മധുരമായ കുട്ടികളേ -
ആത്മാവാകുന്ന ജ്യോതിയില് ജ്ഞാന-യോഗത്തിന്റെ നെയ്യ് ഒഴിയ്ക്കുകയാണെങ്കില് ജ്യോതി
തെളിഞ്ഞിരിയ്ക്കും. ജ്ഞാനത്തിന്റെയും യോഗത്തിന്റെയും വ്യത്യാസം നല്ല രീതിയില്
മനസ്സിലാക്കണം.
ചോദ്യം :-
ബാബയുടെ കര്ത്തവ്യം പ്രേരണയിലൂടെ നടക്കുകയില്ല, ബാബക്ക് ഇവിടെ വരേണ്ടതായി തന്നെ
വരുന്നു, എന്തുകൊണ്ട്?
ഉത്തരം :-
എന്തുകൊണ്ടെന്നാല് മനുഷ്യരുടെ ബുദ്ധി തീര്ത്തും തമോപ്രധാനമാണ്. തമോപ്രധാന
ബുദ്ധിക്ക് പ്രേരണ പിടിച്ചെടുക്കുവാന് സാധിക്കില്ല. ബാബ വരുന്നുണ്ട്
അതുകൊണ്ടാണ് പറയുന്നത് ആകാശസിംഹാസനം ഉപേക്ഷിച്ച് വന്നാലും...
ഗീതം :-
ആകാശസിംഹാസനം ഉപേക്ഷിച്ചു വന്നാലും...
ഓംശാന്തി.
ഭക്തരാണ് ഈ ഗീതമുണ്ടാക്കിയത്. ഇതിന്റെ അര്ത്ഥം എത്ര നല്ലതാണ്. പറയുന്നു
ആകാശസിംഹാസനം ഉപേക്ഷിച്ചു വന്നാലും. ആകാശം ഇവിടെയാണുള്ളത്. ഇതാണ് വസിക്കാനുള്ള
സ്ഥാനം. ആകാശത്തില് നിന്ന് ഒരു വസ്തുവും വരുന്നില്ല. ആകാശസിംഹാസനം എന്ന്
പറയുന്നു. ആകാശതത്വത്തില് നിങ്ങള് വസിക്കുന്നു, ബാബ വസിക്കുന്നത് മഹത്
തത്വത്തിലും. ആത്മാക്കള് വസിക്കുന്ന സ്ഥാനത്തെ ബ്രഹ്മം അഥവാ മഹത് തത്വം എന്നാണ്
പറയുന്നത്. ബാബ വരുന്നതും അവിടെ നിന്നു തന്നെയാണ്. ആരെങ്കിലുമൊരാള് വരണമല്ലോ?
വരൂ ഞങ്ങളുടെ ജ്യോതി തെളിയിക്കൂ എന്ന് പറയുന്നു. പറയാറുണ്ട്, ഒന്ന്, അന്ധന്റെ
സന്താനങ്ങള് അന്ധര്, രണ്ട്, കാഴ്ചയുള്ളവരുടെ സന്താനങ്ങള് കാഴ്ചയുള്ളവര്.
ധൃതരാഷൃടര്, യുധിഷ്ഠിരന് എന്നിങ്ങനെ പേരുകള് കാണിക്കുന്നുണ്ട്. ഇവരെല്ലാം
രാവണന്റെ സന്താനങ്ങളാണ്. മായയാകുന്ന രാവണനല്ലേ? സര്വ്വര്ക്കും രാവണ ബുദ്ധിയാണ്,
നിങ്ങള്ക്കിപ്പോള് ഈശ്വരീയ ബുദ്ധിയാണ്. ബാബ നിങ്ങളുടെ ബുദ്ധിയുടെ പൂട്ടു തുറന്ന്
തരികയാണ്. രാവണന് പൂട്ടുന്നു. ചില കാര്യങ്ങള് മനസ്സിലാക്കാത്തവരെക്കുറിച്ചു
പറയാറുണ്ട് ഇവര് കല്ലുബുദ്ധി തന്നെ. ബാബ വന്നിവിടെ ജ്യോതി തെളിയിക്കുന്നു.
പ്രേരണയിലൂടെ കാര്യങ്ങള് നടക്കില്ല. സതോപ്രധാനമായിരുന്ന ആത്മാവിന്റെ ശക്തി
ഇപ്പോള് കുറഞ്ഞുപോയി, തമോപ്രധാനമായിരിക്കുന്നു. പൂര്ണ്ണമായും
ശക്തിഹീനമായിരിക്കുന്നു. ആരെങ്കിലും മരിക്കുമ്പോള് ദീപം തെളിയിച്ച്
വയ്ക്കാറുണ്ട്. ഈ ദീപം എന്തിനാണ് തെളിയിക്കുന്നത്? ജ്യോതി അണഞ്ഞുപോയി അന്ധകാരം
വരാന് പാടില്ല എന്ന് വിചാരിച്ച് ദീപം തെളിയിക്കുന്നു. ഇവിടെ ജ്യോതി തെളിയിച്ചാല്
അവിടെങ്ങനെ പ്രകാശം വരാനാണ്. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള്
സൂക്ഷ്മബുദ്ധിയുള്ളവരായി. ഞാന് നിങ്ങളെ സ്വച്ഛ ബുദ്ധിയുള്ളവരാക്കുന്നു എന്ന്
ബാബ പറയുന്നു. ജ്ഞാനത്തിന്റെ നെയ്യൊഴിക്കുന്നു. ഇതെല്ലാം
മനസ്സിലാക്കികൊടുക്കുവാനുള്ള കാര്യങ്ങളാണ്. ജ്ഞാനവും യോഗവും രണ്ടും രണ്ടു
കാര്യമാണ്. യോഗത്തിനെ ജ്ഞാനം എന്ന് പറയില്ല. എന്നെ ഓര്മ്മിക്കൂ എന്ന ജ്ഞാനം
ഭഗവാന് വന്നുതന്നിട്ടുണ്ട് എന്ന് ചിലര് മനസ്സിലാക്കുന്നു. എന്നാല് ഇതിനെ ജ്ഞാനം
എന്ന് പറയില്ല. ഇവിടെ അച്ഛനും കുട്ടികളുമാണ്. കുട്ടികള്ക്കറിയാം ഇതു നമ്മുടെ
അച്ഛനാണ്, ഇക്കാര്യത്തില് ജ്ഞാനമില്ല. ഇതു കേവലം ഓര്മ്മയുടെ കാര്യമാണ്. ബാബ
പറയുന്നു എന്നെ ഓര്മ്മിച്ചാല് മാത്രം മതി. ഇത് സാധാരണ കാര്യമാണ്. ഇതിനെ ജ്ഞാനം
എന്ന് പറയില്ല. കുട്ടി ജന്മമെടുത്താല് തീര്ച്ചയായും അച്ഛനെ ഓര്മ്മിക്കുമല്ലോ?
ജ്ഞാനം വിസ്താരമുള്ളതാണ്. എന്നെ ഓര്മ്മിക്കൂ എന്ന് ബാബ പറയുന്നത് ജ്ഞാനമല്ല.
നിങ്ങള് സ്വയം അറിയുന്നു നമ്മള് ആത്മാക്കളാണ്, നമ്മുടെ അച്ഛന് പരമമായ ആത്മാവാണ്,
പരമാത്മാവാണ്. ഇതിനെ ജ്ഞാനം എന്ന് പറയുമോ? ബാബയെ വിളിക്കുന്നുണ്ട്.
ജ്ഞാനമെന്നാല് അറിവാണ്. എം. എ യും, ബി എ യും പഠിക്കുന്നവര്ക്ക് എത്ര
പുസ്ത്കങ്ങള് പഠിക്കേണ്ടി വരുന്നു. ബാബ പറയുന്നു നിങ്ങള് എന്റെ കുട്ടികളല്ലേ,
ഞാന് നിങ്ങളുടെ അച്ഛനാണ്. എന്നോടു തന്നെ യോഗം വയ്ക്കൂ അര്ത്ഥം ഓര്മ്മിക്കൂ,
ഇതിനെ ജ്ഞാനം എന്ന് പറയില്ല. നിങ്ങള് കുട്ടികള് തന്നെയാണ്. നിങ്ങള് ആത്മാക്കള്
ഒരിക്കലും നശിക്കില്ല. ആരെങ്കിലും മരിച്ചാല് അവരുടെ ആത്മാവിനെ വിളിക്കാറുണ്ട്,
ശരീരം നശിച്ചു പോയല്ലോ. ആത്മാവ് ആഹാരം എങ്ങനെ കഴിക്കും. ഭോജനം ബ്രാഹ്മണന് തന്നെ
കഴിക്കും. എന്നാല് ഇതെല്ലാം ഭക്തീമാര്ഗത്തിലെ ആചാര രീതികളാണ്. നമ്മള് പറഞ്ഞാല്
ഭക്തീ മാര്ഗം നിലക്കുകയൊന്നുമില്ല. അങ്ങനെ തന്നെ നടക്കും. ആത്മാവ് ഒരു ശരീരം
ഉപേക്ഷിച്ചാല് അടുത്തതെടുക്കും.
ജ്ഞാനയോഗത്തിന്റെ വ്യത്യാസം കുട്ടികളുടെ ബുദ്ധിയില് സ്പഷ്ടമായിരിക്കണം. എന്നെ
ഓര്മ്മിക്കൂ എന്ന് ബാബ പറയുന്നത് ജ്ഞാനമല്ല. ഇതു ബാബ തന്ന ഡയറക്ഷനാണ് ഇതിനെയാണ്
യോഗം എന്ന് പറയുന്നത്. സൃഷ്ടിചക്രം എങ്ങനെയാണ് കറങ്ങുന്നതെന്നുള്ളതാണ് ജ്ഞാനം.
യോഗം അര്ത്ഥം ഓര്മ്മ. കുട്ടികളുടെ കടമയാണ് അച്ഛനെ ഓര്മ്മിക്കുക എന്നത്. അത്
ലൗകികവും ഇത് പാരലൗകികവുമാണ്. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ. അപ്പോള് ജ്ഞാനം
വേറെയായി. അച്ഛനെ ഓര്മ്മിക്കൂ എന്ന് കുട്ടികളോടു പറയേണ്ടി വരുമോ? ജനിച്ചാല്
പിന്നീട് ലൗകിക അച്ഛനെ ഓര്മ്മിക്കും, ഇവിടെ ബാബയെ ഓര്മ്മിക്കുവാന് വേണ്ടി
ഓര്മ്മിപ്പിക്കേണ്ടി വരുന്നു. ഇവിടെ പരിശ്രമം തോന്നാം. സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുക വളരെ പരിശ്രമിക്കേണ്ട കാര്യമാണ്. അതുകൊണ്ടാണ്
ബാബ പറയുന്നത് യോഗത്തിലിരിക്കാന് സാധിക്കുന്നില്ല എന്ന്. കുട്ടികള് എഴുതാറുണ്ട്
- മറന്നു പോയി ബാബാ എന്ന്. ജ്ഞാനം മറന്ന് പോകുന്നു എന്ന് പറയാറില്ല. ജ്ഞാനം വളരെ
സഹജമാണ്. ഓര്മ്മയെ ജ്ഞാനം എന്ന് പറയില്ല, ഓര്മ്മയില് മായയുടെ കൊടുങ്കാറ്റ്
വളരെയധികം വരുന്നു. ജ്ഞാനത്തില് ഒരാള് വളരെ മിടുക്കനാണ്, നന്നായി മുരളി വായിക്കും,
എന്നാല് ബാബ ഓര്മ്മയുടെ ചാര്ട്ടു ചോദിക്കും എത്ര സമയം ബാബയെ ഓര്മ്മിച്ചൂ എന്ന്?
ഓര്മ്മയുടെ ചാര്ട്ട് യഥാര്ത്ഥ രീതിയില് എഴുതി ബാബയെ കാണിക്കൂ. ഓര്മ്മ തന്നെയാണ്
മുഖ്യമായ കാര്യം. വന്ന് പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞ് പതീതര് തന്നെയാണ്
വിളിക്കുന്നത്. പാവനമാകുന്ന കാര്യമാണ് മുഖ്യമായത്. ഇതിലാണ് മായയുടെ വിഘ്നം
വരുന്നത്. ശിവഭഗവാനുവാച: ഓര്മ്മിക്കുന്ന കാര്യത്തില് സര്വ്വരും ദുര്ബ്ബലരാണ്.
മുരളി നല്ല രീതിയില് വായിക്കുന്ന പല കുട്ടികളും ഓര്മ്മയില് ദുര്ബ്ബലരാണ്.
യോഗത്തിലൂടെയാണ് വികര്മ്മം വിനാശമാകുന്നത്. യോഗത്തിലൂടെ
കര്മ്മേന്ദ്രിയങ്ങള്പൂര്ണ്ണമായും ശാന്തമാകുന്നു. ഒരു ബാബയെ അല്ലാതെ മറ്റാരെയും,
ആരുടെ ദേഹത്തിനെയും ഓര്മ്മിക്കരുത്. മുഴുവന് ലോകവും നശിക്കും നമ്മളിപ്പോള്
നമ്മുടെ വീട്ടിലേക്കു പോവുകയാണെന്ന് ആത്മാവിനറിയാം. പിന്നീട് രാജധാനിയിലേക്കു
വരും. സദാ ഇക്കാര്യം ബുദ്ധിയിലുണ്ടായിരിക്കണം. കേള്ക്കുന്ന ജ്ഞാനം
ആത്മാവിലുണ്ടായിരിക്കണം. യോഗേശ്വരനായ ബാബ ഓര്മ്മിക്കുവാന് പഠിപ്പിക്കുന്നു.
യഥാര്ത്ഥത്തില് ഈശ്വരനെ യോഗേശ്വരന് എന്ന് പറയില്ല. നിങ്ങളാണ് യോഗേശ്വരന്മാര്.
ഈശ്വരനായ പിതാവ് പറയുന്നു എന്നെ ഓര്മ്മിക്കൂ. ഓര്മ്മിക്കുവാന് പഠിപ്പിക്കുന്നത്
ഈശ്വരീയ പിതാവാണ്. നിരാകാരനായ ആ ബാബ ശരീരത്തിലിരുന്ന് കേള്പ്പിക്കുന്നു.
കുട്ടികളും ശരീരത്തിലിരുന്ന് കേള്ക്കുന്നു. ചിലര് യോഗത്തില് പക്വത
നേടിയിട്ടില്ല. അല്പ്പം പോലും ഓര്മ്മിക്കുന്നതേയില്ല. ജന്മ ജന്മാന്തരത്തെ
പാപങ്ങള്ക്കെല്ലാം ശിക്ഷ അനുഭവിക്കേണ്ടി വരും. ഇവിടെ വന്നിട്ടു ചെയ്ത
പാപങ്ങള്ക്ക് നൂറു മടങ്ങ് ശിക്ഷയനുഭവിക്കും. ജ്ഞാനം നല്ലതു പോലെ പറയും എന്നാല്
യോഗമില്ല, അതുകൊണ്ട് പാപം ഭസ്മമാകുന്നില്ല, ദുര്ബ്ബലരായി തന്നെയിരിക്കുന്നു,
അതിനാല് പരിപൂര്ണ്ണ സത്യമായ മാല തയാറാക്കിയത് 8 ന്റെയാണ്. നവരത്നങ്ങള്
പ്രസിദ്ധമാണ്, 108 രത്നങ്ങള് എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? 108
രത്നങ്ങള് കൊണ്ടുള്ള ഒരു വസ്തുവും ഉണ്ടാക്കാറില്ല. ഈ കാര്യങ്ങളൊന്നും നല്ലതു
പോലെ മനസ്സിലാകാത്തവര് ഒരുപാടുണ്ട്. ഓര്മ്മയെ ജ്ഞാനം എന്ന് പറയില്ല.
സൃഷ്ടീചക്രത്തെയാണ് ജ്ഞാനം എന്ന് പറയുന്നത്. ശാസ്ത്രങ്ങളില് ജ്ഞാനം ഇല്ല,
ശാസ്ത്രങ്ങളൊക്കെ ഭക്തീമാര്ഗത്തിന്റേയാണ്. ബാബ സ്വയം പറയുന്നു ഇതിലൂടെയൊന്നും
എന്നെ ലഭിക്കില്ല. സന്യാസിമാരുള്പ്പെടെയു ള്ളവരെ ഉദ്ധരിക്കുവാന് ഞാന് വരുന്നു.
ബ്രഹ്മത്തില് ലീനമാകും എന്നവര് വിചാരിക്കുന്നു. ഉദാഹരണമായി ജലത്തിലെ കുമിളകളെ
കാണിക്കുന്നു. നിങ്ങളിനി ഇങ്ങനെ വിചാരിക്കില്ല. നമ്മള് ആത്മാക്കള് ബാബയുടെ
കുട്ടികളാണെന്ന് നിങ്ങള്ക്കറിയാം. എന്നെമാത്രം ഓര്മ്മിക്കൂ എന്ന അക്ഷരവും
പറയുന്നുണ്ട് എന്നാല് അര്ത്ഥം മനസ്സിലാക്കുന്നില്ല. നമ്മള് ആത്മാവാണെന്നെല്ലാം
പറയുന്നുണ്ട് എന്നാല് ആത്മാവെന്താണ്, പരമാത്മാവെന്താണെന്ന് അല്പംപോലും
അറിയുന്നില്ല. ബാബ വന്നിതൊക്കെ കേള്പ്പിക്കുന്നു. നമ്മള് ആത്മാക്കളുടെ വീട്
അവിടെ(പരംധാമം) ആണെന്ന് നിങ്ങള്ക്കറിയാം. ഓരോ ആത്മാവിനും അവരവരുടെ പാര്ട്ട്
ലഭിച്ചിട്ടുണ്ട്. ആരാണ് സുഖം നല്കുന്നത്, ആരാണ് ദു:ഖം നല്കുന്നത് - ഇതൊന്നും
ആര്ക്കും അറിയില്ല.
ഭക്തി രാത്രിയും ജ്ഞാനം പകലുമാണ്. 63 ജന്മം നിങ്ങള് കഷ്ടപ്പെട്ടു. പിന്നെ
നിങ്ങള്ക്ക് ജ്ഞാനം നല്കാന് എത്ര സമയം എടുക്കുന്നു? സെക്കന്റ്. സെക്കന്റില്
ജീവന്മുക്തി എന്ന് പാടാറുമുണ്ട്. ഇതു നിങ്ങളുടെ അച്ഛനല്ലേ? പതീത പാവനനാണ്. ബാബയെ
ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് പതീതത്തില് നിന്നും പാവനമായി മാറുന്നു. സത്യയുഗം,
ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം ഇതാണ് ചക്രം. പേരുകളെല്ലാം അറിയാം എന്നാല്
കല്ലുബുദ്ധികളായതു കാരണം സമയത്തെക്കുറിച്ചാര്ക്കും അറിയില്ല. കലിയുഗം
മോശമാണെന്ന് മനസ്സിലാക്കുന്നുമുണ്ട്. അഥവാ ഇനിയും കലിയുഗം തുടര്ന്ന്
പോകുകയാണെങ്കില് കൂടുതല് അന്ധകാരം നിറയും അതുകൊണ്ടാണ് പാടുന്നത് - കുംഭകര്ണ്ണ
നിദ്രയിലായിരുന്നപ്പോള് വിനാശം സംഭവിച്ചു. അല്പം ജ്ഞാനം കേട്ടാലും മതി പ്രജയാകും.
ലക്ഷ്മീ നാരയണന്റെ സ്ഥാനം എവിടെക്കിടക്കുന്നു പ്രജയുടെ സ്ഥാനം
എവിടെക്കിടക്കുന്നു. പഠിപ്പിക്കുന്ന ആള് ഒന്ന് തന്നെയാണ്. ഭാഗ്യം ഓരോരുത്തരുടേതും
ഓരോന്നാണ്. ചിലര് സ്കോളര്ഷിപ്പു നേടുന്നുവെങ്കില് ചിലര് തോറ്റു പോകുന്നു.
എന്തുകൊണ്ട് രാമന് ബാണം അടയാളമായി കാണിരിച്ചിക്കുന്നത്? കാരണം തോറ്റുപോയി. ഇതും
ഗീതാപാഠശാലയാണ്, ചിലര് അല്പം പോലും മാര്ക്ക് വാങ്ങുവാന് യോഗ്യരല്ല. ഞാന് ആത്മാവ്
ബിന്ദുവാണ് ബാബയും ബിന്ദുവാണ് ഇങ്ങനെ ബാബയെ ഓര്മ്മിയ്ക്കണം. ഈ കാര്യങ്ങളൊന്നും
മനസ്സിലാക്കാത്തവര് എന്തു പദവി നേടും. ഓര്മ്മിക്കുന്നില്ലെങ്കില് വളരെയധികം
നഷ്ടം വരും. ഓര്മ്മയുടെ ബലം വളരെയധികം അത്ഭുതം ചെയ്യുന്നു കര്മ്മേന്ദ്രിയങ്ങള്
പൂര്ണ്ണമായും ശാന്തവും ശീതളവും ആകുന്നു. ജ്ഞാനത്തിലൂടെ ശാന്തി ലഭിക്കില്ല,
യോഗബലത്തിലൂടെ ശാന്തി ലഭിക്കുന്നു. ഞങ്ങള്ക്ക് ഗീതാജ്ഞാനം കേള്പ്പിച്ചു തരൂ
എന്ന് പറഞ്ഞ് ഭാരതവാസികള് വിളിക്കുന്നുണ്ട്. അപ്പോള് ആര് വരും? കൃഷ്ണന്റെ
ആത്മാവ് ഇവിടെ തന്നെയുണ്ട്. വിളിച്ചു വരുത്തുന്നതിനായി ആരും സിംഹാസനത്തിലൊന്നും
ഇരിക്കുന്നില്ല. ചിലര് പറയാറുണ്ട് ഞങ്ങള് ക്രിസ്തുവിന്റെ ആത്മാവിനെയാണ്
ഓര്മ്മിക്കുന്നത്, എന്നാല് ആ ആത്മാവ് ഇവിടെ തന്നെയുണ്ട്, ക്രിസ്തുവിന്റെ ആത്മാവ്
ഇവിടെതന്നെയുണ്ട്, തിരിച്ചു പോകാന് സാധിക്കില്ല എന്ന് ആരറിയുന്നു. ഒന്നാം
നമ്പറായ ലക്ഷ്മീനാരായണന് പോലും പൂര്ണ്ണമായും 84 ജന്മമെടുക്കുന്നുവെങ്കില്
മറ്റുള്ളവര്ക്കെങ്ങനെ തിരിച്ചു പോകാന് സാധിക്കും. ഇതെല്ലാം കണക്കുള്ളതല്ലേ?
മനുഷ്യര് പറയുന്നതെല്ലാം പൊള്ളത്തരമാണ്. അരകല്പം അസത്യഖണ്ഡവും അരകല്പം
സത്യഖണ്ഡവുമാണ്. ഈ സമയത്ത് സര്വ്വരും നരകവാസികളാണ്, വീണ്ടും ഭാരതവാസികള്
തന്നെയാണ് സ്വര്ഗ്ഗവാസികള് ആകുന്നതെന്ന് എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കണം.
മനുഷ്യര് എത്രമാത്രം വേദശാസ്ത്രങ്ങളും ഉപനിഷത്തുകളുമൊക്കെ പഠിക്കുന്നു. ഇതിലൂടെ
മുക്തി ലഭിക്കുമോ? ഇറങ്ങുക തന്നെ വേണം. ഓരോ വസ്തുവും സതോ രജോ തമോയില് വരിക തന്നെ
ചെയ്യും. ന്യൂ വേള്ഡ്(പുതിയ ലോകം) എന്ന് പറയുന്നതെന്തിനെയാണെ ന്നാര്ക്കും
അറിയില്ല. ബാബ സന്മുഖത്തിരുന്ന് ഇതെല്ലാം മനസ്സിലാക്കി തരുന്നു. ദേവീദേവതാ
ധര്മ്മം ആരെപ്പോള് സ്ഥാപിച്ചുവെന്ന് ഭാരതവാസികള്ക്കറിയില്ല. എത്ര വലിയ
ജ്ഞാനിയാണെങ്കിലും ചില കുട്ടികള് യോഗത്തില് തോറ്റുപോകുന്നു. യോഗമില്ലെങ്കില്
വികര്മ്മം വിനാശമാകില്ല, ഉയര്ന്ന പദവിയും ലഭിക്കില്ല. യോഗത്തില്
ലഹരിയുള്ളവര്ക്കേ ഉയര്ന്ന പദവി ലഭിക്കുകയുള്ളു, അവരുടെ കര്മ്മേന്ദ്രിയങ്ങള്
പൂര്ണ്ണമായും ശീതളമാകുന്നു. ദേഹസഹിതം സര്വ്വതും മറന്ന് ദേഹീ അഭിമാനിയാകണം.
നമ്മള് അശരീരിയാണ്, ഇപ്പോള് വീട്ടിലേക്കു പോകണം. എഴുന്നേല്ക്കുമ്പോഴും
ഇരിക്കുമ്പോഴും മനസ്സിലാക്കണം ഈ ശരീരം ഉപേക്ഷിക്കണം. നമ്മള് പാര്ട്ടഭിനയിച്ചു
ഇപ്പോള് വീട്ടിലേക്കു പോകുന്നു. ബാബയില് ജ്ഞാനമുണ്ട്, ബാബയ്ക്ക് ആരേയും
ഓര്മ്മിക്കേണ്ട, ഈ ജ്ഞാനം നമുക്ക് ലഭിച്ചു. നിങ്ങള് കുട്ടികള് തന്നെ
ഓര്മ്മിക്കണം. ബാബയെ ജ്ഞാനസാഗരന് എന്ന് വിളിക്കുന്നു. യോഗസാഗരന് എന്ന്
പറയില്ലല്ലോ? ചക്രത്തിന്റെ ജ്ഞാനവും കേള്പ്പിക്കുന്നു, തന്റെ പരിചയവും നല്കുന്നു.
ഓര്മ്മയെ ജ്ഞാനം എന്ന് പറയില്ല. ഓര്മ്മ കുട്ടികള്ക്ക് സ്വതവേ വരുന്നതാണ്.
ഓര്മ്മിച്ചേ മതിയാകൂ ഇല്ലെങ്കില് സമ്പത്തെങ്ങനെ ലഭിക്കും. അച്ഛനുള്ളവര്ക്ക്
സമ്പത്ത് തീര്ച്ചയായും ലഭിക്കും. പിന്നീടുള്ളതാണ് ജ്ഞാനം. 84 ജന്മം നമ്മളെങ്ങനെ
എടുക്കുന്നു, സതോപ്രധാനത്തില് നിന്നും എങ്ങനെ തമോപ്രധാനമാകുന്നു,
തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകുന്നതെങ്ങനെ ഇതെല്ലാം ബാബ മനസ്സിലാക്കി
തരുന്നു. ബാബയുടെ ഓര്മ്മയില് ഇപ്പോള് സതോപ്രധാനമാകണം. നിങ്ങള് ആത്മീയ കുട്ടികള്
ആത്മീയ അച്ഛന്റെ അടുക്കല് വന്നിരിക്കുമ്പോള് ബാബക്കും ശരീരം ആധാരമാക്കേണ്ടി
വരുന്നു. ഞാന് വൃദ്ധശരീരത്തില് പ്രവേശിക്കുന്നു എന്ന് പറയുന്നു, ഇദ്ദേഹവും
വാനപ്രസ്ഥാവസ്ഥയാണ്. ബാബ വരുമ്പോള് മുഴുവന് സൃഷ്ടിയുടേയും മംഗളം ഉണ്ടാകുന്നു.
ഇതാണ് ഭാഗ്യശാലി രഥം ഇതിലൂടെ എത്ര സേവനമാണ് നടക്കുന്നത്. ശരീരത്തിന്റെ ബോധം
ഉപേക്ഷിക്കുന്നതിന് വേണ്ടി ഓര്മ്മിക്കണം. ഇതില് ജ്ഞാനത്തിന്റെ കാര്യമില്ല.
ഓര്മ്മിക്കുവാന് കൂടുതല് പഠിപ്പിക്കുന്നു. ജ്ഞാനം സഹജമാണ്, ചെറിയ കുട്ടിക്കു
പോലും കേള്പ്പിക്കുവാന് സാധിക്കും. ബാബയെ ഓര്മ്മിക്കുവാനാണ് പരിശ്രമം. ഒരാളെ
മാത്രം ഓര്മ്മിക്കണം ഇതിനെയാണ് അവ്യഭിചാരി ഓര്മ്മ എന്ന് പറയുന്നത്.
ആരുടേയെങ്കിലും ശരീരത്തെ ഓര്മ്മിക്കുന്നതിനെയാണ് വ്യഭിചാരി ഓര്മ്മ എന്ന്
പറയുന്നത്. ഓര്മ്മയിലൂടെ സര്വ്വരെയും മറന്ന് അശരീരിയാകണം.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ
സാരം:-
1)
ഓര്മ്മയുടെ ബലത്തിലൂടെ തന്റെ കര്മ്മേന്ദ്രിയങ്ങളെ ശീതളവും ശാന്തവുമാക്കണം. ഫുള്
പാസ്സാകുന്നതിന് വേണ്ടി യഥാര്ത്ഥ രീതിയില് ബാബയെ ഓര്മ്മിച്ച് പാവനമാകണം.
2) എഴുന്നേല്ക്കുമ്പോഴും
ഇരിക്കുമ്പോഴും ബുദ്ധിയിലുണ്ടായിരിക്കണം നമുക്ക് ഈ പഴയ ശരീരം ഉപേക്ഷിച്ച്
വീട്ടിലേക്കു മടങ്ങണം. ബാബയില് പൂര്ണ്ണ ജ്ഞാനമുള്ളതു പോലെ മാസ്റ്റര്
ജ്ഞാനസാഗരമാകണം.
വരദാനം :-
കമ്പൈന്റ്
സ്വരൂപത്തിന്റെ സ്മൃതിയിലൂടെ ശ്രേഷ്ഠസ്ഥിതിയുടെ സീറ്റില് സെറ്റായിരിക്കുന്ന സദാ
സമ്പന്നരായി ഭവിക്കട്ടെ.
സംഗമയുഗത്തില് ശിവശക്തി
കമ്പൈന്റ് സ്വരൂപത്തിന്റെ സ്മൃതിയില് ഇരിക്കുന്നതിലൂടെ ഓരോ അസംഭവ്യമായ കാര്യവും
സംഭവ്യമാകുന്നു. ഇത് തന്നെയാണ് സര്വ്വശ്രേഷ്ഠ സ്വരൂപം. ഈ സ്വരൂപത്തില് സ്ഥിതി
ചെയ്യുന്നതിലൂടെ സമ്പന്നരായി ഭവിക്കട്ടെ എന്ന വരദാനം പ്രാപ്തമാകുന്നു. ബാപ്ദാദ
സര്വ്വ കുട്ടികള്ക്കും സദാ സുഖദായി സ്ഥിതിയുടെ സീറ്റ് നല്കുന്നു. സദാ ഈ
സീറ്റില് തന്നെ സെറ്റായിരിക്കുകയാണെങ്കില് അതീന്ദ്രിയ സുഖത്തിന്റെ ഊഞ്ഞാലില്
ആടിക്കൊണ്ടിരിക്കാം, കേവലം വിസ്മൃതിയുടെ സംസ്കാരം സമാപ്തമാക്കൂ.
സ്ലോഗന് :-
ശക്തിശാലിയായ ആന്തരീക മനോഭാവത്തിലൂടെ ആത്മാക്കളെ യോഗ്യരും യോഗികളുമാക്കി
മാറ്റൂ.
അവ്യക്ത സൂചനകള്-
ഏകാന്തപ്രിയരാകൂ ഏകതയും ഏകാഗ്രതയും സ്വായത്തമാക്കൂ.
ഏകമതത്തിന്റെ വായുമണ്ഡലം
അപ്പോഴാണ് ഉണ്ടാവുക എപ്പോഴാണോ അഡ്ജസ്റ്റ് ചെയ്യുന്നതിന്റെ ശക്തി ഉള്ളത്.
അതിനാല് ഭിന്നതയെ അഡ്ജസ്റ്റ് ചെയ്യൂ അപ്പോള് പരസ്പരം ഏകതയിലൂടെ സമീപത്ത്
വന്നുചേരും, മാത്രമല്ല സര്വ്വരുടെയും മുമ്പാകെ മാതൃകയായി മാറും. ബ്രാഹ്മണ
പരിവാരത്തിന്റെ വിശേഷതയാണ്- അനേകതയിലും ഏകത. ഈ ഏകതയുടെ വൈബ്രേഷന് മുഴുവന്
വിശ്വത്തിലും ഒരു ധര്മ്മം, ഒരു രാജ്യത്തിന്റെ സ്ഥാപന ചെയ്യും. അതിനാല് വിശേഷ
ശ്രദ്ധ കൊടുത്ത് ഭിന്നത വെടിഞ്ഞ് ഏകത കൊണ്ടുവരണം.