മധുരമായ
കുട്ടികളേ-നിങ്ങളെപ്പോലെ സൗഭാഗ്യശാലികളായി മറ്റാരുമില്ല, കാരണം ഏത് അച്ഛനെയാണോ
മുഴുവൻ ലോകവും വിളിച്ചുകൊണ്ടിരിക്കുന്നത് ആ അച്ഛൻ നിങ്ങളെ
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, നിങ്ങൾ ആ അച്ഛനുമായി സംസാരിക്കുകയാണ്.
ചോദ്യം :-
വിചാര സാഗര മഥനം ചെയ്യാൻ അറിയുന്ന കുട്ടികളുടെ അടയാളമെന്തായിരിക്കും?
ഉത്തരം :-
അവരുടെ
ബുദ്ധിയിൽ മുഴുവൻ ദിവസവും ഈ ചിന്ത മാത്രമായിരിക്കും-എല്ലാവർക്കും എങ്ങനെ വഴി
പറഞ്ഞു കൊടുക്കാം! മറ്റുള്ളവരുടെ മംഗളം എങ്ങനെ ചെയ്യാം! അങ്ങനെയുള്ള കുട്ടികൾ
സേവനത്തിന്റെ പുതിയ രീതിയിലുള്ള പദ്ധതികളെല്ലാം ഉണ്ടാക്കിക്കൊണ്ടേയിരിക്കും.
അവരുടെ ബുദ്ധിയിൽ മുഴുവൻ ദിവസവും ജ്ഞാനം മാത്രം ഇറ്റു വീണു കൊണ്ടിരിക്കും. അവർ
ഒരിക്കലും തങ്ങളുടെ സമയത്തെ പാഴാക്കില്ല.
ഓംശാന്തി.
നിരാകാരനായ പരമപിതാ പരമാത്മാവ് കുട്ടികളുടെ മുന്നിലാണ് സംസാരിക്കുന്നത് എന്ന്
കുട്ടികൾക്ക് മാത്രമാണ് അറിയുന്നത്. ഭഗവാൻ ഉയർന്നതാണെന്നാണ് പറയുന്നത്. ഭഗവാന്റെ
വാസസ്ഥലം ഉയർന്നതാണ്. ഭഗവാൻ വസിക്കുന്ന സ്ഥാനം പ്രസിദ്ധമാണ്. നമ്മൾ
മൂലവതനവാസികളാണെന്ന് കുട്ടികൾക്കറിയാം. എന്നാൽ മനുഷ്യർക്കാർക്കും ഈ
കാര്യങ്ങളെക്കുറിച്ചറിയില്ല. ഗോഡ് ഫാദറാണ് സംസാരിക്കുന്നത്, നിരാകാരനായ ഭഗവാനാണ്
സംസാരിക്കുന്നതെന്ന് നിങ്ങൾ കുട്ടികൾക്കല്ലാതെ മറ്റാർക്കും അറിയില്ല. ഭഗവാൻ
നിരാകാരനായതുകാരണം ഭഗവാൻ എങ്ങനെയാണ് വാക്കുകൾ ഉച്ചരിക്കുന്നതെന്ന് ആരുടെയും
ബുദ്ധിയിലില്ല. ഇതറിയാത്തതു കാരണമാണ് ഗീതയിൽ കൃഷ്ണന്റെ പേരിട്ടിരിക്കുന്നത്.
ഇപ്പോൾ ഭഗവാൻ കുട്ടികളുടെ മുന്നിലാണ് സംസാരിക്കുന്നത്. ഭഗവാന്റെ
സന്മുഖത്തിരിക്കാതെ ഒരിക്കലും കേൾക്കാൻ സാധിക്കില്ല. ദുരെ നിന്നും
കേൾക്കുകയാണെങ്കിലും നിശ്ചയമുണ്ടാകുന്നില്ല. ഭഗവാന്റെ വാക്കുകൾ കേൾക്കുന്നുണ്ട്.
നിങ്ങൾക്കാണ് യഥാർത്ഥ രീതിയിൽ അറിയുന്നത്. ഭഗവാൻ ശിവബാബയാണ്. ബാബ നമുക്ക്
പ്രത്യക്ഷത്തിൽ ജ്ഞാനം കേൾപ്പിക്കുകയാണെന്ന് നിങ്ങൾക്കറിയാം. നിങ്ങളുടെ ബുദ്ധി
പെട്ടെന്ന് മുകളിലേക്ക് പോകുന്നു. ശിവബാബ ഉയർന്നതിലും വെച്ച് ഉയർന്നസ്ഥാനത്താണ്
വസിക്കുന്നത്.. വലിയ വ്യക്തി, അല്ലെങ്കിൽ രാജ്ഞിയെപ്പോലെയുള്ള ആരെങ്കിലും
വരുകയാണെങ്കിൽ ഇവർ ഇന്ന സ്ഥലത്ത് വസിക്കുന്നവരാണെന്നും അവർ ഈ സമയത്ത് ഇവിടെ
വന്നിരിക്കുകയാണെന്നും അറിയാനാകുമല്ലോ. അതേപോലെ നിങ്ങൾക്കറിയാം നമ്മളെ തിരിച്ച്
കൊണ്ടു പോകാൻ ബാബ വന്നിരിക്കുകയാണ്. നമ്മളും ബാബയോടൊപ്പം തിരിച്ച് വീട്ടിലേക്ക്
പോകും. നമ്മൾ പരമധാമത്തിൽ വസിക്കുന്നവരാണ്. ഇപ്പോൾ നിങ്ങൾക്ക് അച്ഛന്റെയും
വീടിന്റെയും ഓർമ്മ വരുകയാണ്. ബാബ സൃഷ്ടിയുടെ രചയിതാവാണ്. ബാബ വന്നിട്ടാണ് നിങ്ങൾ
കുട്ടികൾക്ക് മൂലവതനത്തെക്കുറിച്ചും സൂക്ഷ്മവതനത്തെക്കുറിച്ചും
സ്ഥൂലവതനത്തെക്കുറിച്ചുമുള്ള രഹസ്യം മനസ്സിലാക്കിത്തരുന്നത്. ആരുടെ
ബുദ്ധിയിലുണ്ടോ അവർക്ക് മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. നമ്മൾ ഭാവിയിലെ
21 ജന്മത്തേക്കു വേണ്ടി ബാബയിൽ നിന്നും സമ്പത്തെടുക്കുന്നതിനുള്ള പുരുഷാർത്ഥം
ചെയ്യുകയാണ്. പുരുഷാർത്ഥം ചെയ്യുക തന്നെ വേണം. ഒരിക്കലും പുരുഷാർത്ഥത്തെ
ഉപേക്ഷിക്കരുത്. പരീക്ഷയെഴുതുന്നതു വരെ നമുക്ക് പഠിക്കുക തന്നെ വേണമെന്ന്
സ്കൂളിലെ വിദ്യാർത്ഥികൾക്കറിയാം. നമ്മൾ വലുതിലും വെച്ച് വലിയ പരീക്ഷ പാസാകും,
ഒരു കോളേജ് കഴിഞ്ഞാൽ അടുത്തത്, അതിനുശേഷം മുന്നാമത്തെ കോളേജിലേക്ക് പോകും എന്ന
ഒരു ലക്ഷ്യവുമുണ്ടായിരിക്കും. പഠിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ഉദ്ദേശ്യം. വലിയ
ആളുകളുടെ കുട്ടികൾക്ക് വലിയ പരീക്ഷ പാസാകാനുള്ള ചിന്ത തീർച്ചയായും ഉണ്ടായിരിക്കും.
അതേപോലെ നമ്മൾ വളരെ ഉയർന്ന ബാബയുടെ കുട്ടികളാണെന്ന് നമുക്കറിയാം. നമ്മൾ
ശിവബാബയുടെ കുട്ടികളാണെന്ന് ലോകത്തിൽ ആർക്കും അറിയില്ല. നിങ്ങൾ വളരെ ഉയർന്നതിലും
വെച്ച് ഉയർന്ന ബാബയുടെ കുട്ടികൾ വളരെ ഉയർന്ന പഠിപ്പാണ് പഠിക്കുന്നത്. ഇത്
ഉയർന്നതിലും വെച്ച് ഉയർന്ന പഠിപ്പാണ് എന്നറിയാം. അച്ഛനാണ് പഠിപ്പിക്കുന്നതെങ്കിൽ
എത്ര ഉന്മേഷവും ഉത്സാഹവുമു ണ്ടായിരിക്കണം. ഇത് ആർക്കു വേണമെങ്കിലും
മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. നമ്മൾ ഏറ്റവും ഉയർന്ന അച്ഛന്റെ കുട്ടികളാണ്.
നമ്മൾ വളരെ വലിയ സത്ഗുരുവിന്റെ മതമനുസരിച്ചാണ് നടക്കുന്നത്. ലോകത്തിൽ
ടീച്ചറിന്റെയും, ഗുരുവിന്റെയും മതമനുസരിച്ച് നടക്കണമല്ലോ. അങ്ങനെ നടക്കുന്നവരെ
അനുയായികളെന്നാണ് പറയുന്നത്. അതേപോലെ ഇവിടെയും അച്ഛന്റെയും, ടീച്ചറിന്റെയും,
ഗുരുവിന്റെയും മതമനുസരിച്ച് നടക്കണം. ബാബ നമ്മുടെ അച്ഛനും, ടീച്ചറും,
സത്ഗുരുവുമാണെന്ന് നിങ്ങൾക്കറിയാം. അതിനാൽ ബാബയുടെ മതമനുസരിച്ച് തീർച്ചയായും
നടക്കണം. ഇവിടെ ഉയർന്നതിലും വെച്ച് ഉയർന്ന ഒരേയൊരു ശിവബാബയാണ് സംസാരിക്കുന്നത്.
ബാബ കുട്ടികളോട് ചോദിക്കുന്നു, ശിവബാബ സംസാരിക്കുന്നുണ്ട്, ശരി, ശങ്കരൻ
സംസാരിക്കുന്നുണ്ടോ? ബ്രഹ്മാവ് സംസാരിക്കുന്നുണ്ടോ? വിഷ്ണു സംസാരിക്കുന്നുണ്ടോ?
( അപ്പോൾ ആരോ പറഞ്ഞു-ശിവനും ബ്രഹ്മാവും സംസാരിക്കുന്നുണ്ട്-വിഷ്ണുവും ശങ്കരനും
സംസാരിക്കുന്നില്ല). വിഷ്ണുവിന്റെ രൂപങ്ങളാണ് ലക്ഷ്മീയും നാരായണനുമെന്ന്
പറയുന്നുണ്ട്, അപ്പോൾ അവർ സംസാരിക്കുന്നില്ലേ? (ജ്ഞാനം പറയുന്നില്ല) നാം
ജ്ഞാനത്തിന്റെ കാര്യമേയല്ല പറയുന്നത്, സംസാരിക്കുമോ എന്നാണ് ചോദിക്കുന്നത്.
വിഷ്ണുവും, ലക്ഷ്മീ-നാരായണനും സംസാരിക്കുന്നില്ലേ? ശങ്കരൻ സംസാരിക്കുന്നില്ല
എന്നത് ശരിയാണ്. ബാക്കിയുള്ള മൂന്നു പേരും എന്തുകൊണ്ട് സംസാരിക്കില്ല.
വിഷ്ണുവിന്റെ രണ്ട് രൂപങ്ങളാണ് ലക്ഷ്മിയും നാരായണനുമെങ്കിൽ തീർച്ചയായും
സംസാരിക്കുമല്ലോ. ശിവബാബ നിരാകാരനാണെങ്കിൽ എങ്ങനെ സംസാരിക്കും എന്ന് മനുഷ്യർ
ചിന്തിക്കുന്നു. ശിവബാബ ബ്രഹ്മാവിന്റെ ശരീരത്തിലേക്ക് വന്നാണ്
സംസാരിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ട്. ബ്രഹ്മാവിനും സംസാരിക്കണം.
ബ്രഹ്മാവിനേയും ദത്തെടുത്തതല്ലേ. സന്യാസിമാർ പോലും സന്യാസം സ്വീകരിച്ചതിനു ശേഷം
തന്റെ പേരു മാറ്റുന്നു. അതേ പോലെ നിങ്ങളും സന്യാസം ചെയ്തിരിക്കുകയാണ്. അതിനാൽ
നിങ്ങളുടെ പേരും മാറ്റണം. ആദ്യം ബാബ എല്ലാവർക്കും പേരിട്ടിരുന്നു. എന്നാൽ
പേരിട്ടവർ പോലും മരിച്ചു പോകുന്നു എന്നാണ് കണ്ടത്-ആശ്ചര്യത്തോടെ വന്ന്, കേട്ട്,
പറഞ്ഞു കൊടുത്തതിനുശേഷം പിന്നീട് ഓടിപ്പോകുന്നു. അതിനാൽ എത്ര പേർക്ക് പേരിട്ടു,
ഇനി എത്ര പേർക്ക് പേരിടും. ഇന്നത്തെ കാലത്ത് മായയും വളരെ ശക്തിശാലിയാണ്.
ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നപ്പോൾ വിഷ്ണുപുരിയെന്നാണ്
പറഞ്ഞിരുന്നതെന്ന് ബുദ്ധി പറയുന്നു. ഈ ലക്ഷ്യം ബുദ്ധിയിലുണ്ടായിരിക്കണം.
വിഷ്ണുവിന്റെ രണ്ട് രൂപങ്ങളായ ലക്ഷ്മീ-നാരായണൻ രാജ്യം ഭരിക്കുന്നുണ്ടെങ്കിൽ
എന്തുകൊണ്ട് സംസാരിക്കില്ല! ബാബ ഇവിടുത്തെ കാര്യമല്ല പറയുന്നത്. നിരാകാരനായ ബാബ
എങ്ങനെ സംസാരിക്കുമെന്ന് മനുഷ്യർ പറയും. നിരാകാരൻ എങ്ങനെയാണ് വരുന്നതെന്ന്
അവർക്ക് അറിയുകയേയില്ല. ബാബയെ പതീത-പാവനൻ എന്നാണ് പറയുന്നത്. ബാബ ജ്ഞാനത്തിന്റെ
സാഗരനും, ചൈതന്യവും, സ്നേഹത്തിന്റെ സാഗരനുമാണ്. സ്നേഹം പ്രേരണയിലൂടെയല്ല
കാണിക്കുന്നത്, ബാബക്കും ബ്രഹ്മാവിന്റെ ശരീരത്തിൽ പ്രവേശിച്ച് കുട്ടികളെ
സ്നേഹിക്കാൻ സാധിക്കുമല്ലോ, അപ്പോഴാണ് നമ്മൾ പരമപിതാ പരമാത്മാവിന്റെ
മടിത്തട്ടിലേക്കാണ് വരുന്നതെന്ന് പറയുന്നത്. ബാബയിൽ നിന്നും മാത്രം കേൾക്കും,
ബാബയോടൊപ്പം മാത്രം കഴിക്കും...ബുദ്ധി ബാബയിലേക്കാണ് പോകുന്നത്. ശ്രീകൃഷ്ണൻ
ബുദ്ധിയിലേക്ക് വരുന്നില്ല. ബാബ കുട്ടികൾക്ക് മനസ്സിലാക്കി ത്തരുകയാണ്,
നിങ്ങളെപ്പോലെ സൗഭാഗ്യശാലികളായി മറ്റാരുമില്ല. നമ്മൾ എത്ര ഉയർന്ന
പാർട്ട്ധാരികളാണെന്ന് നിങ്ങൾക്കറിയാം. ഇത് കളിയാണല്ലോ. ജ്ഞാനത്തിലേക്ക്
വരുന്നതിനു മുമ്പ് നിങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. ഇപ്പോൾ ബാബ
പ്രവേശിച്ചതോടെ ഡ്രാമയുടെ പദ്ധതിയനുസരിച്ച് ബാബയിൽ നിന്നും
കേട്ടുകൊണ്ടിരിക്കുകയാണ്.
ബാബ പറയുന്നു-മധുര-മധുരമായ കുട്ടികളേ, ബാബ നിരാകാരനാണെന്ന് നിങ്ങൾക്കറിയാം. ബാബ
നമ്മൾ ആത്മാക്കളുടെ അച്ഛനാണ്. ഈ കാര്യങ്ങളൊന്നും ഒരു ശാസ്ത്രങ്ങളിലും
എഴുതിയിട്ടില്ല. നിങ്ങളുടെ ബുദ്ധി ഇപ്പോൾ വിശാലമായി മാറിക്കഴിഞ്ഞു.
വിദ്യാർത്ഥികൾ പഠിക്കുമ്പോൾ മുഴുവൻ ചരിത്രവും ഭൂമിശാസ്ത്രവും ബുദ്ധിയിലേക്ക്
വരുന്നു. എന്നാൽ ഇന്ന് ആരുടെയും ബുദ്ധിയിൽ ഈ കാര്യം ഇല്ല- ബാബ എവിടെയാണ്! നിങ്ങൾ
കുട്ടികളാണ് യഥാർത്ഥരീതിയിൽ മനസ്സിലാക്കുന്നത്. നിങ്ങൾക്കാണ് പ്രത്യക്ഷത്തിൽ
മനസ്സിലാക്കുന്നതിന്റെ സന്തോഷമുള്ളത്. ബാബ പരംധാമത്തിൽ നിന്ന് വന്നാണ് നമ്മളെ
പഠിപ്പിക്കുന്നത.് മുഴുവൻ ദിവസത്തിലും പരസ്പരം ഈ ആത്മീയ സംഭാഷണമാണ് ഉണ്ടാകേണ്ടത്.
ഈ ജ്ഞാനമല്ലാതെ ബാക്കിയെല്ലാകാര്യങ്ങളും സത്യനാശമുണ്ടാക്കുന്നതാണ്. ശരീര
നിർവ്വഹണാർത്ഥം നിങ്ങൾക്ക് ജോലികളും ഒപ്പം ഈ ആത്മീയ സേവനവും ചെയ്യണം.
വാസ്തവത്തിൽ ഈ ഭാരതം സ്വർഗ്ഗമായിരുന്നു എന്ന് നിങ്ങൾക്കറിയാം.
ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. ദേവതാ ചിത്രത്തിന്റെ ജ്ഞാനം യഥാർത്ഥമായി
നമ്മുടെ ബുദ്ധിയിലേക്ക് വന്നു കഴിഞ്ഞു. നമ്പർവൺ ലക്ഷ്മീ-നാരായണന്റെ
ചിത്രമെടുത്ത് ചിന്തിക്കൂ-ഭാരതത്തിൽ രാജ്യം ഭരിച്ചിരുന്ന സമയത്ത് ഒരു ധർമ്മം
മാത്രമായിരുന്നു. രാത്രി പൂർത്തിയായി പകൽ ആരംഭിച്ചു അർത്ഥം കലിയുഗം പൂർത്തിയായി
സത്യയുഗം ആരംഭിച്ചു. കലിയുഗമാണ് രാത്രി. സത്യയുഗം പ്രഭാതമാണ്. ലക്ഷ്മീ-നാരായണൻ
എങ്ങനെയാണ് രാജ്യം പ്രാപ്തമാക്കിയതെന്ന് വിചാര സാഗര മഥനം ചെയ്യണം. സാഗരത്തിൽ
കല്ലിട്ടാൽ അലകളുണ്ടാകുമെന്ന് പറയുന്നത് പോലെ നിങ്ങളും കല്ലെറിയൂ, അർത്ഥം
മനുഷ്യർക്ക് മനസ്സിലാക്കി ക്കൊടുക്കൂ. ഭാരതത്തിൽ ദേവീ-ദേവതകളുടെ
രാജ്യമുണ്ടായിരുന്നില്ലേ എന്ന് ചിന്തിക്കൂ. ഈ ഭക്തിമാർഗ്ഗത്തിൽ ദേവീ-ദേവതകളുടെ
ക്ഷേത്രങ്ങളാണ് പിന്നീട് കൊള്ളയടിച്ചു കൊണ്ടുപോയത്. ഇന്നലത്തെ കാര്യമാണ്. ഇപ്പോൾ
ഭക്തിമാർഗ്ഗമാണെങ്കിൽ അതിനു മുമ്പ് തീർച്ചയായും ജ്ഞാനമാർഗ്ഗമുണ്ടായിരിക്കും. ഈ
കാര്യങ്ങളെല്ലാം ഇപ്പോൾ ബുദ്ധിയിലുണ്ട്. ബാബയും വന്ന് തന്റെ ജീവിത കഥ
പറഞ്ഞുതരുന്നു. നിങ്ങൾക്ക് ഈ കാര്യം എന്തുകൊണ്ട് ഓർമ്മ വരുന്നില്ല! ബാബ
വന്നിട്ടാണ് നമുക്ക് ഈ മുഴുവൻ ജ്ഞാനവും കേൾപ്പിക്കുന്നത്. വിവേകവും വേണമല്ലോ.
ആർക്ക് വേണമെങ്കിലും ഈ കാര്യം കേൾപ്പിക്കൂ. ലക്ഷ്മീ-നാരായണന്റെ ചിത്രമാണ്
ലക്ഷ്യം. ഇവർ ഏറ്റവും വലിയ രാജാവും രാജ്ഞിയുമായി മാറിക്കഴിഞ്ഞു. ഭാരതം
സ്വർഗ്ഗമായിരുന്നില്ലേ. ഇന്നലത്തെ കാര്യമാണ്. അവർ പിന്നീട് എങ്ങനെ തന്റെ
രാജ്യപദവി നഷ്ടപ്പെടുത്തി? ഇതെല്ലാം കുട്ടികളും കേൾക്കുന്നുണ്ടെങ്കിലും ഒരിക്കലും
ബുദ്ധിയിലേക്ക് വരുന്നില്ല. ബുദ്ധിയിൽ ഓർമ്മ വരുന്നില്ല. അഥവാ ഓർമ്മ
വരുകയാണെങ്കിൽ മറ്റുള്ളവരെയും ഓർമ്മിപ്പിക്കാൻ സാധിക്കും. ഇത് വളരെ സഹജമാണ്.
നിങ്ങൾ ഇവിടെ ലക്ഷ്മീ-നാരായണനെപ്പോലെയായി മാറാനാണ് വന്നിരിക്കുന്നത്. 5000
വർഷത്തിന്റെ കാര്യമാണ് എന്ന് മനസ്സിലാക്കിത്തന്നിട്ടുണ്ട്. ഇതിനേക്കാൾ പഴയ ഒരു
കാര്യവുമില്ല. ഇതാണ് പഴയതിലും വെച്ച് പഴയ ഭാരതത്തിന്റെ കഥ. ഇതായിരിക്കണം
യഥാർത്ഥത്തിൽ സത്യം-സത്യമായ കഥ. ഇതാണ് ഏറ്റവും വലിയ കഥ. ലക്ഷ്മീ-നാരായണന്റെ
രാജ്യമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഇല്ല. അൽപം പോലും ആർക്കും അറിയില്ല.
സംഖ്യാക്രമമനുസരിച്ചാണ് നിങ്ങളുടെ ബുദ്ധിയിൽ ഇറ്റുവീണുകൊണ്ടിരിക്കുന്നത്. ബാബ
പറയുന്നു-എന്നെ ഓർമ്മിക്കൂ... അതും ആരും പൂർണ്ണമായും ഓർമ്മിക്കുന്നില്ല. ബാബയും
ബിന്ദുവാണ്, നമ്മളും ബിന്ദുവാണ് എന്നുപോലും ബുദ്ധിയിൽ നിൽക്കുന്നില്ല. ചിലരുടെ
ബുദ്ധിയിൽ നല്ല രീതിയിൽ വീഴുന്നുണ്ട്. ആർക്കും 4-5 മണിക്കൂർ മനസ്സിലാക്കി
ക്കൊടുക്കുന്നു. ഇത് വളരെ അത്ഭുതകരമായ കാര്യമാണ്. സത്യനാരായണന്റെ കഥ
കേൾക്കാറുണ്ടല്ലോ. 2-3 മണിക്കൂർ താൽപര്യത്തോടു കൂടിയിരുന്ന് കേൾക്കുന്നു. ബാബ
കേൾപ്പിക്കുന്ന ജ്ഞാനത്തിലും അങ്ങനെ തന്നെയാണ്, വളരെയധികം താൽപര്യമുള്ളവർക്ക്
മറ്റൊന്നും ചിന്തയിൽ വരികയില്ല. ഈ കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ തന്നെയാണ്
ആനന്ദമുള്ളത്. ഈ കാര്യങ്ങളാണ് ഇഷ്ടപ്പെടുന്നത്. ഈ സേവനത്തിൽ തന്നെ മുഴുകണമെന്നും,
മറ്റെല്ലാ ജോലി കാര്യങ്ങളും ഉപേക്ഷിക്കണമെന്നും മനസ്സിലാക്കുന്നു. പക്ഷെ, അങ്ങനെ
ഒരു ജോലിയും ചെയ്യാതെ ആർക്കും ഇരിക്കാൻ സാധിക്കില്ല. നിങ്ങൾ കുട്ടികളാണ്
സത്യനാരായണന്റെ കഥ കേൾക്കുന്നത്. നിങ്ങളുടെ ബുദ്ധിയിൽ ഇപ്പോൾ എത്ര നല്ല
കാര്യങ്ങളാണ് ധാരണയാകുന്നത്. ഇപ്പോൾ ഈ ജ്ഞാനത്തെ മറ്റുള്ളവർക്ക് കൊടുക്കാൻ
തയ്യാറാണ്. സാധനങ്ങൾ എപ്പോഴും തയ്യാറായിരിക്കണം. ലക്ഷ്മീ-നാരായണന്റെ ചിത്രം
കാണിച്ച് നിങ്ങൾക്ക് ആർക്കു വേണമെങ്കിലും മനസ്സിലാക്കിക്കൊടുക്കാൻ
സാധിക്കും-ഇവർക്ക് ഈ രാജ്യം എങ്ങനെ ലഭിച്ചു. ഇവർ എത്ര വർഷങ്ങൾക്ക് മുമ്പാണ്
വിശ്വത്തിന്റെ അധികാരിയായിരുന്നത്. അന്ന് സൃഷ്ടിയിൽ എത്ര മനുഷ്യരുണ്ടായിരുന്നു,
ഇപ്പോൾ എത്ര മനുഷ്യരാണ്. ഇങ്ങനെ എന്തെങ്കിലും കല്ലുകൾ(പോയിന്റുകൾ)
ബുദ്ധിയിലേക്ക് ഇട്ടു കൊടുക്കുകയാണെങ്കിൽ വിചാര സാഗര മഥനം നടക്കും. ബ്രാഹ്മണ
കുലത്തിലുള്ളവരാണെങ്കിൽ പെട്ടെന്ന് തന്നെ തരംഗങ്ങൾ എത്തിച്ചേരും. ബ്രാഹ്മണ
കുലത്തിലുള്ളവരല്ലെങ്കിൽ ഒന്നും മനസ്സിലാക്കാതെ തിരിച്ച് പോകും. ഇത് നാഡി നോക്കി
പരിശോധിക്കേണ്ട കാര്യമാണ്. നിങ്ങൾക്ക് ഈ മധുര-മധുരമായ ജ്ഞാനമല്ലാതെ മറ്റൊന്നും
സംസാരിക്കേണ്ട ആവശ്യമില്ല. ജ്ഞാനമല്ലാതെ മറ്റെന്തെങ്കിലും സംസാരിക്കുകയാണെങ്കിൽ
അതെല്ലാം മോശമാണെന്ന് മനസ്സിലാക്കൂ, അതിൽ ഒരു സാരവുമില്ല. കേൾക്കാൻ
താൽപര്യമുള്ള ഒരുപാട് കുട്ടികളുണ്ട്. ബാബ മനസ്സിലാക്കി ത്തരുന്നു-ഒരിക്കലും
മോശമായ കാര്യങ്ങൾ കേൾക്കാൻ പാടില്ല. മംഗളത്തിന്റെ കാര്യം മാത്രം കേൾക്കൂ.
ഇല്ലെങ്കിൽ വെറുതെ നിങ്ങൾ നിങ്ങളുടെ സത്യനാശമുണ്ടാക്കുകയാണ്. ബാബ നിങ്ങൾക്ക്
ജ്ഞാനം മാത്രമാണ് കേൾപ്പിക്കുന്നത്. ബാബ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ
രഹസ്യമാണ് മനസ്സിലാക്കി ത്തരുന്നത്. ബാബ പറയുന്നു-മറ്റൊരു കാര്യവും
സംസാരിക്കരുത്, കാരണം ഇതിൽ ഒരുപാട് സമയം പാഴായിപ്പോവുകയാണ്. ഇന്നയാൾ ഇങ്ങനെയാണ്,
ഇവർ ഇങ്ങനെ ചെയ്യുന്നു.....അവയെല്ലാം മോശമാണെന്നാണ് പറയുന്നത്. ലോകത്തിന്റെ
കാര്യം വേറെയാണ്. നിങ്ങളുടെ ഓരോ സെക്കന്റിന്റെ സമയവും വളരെ അമൂല്യമാണ്. നിങ്ങൾ
ഒരിക്കലും ഇങ്ങനെയുള്ള മോശമായ കാര്യങ്ങൾ കേൾക്കുകയോ, ചെയ്യുകയോ അരുത്. അതിനുപകരം
നിങ്ങൾ പരിധിയില്ലാത്ത ബാബയെ ഓർമ്മിക്കുകയാണെങ്കിൽ ഒരുപാട്
സമ്പാദ്യമുണ്ടായിക്കൊണ്ടിരിക്കും. എവിടെയാണെങ്കിലും ബാബയുടെ പരിചയം കൊടുക്കൂ. ഈ
ആത്മീയ സേവനം ചെയ്തുകൊണ്ടേയിരിക്കൂ.
നിങ്ങൾ സത്യ-സത്യമായ മഹാവീരൻമാരാണ്. മുഴുവൻ ദിവസവും ഈ ചിന്ത
തന്നെയുണ്ടായിരിക്കണം-ആരുമാകട്ടെ, ഈ വഴി പറഞ്ഞുകൊടുക്കണം. ബാബ
പറയുന്നു-ഒന്നാമതായി എന്നെ ഓർമ്മിക്കുകയാണെങ്കിൽ ചക്രവർത്തി പദവി ലഭിക്കും.
എത്ര സഹജമാണ്. ഇങ്ങനെയെല്ലാം പോയി സേവനം ചെയ്യണം. കുട്ടികൾ സേവനത്തിൽ ഒരുപാട്
ശ്രദ്ധ കൊടുക്കണം. തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യണം. ബാബയും നിങ്ങൾ
കുട്ടികൾക്ക് മനസ്സിലാക്കിത്തരാനല്ലേ വന്നിരിക്കുന്നത്. നിങ്ങൾ കുട്ടികളും
പഠിക്കാനും പഠിപ്പിക്കാനുമാണ് വന്നിരിക്കുന്നത്. സമയം പാഴാക്കാനോ അല്ലെങ്കിൽ
ചപ്പാത്തിയുണ്ടാക്കാനോ അല്ലല്ലോ വന്നത്! മുഴുവൻ ദിവസവും ബുദ്ധി സേവനത്തി
ലായിരിക്കണം. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും.
ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. അവനവന്
പ്രയോജനമില്ലാത്ത ഒരു കാര്യവും കേൾക്കുകയോ പറയുകയോ ചെയ്ത് തന്റെ സമയത്തെ
പാഴാക്കരുത്. എത്രത്തോളം സാധിക്കുന്നുവോ പഠിപ്പിൽ പൂർണ്ണ ശ്രദ്ധ കൊടുക്കണം.
2. സദാ ഈ സന്തോഷത്തിലും
ഉന്മേഷത്തിലും കഴിയണം-നമ്മളെ പഠിപ്പിക്കുന്നത് ആരാണ്. പുരുഷാർത്ഥത്തെ ഒരിക്കലും
ഉപേക്ഷിക്കരുത്. വായിൽ നിന്നും ജ്ഞാനരത്നങ്ങൾ മാത്രം വരണം.
വരദാനം :-
വിവേകശാലികളായി മാറി മൂന്ന് പ്രകാരത്തിലുമുള്ള സേവനങ്ങൾ ഒരുമിച്ച് ചെയ്യുന്ന
സഫലതാമൂർത്തികളായി ഭവിക്കട്ടെ.
വർത്തമാനസമയത്ത് മനസാ-വാചാ-
കർമ്മണാ ഈ മൂന്ന് പ്രകാരത്തിലുമുള്ള സേവനങ്ങൾ ഒപ്പമൊപ്പെ ചെയ്യേണ്ടതുണ്ട്.
വാചാസേവനത്തിനും കർമ്മണാസേവനത്തിനും ഒപ്പം മനസ്സുകൊണ്ട് ശുഭസങ്കൽപങ്ങൾ അഥവാ
ശ്രേഷ്ഠമായ മനോഭാവത്തിലൂടെ സേവനങ്ങൾ ചെയ്യുകയാണെങ്കിൽ സഫലത ലഭിക്കുന്നു. കാരണം
മനസ്സ് ശക്തിശാലിയാകുമ്പോഴാണ് വാക്കുകളിൽ ശക്തി നിറയുന്നത് ഇല്ലെങ്കിൽ പറയുന്നവർ
പണ്ഢിതരെപ്പോലെ അറിയുന്നതെല്ലാം ആവർത്തിക്കുക മാത്രമാകും ചെയ്യുക. ജ്ഞാനി അഥവാ
വിവേകശാലി മൂന്ന് പ്രകാരത്തിലുമുള്ള സേവനങ്ങളും ഒപ്പമൊപ്പം ചെയ്തുകൊണ്ട്
സഫലതയുടെ വരദാനം പ്രാപ്തമാക്കുന്നു.
സ്ലോഗന് :-
തന്റെ ഓരോ
വാക്കിലൂടേയും കർമ്മങ്ങളിലൂടേയും ദൃഷ്ടിയിലൂടേയും ഓരോ ആത്മാക്കൾക്കും ശാന്തി,
ശക്തി, സന്തോഷം എന്നിവയുടെ അനുഭവം ചെയ്യിപ്പിക്കുന്നത് തന്നെയാണ് മഹാൻ
ആത്മാക്കളുടെ മഹാനത.
അവ്യക്തസൂചന-പരോപകാരത്തിന്റെ ഭാവനകൊണ്ട് സമ്പന്നമായി മാറി അപകാരിക്കുമേലും
ഉപകാരം ചെയ്യൂ..
എങ്ങിനെയാണോ ഹോമിയോപ്പതി
മരുന്നിന്റെ ചെറിയ ചെറിയ ഗുളികകൾ എത്രവലിയ രോഗത്തെപ്പോലും ഇല്ലാതാക്കുന്നത്
അതുപോലെ മാസ്റ്റർ സർവ്വശക്തിവാൻമാരായ താങ്കൾ കുട്ടികൾക്ക് തന്റെ
മനോഭാവത്തിലൂടെയും ദൃഷ്ടിയിലൂടെയും ആരുടേയും കടുത്ത സംസ്ക്കാരങ്ങളാകുന്ന
രോഗങ്ങളേയും ഇല്ലാതാക്കാൻ കഴിയും. രോഗത്തെ എങ്ങിനെയാണ് ഇല്ലാതാക്കുന്നത് എന്ന്
മരുന്ന് ഒരിക്കലും പറയാറില്ല, അതുപോലെ തന്നെ താങ്കൾ പരോപകാരികളായ ആത്മാക്കൾ
മാസ്റ്റർ ജ്ഞാനസൂര്യനായി മാറി സർവ്വാത്മാക്കളുടേയും പതീതസങ്കൽപങ്ങളേയും
മനോവൃത്തികളേയും ഭസ്മമാക്കാനുള്ള സേവനങ്ങൾ ചെയ്തുകൊണ്ടിരിക്കണം, അപകാരിക്കുമേലും
ഉപകാരം ചെയ്യണം.