ സമയത്തെ സ്മൃതി സ്വരൂപത്തിന്റെ ഫലമാണ്
പ്രാപ്തമാകുന്നത്.അതിനാല് അനാദിയും ആദിയും സ്മൃതി സ്വരൂപമാണ്, ഈ സമയം
അന്തിമത്തിലെ സംഗമ സമയത്തും സ്മൃതി സ്വരൂപമാണ് ആകുന്നത്. ആദി അനാദി അന്ത്യം
മൂന്നു കാലങ്ങളിലും സ്മൃതി സ്വരൂപമാണ്. ചിന്തിക്കുന്ന സ്വരൂപമല്ല, ബാപ്ദാദ
അതിനാല് മുന്പും പറഞ്ഞതാണ് ഈ സമയത്ത് അനുഭവി മൂര്ത്തിയാകുന്നതാണ് ശ്രേഷ്ഠ സ്ഥിതി.
ഞാന് ആത്മാവാണ്, പരമാത്മ പ്രാപ്തിയാണുള്ളത് എന്ന് ചിന്തിക്കുന്നതും,
മനസ്സിലാക്കി അനുഭവം ചെയ്യുന്നതും തമ്മില് വളരെ വ്യത്യാസം ഉണ്ട്. അനുഭവി
മൂര്ത്തി ഒരിക്കലും മായയിലൂടെ ചതിക്കപ്പെടില്ല, ദുഃഖത്തിന്റെ അനുഭവം
ചെയ്യുകയില്ല. ഈ ഇടയ്ക്കിടയ്ക്ക് കാണുന്ന മായയുടെ കളികള്, കളിക്കുന്ന കളികള്
അതിന്റെ കാരണം അനുഭവി മൂര്ത്തിയാകുന്നതിന്റെ കുറവാണ്. അനുഭവത്തിന്റെ അധികാരം
ഏറ്റവും ശ്രേഷ്ഠമായതാണ്. ബാപ്ദാദയും കണ്ടതാണ് പലകുട്ടികളും ചിന്തിക്കുന്നുണ്ട്
എന്നാല് സ്വരുപത്തിന്റെ അനുഭവം കുറവാണ്.
ഇന്നത്തെ ലോകത്തില്
കൂടുതല് ആത്മാക്കളും കാണുകയും കേള്ക്കുകയും ചെയ്ത് ക്ഷീണിച്ചു പകരം അനുഭവത്തില്
കൂടി പ്രാപ്തി നേടാനാണ് ആഗ്രഹിക്കുന്നത്. അനുഭവം ചെയ്യിപ്പിക്കാന് സാധിക്കുന്നത്
അനുഭവികള്ക്കാണ്. അനുഭവി ആത്മാക്കള് സദാ മുന്നോട്ട് പോയ്കൊണ്ടിരിക്കും.
അനുഭവിയായ ആത്മാവില് സദാ ഉന്മേഷവും ഉത്സാഹവും ഇമെര്ജ്ജ് രൂപത്തില് ഉള്ളത് കാരണം
പറന്നുകൊണ്ടിരിക്കും. ഓരോ പോയിന്റിന്റെയും അനുഭവി മൂര്ത്തി ആയോ എന്ന്
പരിശോധിക്കൂ? താങ്കളുടെ ഓരോ കര്മ്മത്തിലും അനുഭവത്തിന്റെ അതോറിറ്റി
കാണപ്പെടുന്നുണ്ടോ? ഓരോ വാക്കും,ഓരോ സങ്കല്പവും അനുഭവത്തിന്റെ അതോറിറ്റി
ആയുള്ളതാണോ അതോ മനസിലാക്കിയതിന്റെ മാത്രം ആധാരത്തിലേതാണോ? ഒന്നാണ് മനസിലാക്കുക,
രണ്ടാമത്തേതാണ് അനുഭവം ചെയ്യുക. ഓരോ വിഷയത്തിലും ജ്ഞാനത്തിന്റെ പോയിന്റുകള്
വര്ണ്ണിക്കുക,അവരാകട്ടെ സ്പീക്കറിലൂടെ ബാഹ്യമായി ധാരാളം പ്രസംഗിക്കാറുണ്ട്. ഓരോ
പോയിന്റിന്റെയും അനുഭവി സ്വരൂപമാകുന്നവര് ആണ് ജ്ഞാനസ്വരൂപ ആത്മാക്കള്. യോഗം
വയ്ക്കുന്നവര് ധാരാളം ഉണ്ട്, യോഗത്തിലിരിക്കുന്നവരും കൂടുതലാണ്, യോഗത്തിന്റെ
അനുഭവം അതായത് ശക്തി സ്വരൂപം ആകണം, ശക്തി സ്വരൂപത്തിന്റെ ലക്ഷണമാണ് ഏത് സമയത്ത്
ഏത് ശക്തിയാണോ വേണ്ടത് ആ സമയത്ത് ആ ശക്തിയുടെ ആഹ്വാനം ചെയ്ത് നിര്വിഘ്ന
സ്വരൂപമായി മാറും. ഏതെങ്കിലും ശക്തിയുടെ കുറവ് ഉണ്ട്, വര്ണ്ണിക്കുന്നുണ്ട്
സ്വരൂപത്തില് ഇല്ല,എങ്കില് സമയമാകുമ്പോള് ചതിക്കപ്പെടും. സഹനശക്തിയാണ് വേണ്ടത്,
നിങ്ങള് നേരിടാനുള്ള ശക്തിയാണ് ഉപയോഗിച്ചത്, എങ്കില് യോഗയുക്ത അനുഭവി സ്വരൂപം
എന്ന് വിളിക്കില്ല. നാല് വിഷയങ്ങളിലും സ്മൃതി സ്വരൂപവും അനുഭവി സ്വരൂപവും
ആയവരുടെ അടയാളം എന്തായിരിക്കും?സ്ഥിതിയില് നിമിത്തഭാവം, വൃത്തിയില് സദാ ശുഭ ഭാവം
ആത്മീയ ഭാവം, നിസ്വാര്ത്ഥ ഭാവം. വായുമണ്ഡലത്തിലും സംബന്ധ സമ്പര്ക്കത്തിലും സദാ
നിര്മ്മാന ഭാവവും, വക്കില് സദാ നിര്മല വാണി. ഈ വിശേഷതകള് ഓരോ സമയവും അനുഭവി
മൂര്ത്തിയുടെ സ്വാഭാവിക സ്വഭാവം ആയിരിക്കും. സ്വാഭാവികമായ സ്വഭാവം. പല കുട്ടികളും
ഇടയ്ക്കൊക്കെ പറയും ഇങ്ങനെ ചെയ്യണമെന്ന് ഞങ്ങള് ആഗ്രഹിക്കുന്നില്ല, പക്ഷെ എന്റെ
പഴയ സ്വഭാവമാണ്. സ്വഭാവം സ്വാഭാവികമായി വരുമ്പോള് ചിന്തിക്കേണ്ടതായി വരുന്നില്ല,
സ്വഭാവം സ്വാഭാവികമായി തന്നെ വരുന്നതാണ്. സ്വയം പരിശോധിച്ചു നോക്കൂ എന്റെ
സ്വാഭാവികമായ സ്വഭാവം ഏതാണ്? ഏതെങ്കിലും പഴയ സ്വഭാവത്തിന്റെ അംശം എങ്കിലും
ഉണ്ടെങ്കില് ഓരോ സമയത്തും അത് പ്രവൃത്തിയില് വന്ന് വന്ന് ദൃഢമായ സംസ്ക്കാരമാകും.
ആ പഴയ സ്വഭാവവും,പഴയ സംസ്ക്കാരവും സമാപ്തമാക്കാന് ആഗ്രഹിക്കുകയാണ് എന്നാല്
സാധിക്കുന്നില്ല, അതിന്റെ കാരണം എന്താണ്? എല്ലാത്തിലും നോളഡ്ജ് ഫുള് ആയിമാറി,
പക്ഷേ എന്താണോ പാടില്ല എന്നാഗ്രഹിക്കുന്നത് അത് നടക്കുന്നു, അതിന്റെ കാരണം
എന്താണ്? പരിവര്ത്തനം ചെയ്യുന്നതിന്റെ ശക്തി കുറവാണ്. കൂടുതല് പേരിലും കാണുന്നത്
പരിവര്ത്തനം ചെയ്യാനുള്ള ശക്തിയെ മനസിലാക്കുകയും വര്ണ്ണിക്കുകയും ചെയ്യുന്നുണ്ട്,
എല്ലാവരോടും പരിവര്ത്തനം ചെയ്യുന്നതിന്റെ ശക്തി യുടെ ടോപിക്കില് എഴുതാനോ
പ്രസംഗിക്കാനോ പറഞ്ഞാല് ബാപ്ദാദയ്ക്കറിയാം എല്ലാവരും വളരെ സമര്ത്ഥരാണ്, വളരെ
നല്ലതായി പ്രഭാഷണങ്ങള് ചെയ്യാനറിയാം, എഴുതാനും അറിയാം, മറ്റാരെങ്കിലും വന്നാല്
അവര്ക്ക് വളരെ നല്ലതായി മനസിലാക്കി കൊടുക്കും സാരമില്ല,പരിവര്ത്തനം ചെയ്യൂ.
സ്വയത്തില് എത്രമാത്രം പരിവര്ത്തനം ചെയ്യാനുള്ള ശക്തി ഉണ്ട്. വര്ത്തമാന
സമയത്തിന്റെ മഹത്വത്തെ മനസിലാക്കി പരിവര്ത്തനം ചെയ്യുന്നതില് സമയമെടുക്കരുത്.
സെക്കന്റില് പരിവര്ത്തനത്തിന്റെ ശക്തി കാര്യത്തില് വരണം,ഉണ്ടാകാന് പാടില്ല,
എന്ന് മനസ്സിലാക്കിയിട്ടും, പരിവര്ത്തനം ചെയ്യാന് സാധിക്കുന്നില്ലെങ്കില്
അതിനുള്ള കാരണമെന്ത്? ചിന്തിക്കുന്നു, സ്വരൂപമാകുന്നില്ല. മുഴുവന് ദിവസം കൂടുതലും
ചിന്തിക്കുന്ന സ്വരൂപമാണ് ആകുന്നത്, കൂടുതല് പേരും സ്മൃതിയിലൂടെ സമര്ത്ഥ
സ്വരൂപമാകുന്നത് കുറയുന്നു.
ഇപ്പോള് തീവ്രഗതിയുടെ
സമയമാണ് തീവ്ര പുരുഷാര്ത്ഥത്തിന്റെ സമയമാണ്, സാധാരണ പുരുഷാര്ത്ഥത്തിനുള്ള സമയം
അല്ല, സെക്കന്റില് പരിവര്ത്തനത്തിന്റെ അര്ത്ഥമാണ് സ്മൃതി സ്വരൂപത്തിലൂടെ ഒരു
സെക്കന്റില് നിര്വികല്പവും, വ്യര്ത്ഥ സങ്കല്പ്പങ്ങള് ഇല്ലാത്തവരും
ആകണം,എന്തുകൊണ്ട്? സമയത്തിന്റെ സമാപ്തി സമീപത്തു കൊണ്ട് വരുന്നതിനു
നിമിത്തമായവര് ആണ്. ഇപ്പോള് സമയത്തിന്റെ മഹത്വം അനുസരിച്ചു എല്ലാവര്ക്കും അറിയാം
ഓരോ ചുവടിലും കോടിമടങ്ങാണ് അടങ്ങിയിരിക്കുന്നത്, വര്ധിപ്പിക്കാനുള്ളത്
ബുദ്ധിയില് വയ്ക്കും,നഷ്ടമാക്കുന്നതും ബുദ്ധിയില് വയ്ക്കണം. ഓരോ ചുവടിലും
കോടിമടങ്ങു കിട്ടുമെങ്കില്, ഓരോ ചുവടിലും കോടി മടങ്ങു നഷ്ടമാകുകയുംചെയ്യും,ഇല്ലേ?
ഇപ്പോള് മിനിറ്റിന്റെ കാര്യം കഴിഞ്ഞു, മറ്റുള്ളവരോട് പറയാറുണ്ട് ഒരു നിമിഷം
നിശബ്ദ്ദമായി ഇരിക്കൂ, നിങ്ങള്ക്കത് സെക്കന്റിന്റെ കാര്യമാകണം. ഇതുപ്പോലെ വേണമോ
വേണ്ടയോ എന്ന് ചിന്തിക്കാന് എത്ര സമയം വേണം? സെക്കന്റ്. പരിവര്ത്തന ശക്തി അത്രയും
വേഗത്തില് വേണം. ശരിയാണോ തെറ്റാണോ എന്ന് മനസിലാക്കി കഴിഞ്ഞു, തെറ്റിന് ബിന്ദു
ഇടുക, ശരിയായത് പ്രയോഗികമാക്കണം. ഇപ്പോള് ബിന്ദുവിന്റെ മഹത്വത്തെ കാര്യത്തില്
കൊണ്ട് വരൂ. മൂന്നു ബിന്ദു അറിയാമല്ലോ! ബിന്ദു സമയത്ത് കാര്യത്തില് കൊണ്ട് വരൂ.
സയസുകാര് എല്ലാ കാര്യവും തീവ്രഗതിയിലായാണ് ചെയ്യുന്നത്, പരിവര്ത്തനത്തിന്റെ
ശക്തി കൂടുതലായി കാര്യത്തില് ഉപയോഗിക്കുന്നു.സൈലെന്സിന്റെ ശക്തിയുള്ളവര് ഇപ്പോള്
ലക്ഷ്യം വയ്ക്കൂ പരിവര്ത്തനമാണ് ചെയ്യുന്നതെങ്കില് സെക്കന്റിന്റെ വേഗതയില്
ചെയ്യൂ, നോളഡ്ജ് ഫുള് ആണ്,ഇപ്പോള് ശക്തിശാലി ആകൂ.
ചെയ്തുകൊണ്ടിരിക്കുകയാണ്,ആയിക്കൊള്ളും... ചെയ്യാം.., എന്നല്ല. സാധിക്കുമോ അതോ
ബുദ്ധിമുട്ടാണോ? അന്തിമ സമയത്ത് സെക്കന്റിന്റെ പേപ്പര് ആണ് വരുന്നത്,
മിനിറ്റിന്റെത് അല്ല, സെക്കന്റിന്റെ അഭ്യാസം വളരെ കാലത്തേത് ഉണ്ടെങ്കില്
സെക്കന്റില് പാസ് വിത്ത് ഓണര് ആകും! പരമാത്മാവിന്റെ
വിദ്യാര്ത്ഥികളാണ്,പരമാത്മാവിന്റെ പഠിപ്പാണ് പഠിക്കുന്നത്, അപ്പോള് പാസ് വിത്ത്
ഓണര് ആകുക തന്നെ വേണം. പാസ് മാര്ക്ക് നേടിയിട്ട് എന്താകാന്! പാസ് വിത്ത് ഓണര്.
എന്ത് ലക്ഷ്യമാണ് വച്ചത്? ആരാണോ പാസ് വിത്ത് ഓണര് ആകണമെന്ന് മനസിലാക്കുന്നവര്
കൈ ഉയര്ത്തൂ, പാസ് വിത്ത് ഓണര്? ഓണര് എന്ന വാക്കിന് അടിവരയിടണം. ശരി. ഇപ്പോള്
എന്ത് ചെയ്യണം? മിനിറ്റ് മോട്ടോര് സാധാരണമാണ്, ഇപ്പോള് സെക്കന്റിന്റെ
കാര്യങ്ങളാണ്.
ശരി പഞ്ചാബില്
നിന്നുള്ളവര്, ഇപ്പോള് സെക്കന്റിന്റെ കാര്യങ്ങളാണ്. ഇതില് ആരാണ് ഒന്നാമത്
എത്തുന്നത്? പഞ്ചാബ്. എന്താ വലിയ കാര്യമാണോ? എത്ര ഉത്സാഹത്തോടെ പറയുന്നുവോ, വളരെ
നല്ലത് പറയുമ്പോള്, ഉത്സാഹത്തോടെ പറയുമ്പോള്, ബാപ്ദാദ കേള്ക്കുമ്പോള് വളരെ
സന്തോഷിക്കുന്നു,പറയുന്നു എത്ര വലിയ കാര്യമായാലും, ബാപ്ദാദ കൂടെ ഉണ്ട്.കൂടെ
അധികാരിയാണ് ഉള്ളത്, ഇപ്പോള് എന്ത് ചെയ്യണം? ഇപ്പോള് തീവ്രമാകണം. സേവനം
ചെയ്യുന്നുണ്ട്, സേവനമല്ലാതെ എന്താണ് ചെയ്യുക? വെറുതെ ഇരിക്കുമോ? സേവനം
ബ്രാഹ്മണ ആത്മാക്കളുടെ ധര്മ്മമാണ്,കര്മ്മമാണ്. ഇപ്പോള് സേവനത്തിനോടൊപ്പം
സമര്ത്ഥ സ്വരൂപമാകണം, സേവനത്തില് എത്രമാത്രം ഉന്മേഷവും ഉത്സാഹവും
കാണിച്ചു,ബാപ്ദാദയ്ക്ക് സന്തോഷമാണ്, ആശംസകള് നല്കുന്നു. സേവനത്തിന്റെ കിരീടം
കിട്ടിയില്ലേ! (യുവ പദയാത്രക്കാര് കിരീടം വച്ച് ഇരിക്കുന്നുണ്ട്) കിരീടം
ധരിച്ചിട്ടുണ്ട്. നോക്കൂ എത്ര നന്നായിരിക്കുന്നുണ്ട്.ഇപ്പോള് സ്മൃതി
സ്വരൂപമാകുന്നതിന്റെ കിരീടം വച്ച് കാണിക്കണം. യുവാക്കളുടെ ഗ്രൂപ്പ് അല്ലെ! എന്ത്
അതിശയം ചെയ്യും?സേവനത്തിലും നമ്പര് വണ്, സമര്ത്ഥ സ്വരൂപത്തിലും നമ്പര് വണ്.
സന്ദേശം കൊടുക്കുന്നത് ബ്രാഹ്മണ ജീവിതത്തിന്റെ ധര്മ്മവും കര്മ്മവുമാണ്.ഇപ്പോള്
ബാപ്ദാദ സൂചന തരുന്നു പരിവര്ത്തനത്തിന്റെ മിഷിനറി തീവ്രമാക്കൂ. അല്ലെങ്കില് പാസ്
വിത്ത് ഓണര് ആകുന്നത് ബുദ്ധിമുട്ടാകും. വളരെ കാലത്തിന്റെ അഭ്യാസം വേണം.
ചിന്തിച്ച ഉടനെ ചെയ്തു. ചിന്തിക്കുന്ന മാത്രം സ്വരൂപമാകാതെ സ്മൃതിയിലൂടെ
സമര്ത്ഥി സ്വരൂപമാകൂ. തീവ്രഗതിയിലൂടെ വ്യര്ത്ഥത്തെ സമാപ്തമാക്കൂ. എങ്കില്
ആത്മാക്കളുടെ ആശിര്വ്വാദവും, തന്റെ പുണ്യത്തിന്റെ സമ്പാദ്യം തീവ്രഗതിയില്
ശേഖരണമാകും.
ബാപ്ദാദ മുന്പും
കേള്പ്പിച്ചതാണ് ബാപ്ദാദ മൂന്നു സമ്പാദ്യങ്ങളാണ് പരിശോധിക്കുന്നത്.
പുരുഷാര്ത്ഥത്തിന്റെ ഗതിയുടെ സമ്പാദ്യം, ആശീര്വ്വാദങ്ങളുടെ സമ്പാദ്യം,
പുണ്യത്തിന്റെ സമ്പാദ്യം കൂടുതല് സമ്പാദ്യവും ഇപ്പോഴും കുറവാണ് അതിനാല് ബാപ്
ദാദ ഇന്ന് സ്ലോഗന് ഓര്മ്മിപ്പിക്കുകയാണ് ഇപ്പോള് തീവ്രമാകൂ,തീവ്ര
പുരുഷാര്ത്തിയാകൂ,തീവ്രഗതിയിലൂടെ സമാപ്തി ചെയ്യുന്നവര് ആകൂ. തീവ്രഗതിയിലൂടെ
മനസ്സിലൂടെ വായുമണ്ഡലം പരിവര്ത്തനം ചെയ്യുന്നവര് ആകൂ.ഒരു കാര്യത്തില് ബാപ്ദാദ
എല്ലാ കുട്ടികളിലും സന്തോഷവാനാണ്. ഏത് കാര്യത്തില്? എല്ലാവര്ക്കും ബാബയോട്
ആത്മാര്ത്ഥമായ സ്നേഹം ഉണ്ട്, ഇതിനുള്ള ആശംസകള്. എന്നാല് എന്ത് ചെയ്യണമെന്ന്
പറയട്ടെ! ഈ സീസണിന്റെ സമാപ്തിയ്ക്കുള്ളില് ഏതെങ്കിലും തീവ്രഗതിയുടെ അത്ഭുതം
കാണിക്കൂ.ഇഷ്ടമായോ? ഇഷ്ടമായോ? ആരാണോ ലക്ഷ്യവും ലക്ഷണവും രണ്ടും സ്മൃതിയില്
വയ്ക്കുന്നത്, അവര് കൈ ഉയര്ത്തൂ. ഡബിള് വിദേശികളും വയ്ക്കും, ടീച്ചേര്സ് വയ്ക്കും
യുവാക്കളുടെ ഗ്രൂപ്പും വയ്ക്കും, മുന് വരിയില് ഇരിക്കുന്നവരും വയ്ക്കും! അതിനു
കോടി കോടി കോടി മടങ്ങു മുന്കൂര് ആശംസകള്.ശരി.
ഇപ്പോള് അഭ്യാസം ചെയ്യൂ
ഒരു സെക്കന്റില് നിര്വികല്പവും നിസ്വാര്ത്ഥ സങ്കല്പവും ആയി ഏകാഗ്രമാകൂ, ഒരു ബാബ
അല്ലാതെ രണ്ടാമതാരും ഇല്ല, ഈ ഒരു സങ്കല്പത്തില് ആണ് ഏകാഗ്രമായിരിക്കാന് കഴിയുമോ!
മറ്റ് സങ്കല്പ്പങ്ങള് വരരുത്. ഒരു സങ്കല്പത്തിന്റെ ഏകാഗ്രതയുടെ ശക്തിയില്
ഇരിക്കൂ. സമയം എടുക്കരുത്, ഒരു സെക്കന്റില്. ശരി.
നാനാഭാഗത്തെയും കുട്ടികള്
ആരെല്ലാമാണോ വിശേഷമായി സ്നേഹസ്മരണകള് അയച്ചത്, ആ ഓരോ കുട്ടിയും തന്റെ പേരിനൊപ്പം
സ്നേഹ സ്മരണകളും ഹൃദയത്തില് നിന്നുള്ള ആശീര്വ്വാദവും സ്വീകരിക്കണം. ബാപ്ദാദ
കാണുന്നുണ്ട് എല്ലാവരുടെയും മനസ്സില് ഉണ്ട് ഞങ്ങളുടെ ഓര്മ്മ, ഞങ്ങളുടെ ഓര്മ്മ,
നിങ്ങള് സങ്കല്പിക്കുമ്പോള് ആ സമയത്ത് തന്നെ ബാപ്ദാദയുടെ അടുത്ത്
എത്തിചേരുന്നതാണ്,അതിനാല് സര്വ്വ കുട്ടികള്ക്കും ഓരോരുത്തരുടെയും പേരും വിശേഷതയും
ചേര്ത്ത് സ്നേഹ സ്മരണകള് നല്കുന്നു.
എല്ലാ സദാ സ്മൃതി സ്വരൂപവും,
സമര്ത്ഥ സ്വരൂപവും, അനുഭവ സ്വരൂപവുമായ ശ്രേഷ്ഠ കുട്ടികള്ക്ക്, സദാ ശുഭമായി
ചിന്തിച്ചത് ഉടനെ ചെയ്യുന്നത് ആരാണോ, ഏതുപോലെ പെട്ടെന്നുള്ള ദാനത്തിനാണ് മഹത്വം
ഉള്ളത്, അതുപോലെ പെട്ടെന്നുള്ള പരിവര്ത്തനത്തിനാണ് മഹത്വമുള്ളത്. പെട്ടെന്ന്
പരിവര്ത്തനം ചെയ്യുന്ന വിശ്വ പരിവര്ത്തകരായ കുട്ടികള്ക്ക്, സദാ പരമാത്മ പാലനയും,
പരമാത്മ സ്നേഹവും,പരമാത്മ പഠനവും,പരമാത്മ ശ്രീമത്തും ഓരോ കര്മ്മത്തിലും കൊണ്ട്
വരുന്ന മഹാവീരന്മായ കുട്ടികള്ക്ക് സദാ ധൈര്യവും ഏകാഗ്രതയും ഏകതയിലും കൂടി നമ്പര്
വണ് തീവ്ര പുരുഷാര്ത്ഥം ചെയ്യുന്ന കുട്ടികള്ക്ക് ബാപ്ദാദയുടെ ഹൃദയത്തിലെ സ്നേഹ
സ്മരണകളും, ഹൃദയത്തിലെ ആശീര്വ്വാദങ്ങളും നമസ്തേയും.
ദാദിമാരോട് എല്ലാവരും
നന്നായി പാര്ട്ട് അഭിനയിക്കുന്നുണ്ട്. ബാപ്ദാദ ഓരോരുത്തരുടെയും പാര്ട്ട് കണ്ടു
സന്തോഷിക്കുകയാണ്. ചെറിയവരും വളരെ നന്നായി പാര്ട്ട് അഭിനയിക്കുന്നുണ്ട്. ഞങ്ങള്
ചെറിയവര് ആണെന്ന് കരുതണ്ട. ചെറിയ കുട്ടികള് ഈശ്വരനോളം മഹിമ ഉള്ളവരാണ്.
ശക്തികളുടെ പാര്ട്ട് വേറെയാണ്,പാണ്ഡവരുടെ പാര്ട്ട് വേറെയാണ്. പാണ്ഡവര്
ഇല്ലെങ്കില് കാര്യം നടക്കില്ല, ശക്തികള് ഇല്ലെങ്കിലും കാര്യം നടക്കില്ല,
അതിനാലാണ് ഭാരതത്തില് ചതുര്ഭുജത്തിന്റെ ഓര്മ്മചിഹ്നം ഉള്ളത്. രണ്ടു കൂട്ടരും
നന്നായി പാര്ട്ട് അഭിനയിക്കുന്നുണ്ട് ഇപ്പോള് വേഗത കൂട്ടണം. ഇടയ്ക്കിടയ്ക്ക്
കുറച്ച് പതുക്കെ ആകുന്നുണ്ട്.ഇപ്പോള് പതുക്കെ പോകാന് സമയം ഇല്ല.വ്യത്യസ്ത
കാര്യങ്ങള് നടന്നുകൊണ്ടിരിക്കും,നമ്മള് കാര്യങ്ങളുടെ രഹസ്യം മനസിലാക്കി, രഹസ്യ
യുക്തരും, യോഗയുക്തരും, സ്നേഹ യുക്തരും,സഹയോഗയുക്തരുമായി നടക്കണം.നല്ലതല്ലേ. (ദാദിജിയോട്
) വളരെ നല്ലതായിരിക്കുന്നില്ലേ? നോക്കൂ എത്രപേരാണ് വന്നിട്ടുള്ളത്?എല്ലാവരും
എന്തിനാണ് വന്നത്! താങ്കളെ കാണാന് വന്നതാണ്. ബാപ്ദാദയെ കാണാന് വന്നതാണ്, ഒപ്പം
ദാദിമാര് ഇല്ലെങ്കില് രസമില്ല എന്ന പറയും. നിങ്ങള് എല്ലാവരും ഇല്ലെങ്കില്
രസകരമല്ല.
വരദാനം :-
സ്മൃതിയുടെ
സ്വിച്ചില് കൂടി സ്വ മംഗളവും സര്വ്വരുടെ മംഗളവും ചെയ്യുന്ന സിദ്ധി സ്വരൂപരായി
ഭവിക്കട്ടെ.
സ്ഥിതിയുടെ ആധാരം സ്മൃതി
ആണ്. ഈ ശക്തിശാലിയായ സ്മൃതി ഉണ്ടാകണം ഞാന് ബാബയുടേതാണ് " ബാബ എന്റേതാണ്." ഈ
സ്മൃതിയിലൂടെ സ്വയം ശക്തിശാലിയായിരിക്കും മറ്റുള്ളവരെയും ശക്തിശാലി ആക്കും.
സ്വിച്ച് ഓണ് ആക്കുമ്പോള് പ്രകാശം പറക്കുന്നത് പോലെ ഈ സ്മൃതിയും ഒരു സ്വിച്ച്
ആണ്. സദാ സ്മൃതിയാകുന്ന സ്വിച്ചില് ശ്രദ്ധ ഉണ്ടെങ്കില് സ്വയത്തിന്റെയും
സര്വ്വരുടേയും മംഗളം ചെയ്തുകൊണ്ടിരിക്കും. പുതിയ ജന്മത്തില് പുതിയ സ്മൃതികള്
ഉണ്ടാകും. പഴയ സ്മൃതികള് എല്ലാം സമാപ്തമാകും ഈ വിധിയിലൂടെ സിദ്ധി സ്വരൂപത്തിന്റെ
വരദാനം പ്രാപ്തമാകും.
സ്ലോഗന് :-
അതീന്ദ്രിയ
സുഖത്തിന്റെ അനുഭൂതി ചെയ്യുന്നതിനായി തന്റെ ശാന്ത സ്വരൂപ സ്ഥിതിയില് സ്ഥിതി
ചെയ്യൂ.
അവ്യക്ത സൂചന- സഹജ യോഗി
ആകണമെങ്കില് പരമാത്മ സ്നേഹത്തിന്റെ അനുഭവി ആകൂ.
ബാപ്ദാദ പ്രേമത്തിന്റെ
ബന്ധത്തില് ബന്ധിതനാണ്. മോചിതനാകാന് ആഗ്രഹിച്ചാലും ആകാന് കഴിയില്ല, അതിനാലാണ്
ഭക്തിയിലും ബന്ധനത്തിന്റെ ചിത്രം കാണിക്കുന്നത്. യഥാര്ത്ഥത്തില്
അവ്യക്തമായിരുന്നിട്ടും സ്നേഹത്തിന്റെ ബന്ധനത്തില് ബന്ധിതനാകേണ്ടി വരുന്നു.
വ്യക്തത്തില് നിന്ന് മോചിപ്പിച്ചിട്ടും മോചിതനാകാന് കഴിയില്ല. ഈ പ്രേമത്തിന്റെ
ചരട് വളരെ ദൃഢമാണ്. അതുപോലെ പ്രേമ സ്വരൂപരായി പരസ്പരം പ്രേമത്തിന്റെ ചരടില്
ബന്ധിക്കപ്പെട്ട് സമീപ സംബന്ധവും സ്വന്തമാണെന്നുമുള്ള അനുഭൂതി ചെയ്യിപ്പിക്കൂ.