മധുരമായ കുട്ടികളേ- ബാബ
നിങ്ങള്ക്ക് അവിനാശിയായ ജ്ഞാനരത്നങ്ങള് ദാനമായി നല്കുന്നു, നിങ്ങള് പിന്നീട്
മറ്റുള്ളവര്ക്കും ദാനം നല്കിക്കൊണ്ടിരിക്കൂ, ഈ ദാനത്തിലൂടെ സദ്ഗതി ഉണ്ടാകും.
ചോദ്യം :-
ഏതൊരു പുതിയ വഴിയാണ് നിങ്ങള് കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും അറിയാത്തത്?
ഉത്തരം :-
വീട്ടിലേയ്ക്കുള്ള വഴി അഥവാ സ്വര്ഗ്ഗത്തിലേയ്ക്ക് പോകുന്നതിനുള്ള വഴി ഇപ്പോഴാണ്
ബാബയിലൂടെ നിങ്ങള്ക്ക് ലഭിച്ചത്. നിങ്ങള്ക്കറിയാം ശാന്തിധാമം നമ്മള്
ആത്മാക്കളുടെ വീടാണ്, സ്വര്ഗ്ഗം വേറെയാണ്, ശാന്തിധാമം വേറെയാണ്. ഈ പുതിയ വഴി
നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. നിങ്ങള് പറയുന്നു ഇപ്പോള് കുംഭകര്ണ്ണ
നിദ്ര അവസാനിപ്പിക്കൂ, കണ്ണ് തുറക്കൂ, പാവനമായി മാറൂ. പാവനമായേ വീട്ടിലേയ്ക്ക്
പോകാന് പറ്റൂ.
ഗീതം :-
ഉണരൂ
പ്രിയതമകളേ ഉണരൂ.............
ഓംശാന്തി.
ഭഗവാനുവാചാ. ഇത് ബാബ മനസ്സിലാക്കിത്തന്നതാണ് അതായത് മനുഷ്യനേയോ ദേവതകളേയോ ഭഗവാന്
എന്നു വിളിക്കാന് കഴിയില്ല എന്തുകൊണ്ടെന്നാല് ഇവര്ക്കെല്ലാം സാകാരരൂപമുണ്ട്.
ബാക്കി പരമപിതാ പരമാത്മാവിന് ആകാരിയോ സാകാരിയോ ആയ ശരീരം ഇല്ല, അതിനാലാണ് ശിവ
പരമാത്മായേ നമ: എന്നു പറയുന്നത്. ജ്ഞാനസാഗരന് ആ ഒന്നാണ്. ഒരു മനുഷ്യനിലും ജ്ഞാനം
ഉണ്ടാവുക സാധ്യമല്ല. എന്തിന്റെ ജ്ഞാനം? രചയിതാവിന്റേയും രചനയുടെ ആദി മദ്ധ്യ
അന്ത്യത്തിന്റേയും അഥവാ ആത്മാവിന്റേയും പരമാത്മാവിന്റേയും ജ്ഞാനം ഇത്
ആരിലുമില്ല. അതിനാല് ബാബ വന്ന് ഉണര്ത്തുകയാണ്- അല്ലയോ പ്രിയതമകളേ, അല്ലയോ ഭക്തരേ
ഉണരൂ. സ്ത്രീയും പുരുഷനും എല്ലാവരും ഭക്തരാണ്. ഭഗവാനെ ഓര്മ്മിക്കുന്നു. എല്ലാ
വധുക്കളും ഒരേയൊരു വരനെ ഓര്മ്മിക്കുന്നു. ഇപ്പോള് പ്രിയതമകളായ ആത്മാക്കള്
പ്രിയതമനായ പരമാത്മാവിനെ ഓര്മ്മിക്കുന്നു. എല്ലാവരും സീതമാരാണ് രാമന് ഒരേയൊരു
പരമപിതാ പരമാത്മാവാണ്. രാമന് എന്ന് എന്തുകൊണ്ടാണ് പറയുന്നത്? രാവണരാജ്യമല്ലേ.
അതിനാല് അതുമായി താരതമ്യം ചെയ്ത് രാമരാജ്യം എന്നു പറയുന്നു. ബാബയാണ് രാമന്,
ബാബയെത്തന്നെയാണ് ഭഗവാന്, ഈശ്വരന് എന്നെല്ലാം പറയുന്നത്. യഥാര്ത്ഥ നാമം ശിവന്
എന്നാണ്. അതിനാല് ഇപ്പോള് പറയുകയാണ് ഉണരൂ, ഇപ്പോള് പുതിയ യുഗം വരുകയാണ്. പഴയത്
അവസാനിച്ചു. ഈ മഹാഭാരതയുദ്ധത്തിനുശേഷം സത്യയുഗത്തിന്റെ സ്ഥാപനയുണ്ടാകണം
മാത്രമല്ല ഈ ലക്ഷ്മീ നാരായണന്റെ രാജ്യവും ഉണ്ടാകും. പഴയ കലിയുഗം അവസാനിക്കുകയാണ്
അതിനാലാണ് ബാബ പറയുന്നത്- കുട്ടികളേ- കുംഭകര്ണ്ണ നിദ്ര അവസാനിപ്പിക്കു. ഇപ്പോള്
കണ്ണ് തുറക്കൂ. പുതിയ ലോകം വരുകയാണ്. പുതിയ ലോകത്തെ സ്വര്ഗ്ഗം, സത്യയുഗം എന്നാണ്
വിളിക്കുന്നത്. ഇതാണ് പുതിയ വഴി. വീട്ടിലേയ്ക്ക് അഥവാ സ്വര്ഗ്ഗത്തിലേയ്ക്ക്
പോകുന്നതിനുള്ള ഈ വഴി ആര്ക്കും അറിയില്ല. സ്വര്ഗ്ഗം വേറെയാണ്, ആത്മാക്കള്
വസിക്കുന്ന ശാന്തിധാമം വേറെയാണ്. ഇപ്പോള് ബാബ പറയുന്നു ഉണരൂ, നിങ്ങള് രാവണ
രാജ്യത്തില് പതിതമായിരിക്കുന്നു. ഈ സമയത്ത് പവിത്രമായ ഒരാത്മാവെങ്കിലും
ഉണ്ടാവുക സാധ്യമല്ല. പുണ്യാത്മാവ് എന്ന് വിളിക്കില്ല. മനുഷ്യര് തീര്ച്ചയായും
ദാന പുണ്യങ്ങള് ചെയ്യുന്നുണ്ട് പക്ഷേ പവിത്ര ആത്മാവായി ഒരാള്പോലുമില്ല. ഇവിടെ
കലിയുഗത്തില് പതിത ആത്മാക്കളാണ്, സത്യയുഗത്തില് പാവന ആത്മാക്കളാണ്, അതിനാലാണ്
പറയുന്നത്- അല്ലയോ ശിവബാബാ, വന്ന് ഞങ്ങളെ പാവനമായ ആത്മാവാക്കി മാറ്റു. ഇത്
പവിത്രതയുടെ കാര്യമാണ്. ഈ സമയത്ത് ബാബ വന്ന് നിങ്ങള് കുട്ടികള്ക്ക് അവിനാശിയായ
ജ്ഞാനരത്നങ്ങള് ദാനം നല്കുന്നു. പറയുന്നു നിങ്ങളും മറ്റുള്ളവര്ക്ക് ദാനം
നല്കിക്കൊണ്ടിരിക്കൂ എങ്കില് 5 വികാരങ്ങളുടെ ഗ്രഹണം ഇല്ലാതാകും. 5 വികാരങ്ങളുടെ
ദാനം നല്കിയാല് ദുഃഖത്തിന്റെ ഗ്രഹണത്തില് നിന്നും രക്ഷപ്പെടും. പവിത്രമായി മാറി
സുഖധാമത്തിലേയ്ക്ക് പോകും. 5 വികാരങ്ങളില് നമ്പര്വണ് കാമമാണ്, അതിനെ ഉപേക്ഷിച്ച്
പവിത്രമാകൂ. സ്വയം പറയുന്നുണ്ട്- അല്ലയോ പതിതപാവനാ, ഞങ്ങളെ പാവനമാക്കി മാറ്റൂ.
പതിതം എന്ന് വികാരികളെയാണ് പറയുന്നത്. ഈ സുഖ ദുഃഖത്തിന്റെ കളി
ഭാരതത്തിനുവേണ്ടിയാണ്. ബാബ ഭാരതത്തില് തന്നെയാണ് വന്ന് സാധാരണ ശരീരത്തില്
പ്രവേശിക്കുന്നത് പിന്നീട് ഇരുന്ന് ഇവരുടെ ജീവചരിത്രം കേള്പ്പിക്കുന്നു. നിങ്ങള്
എല്ലാവരും ബ്രാഹ്മണ- ബ്രാഹ്മിണിമാരാണ്, പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങള്.
നിങ്ങള് എല്ലാവര്ക്കും പവിത്രമായി മാറുന്നതിനുള്ള യുക്തി പറഞ്ഞുകൊടുക്കുന്നു.
നിങ്ങള് ബ്രഹ്മാകുമാര് കുമാരിമാര്ക്ക് വികാരത്തിലേയ്ക്ക് പോകാന് സാധിക്കില്ല.
നിങ്ങള് ബ്രാഹ്മണര്ക്ക് ഈ ഒരു ജന്മമേയുള്ളു. ദേവതാ വര്ണ്ണത്തില് നിങ്ങള് 20
ജന്മങ്ങള് എടുക്കുന്നുണ്ട്, വൈശ്യ ശൂദ്രവര്ണ്ണങ്ങളില് 63 ജന്മവും. ബ്രാഹ്മണ
ധര്മ്മത്തിലെ ഒരേയൊരു അന്തിമ ജന്മമാണിത്, ഇതിലാണ് പവിത്രമായി മാറേണ്ടത്. ബാബ
പറയുന്നു പവിത്രമായി മാറൂ. ബാബയുടെ ഓര്മ്മയിലൂടെ അഥവാ യോഗബലത്തിലൂടെ
വികര്മ്മങ്ങള് വിനാശമാകും. ഈ ഒരു ജന്മം പവിത്രമാകണം. സത്യയുഗത്തില് പതിതമായി ആരും
ഉണ്ടാകില്ല. ഇപ്പോള് ഈ അന്തിമ ജന്മത്തില് പാവനമായി മാറിയാല് 21 ജന്മം പാവനമായി
മാറും. പാവനമായിരുന്നു, ഇപ്പോള് പതിതമായിരിക്കുന്നു. പതിതമാണ് അതിനാലല്ലേ
വിളിക്കുന്നത്. പതിതമാക്കി മാറ്റിയത് ആരാണ്? രാവണന്റെ ആസുരീയ മതം. എനിക്കല്ലാതെ
മറ്റാര്ക്കും നിങ്ങള് കുട്ടികളെ രാവണ രാജ്യത്തില് നിന്നും, ദുഃഖത്തില് നിന്നും
മോചിപ്പിക്കാന് സാധിക്കില്ല. ഇപ്പോള് കാമചിതയില് ഇരുന്ന് ഭസ്മമായിരിക്കുന്നു.
എനിക്ക് വന്ന് ജ്ഞാനചിതയില് ഇരുത്തേണ്ടി വരുന്നു. ജ്ഞാനത്തിന്റെ ജലം
ഒഴിക്കേണ്ടിവരുന്നു. എല്ലാവരുടേയും സദ്ഗതി ചെയ്യണം. ആരാണോ നല്ലരീതിയില് പഠിപ്പ്
പഠിക്കുന്നത് അവര്ക്കാണ് സദ്ഗതിയുണ്ടാകുന്നത്. ബാക്കിയെല്ലാവരും
ശാന്തിധാമത്തിലേയ്ക്ക് പോകും. സത്യയുഗത്തില് ദേവീദേവതകള് മാത്രമേ ഉണ്ടാകൂ,
അവര്ക്കുതന്നെയാണ് സദ്ഗതി ലഭിച്ചിരിക്കുന്നത്. ബാക്കിയെല്ലാവര്ക്കും ഗതി അഥവാ
മുക്തിയാണ് ലഭിക്കുന്നത്. 5000 വര്ഷങ്ങള്ക്കുമുമ്പ് ആ ദേവീ ദേവന്മാരുടെ
രാജ്യമുണ്ടായിരുന്നു. ലക്ഷക്കണക്കിന് വര്ഷത്തിന്റെ കാര്യമില്ല. ഇപ്പോള് ബാബ
പറയുന്നു മധുര മധുരമായ കുട്ടികളേ, അച്ഛനായ എന്നെ ഓര്മ്മിക്കു. മന്മനാഭവ എന്ന
വാക്ക് വളരെ പ്രസിദ്ധമാണ്. ഭഗവാന്റെ വാക്കുകളാണ്- ഒരു ദേഹധാരിയേയും ഭഗവാന് എന്നു
വിളിക്കാന് പറ്റില്ല. ആത്മാക്കള് ഒരു ശരീരം ഉപേക്ഷിച്ച് അടുത്ത ശരീരം എടുക്കും.
ചിലപ്പോള് സ്ത്രീയും ചിലപ്പോള് പുരുഷനുമാകും. ഭഗവാന് ഒരിയ്ക്കലും ജനന
മരണത്തിന്റെ കളിയിലേയ്ക്ക് വരുന്നില്ല. ഇത് ഡ്രാമ അനുസരിച്ചുള്ളതാണ്. ഒരു
ജന്മത്തിന് അടുത്തതുമായി സാമ്യമുണ്ടാകില്ല. പിന്നീട് നിങ്ങളുടെ ഈ ജന്മം
ആവര്ത്തിക്കുമ്പോള് ഇതേ ആക്ട്, ഇതേ രൂപം വീണ്ടും എടുക്കും. ഈ ഡ്രാമ അനാദിയായി
ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. ഇതിനെ മാറ്റാന് പറ്റില്ല. ശ്രീകൃഷ്ണന്
സത്യയുഗത്തില് ഏത് ശരീരമാണോ ഉണ്ടായിരുന്നത് അത് വീണ്ടും അവിടെ ലഭിക്കും. ആ
ആത്മാവ് ഇപ്പോള് ഇവിടെയാണ്. നിങ്ങള്ക്ക് ഇപ്പോള് അറിയാം നമ്മള് അതുപോലെയായി മാറും.
ഈ ലക്ഷ്മീ നാരായണന്മാരുടെ രൂപം കൃത്യമൊന്നുമല്ല. വീണ്ടും അതേപോലെയാവും. ഈ
കാര്യങ്ങള് പുതിയവര്ക്ക് ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. നല്ലരീതിയില്
എപ്പോഴെങ്കിലും ആര്ക്കെങ്കിലും മനസ്സിലാക്കിക്കൊടുത്താല് 84 ജന്മങ്ങളുടെ
ചക്രത്തെ അറിയും പിന്നീട് മനസ്സിലാക്കും ഓരോ ജന്മത്തിലും നാമം, രൂപം, വിശേഷതകള്
എല്ലാം തീര്ച്ചയായും വേറെ വേറെയായിരിക്കും. ഇപ്പോള് ബ്രഹ്മാബാബയുടെ 84-ാം
ജന്മത്തിലെ വിശേഷത ഇതാണ് അതിനാല് നാരായണന്റെ വിശേഷത ഏതാണ്ട് ഇങ്ങനെ കാണിക്കുന്നു.
ഇല്ലെങ്കില് മനുഷ്യര് മനസ്സിലാക്കില്ല.
നിങ്ങള് കുട്ടികള്ക്ക് അറിയാം- മമ്മാ-ബാബ തന്നെയാണ് ഈ ലക്ഷ്മീ നാരായണന്മാരായി
മാറുന്നത്. ഇവിടെ 5 തത്വങ്ങള് പവിത്രമല്ല. ഈ ശരീരം മുഴുവന് പതിതമാണ്.
സത്യയുഗത്തില് ശരീരവും പവിത്രമായിരിക്കും. കൃഷ്ണനെ അതിസുന്ദരന് എന്നാണ്
പറയുന്നത്. പ്രകൃതിദത്തമായ സൗന്ദര്യമായിരിക്കും. ഇവിടെ വിദേശത്ത് വെളുത്ത
മനുഷ്യരുണ്ട് പക്ഷേ അവരെ ദേവത എന്നു വിളിക്കുമോ. ദൈവീക ഗുണങ്ങള് ഇല്ലല്ലോ.
അതിനാല് ബാബ എത്ര നല്ലരീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. ഇതാണ് ഉയര്ന്നതിലും
ഉയര്ന്ന പഠിപ്പ്, ഇതിലൂടെ നിങ്ങളുടെ എത്ര വലിയ സമ്പാദ്യമാണ് ഉണ്ടാകുന്നത്.
അളവില്ലാത്തത്ര വജ്രങ്ങളും, രത്നങ്ങളും ധനവും ഉണ്ടാകും. അവിടെ വജ്രവും രത്നവും
കൊണ്ടുള്ള കൊട്ടാരങ്ങളാണുണ്ടാ
യിരുന്നത്. ഇപ്പോള് അതെല്ലാം
അപ്രത്യക്ഷമായിരിക്കുന്നു. എങ്കില് നിങ്ങള് എത്ര വലിയ ധനവാനായാണ് മാറുന്നത്.
അപരം അപാരമായ സമ്പാദ്യമാണ് 21 ജന്മങ്ങളിലേയ്ക്ക്, ഇതില് വളരെ അധികം പരിശ്രമം
ആവശ്യമാണ്. ദേഹീ അഭിമാനിയായി മാറണം, ഞാന് ആത്മാവാണ്, ഈ പഴയ ശരീരം ഉപേക്ഷിച്ച്
തിരിച്ച് വീട്ടിലേയ്ക്ക് പോകണം. ബാബ ഇപ്പോള് കൊണ്ടുപോകാന് വന്നിരിക്കുകയാണ്.
നമ്മള് ആത്മാക്കള് ഇപ്പോള് 84 ജന്മം പൂര്ത്തിയാക്കിയിരിക്കുന്നു, ഇപ്പോള് വീണ്ടും
പാവനമായി മാറണം, ബാബയെ ഓര്മ്മിക്കണം. ഇല്ലെങ്കില് ഇത് കണക്കെടുപ്പിന്റെ സമയമാണ്.
ശിക്ഷകള് അനുഭവിച്ച് തിരിച്ച് പോകേണ്ടിവരും. കണക്കുവഴക്കുകള് എല്ലാവര്ക്കും
തീര്പ്പാക്കുക തന്നെ വേണം. ഭക്തിമാര്ഗ്ഗത്തില് കാശി കല്വര്ട്ടില് പോയി
ബലിയായതുകൊണ്ട് ആര്ക്കും മുക്തി ലഭിക്കുന്നില്ല. അത് ഭക്തിമാര്ഗ്ഗമാണ്, ഇത്
ജ്ഞാനമാര്ഗ്ഗവും. ഇവിടെ ശരീരഹത്യ ചെയ്യേണ്ട ആവശ്യമില്ല. അത് ശരീരഹത്യയാണ്.
എങ്കിലും മുക്തി നേടണം എന്ന ഭാവനവെയ്ക്കുന്നു അതിനാല് പാപങ്ങളുടെ
കണക്കുവഴക്കുകള് അവസാനിക്കുന്നു എന്നിട്ട് വീണ്ടും ആരംഭിക്കുന്നു. ഇപ്പോള് വിരളം
പേരെ കാശി കല്വെട്ടിലെ സാഹസം ചെയ്യുന്നുള്ളു. അല്ലാതെ മുക്തിയും ജിവന്മുക്തിയും
ലഭിക്കുകയില്ല. ബാബയ്ക്കല്ലാതെ മറ്റാര്ക്കും ജീവന്മുക്തി നല്കാന് സാധിക്കില്ല.
ആത്മാക്കള് വന്നുകൊണ്ടേയിരിക്കുന്നു പിന്നെ എങ്ങനെ തിരിച്ച് പോകും? ബാബ തന്നെ
വന്ന് സര്വ്വരുടേയും സദ്ഗതി ചെയ്ത് തിരികെക്കൊണ്ടുപോകും. സത്യയുഗത്തില് വളരെ
കുറച്ച് മനുഷ്യരേ ഉണ്ടാകൂ. ആത്മാവിന് ഒരിയ്ക്കലും വിനാശം ഉണ്ടാകില്ല. ആത്മാവ്
അവിനാശിയാണ്, ശരീരം വിനാശിയാണ്. സത്യയുഗത്തില് ആയുസ്സ് കൂടുതലായിരിക്കും.
ദുഃഖത്തിന്റെ കാര്യമുണ്ടാകില്ല. മനസ്സിലാക്കുന്നുണ്ട് ഇപ്പോള് സമയം
പൂര്ത്തിയായിരിക്കുന്നു, ഈ ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കും. നിങ്ങള്
കുട്ടികള് ഈ ശരീരത്തില് നിന്നും വേറിടുന്ന ശീലം ഇവിടെത്തന്നെ ഉണ്ടാക്കണം. നാം
ആത്മാക്കളാണ്, ഇപ്പോള് നമുക്ക് വീട്ടിലേയ്ക്ക് പോകണം പിന്നീട് പുതിയ
ലോകത്തിലേയ്ക്ക് വരും, പുതിയ ശരീരം എടുക്കും, ഈ അഭ്യാസം ചെയ്യൂ. നിങ്ങള്ക്ക്
അറിയാം ആത്മാവ് 84 ജന്മം എടുക്കും. മനുഷ്യര് പിന്നീട് 84 ലക്ഷം എന്നു പറഞ്ഞു.
ബാബയെയാണെങ്കില് എണ്ണമറ്റ അത്രയും കല്ലിലും മുള്ളിലും ഉണ്ടെന്നു പറഞ്ഞു.
ഇതിനെയാണ് ധര്മ്മത്തിന്റെ ഗ്ലാനി എന്നു പറയുന്നത്. മനുഷ്യന് ശുദ്ധമായ ബുദ്ധിയില്
നിന്നും തീര്ത്തും തുച്ഛമായി മാറി. ഇപ്പോള് ബാബ നിങ്ങളെ ശുദ്ധമായ
ബുദ്ധിയുള്ളവരാക്കി മാറ്റുന്നു. ശുദ്ധമാകുന്നത് ഓര്മ്മയിലൂടെയാണ്. ബാബ പറയുന്നു
ഇപ്പോള് പുതിയ യുഗം വരുകയാണ്, അതിന്റെ അടയാളം ഈ മഹാഭാരതയുദ്ധമാണ്. ഇത് അതേ
മിസൈലുകള് കൊണ്ടുള്ള യുദ്ധമാണ്, ഇതിലൂടെയാണ് അനേകം ധര്മ്മങ്ങളുടെ വിനാശവും, ഒരു
ധര്മ്മത്തിന്റെ സ്ഥാപനയും ഉണ്ടായത്, എങ്കില് തീര്ച്ചയായും ഭഗവാന് ഉണ്ടാകില്ലേ.
കൃഷ്ണന് എങ്ങനെ ഇവിടെ വരാന് കഴിയും? ജ്ഞാനത്തിന്റെ സാഗരം നിരാകാരനാണോ അതോ
കൃഷ്ണനാണോ? കൃഷ്ണന് ഈ ജ്ഞാനമേയില്ല. ഈ ജ്ഞാനം തന്നെ അപ്രത്യക്ഷമാവും. പിന്നീട്
നിങ്ങളുടെതന്നെ ചിത്രം ഭക്തിമാര്ഗ്ഗത്തില് ഉണ്ടാക്കും. നിങ്ങള് പൂജ്യര് തന്നെ
പൂജാരിയായി മാറുന്നു, കല കുറയുന്നു. ആയുസ്സും കുറയുന്നു എന്തെന്നാല് ഭോഗിയായി
മാറുന്നു. അവിടെ യോഗികളാണ്. ആരുടെയെങ്കിലും ഓര്മ്മയില് യോഗം വെയ്ക്കുന്നു
എന്നല്ല. അവിടെ പവിത്രമാണ്. കൃഷ്ണനേയും യോഗേശ്വരന് എന്നു പറയാറുണ്ട്. ഈ സമയത്ത്
കൃഷ്ണന്റെ ആത്മാവ് ബാബയുമായി യോഗം വെയ്ക്കുകയാണ്. കൃഷ്ണന്റെ ആത്മാവ് ഈ സമയം
യോഗേശ്വരനാണ്, സത്യയുഗത്തില് യോഗേശ്വരന് എന്നു പറയില്ല. അവിടെ രാജകുമാരനാണ്.
അതിനാല് അവസാന സമയത്ത് നിങ്ങളുടെ അവസ്ഥ ഇങ്ങനെയുള്ളതായിരിക്കണം അപ്പോള് ബാബയെ
അല്ലാതെ മറ്റാരെയും ഓര്മ്മവരരുത്. ശരീരത്തോടും പഴയ ലോകത്തോടുമുള്ള മമത്വം
ഇല്ലാതാവണം. സന്യാസിമാര് വസിക്കുന്നത് പഴയ ലോകത്തില് തന്നെയാണ് പക്ഷേ
വീടിനോടുള്ള മമത്വം ഇല്ലാതായിട്ടുണ്ടാകും. ബ്രഹ്മത്തെ ഈശ്വരന് എന്ന് കരുതി
അതുമായി യോഗം വെയ്ക്കുന്നു. സ്വയം ബ്രഹ്മജ്ഞാനിയാണ്, തത്വജ്ഞാനിയാണ് എന്ന്
കരുതുന്നു. ഞങ്ങള് ബ്രഹ്മത്തില് ലയിക്കും എന്നു കരുതുന്നു. ബാബ പറയുന്നു ഇതെല്ലാം
തെറ്റാണ്. ശരി ഞാനാണ്, എന്നെത്തന്നെയാണ് സത്യം എന്ന് പറയുന്നത്.
അതിനാല് ബാബ പറയുന്നു ഓര്മ്മയുടെ യാത്ര വളരെ പക്കയായിരിക്കണം. ജ്ഞാനം വളരെ
സഹജമാണ്. ദേഹീ അഭിമാനിയാകുന്നതിലാണ് പരിശ്രമം. ബാബ പറയുന്നു ആരുടേയും ദേഹം
ഓര്മ്മ വരരുത്, ഇത് ഭുതങ്ങളുടെ ഓര്മ്മയാണ്, ഭൂത പൂജയാണ്. ഞാനാണെങ്കില്
അശരീരിയാണ്, നിങ്ങള്ക്ക് ഓര്മ്മിക്കേണ്ടത് എന്നെയാണ്. ഈ കണ്ണുകള്കൊണ്ട്
കണ്ടുകൊണ്ടും ബുദ്ധികൊണ്ട് എന്നെ ഓര്മ്മിക്കു. ബാബയുടെ നിര്ദ്ദേശങ്ങളിലൂടെ
നടക്കൂ എങ്കില് ധര്മ്മരാജന്റെ ശിക്ഷകളില് നിന്നും രക്ഷപ്പെടും. പാവനമായി
മാറിയാല് ശിക്ഷകള് അവസാനിക്കും, വളരെ വലിയ ലക്ഷ്യമാണ്. പ്രജയായി മാറുക സഹജമാണ്,
അതിലും ധനവാനായ പ്രജ, ദരിദ്രനായ പ്രജ ആര് ആരെല്ലാം ആവും, എന്നതെല്ലാം
മനസ്സിലാക്കിത്തരുകയാണ്. അവസാനം നിങ്ങളുടെ ബുദ്ധിയുടെ യോഗം ബാബയോടും
വീടിനോടുമായിരിക്കണം. എങ്ങനെയാണോ അഭിനേതാക്കളുടെ നാടകത്തിലെ പാര്ട്ട്
പൂര്ത്തിയായാല് അവരുടെ ബുദ്ധി വീട്ടിലേയ്ക്ക് പോകുന്നത്. ഇത് പരിധിയില്ലാത്ത
കാര്യമാണ്. അത് പരിധിയുള്ള സമ്പാദ്യമാണ്, എന്നാല് ഇത് പരിധിയില്ലാത്ത
സമ്പാദ്യമാണ്. നല്ല അഭിനേതാക്കളുടെ സമ്പാദ്യവും കൂടുതലായിരിക്കും. അതിനാല് ബാബ
പറയുന്നു ഗൃഹസ്ഥ വ്യവഹാരത്തില് ഇരുന്നുകൊണ്ടും ബുദ്ധിയോഗം അവിടെ വെയ്ക്കണം. ആ
പ്രിയതമന്-പ്രിയതമ ഒരാള് മറ്റൊരാളായുമാണ്. ഇവിടെ എല്ലാവരും പ്രിയതമകളാണ് ഒരേയൊരു
പ്രിയതമന്റെ. അവരെത്തന്നെയാണ് എല്ലാവരും ഓര്മ്മിക്കുന്നത്. അത്ഭുതകരമായ
സഞ്ചാരിയല്ലേ. ഈ സമയത്ത് വന്നിരിക്കുന്നത് എല്ലാവരേയും ദുഃഖത്തില് നിന്നും
മുക്തമാക്കി സദ്ഗതിയിലേയ്ക്ക് കൊണ്ടുപോകാനാണ്. ബാബയെയാണ് സത്യം സത്യമായ
പ്രിയതമന് എന്നു പറയുന്നത്. അവര് പരസ്പരം ശരീരത്തെയാണ് സ്നേഹിക്കുന്നത്,
വികാരത്തിന്റെ കാര്യമില്ല. അതിനെ ദേഹാഭിമാനത്തിലുള്ള യോഗം എന്നാണ് പറയുക. അത്
ഭുതങ്ങളുടെ യോഗമാണ്. മനുഷ്യനെ ഓര്മ്മിക്കുക അര്ത്ഥം 5 ഭൂതങ്ങളെ, പ്രകൃതിയെ
ഓര്മ്മിക്കുക. ബാബ പറയുന്നു പ്രകൃതിയെ മറന്ന് എന്നെ ഓര്മ്മിക്കു. പരിശ്രമമല്ലേ
പിന്നെ ദൈവീക ഗുണങ്ങളും വേണം. ആരോടെങ്കിലും പ്രതികാരം ചെയ്യുക, ഇതും അവഗുണമാണ്.
സത്യയുഗത്തില് ഒരു ധര്മ്മമേയുണ്ടാകൂ, മറ്റൊന്നിന്റെ കാര്യമേയില്ല. അത് അദ്വൈത
ദേവതാ ധര്മ്മമാണ് അത് ശിവബാബയ്ക്കല്ലാതെ മറ്റാര്ക്കും സ്ഥാപിക്കാന് സാധിക്കില്ല.
സൂക്ഷ്മവതനവാസി ദേവതകളെയാണ് ഫരിസ്ത എന്നു പറയുന്നത്. നിങ്ങള് ഈ സമയത്ത്
ബ്രാഹ്മണരാണ് പിന്നീട് ഫരിസ്തയാകും. പിന്നീട് വീട്ടിലേയ്ക്ക് തിരിച്ചുപോകും
എന്നിട്ട് പുതിയ ലോകത്തില് വന്ന് ദൈവീക ഗുണങ്ങള് നിറഞ്ഞ മനുഷ്യന് അഥവാ ദേവതയാകും.
ഇപ്പോള് ശൂദ്രനില് നിന്നും ദേവതയാവുകയാണ്. പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനമായി
മാറിയില്ലെങ്കില് പിന്നെങ്ങിനെ സമ്പത്ത് എടുക്കും. പ്രജാപിതാ ബ്രഹ്മാവും മമ്മയും
അവിടെ പിന്നീട് ലക്ഷ്മീ നാരായണനായി മാറും. നോക്കൂ ഇപ്പോള് നിങ്ങളോട് ജൈന
ധര്മ്മത്തിലുള്ളവര് പറയാറുണ്ട് ഞങ്ങളുടെ ജൈനധര്മ്മം ഏറ്റവും പഴയതാണ്. ഇപ്പോള്
വാസ്തവത്തില് മഹാവീരന് എന്ന് ആദിദേവനായ ബ്രഹ്മാവിനെത്തന്നെയാണ് പറയുക.
ബ്രഹ്മാവുതന്നെയാണ്, പക്ഷേ ഏതോ ജൈനമുനി വന്നപ്പോള് മഹാവീരന് എന്നുപേരുവെച്ചു.
ഇപ്പോള് നിങ്ങള് എല്ലാവരും മഹാവീരന്മാരല്ലേ. മായയുടെമേല് വിജയം നേടുകയാണ്.
നിങ്ങള് എല്ലാവരും സമര്ത്ഥരായി മാറുകയാണ്. സത്യം സത്യമായ മഹാവീരന്മാരും
മഹാവീരണികളും നിങ്ങളാണ്. നിങ്ങളുടെ പേര് ശിവശക്തികള് എന്നാണ്, സിംഹത്തിനുമേല്
സവാരി ചെയ്യുന്നവരാണ് പിന്നെ മഹാരഥികള് ആനപ്പുറത്ത് സവാരി ചെയ്യുന്നവരാണ്.
എന്നിട്ടും ബാബ പറയുന്നു വളരെ ഉയര്ന്ന ലക്ഷ്യമാണ്. ഒരു ബാബയെ മാത്രം
ഓര്മ്മിക്കണം എങ്കില് വികര്മ്മം വിനാശമാകും, മറ്റൊരു വഴിയുമില്ല. യോഗബലത്തിലൂടെ
നിങ്ങള് വിശ്വത്തിനുമേല് രാജ്യം ഭരിക്കുന്നു. ആത്മാവ് പറയുന്നു, ഇപ്പോള് എനിക്ക്
വീട്ടിലേയ്ക്ക് പോകണം, ഇത് പഴയ ലോകമാണ്, ഇതാണ് പരിധിയില്ലാത്ത സന്യാസം.
ഗൃഹസ്ഥവ്യവഹാരത്തില് ഇരുന്നുകൊണ്ടും പവിത്രമായിരിക്കണം ഒപ്പം ചക്രത്തെ
മനസ്സിലാക്കുന്നതിലൂടെ ചക്രവര്ത്തീ രാജാവായി മാറും. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക്
മാതാപിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്കാരവും. ആത്മീയ പിതാവിന്റെ ആത്മീയ
കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ധര്മ്മരാജന്റെ ശിക്ഷകളില് നിന്നും രക്ഷപ്പെടുന്നതിനായി ആരുടേയും ദേഹത്തെ
ഓര്മ്മിക്കാതിരിക്കു, ഈ കണ്ണുകള്കൊണ്ട് എല്ലാം കണ്ടുകൊണ്ടും ഒരു ബാബയെ
ഓര്മ്മിക്കണം, അശരീരിയാവുന്നതിനുള്ള അഭ്യാസം ചെയ്യണം. പാവനമായി മാറണം.
2) മുക്തിയുടേയും
ജീവന്മുക്തിയുടേയും വഴി എല്ലാവര്ക്കും പറഞ്ഞുകൊടുക്കണം. ഇപ്പോള് നാടകം
പൂര്ത്തിയായി, വീട്ടിലേയ്ക്ക് പോകണം- ഈ സ്മൃതിയിലൂടെ പരിധിയില്ലാത്ത സമ്പാദ്യം
ശേഖരിക്കണം.
വരദാനം :-
ഒരു
ക്ഷണനേരത്തെ കളിയിലൂടെ മുഴുവന് കല്പ്പത്തേക്കും ഭാഗ്യം ഉണ്ടാക്കുന്ന ശ്രേഷ്ഠ
ഭാഗ്യശാലിയായി ഭവിക്കട്ടെ.
ഈ സംഗമസമയത്തിന് വരദാനം
ലഭിച്ചിട്ടുണ്ട് എന്ത് ആഗ്രഹിക്കുന്നുവോ, എങ്ങനെ ആഗ്രഹിക്കുന്നുവോ, എത്ര
ആഗ്രഹിക്കുന്നുവോ അത്രയും ഭാഗ്യം ഉണ്ടാക്കാന് സാധിക്കും, എന്തുകൊണ്ടെന്നാല്
ഭാഗ്യവിധാതാവായ ബാബ ഭാഗ്യം ഉണ്ടാക്കാനുള്ള താക്കോല് കുട്ടികളുടെ കൈയ്യില്
തന്നിട്ടുണ്ട്. അവസാനത്തെയാള്ക്ക് പോലും ഫാസ്റ്റായി പോയാല് ഫസ്റ്റില് വരാന്
സാധിക്കുന്നു. കേവലം സേവനങ്ങളുടെ വിസ്താരത്തില് സ്വയത്തിന്റെ സ്ഥിതി
സെക്കന്റിനുള്ളില് സാരസ്വരൂപമാക്കാനുള്ള അഭ്യാസം ചെയ്യൂ. ഒരു സെക്കന്റിനുള്ളില്
മാസ്റ്റര് ബീജരൂപമാകൂ എന്ന് ഇപ്പോഴിപ്പോള് നിര്ദ്ദേശം ലഭിച്ചുവെങ്കില് അതിന്
സമയമെടുക്കരുത്. ഈ ഒരു സെക്കന്റിന്റെ കളിയിലൂടെ മുഴുവന് കല്പത്തേക്കുള്ള ഭാഗ്യം
ഉണ്ടാക്കാന് കഴിയും.
സ്ലോഗന് :-
ഡബിള്
സേവനത്തിലൂടെ ശക്തിശാലിയായ വായുമണ്ഡലം സൃഷ്ടിക്കൂ എങ്കില് പ്രകൃതി ദാസിയായി മാറും.
അവ്യക്ത സൂചനകള്-
ഏകാന്തപ്രിയരാകൂ ഏകതയും ഏകാഗ്രതയും സ്വായത്തമാക്കൂ.
അനേക വൃക്ഷങ്ങളുടെ ശാഖകള്
ഇപ്പോള് ഒറ്റ ചന്ദനത്തിന്റെ വൃക്ഷമായിരിക്കുന്നു. ലോകര് പറയുന്നു-രണ്ട്-നാല്
മാതാക്കള്ക്ക് പോലും ഒരുമിച്ചിരിക്കാന് സാധിക്കില്ല എന്ന്, എന്നാല് ഇപ്പോള്
മാതാക്കള് മുഴുവന് വിശ്വത്തിലും ഏകത സ്ഥാപിക്കുന്നതിന് നിമിത്തമാണ്. മാതാക്കള്
തന്നെയാണ് ഭിന്നതയില് നിന്ന് ഏകത കൊണ്ടുവന്നത്. ദേശം ഭിന്നമാണ്, ഭാഷ
ഭിന്ന-ഭിന്നമാണ്, സംസ്കാരം ഭിന്ന-ഭിന്നമാണ് പക്ഷെ താങ്കള് ആള്ക്കാര് ഭിന്നതയെ
ഏകതയിലേക്ക് കൊണ്ടുവന്നു.