മധുരമായ കുട്ടികളേ - മധുബൻ
പരമപവിത്രമായ ബാബയുടെ വീടാണ്, ഇവിടെ നിങ്ങൾക്ക് ഒരു തരത്തിലുമുള്ള പതിതരെയും
കൊണ്ടുവരാൻ സാധിക്കില്ല.
ചോദ്യം :-
ഈ ഈശ്വരീയ മിഷനിൽ ആരാണോ ഉറച്ച നിശ്ചയബുദ്ധികളായ കുട്ടികൾ അവരുടെ
അടയാളമെന്തായിരിക്കും ?
ഉത്തരം :-
1) അവർ
നിന്ദ-സ്തുതി..... എല്ലാറ്റിലും ക്ഷമയോടെയിരിക്കും. 2) ക്രോധിക്കില്ല. 3) ആരെയും
ദേഹമാണെന്ന ദൃഷ്ടിയോടുകൂടി കാണില്ല. ആത്മാവിനെ മാത്രമെ നോക്കുകയുള്ളൂ,
ആത്മാവാണെന്നു മനസ്സിലാക്കി സംസാരിക്കും. 4)സ്ത്രീയും പുരുഷനും ഒരുമിച്ചു
കഴിഞ്ഞുകൊണ്ടും കമലപുഷ്പസമാനം പവിത്രമായി ജീവിക്കും. 5) ഒരു പ്രകാരത്തിലുമുള്ള
ഇച്ഛയും വയ്ക്കില്ല.
ഗീതം :-
എന്തുകൊണ്ട്
കത്തിയെരിഞ്ഞുകൂടാ ഈയാംപാറ്റേ....
ഓംശാന്തി.
ആത്മീയ കുട്ടികളെ പ്രതി ആത്മീയ അച്ഛൻ മനസ്സിലാക്കിത്തരികയാണ്, അർത്ഥം ഭഗവാൻ
ആത്മീയ വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണ്. സാധാരണ സ്ക്കൂളിൽ പഠിക്കുന്ന
വിദ്യാർത്ഥികളെ ആത്മീയ വിദ്യാർത്ഥികളെന്നു പറയില്ല. അവർ ആസുരീയമായ വികാരി
സമ്പ്രദായത്തിലുള്ളവരാണ്. മുൻപ് നിങ്ങളും ആസുരീയം അഥവാ
രാവണസമ്പ്രദായത്തിലുള്ളവരുമായിരുന്നു. ഇപ്പോൾ രാമരാജ്യത്തിലേക്കു
പോകുന്നതിനുവേണ്ടി 5 വികാരങ്ങളാകുന്ന രാവണന്റെ മേൽ വിജയം പ്രാപ്തമാക്കാനുള്ള
പുരുഷാർത്ഥം ചെയ്യുകയാണ്. ഈ ജ്ഞാനം ആരാണോ പ്രാപ്തമാക്കാത്തത് അവർക്ക്
മനസ്സിലാക്കികൊടുക്കണം- നിങ്ങൾ രാവണ രാജ്യത്തിലാണ്. അവർ സ്വയം
മനസ്സിലാക്കുന്നില്ല. നിങ്ങൾ നിങ്ങളുടെ മിത്ര- സംബന്ധികളോടെല്ലാം പറയുകയാണ്-
ഞങ്ങളെ പരിധിയില്ലാത്ത ബാബയാണ് പഠിപ്പിക്കുന്നത,് അപ്പോൾ അവർക്ക്
നിശ്ചയമുണ്ടാകുന്നു എന്നല്ല. എത്ര തന്നെ പിതാവാണെന്നും അഥവാ ഭഗവാനാണെന്ന്
പറഞ്ഞാലും നിശ്ചയം വരുന്നില്ല. പുതിയവർക്ക് ഇവിടെ വരാനുള്ള നിയമമില്ല.
കത്തില്ലാതെയോ ചോദിക്കാതെയോ ആർക്കും ഇവിടെ വരാനും സാധിക്കില്ല. എന്നാൽ,
ചിലപ്പോഴെല്ലാം ആരെങ്കിലും വരും. ഇതും നിയമത്തെ ലംഘിക്കുന്നതിന് തുല്യമാണ്.
ഓരോരുത്തരുടെയും പൂർണ്ണമായ വിവരങ്ങളും പേരും ചോദിച്ച് എഴുതിവെയ്ക്കണം. ഇവരെ
പറഞ്ഞയക്കട്ടെ? അപ്പോൾ ബാബ പറയും, പറഞ്ഞു വിടൂ എന്ന്. അഥവാ ആസുരീയ പതിതമായ
ലോകത്തിന്റെ വിദ്യാർത്ഥികളാണെങ്കിൽ ബാബ മനസ്സിലാക്കിക്കൊടുക്കും, ആ പഠിപ്പ്
വികാരിയും പതിതരുമാണ് പഠിപ്പിക്കുന്നതെന്ന്. ഇത് ഈശ്വരനാണ് പഠിപ്പിക്കുന്നത്.
ലോകത്തിലെ പഠിപ്പിലൂടെ കാലണയ്ക്കുള്ള പദവിയാണ് ലഭിക്കുന്നത്. ചിലരൊക്കെ വലിയ
പരീക്ഷയെല്ലാം പാസാകാറുണ്ട്, പിന്നീട് അവർ എത്ര നാൾ സമ്പാദിച്ചുകൊണ്ടിരിക്കും.
വിനാശം മുന്നിൽ നിൽക്കുകയാണ്. പ്രകൃതി ക്ഷോഭങ്ങളെല്ലാം വരാനിരിക്കുകയാണ്. ഇതും
നിങ്ങളാണ് മനസ്സിലാക്കുന്നത്. ആരാണോ മനസ്സിലാക്കാത്തവർ അവരെ പുറത്ത്
വിസിറ്റിങ്ങ് റൂമിൽ ഇരുത്തി വേണം പറഞ്ഞുകൊടുക്കാൻ. ഇതാണ് ഈശ്വരീയ പഠിപ്പ്. ഇതിൽ
നിശ്ചയബുദ്ധികളായവർ മാത്രമേ വിജയിക്കുകയുള്ളൂ അർത്ഥം വിശ്വത്തിൽ രാജ്യം
ഭരിക്കുകയുള്ളൂ. രാവണ സമ്പ്രദായത്തിലുള്ളവർക്ക് ഈ കാര്യം അറിയില്ല. ഇതിൽ വളരെ
ശ്രദ്ധ വേണം. അനുവാദമില്ലാതെ ആർക്കും ഉള്ളിലേക്കു പ്രവേശിക്കാൻ സാധിക്കില്ല. ഇത്
ചുറ്റിക്കറങ്ങാനുള്ള സ്ഥലമല്ല. കുറച്ചു സമയം കഴിഞ്ഞാൽ നിയമങ്ങൾ കടുത്തതായി മാറും.
എന്തുകൊണ്ടെന്നാൽ ഇത് പവിത്രത്തിലും പവിത്രമായ സ്ഥലമാണ്. ശിവബാബയെ ഇന്ദ്രനെന്നും
പറയാറുണ്ടല്ലോ. ഇത് ഇന്ദ്രസഭയാണ്. 9 രത്നങ്ങളുടെ മോതിരവും അണിയാറുണ്ടല്ലോ. ആ
രത്നങ്ങളിൽ ഇന്ദ്രനീലമെന്നും, മരതകമെന്നും, മാണിക്യമെന്നും പേരുള്ളതുണ്ട്.
ഇങ്ങനെയാണ് പേര് ഇട്ടിരിക്കുന്നത്. മാലാഖമാർക്കും ഈ പേരുണ്ടല്ലോ. നിങ്ങൾ മാലാഖമാർ
പറക്കുന്ന ആത്മാക്കളാണ്. നിങ്ങളെക്കുറിച്ചു തന്നെയാണ് വർണ്ണിച്ചിരിക്കുന്നത്.
എന്നാൽ മനുഷ്യർ ഈ കാര്യങ്ങളെയൊന്നും മനസ്സിലാക്കുന്നില്ല.
മോതിരത്തിൽ രത്നങ്ങൾ പതിപ്പിക്കുമ്പോൾ, അതിൽ ചിലത് പുഷ്യരാഗം, ഇന്ദ്രനീലം, മരതകം
എന്നീ പേരുകളുണ്ട്. ചിലതിന്റെ വില ആയിരം രൂപയാണെങ്കിൽ മറ്റു ചിലതിന്റെ വില
10-20 രൂപയാണ്. കുട്ടികളും നമ്പർവൈസാണ്. ചിലർ പഠിച്ച് അധികാരിയായി മാറുന്നു.
ചിലർ പഠിച്ച് ദാസ-ദാസിമാരായി മാറുന്നു. രാജധാനി സ്ഥാപിക്കുകയല്ലേ. അതിനാൽ
ബാബയിരുന്ന് പഠിപ്പിക്കുകയാണ്. ഇന്ദ്രനെന്നും ബാബയെ തന്നെയാണ് പറയുന്നത്. ഇത്
ജ്ഞാനവർഷമാണ്. ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റാർക്കും നൽകാൻ സാധിക്കില്ല. നിങ്ങളുടെ
ലക്ഷ്യം തന്നെ ഇതാണ്. അഥവാ ഈശ്വരനാണ് പഠിപ്പിക്കുന്നതെന്ന
നിശ്ചയമുണ്ടാവുകയാണെങ്കിൽ പിന്നീട് അവർ പഠിപ്പ് ഉപേക്ഷിക്കില്ല.
കല്ലുബുദ്ധികളായവർക്ക് ഒരിക്കലും അമ്പുപോലെ തറയ്ക്കില്ല. പോകെ-പോകെ പിന്നീട്
വീണുപോകുന്നു. അഞ്ച് വികാരങ്ങൾ അരകല്പത്തിലെ ശത്രുക്കളാണ്. മായ ദേഹാഭിമാനത്തിൽ
കൊണ്ട് വന്ന് പ്രഹരിക്കുന്നു. പിന്നീട് ആശ്ചര്യത്തോടെ കേൾക്കും, പറഞ്ഞുകൊടുക്കും,
ഓടിപ്പോകുകയും ചെയ്യുന്നു. മായ വളരെ ബലവാനാണ്. ഒരു അടിയിൽ തന്നെ താഴെ
വീഴ്ത്തുന്നു. ഞാൻ ഒരിക്കലും വീഴില്ല എന്നു കരുതുന്നു, എന്നാൽ മായ അടിച്ച് താഴെ
വീഴ്ത്തും. ഇവിടെ സ്ത്രീയും-പുരുഷനും രണ്ടുപേരും പവിത്രമായി മാറുന്നു.
ഈശ്വരനല്ലാതെ മറ്റാർക്കും പവിത്രമാക്കി മാറ്റാൻ സാധിക്കില്ല. ഇതാണ് ഈശ്വരീയ
ദൗത്യം. ബാബയെ തോണിക്കാരനെന്നും പറയാറുണ്ട്, നിങ്ങളാണ് തോണി. തോണിക്കാരനായ ബാബ
വരുന്നു, എല്ലാവരുടെയും തോണി അക്കരെയെത്തിക്കാൻ. പറയാറുണ്ട്- സത്യത്തിന്റെ തോണി
ആടും, ഉലയും, എന്നാൽ മുങ്ങിപ്പോകില്ല എന്ന്. എത്രയധികം മഠങ്ങളും
ആശ്രമങ്ങളുമാണുള്ളത്. ജ്ഞാനത്തിന്റെയും ഭക്തിയുടെയും യുദ്ധം പോലെയാണ്. ചിലപ്പോൾ
ഭക്തിയുടെ വിജയമുണ്ടാകുന്നു, എന്നാൽ അവസാനം ജ്ഞാനത്തിന്റെ വിജയമായിരിക്കും
ഉണ്ടാകുക. ഭക്തിയുടെ വശത്തേക്കു നോക്കൂ -എത്ര വലിയ വലിയ യോദ്ധാക്കളാണ്. ജ്ഞാന
മാർഗ്ഗത്തിലും എത്ര വലിയ-വലിയ യോദ്ധാക്കളാണ്. അർജുനനെന്നും ഭീമനെന്നും
പേരിട്ടിട്ടുണ്ട്. ഇങ്ങനെയെല്ലാം കഥകളുണ്ടാക്കിയിരിക്കുകയാണ്. മഹിമ നിങ്ങളുടേതു
തന്നെയാണ്. ഇപ്പോൾ ഹീറോ-ഹീറോയിന്റെ പാർട്ട് നിങ്ങളാണ് അഭിനയിക്കുന്നത്. ഈ സമയം
തന്നെയാണ് യുദ്ധമുണ്ടാകുന്നത്. ഈ കാര്യങ്ങളെ അല്പം പോലും മനസ്സിലാക്കാത്തവർ
നിങ്ങളിലും ഒരുപാടു പേരുണ്ട്. നല്ല-നല്ല കുട്ടികൾക്കു മാത്രമേ അമ്പുപോലെ
തറയ്ക്കുകയുള്ളൂ. മൂന്നാം തരക്കാർക്ക് ഇവിടെ ഇരിക്കാൻ സാധിക്കില്ല. ദിവസന്തോറും
വളരെ കടുത്ത നിയമങ്ങളായിക്കൊണ്ടേയിരിക്കും. ആരാണോ ഒന്നും മനസ്സിലാക്കാത്ത
കല്ലുബുദ്ധികൾ അവർ ഇവിടെ ഇരിക്കുന്നത് നിയമവിരുദ്ധമാണ്.
ഈ ഹാൾ പരമപവിത്രമാണ്. പോപ്പിനെ പവിത്രമെന്ന് പറയുന്നു. പിതാവായ ബാബ
പരമപവിത്രമാണ്. ബാബ പറയുന്നു - ഇവരുടെയെല്ലാം മംഗളം എനിക്ക് ചെയ്യണം. ഇതെല്ലാം
വിനാശമാകാൻ പോവുകയാണ്. ഇതും എല്ലാവരും മനസ്സിലാക്കുന്നില്ല.
കേൾക്കുന്നുണ്ടെങ്കിലും ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ കളയുന്നു. ധാരണ
ചെയ്യുന്നില്ല, ചെയ്യിപ്പിക്കുന്നുമില്ല. ഇങ്ങനെ ചെവി കേൾക്കാത്തവരും,
സംസാരിക്കാൻ സാധിക്കാത്തവരും ഒരുപാടുപേരുണ്ട്. ബാബ പറയുന്നു - മോശമായതൊന്നും
കേൾക്കരുത്.... മനുഷ്യർ ഇതിന് കുരങ്ങന്റെ ചിത്രമാണ് കാണിക്കുന്നത്. എന്നാൽ, ഇത്
മനുഷ്യനെക്കുറിച്ചാണ് പറയുന്നത്. ഈ സമയം മനുഷ്യൻ കുരങ്ങനെക്കാളും മോശമാണ്.
നാരദന്റെ കഥയുണ്ടാക്കിയിട്ടുണ്ട്. നാരദനോട് പറഞ്ഞു- നിങ്ങൾ നിങ്ങളുടെ മുഖമൊന്നു
നോക്കൂ, 5 വികാരങ്ങൾ ഉള്ളിൽ ഇല്ലല്ലോ? സാക്ഷാത്കാരമുണ്ടാകുന്നതുപോലെ.
ഹനുമാന്റെയും സാക്ഷാത്ക്കാരമുണ്ടാകാറുണ്ടല്ലോ. ബാബ പറയുന്നു, കല്പ-കല്പം ഈ
സാക്ഷാത്കാരമുണ്ടാകുന്നു. സത്യയുഗത്തിൽ ഈ കാര്യങ്ങളൊന്നും ഉണ്ടാകുന്നില്ല. ഈ
പഴയ ലോകം തന്നെ വിനാശമാകും. ഉറച്ച നിശ്ചയബുദ്ധിയുള്ളവർ ആരാണോ, അവർ
മനസ്സിലാക്കുന്നു കല്പം മുൻപും നമ്മൾ ഈ രാജ്യം ഭരിച്ചിരുന്നു. ബാബ പറയുന്നു -
കുട്ടികളേ, ദൈവീക ഗുണങ്ങൾ ധാരണ ചെയ്യൂ. ഒരു നിയമവിരുദ്ധമായ കർമ്മവും ചെയ്യരുത്.
നിന്ദയിലും സ്തുതിയിലുമെല്ലാം ക്ഷമ ധാരണ ചെയ്യണം. ക്രോധമുണ്ടാകാൻ പാടില്ല.
നിങ്ങൾ എത്ര ഉയർന്ന വിദ്യാർത്ഥികളാണ്. ഭഗവാനാകുന്ന ബാബ പഠിപ്പിക്കുകയാണ്. സ്വയം
ഭഗവാൻ വന്ന് പഠിപ്പിക്കുകയാണ്. എന്നിട്ടും എത്ര കുട്ടികളാണ് മറന്നുപോകുന്നത്.
എന്തുകൊണ്ടെന്നാൽ സാധാരണ ശരീരമാണല്ലോ. ബാബ പറയുന്നു- ദേഹധാരിയെ നോക്കുന്നതിലൂടെ
നിങ്ങൾക്ക് ഉയരാൻ സാധിക്കില്ല. ആത്മാവിനെ നോക്കൂ. ആത്മാവ് ഭ്രൂമദ്ധ്യത്തിലാണ്
വസിക്കുന്നത്. ആത്മാവാണ് കേട്ടതിനുശേഷം തലയാട്ടുന്നത്. എപ്പോഴും ആത്മാവിനോട്
സംസാരിക്കൂ. നിങ്ങൾ ആത്മാവ് ഈ ശരീരമാകുന്ന സിംഹാസനത്തിൽ ഇരിക്കുകയാണ്. നിങ്ങൾ
തമോപ്രധാനമായിരുന്നു, ഇപ്പോൾ സതോപ്രധാനമായി മാറൂ. സ്വയത്തെ ആത്മാവാണെന്നു
മനസ്സിലാക്കി ബാബയെ ഓർമിക്കുന്നതിലൂടെ ദേഹബോധം ഇല്ലാതാകും. പകുതി കല്പത്തിലെ
ദേഹാഭിമാനമുണ്ട്. ഈ സമയം എല്ലാവരും ദേഹാഭിമാനികളാണ്.
ഇപ്പോൾ ബാബ പറയുന്നു, ദേഹീ-അഭിമാനിയായി മാറൂ. ആത്മാവ് തന്നെയാണ് എല്ലാം ധാരണ
ചെയ്യുന്നത്. കഴിക്കുന്നതും കുടിക്കുന്നതുമെല്ലാം ആത്മാവാണ് ചെയ്യുന്നത്. ബാബയെ
അഭോക്താവെന്നാണ് പറയുന്നത്. ബാബ നിരാകാരനാണ്. ഈ ശരീരധാരി(ബ്രഹ്മാവ്)യാണ് എല്ലാം
ചെയ്യുന്നത്. ബാബ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല, കാരണം ബാബ
അഭോക്താവാണ്. ഇതാണ് പിന്നീട് ലോകത്തുള്ളർ കോപ്പി ചെയ്യുന്നത്. എത്ര പേരെയാണ്
പറ്റിക്കുന്നത്. നിങ്ങളുടെ ബുദ്ധിയിൽ ഇപ്പോൾ മുഴുവൻ ജ്ഞാനവുമുണ്ട്, കല്പം മുമ്പ്
ആരാണോ മനസ്സിലാക്കിയിരുന്നത്, അവർ മാത്രമെ മനസ്സിലാക്കുകയുള്ളൂ. ബാബ പറയുന്നു-
ഞാൻ തന്നെയാണ് വന്ന് കല്പ-കല്പം നിങ്ങളെ പഠിപ്പിക്കുന്നതും സാക്ഷിയായി കാണുന്നതും.
നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് എന്താണോ പഠിച്ചത്, അതു മാത്രം പഠിക്കും.
സമയമെടുക്കും. കലിയുഗം ഇപ്പോൾ നാൽപ്പതിനായിരം വർഷം ബാക്കിയുണ്ടെന്ന് പറയുന്നു.
അപ്പോൾ ഘോരമായ അന്ധകാരത്തിലല്ലേ. ഇതിനെ അജ്ഞതയുടെ അന്ധകാരമെന്നാണ് പറയുന്നത്.
ഭക്തിമാർഗ്ഗവും ജ്ഞാനമാർഗ്ഗവും തമ്മിൽ രാത്രിയും-പകലും തമ്മിലുള്ള
വ്യത്യാസമുണ്ട്. ഇതും മനസ്സിലാക്കേണ്ട കാര്യമാണ്. കുട്ടികൾ വളരെ സന്തോഷത്തിൽ
ലയിച്ചിരിക്കണം. എല്ലാമുണ്ട്, ഒരാഗ്രഹവുമില്ല. കല്പം മുമ്പത്തെപ്പോലെ നമ്മളുടെ
എല്ലാ മനോകാമനകളും പൂർത്തിയാകുകയാണ് എന്നറിയാം, അതിനാൽ വയറു നിറഞ്ഞിരിക്കും.
ജ്ഞാനമില്ലാത്തവർക്ക് വയറ് നിറഞ്ഞിരിക്കില്ലല്ലോ. പറയാറുണ്ട്, സന്തോഷം പോലൊരു
ഔഷധമില്ല എന്ന്. ജന്മ-ജന്മാന്തരത്തിന്റെ രാജ്യഭാഗ്യം ലഭിക്കുന്നു. ദാസ-ദാസിയായി
മാറുന്നവർക്ക് ഇത്രയും സന്തോഷമുണ്ടായിരിക്കുകയില്ല. പൂർണ്ണമായി മഹാവീരന്മാരായി
മാറണം. മായക്ക് ഇളക്കാൻ സാധിക്കരുത്. ബാബ പറയുന്നു- കണ്ണുകളെ വളരെ സംരക്ഷിക്കണം.
ക്രിമിനൽ ദൃഷ്ടി പോകരുത്. പത്നിയെ കാണുമ്പോൾ ചഞ്ചലമാകുന്നു. നിങ്ങൾ
സഹോദരി-സഹോദരനും, കുമാരി-കുമാരന്മാരുമല്ലേ. പിന്നീട് കർമ്മേന്ദ്രിയങ്ങൾ
എന്തിനാണ് ചഞ്ചലമാകുന്നത്! വലിയ-വലിയ ലക്ഷാധിപതികളെയും കോടിപതികളെയും പോലും മായ
ഇല്ലാതാക്കുന്നു. പാവപ്പെട്ടവരെയും മായ തീർത്തും പ്രഹരിക്കുന്നു. പിന്നീട്
പറയുന്നു, ബാബാ, ഞങ്ങളെ തള്ളിയിട്ടു എന്ന്. അല്ല കുട്ടികളേ, 10 വർഷത്തിനുശേഷവും
തോറ്റുപോയോ! അങ്ങനെ പാതാളത്തിലേക്കു വീണുപോയി. ഉള്ളിന്റെ ഉള്ളിൽ
മനസ്സിലാക്കുന്നു ഇവരുടെ അവസ്ഥ എങ്ങനെയുള്ളതാണെന്ന്. ചിലർ വളരെ നല്ല സേവനങ്ങൾ
ചെയ്യുന്നുണ്ട്. കന്യകമാർ ഭീഷ്മപിതാമഹനെ അമ്പെയ്തില്ലേ? ഗീതയിൽ അല്പമെല്ലാമുണ്ട്.
ഇത് ഭഗവാനുവാചയാണ്. അഥവാ കൃഷ്ണനാകുന്ന ഭഗവാനാണ് ഗീത കേൾപ്പിച്ചതെങ്കിൽ പിന്നീട്
ഇങ്ങനെ എന്തുകൊണ്ടാണ് പറയുന്നത് ഞാൻ എന്താണോ, എങ്ങനെയാണോ എന്നത് ചുരുക്കം പേർ
മാത്രമെ അറിയുന്നുള്ളൂ എന്ന്. അഥവാ കൃഷ്ണൻ ഇവിടെയുണ്ടായിരുന്നെങ്കിൽ എന്താണ്
ചെയ്യുക എന്ന് പോലും അറിയില്ല. കൃഷ്ണന്റെ ശരീരം സത്യയുഗത്തിലാണുള്ളത്. ഇതും
മനസ്സിലാക്കുന്നില്ല , കൃഷ്ണന്റെ അനേക ജന്മങ്ങളുടെ അവസാനത്തെ ശരീരത്തിലാണ് ഞാൻ
പ്രവേശിക്കുന്നത്. കൃഷ്ണന്റെ മുന്നിൽ എല്ലാവരും പെട്ടെന്ന് ഓടിവരും. പോപ്
മുതലായവർ വരുമ്പോൾ എത്ര ആൾകൂട്ടമാണ് പോകുന്നത്. ഈ സമയം എല്ലാവരും പതിതരും
തമോപ്രധാനവുമാണെന്ന് മനുഷ്യർ മനസ്സിലാക്കുന്നില്ലല്ലോ. പറയുന്നുണ്ട് അല്ലയോ
പതിതപാവനാ വരൂ എന്ന്. എന്നാൽ നമ്മൾ പതിതരാണെന്ന് മനസ്സിലാക്കുന്നില്ല.
കുട്ടികൾക്ക് ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിതരുന്നത്. എല്ലാ
സെന്ററുകളിലുമുള്ള വിശേഷപ്പെട്ട കുട്ടികളുടെ അടുത്തേക്ക് ബാബയുടെ ബുദ്ധി
പോകുന്നുണ്ട്. കൂടുതൽ വിശേഷപ്പെട്ട കുട്ടികൾ ഇവിടെയുള്ളപ്പോൾ ഇവിടെ നോക്കുന്നു,
ഇല്ലായെന്നുണ്ടെങ്കിൽ പുറമെയുള്ള കുട്ടികളെ ഓർമ്മിക്കേണ്ടി വരുന്നു. അവരുടെ
മുന്നിൽ ജ്ഞാനത്തിന്റെ നൃത്തമാടുന്നു. കൂടുതലും ജ്ഞാനിയായ ആത്മാക്കളാണെങ്കിൽ
ആനന്ദമുണ്ടാകുന്നു. കുട്ടികളുടെ മേൽ എത്ര അത്യാചാരങ്ങളാണ് ഉണ്ടാകുന്നത്.
കല്പ-കല്പം സഹിക്കേണ്ടി വരുന്നു. ജ്ഞാനത്തിൽ വരുന്നതിലൂടെ പിന്നീട് ഭക്തിയും
വിട്ടുപോകുന്നു. നോക്കൂ വീട്ടിൽ ക്ഷേത്രമുണ്ട്, പതിയും പത്നിയും രണ്ടു പേരും
ഭക്തി ചെയ്യുന്നു, സ്ത്രീക്ക് ജ്ഞാനത്തിന്റെ ആകർഷണം വന്ന് ഭക്തി
ഉപേക്ഷിക്കുകയാണെങ്കിൽ എത്ര ബഹളമുണ്ടാകുന്നു. വികാരത്തിലും പോകുന്നില്ല,
ശാസ്ത്രങ്ങളും പഠിക്കുന്നില്ല എന്നുണ്ടെങ്കിൽ ബഹളമുണ്ടാകുമല്ലോ. ഇതിൽ ഒരുപാട്
വിഘ്നങ്ങൾ ഉണ്ടാകുന്നു, മറ്റു സത്സംഗങ്ങളിലേക്കു പോകുന്നതിൽ വിലക്കാറില്ല. ഇവിടെ
പവിത്രതയുടെ കാര്യമാണ്. പുരുഷന്മാർക്ക് ഇരിക്കാൻ സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ
കാട്ടിലേക്കു പോകുന്നു, സ്ത്രീകൾ എവിടേക്കു പോകും! സ്ത്രീകളെക്കുറിച്ച്
പറയുന്നത്, അവർ നരകത്തിന്റെ വാതിലാണ് എന്നാണ്. ബാബ പറയുന്നു, സ്ത്രീ എന്നുള്ളത്
സ്വർഗ്ഗത്തിന്റെ വാതിലാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾ സ്വർഗ്ഗത്തിന്റെ സ്ഥാപന
ചെയ്യുന്നു. ഇതിന് മുമ്പ് നരകത്തിന്റെ വാതിലായിരുന്നു. ഇപ്പോൾ സ്വർഗ്ഗത്തിന്റെ
സ്ഥാപനയുണ്ടാകുന്നു. സത്യയുഗം സ്വർഗ്ഗത്തിന്റെ വാതിലാണ്, കലിയുഗമാണ് നരകത്തിന്റെ
വാതിൽ. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. നിങ്ങൾ കുട്ടികളും നമ്പർവൈസ്
പുരുഷാർത്ഥമനുസരിച്ചാണ് മനസ്സിലാക്കുന്നത്. പവിത്രമായി ഇരിക്കുന്നുണ്ട്.
ജ്ഞാനത്തിന്റെ ധാരണ നമ്പർവൈസായാണ് ഉണ്ടാകുന്നത്. നിങ്ങൾ കുടുംബത്തിൽ നിന്ന് മാറി
ഇവിടെ (സെന്ററിൽ) വന്നിരിക്കുകയാണ്. എന്നാൽ ഇപ്പോൾ മനസ്സിലാക്കിത്തരുന്നു,
ഗൃഹസ്ഥത്തിൽ കഴിയണം. അവർക്കാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. ഇവിടെ
താമസിക്കുന്നവർക്കാണെങ്കിൽ ഒരു ബുദ്ധിമുട്ടുമില്ല. അതിനാൽ ബാബ പറയുന്നു-
താമരപുഷ്പത്തിനു സമാനം ഗൃഹസ്ഥത്തിൽ കഴിഞ്ഞുകൊണ്ടും പവിത്രമായി മാറൂ. അതും ഈ
അവസാന ജന്മത്തിന്റെ കാര്യമാണ്. ഗൃഹസ്ഥത്തിൽ കഴിഞ്ഞുകൊണ്ടും സ്വയത്തെ
ആത്മാവാണെന്ന് മനസ്സിലാക്കൂ. ആത്മാവ് തന്നെയാണ് കേൾക്കുന്നത്, ആത്മാവു തന്നെയാണ്
പതിതമായി മാറിയത്. ആത്മാവ് തന്നെയാണ് ജന്മ-ജന്മാന്തരങ്ങളായി ഭിന്ന-ഭിന്ന
വസ്ത്രങ്ങൾ അണിഞ്ഞ് വന്നത്. ഇപ്പോൾ നമ്മൾ ആത്മാക്കൾക്ക് തിരിച്ചുപോകണം. ബാബയോട്
യോഗം വയ്ക്കണം. മുഖ്യമായ കാര്യം ഇതാണ്. ബാബ പറയുന്നു, ഞാൻ ആത്മാക്കളോടാണ്
സംസാരിക്കുന്നത്. ആത്മാവ് ഭ്രൂമദ്ധ്യത്തിലാണ് വസിക്കുന്നത്. ഈ
കർമ്മേന്ദ്രിയങ്ങളിലൂടെയാണ് കേൾക്കുന്നത്. ആത്മാവ് ഈ ശരീരത്തിൽ
ഇല്ലായെന്നുണ്ടെങ്കിൽ ജഡമാകുന്നു. ബാബ എത്ര അത്ഭുതകരമായ ജ്ഞാനമാണ് നൽകുന്നത്.
പരമാത്മാവിനല്ലാതെ മറ്റാർക്കും ഈ കാര്യം മനസ്സിലാക്കി തരാൻ സാധിക്കില്ല.
സന്യാസിമാരൊന്നും ആത്മാവിനെ കാണുന്നില്ല. അവർ ആത്മാവിനെ പരമാത്മാവാണെന്നാണ്
മനസ്സിലാക്കുന്നത്. മറ്റൊരു കൂട്ടർ പറയുന്നു, ആത്മാവിൽ ഒന്നും പതിയുന്നില്ല
എന്ന്. ശരീരത്തെ വൃത്തിയാക്കാൻ ഗംഗയിൽ പോകുന്നു. ആത്മാവ് തന്നെയാണ് പതിതമായി
മാറുന്നത് എന്ന് മനസ്സിലാക്കുന്നില്ല. ആത്മാവ് തന്നെയാണ് എല്ലാം ചെയ്യുന്നത്.
ബാബ മനസ്സിലാക്കി തന്നുകൊണ്ടേയിരിക്കുന്നു, ഇങ്ങനെ മനസ്സിലാക്കരുത് - ഞാൻ
ഇന്നയാളാണ്, ഇവർ ഇന്നയാളാണ്.... അല്ല, എല്ലാവരും ആത്മാക്കളാണ്. ജാതി-മത ഭേദം
ഒന്നുമില്ലാതെ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. ഗവൺമെന്റ് ഒരു
ധർമ്മത്തിനെയും അംഗീകരിക്കുന്നില്ല. എല്ലാ ധർമ്മങ്ങളും ദേഹത്തിന്റെതാണ്. എന്നാൽ
എല്ലാ ആത്മാക്കളുടെയും പിതാവ് ഒരു ബാബ തന്നെയാണ്. നോക്കേണ്ടതും ആത്മാവിനെ
തന്നെയാണ്. എല്ലാ ആത്മാക്കളുടെയും സ്വധർമ്മം ശാന്തിയാണ്. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
പ്രയോജനമില്ലാത്ത കാര്യത്തെ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ കളയണം,
മോശമായതൊന്നും കേൾക്കരുത്. ബാബ നൽകുന്ന ശിക്ഷണങ്ങളെ ധാരണ ചെയ്യണം.
2) ഒരു പരിധിയുള്ള
ആഗ്രഹങ്ങളും വെയ്ക്കരുത്. കണ്ണുകളെ വളരെയധികം സംരക്ഷിക്കണം. ക്രിമിനൽ ദൃഷ്ടി
ഉണ്ടാകരുത്. ഒരു കർമ്മേന്ദ്രിയങ്ങളും ചഞ്ചലമാകരുത്. സന്തോഷത്താൽ നിറഞ്ഞിരിക്കണം.
വരദാനം :-
മായയുടെ
കളിയെ സാക്ഷിയായി കാണുന്ന സദാ നിർഭയ , മായാജീത്തായി ഭവിക്കട്ടെ
സമയം പ്രതി സമയം താങ്കൾ
കുട്ടികളുടെ സ്ഥിതി മുന്നേറിക്കൊണ്ടിരിക്കുന്നതനുസരിച്ച്, ഇനി മായയുടെ യുദ്ധം
ഉണ്ടാകുവാൻ പാടില്ല. മായ നമസ്കരിക്കുവാൻ വന്നതാണ്, യുദ്ധം ചെയ്യാനല്ല. അഥവാ മായ
വന്നാൽ തന്നെ ഇതിനെ കളിയെന്നു മനസിലാക്കി കാണൂ. ഇങ്ങനെ അനുഭവമാകണം -സാക്ഷിയായി
പരിധിയുള്ള ഡ്രാമ കാണുകയാണ്. മായയുടെ എങ്ങനെയുള്ള വികരാളരൂപമാകട്ടെ താങ്കൾ അതിനെ
കളിപ്പാട്ടമായി കളിയായി കരുതി കാണൂ എങ്കിൽ വളരെ രസമുണ്ടാകും, പിന്നെ അതിൽ നിന്നും
ഭയക്കുകയോ പരിഭ്രമിക്കുകയോ ഇല്ല. ഏതു കുട്ടികളാണോ സദാ കളിക്കാരായി , സാക്ഷിയായി
മായയുടെ കളി കാണുന്നത് അവർ സദാ നിർഭയരും മായാജീത്തുമായി മാറുന്നു.
സ്ലോഗന് :-
ക്രോധത്തിന് സമീപം പോലും വരാൻ കഴിയാത്ത തരത്തിൽ സ്നേഹത്തിന്റെ സാഗരമാകൂ
അവ്യക്തസൂചനകൾ:- ഇപ്പോൾ
സമ്പന്നവും കർമാതീതവുമാകുന്നതിന്റെ ധ്വനി മുഴക്കൂ
കർമാതീതം അർഥം കർമത്തിന്
അധീനമല്ല, കർമങ്ങളുടെ പരതന്തരല്ല. സ്വതന്ത്രമായി കർമേന്ദ്രിയങ്ങളാൽ കർമം
ചെയ്യിക്കൂ. മഹിമയുള്ളതു പോലെ, ചെയ്യുമ്പോഴും അകർത്താവ്, സംബന്ധ സമ്പർക്കത്തിൽ
കഴിഞ്ഞും കർമാതീതം, എന്താ ഇങ്ങനെയുള്ള സ്ഥിതിയുണ്ടോ? യാതൊരു ആകർഷണവുമരുത്.
സേവനവും ആകർഷണം കൊണ്ടാവരുത്. നിമിത്തഭാവത്തോടെയാവണം; ഇതിലൂടെ സഹജമായി തന്നെ
കർമാതീതമായി മാറും.