മധുരമായ കുട്ടികളെ-
ഇപ്പോള് നിങ്ങള് പുരുഷോത്തമരായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു.
പുരുഷോത്തമര് ദേവതകളാണ്, കാരണം അവര് പാവനരാണ്, നിങ്ങള്
പാവനമായിക്കൊണ്ടിരി
ക്കുകയാണ്.
ചോദ്യം :-
പരിധിയില്ലാത്ത അച്ഛന് നിങ്ങള് കുട്ടികള്ക്ക് എന്തുകൊണ്ടാണ് അഭയം നല്കിയത്?
ഉത്തരം :-
കാരണം
നമ്മള് എല്ലാവരും അഴുക്കു കുട്ടയില് പെട്ടിരിക്കുകയായിരുന്നു. ബാബ നമ്മെ അഴുക്കു
കുട്ടയില് നിന്നും പുറത്തെടുത്ത് പൂക്കളാക്കി മാറ്റുന്നു. ആസുരീയ ഗുണങ്ങള്
ഉള്ളവരെ ദൈവീകഗുണവാന്മാരാക്കി മാറ്റുന്നു. ഡ്രാമ അനുസരിച്ച് ബാബ വന്ന് നമ്മെ
അഴുക്കില് നിന്നും പുറത്തെടുത്ത് ദത്തെടുത്ത് തന്റേതാക്കിയിരിക്കുന്നു.
ഗീതം :-
ഇന്ന്
അതിരാവിലെ വന്നിരിക്കുന്നതാരോ . . . .
ഓംശാന്തി.
രാത്രിയെ പകലാക്കി മാറ്റുന്നതിനു വേണ്ടി ബാബയ്ക്ക് വരേണ്ടി വരുന്നു. ഇപ്പോള്
നിങ്ങള് കുട്ടികള്ക്ക് അറിയാം ബാബ വന്നിരിക്കുകയാണ്. ആദ്യം നമ്മള്
ശൂദ്രവര്ണ്ണത്തിലേതാ
യിരുന്നു, ശൂദ്രബുദ്ധിയുള്ളവരായിരുന്നു. വര്ണ്ണങ്ങളുള്ള
ചിത്രങ്ങളും മനസ്സിലാക്കിക്കൊടു
ക്കാന് വളരെ നല്ലതാണ്. നമ്മള് ഈ വര്ണ്ണങ്ങളില്
എങ്ങനെയാണ് കറങ്ങുന്നത് എന്ന് കുട്ടികള്ക്കറിയാം. ഇപ്പോള് പരമപിതാ പരമാത്മാവ്
നമ്മെ ശൂദ്രനില് നിന്നും ബ്രാഹ്മണനാക്കുകയാണ്. കല്പ-കല്പം, കല്പത്തിലെ
സംഗമയുഗത്തിലാണ് നമ്മള് ബ്രാഹ്മണരാകുന്നത്. ബ്രാഹ്മണരെ പുരുഷോത്തമര് എന്ന്
പറയില്ല. ദേവതകളെയാണ് പുരുഷോത്തമര് എന്നുപറയുന്നത്, ബ്രാഹ്മണര്
പുരുഷോത്തമരാകുന്നതിനായി ഇവിടെ പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ്.
പതിതത്തില് നിന്നും പാവനമാക്കുന്നതിനുവേ
ണ്ടിയാണ് ബാബയെ വിളിക്കുന്നത്.
സ്വയത്തോട് ചോദിക്കണം നമ്മള് എത്രത്തോളം പാവനമായിക്കൊണ്ടിരി
ക്കുന്നു ണ്ട്?
വിദ്യാര്ത്ഥികളും പഠിപ്പിനു വേണ്ടി വിചാരസാഗരമഥനം ചെയ്യുന്നു. ഈ പഠിപ്പിലൂടെ
നമ്മള് ഇന്നതായി മാറുന്നു എന്ന് ചിന്തിക്കുന്നു. നിങ്ങള് കുട്ടികളുടെ
ബുദ്ധിയിലുണ്ട് നമ്മള് ഇപ്പോള് ബ്രാഹ്മണനായിരിക്കുക യാണ് ദേവതയാകുന്നതിനു വേണ്ടി.
ഇത് അമൂല്യജീവിതമാണ് കാരണം നിങ്ങള് ഈശ്വരീയ സന്താനങ്ങളാണ്. ഈശ്വരനാണ് നിങ്ങളെ
രാജയോഗം പഠിപ്പിച്ചുകൊണ്ടിരി
ക്കുന്നത്, പതിതത്തില് നിന്നും പാവനമാക്കുന്നത്.
ദേവതകളാണ് പാവന ആത്മാക്കള്. വര്ണ്ണങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കു ന്നതും
വളരെ നല്ലതാണ്. സന്യാസിമാരൊന്നും ഈ കാര്യങ്ങള് വിശ്വസിക്കില്ല. ബാക്കി 84
ജന്മങ്ങളുടെ കണക്കിനെക്കുറിച്ച് മനസ്സിലാക്കാന് സാധിക്കുന്നു. ഇതും അവര്ക്ക്
അറിയാന് കഴിയും അവര് സന്യാസ ധര്മ്മത്തിലുള്ളവര് 84 ജന്മങ്ങള് എടുക്കുകയില്ല.
ഇസ്ലാം ധര്മ്മത്തിലുള്ളവരും ബുദ്ധമതത്തിലുള്ളവരും 84 ജന്മം എടുക്കില്ലെന്നു
മനസ്സിലാക്കുന്നു. അവര് പുനര്ജന്മങ്ങളെടുക്കുന്നുണ്ട്, പക്ഷെ കുറവാണ്. നിങ്ങള്
മനസ്സിലാക്കിക്കൊടുക്കു
ന്നതിലൂടെ അവര് പെട്ടെന്ന് ഉള്ക്കൊള്ളും.
മനസ്സിലാക്കിക്കൊടു
ക്കാനുള്ള യുക്തിയും വേണം. നിങ്ങള് കുട്ടികള്
സന്മുഖത്തിരിക്കുമ്പോള് ബാബ ബുദ്ധിയെ റിഫ്രെഷാക്കുന്നു. എങ്ങനെയണോ മറ്റുള്ള
കുട്ടികളും ഇവിടേക്ക് റിഫ്രെഷാകുന്നതിനു വേണ്ടി വരുന്നത്, നിങ്ങളെ ബാബ ദിവസേന
ധാരണ ചെയ്യിച്ച് റീഫ്രെഷാക്കി മാറ്റുന്നു. നമ്മള് എങ്ങനെ 84 ജന്മങ്ങള്
എടുക്കുന്നു എന്നതിനെക്കുറിച്ച് ബുദ്ധിയില് ഉണ്ടായിരിക്കണം. എങ്ങനെ ശൂദ്രനില്
നിന്നും ബ്രാഹ്മണനാകുന്നു? ബ്രാഹ്മണരാണ് ബ്രഹ്മാവിന്റെ സന്താനങ്ങള്. ബ്രഹ്മാവ്
എവിടെ നിന്നും വന്നു? ബാബ മനസ്സിലാക്കി ത്തരുന്നു, ഞാനാണ് ഇദ്ദേഹത്തിന്
ബ്രഹ്മാവ് എന്നു വെച്ചത്. ഇത് ബ്രഹ്മാകുമാര്- കുമാരിമാരുടെ ഒരു കുടുംബമാണ്.
അപ്പോള് തീര്ച്ചയായും ദത്തെടുക്കപ്പെട്ടിരി
ക്കുകയാണ്. ബാബ തന്നെയാണ്
ദത്തെടുക്കുന്നത്. ശിവബാബയാണ് അച്ഛന്, ശിവബാബയെ ദാദ(ജ്യേഷ്ഠന്)എന്നു പറയില്ല.
അച്ഛനെ അച്ഛന് എന്നേ പറയൂ. അച്ഛനില് നിന്നാണ് സമ്പത്ത് ലഭിക്കുക. അമ്മാവന്,
അമ്മായി, കുടുംബക്കാര് എന്നിവരും ചിലപ്പോള് ദത്തെടുക്കാറുണ്ട്. ബാബ
കേള്പ്പിച്ചുതന്നിരുന്നു, ഒരു പെണ്കുട്ടി അഴുക്കുകുട്ടയില്
ഉപേക്ഷിക്കപ്പെട്ടിരുന്നു, അതിനെ ആരോ എടുത്ത് മറ്റൊരാള്ക്ക് ദത്ത് കൊടുത്തു.
കാരണം അവര്ക്ക് അവരുടേതായ കുട്ടി ഉണ്ടായിരുന്നില്ല. അപ്പോള് ദത്തെടുത്തവരെയാണ്
ആ കുട്ടി അച്ഛന്, അമ്മ എന്നു വിളിക്കുക. ഇവിടെ പരിധിയില്ലാത്ത കാര്യമാണ്.
നിങ്ങള് കുട്ടികളും പരിധിയില്ലാത്ത അഴുക്കുകുട്ടയില് പെട്ടിരുന്നു. വിഷയവൈതരണീ
നദിയില് പെട്ടിരുന്നു. അഴുക്കു കൊണ്ട് എത്ര മോശമായിരുന്നു. ഡ്രാമ അനുസരിച്ച്
ബാബ വന്ന് നിങ്ങളെ ദത്തെടുത്തു ഈ അഴുക്കില് നിന്നും പുറത്തെടുത്തു.
തമോപ്രധാനരായതുകൊ
ണ്ടാണ് അഴുക്കെന്ന് പറയുന്നത്. ആസുരീയ അവഗുണമുള്ള മനുഷ്യര്
ദേഹാഭിമാനികളാണ്. കാമവും ക്രോധവുമാണ് ഏറ്റവും വലിയ വികാരങ്ങള്. നിങ്ങള് ആദ്യം
രാവണന്റെ ഏറ്റവും വലിയ അഴുക്കുകുട്ടയില് പെട്ടിരുന്നു. വാസ്തവത്തില് നിങ്ങള്
അഭയാര്ത്ഥികളാണ്. ഇപ്പോള് നിങ്ങള് പരിധിയില്ലാത്ത ബാബയുടെ അഭയം
നേടിയിരിക്കുകയാണ്, അഴുക്കില് നിന്നും മുക്തമായി ദേവതകള്ക്കു സമാനം
പുഷ്പങ്ങളാവുകയാണ്. ഈ സമയം മുഴുവന് ലോകവും അഴുക്കിന്റെ വലിയ കുട്ടയില്
പെട്ടിരിക്കുകയാണ്. ബാബ വന്ന് നിങ്ങള് കുട്ടികളെ അഴുക്കില് നിന്നും മുക്തമാക്കി
തന്റേതാക്കി മാറ്റുന്നു. പക്ഷെ അഴുക്കില് പെട്ട കുട്ടികളെ, ബാബ അതില് നിന്നും
രക്ഷപ്പെടുത്തുമ്പോള് വീണ്ടും അഴുക്കിലേക്കു തന്നെ പോകാന് താല്പര്യപ്പെടുന്നു.
ബാബ വന്ന് പരിധിയില്ലാത്ത അഴുക്കില് നിന്നും മുക്തമാക്കുകയാണ്. ബാബാ, വന്ന്
ഞങ്ങളെ മുള്ളില് നിന്നും പുഷ്പമാക്കി മാറ്റൂ എന്നു വിളിക്കുന്നുണ്ട്.
മുള്ക്കാടില് നിന്നും മുക്തമാക്കി പൂക്കളാക്കി മാറ്റൂ, ഈശ്വരീയ പൂന്തോട്ടത്തില്
ഇരുത്തൂ. ഇപ്പോള് ആസുരീയ കാട്ടില് അകപ്പെട്ടിരിക്കുകയാണ്. ബാബ നിങ്ങള് കുട്ടികളെ
പൂന്തോട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ശൂദ്രനില് നിന്നും ബ്രാഹ്മണര് പിന്നീട്
ദേവതയാകുന്നു. ഇത് ദേവതകളുടെ രാജധാനിയാണ്. ബ്രാഹ്മണര്ക്ക് രാജപദവിയില്ല.
പാണ്ഡവര് എന്ന പേരുണ്ടെങ്കിലും അവരുടെ രാജധാനിയൊന്നും ഇല്ല. രാജധാനി
പ്രാപ്തമാക്കുന്നതിനു വേണ്ടിയാണ് ഇപ്പോള് ബാബയോടൊപ്പം ഇരിക്കുന്നത്.
പരിധിയില്ലാത്ത രാത്രി ഇപ്പോള് പൂര്ത്തിയായി പരിധിയില്ലാത്ത പകല് ആരംഭിക്കുകയാണ്.
ഗീതം കേട്ടില്ലേ- ആരാണ് അതിരാവിലെ വന്നിരിക്കുന്നത് . . . അതിരാവിലെ വരുന്നത്
രാത്രിയെ അകറ്റി പകലാക്കാനാണ്, നരകത്തെ നശിപ്പിച്ച് സ്വര്ഗ്ഗത്തിന്റെ സ്ഥാപന
ചെയ്യാനാണ്. ബുദ്ധിയില് ഇതെങ്കിലും ഉണ്ടെങ്കില് അപാര സന്തോഷം ഉണ്ടായിരിക്കും.
പുതിയ ലോകത്തില് ഉയര്ന്ന പദവി നേടുന്ന കുട്ടികള് ഒരിക്കലും തന്റെ ആസുരീയ സ്വഭാവം
കാണിക്കില്ല. ഏതൊരു യജ്ഞത്തിലൂടെയാണോ ഇത്രയ്ക്കും ഉയര്ന്നതായി മാറുന്നത്, ആ
യജ്ഞത്തിന്റെ സേവനം വളരെ സ്നേഹത്തോടെ ചെയ്യുന്നു. ഇങ്ങനെ ഒരു യജ്ഞത്തില് തന്റെ
എല്ലുകള് പോലും സമര്പ്പിക്കണം. അവനവനിലേക്ക് നോക്കൂ- ഇങ്ങനെയുള്ള
പെരുമാറ്റത്തിലൂടെ തനിക്ക് ഉയര്ന്ന പദവി നേടാന് കഴിയുമോ. വിവരം കെട്ട കൊച്ചു
കുട്ടികളൊന്നുമല്ലല്ലോ. എങ്ങനെ രാജാവിന്റെ പദവി, പ്രജയുടെ പദവി ലഭിക്കുന്നു
എന്ന് മനസ്സിലാക്കാന് സാധിക്കും. ബാബ അനുഭവീ രഥത്തെയാണ്
തിരഞ്ഞെടുത്തിരിക്കുന്നത്. ആ രഥത്തിന് വലിയ- വലിയ രാജാക്കന്മാരെപ്പോലും നല്ല
രീതിയില് പരിചയമുണ്ട്. അങ്ങനെയുള്ള രാജാക്കന്മാരുടെ ദാസ-ദാസിമാര്ക്കുപോലും
സ്വര്ഗ്ഗത്തില് വളരെയധികം സുഖമാണ്. അവരും രാജാക്കന്മാരുടെ കൂടെയാണ് വസിക്കുക.
പക്ഷെ അവരെ പറയുന്നത് ദാസദാസിമാര് എന്നാണ്. അവര്ക്ക് അവിടെ സുഖം ലഭിക്കുമല്ലോ.
രാജാ-റാണിമാര് എന്തെല്ലാമാണോ കഴിക്കുന്നത് അതുതന്നെ അവര്ക്കും ലഭിക്കുന്നു.
പുറമെ ജീവിക്കുന്നവര്ക്ക് ഇതൊന്നും കഴിക്കാന് സാധിക്കില്ല. ദാസിമാരിലും നമ്പര്
പ്രകാരമായിരിക്കും. ചിലര് അലങ്കരിക്കുന്നവരാണ്, ചിലര് കുട്ടികളെ
സംരക്ഷിക്കുന്നവരാണ്, ചിലര് അടിച്ചുവാരുന്നവരായിരിക്കും. ഇവിടെയുള്ള
രാജാക്കന്മാര്ക്കേ ഇത്രയും ദാസ ദാസിമാര് ഉണ്ടെങ്കില്, സ്വര്ഗ്ഗത്തിലുള്ളവര്ക്ക്
എത്ര ഉണ്ടായിരിക്കും. ഓരോരുത്തര്ക്കും വേറെ വേറെ ഉത്തരവാദിത്വമായിരിക്കും.
വസിക്കുന്ന സ്ഥാനവും വേറെ ആയിയിക്കും. അവര് രാജാ-റാണിമാരെപ്പോലെ
അലങ്കരിക്കപ്പെട്ടവരാ
യിരിക്കില്ല. സേവകര് വസിക്കുന്ന സ്ഥലം തന്നെ വേറെയായിരിക്കും.
അവര് കൊട്ടാരത്തിനുള്ളിലേക്ക് തീര്ച്ചയായും വരുന്നു പക്ഷെ വസിക്കുന്നത് സേവകരുടെ
വാസസ്ഥലത്തായിരിക്കും. അപ്പോള് ബാബ നല്ല രീതിയില് മനസ്സിലാക്കിത്തരുന്നു
ഉയര്ന്ന പദവി നേടുന്നതിനായി സ്വയം തന്റെ മേല് പ്രയത്നിക്കൂ. നമ്മള് ഇപ്പോള്
ശൂദ്രനില് നിന്നും ബ്രാഹ്മണനായിരിക്കുകയാണ്. അഹോ സൗഭാഗ്യം. പിന്നീട്
ദേവതയാകുന്നു. ഈ സംഗമയുഗം മംഗളകാരീ യുഗമാണ്. നിങ്ങളുടെ ഓരോ കാര്യത്തിലും മംഗളം
അടങ്ങിയിട്ടുണ്ട്. ഭണ്ഢാരയിലും(അടുക്കള) യോഗത്തിലിരുന്ന് ഭോജനം
ഉണ്ടാക്കുകയാണെങ്കില് വളരെയധികം പേരുടെ നന്മ അടങ്ങിയിട്ടുണ്ട്. ശ്രീനാഥ്
ക്ഷേത്രത്തില് ഭോജനം ഉണ്ടാക്കുന്നത് തീര്ത്തും ശാന്തിയിലാണ്. ശ്രീനാഥന്റെ (ശ്രീകൃഷ്ണന്)
ഭക്തിയില് തന്നെ ഭക്തര് മുഴുകിയിരിക്കുന്നു. നിങ്ങള് ജ്ഞാനത്തിന്റെ
ലഹരിയിലിരിക്കണം. കൃഷ്ണ ഭക്തി അത്രയും തീവ്രമാണ്, അക്കാര്യമേ പറയേണ്ട.
വൃന്ദാവനത്തില് രണ്ടു പെണ്കുട്ടികളുണ്ട്, അവര് പൂര്ണ്ണ ഭക്തകളാണ്, ഞങ്ങള്
ഇവിടെത്തന്നെ ഇരിക്കുമെന്നാണ് പറയുന്നത്. കൃഷ്ണന്റെ ഓര്മ്മയില് ഇവിടെത്തന്നെ
ശരീരം ഉപേക്ഷിക്കും. അവരെ ഭക്തശിരോമണികള് എന്നാണ് പറയുക. കൃഷ്ണനുമേല്
സമര്പ്പണമാകുന്നു. ഇപ്പോള് നിങ്ങള്ക്ക് ബാബയുടെ മേല് സമര്പ്പണമാകണം.
യജ്ഞത്തിന്റെ ആരംഭത്തില് എല്ലാവര്ക്കും ശിവബാബയില് അത്രയും
സമര്പ്പണബുദ്ധിയായിരുന്നു. ധാരാളം പേര് വന്നിരുന്നു. ഭാരതത്തിലേക്ക് വന്നതിനു
ശേഷം വളരെയധികം പേര്ക്ക് തന്റെ വീടിനെക്കുറിച്ച് ഓര്മ്മ വന്നു. എത്ര പേരാണ്
തിരിച്ചു പോയത്. ധാരാളം പേര്ക്ക് ഗ്രഹപ്പിഴ വന്നു. ഓരോരുത്തര്ക്ക് ഓരോ
ഗ്രഹപ്പിഴയുണ്ടാകുന്നു. ബാബ മനസ്സിലാക്കിത്തരുന്നു ആരു വന്നാലും എവിടേക്കാണ്
വന്നിരിക്കുന്നത് എന്നു ചോദിക്കണം. പുറമെയുളള ബോര്ഡ് കണ്ടില്ലേ ബ്രഹ്മാകുമാര്-
കുമാരിമാര്. ഇത് പരിവാരമാണ്. അച്ഛന് നിരാകാരനായ പരമപിതാ പരമാത്മാവാണ്. പിന്നീട്
പ്രജാപിതാ ബ്രഹ്മാവും പ്രശസ്ഥമാണ്. ഇതെല്ലാം ബ്രഹ്മാവിന്റെ മക്കളാണ്, ശിവബാബ
മുത്തച്ഛനാണ്. ശിവബാബയില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ബാബയുടെ
നിര്ദ്ദേശമാണ് നിങ്ങള് എന്നെ മാത്രം ഓര്മ്മിക്കൂ എന്നാല് പതിതത്തില് നിന്നും
പാവനമാകുന്നു. കല്പ്പം മുമ്പും ഇതുപോലുള്ള നിര്ദ്ദേശങ്ങള് നല്കിയിരുന്നു. എത്ര
ഉയര്ന്ന പഠിപ്പാണ്. നിങ്ങളുടെ ബുദ്ധിയിലുണ്ട് നമ്മള് ബാബയില് നിന്നും സമ്പത്ത്
നേടിക്കൊണ്ടിരിക്കുകയാണ്.
നിങ്ങള് കുട്ടികള് മനുഷ്യനില് നിന്നും ദേവനായി മാറാനുള്ള പഠിപ്പ്
പഠിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് തീര്ച്ചയായും ദൈവീക ഗുണം ധാരണ ചെയ്യണം.
നിങ്ങളുടെ വാക്ക്, പെരുമാറ്റം, കഴിക്കുക- കുടിക്കുക എല്ലാം എത്ര റോയലായിരിക്കണം.
ദേവതകള് വളരെ കുറച്ചെ കഴിക്കൂ. അവരില് യാതൊരു ആസക്തിയും ഉണ്ടാവുകയില്ല. 36
പ്രകാരത്തിലുള്ള ഭോജനം ഉണ്ടാക്കുന്നു, പക്ഷെ കഴിക്കുന്നത് വളരെ കുറച്ചാണ്.
കഴിക്കുന്നതിലും കുടിക്കുന്നതിലും ആസക്തി വയ്ക്കുക- ഇതിനെയും ആസുരീയ പെരുമാറ്റം
എന്നു പറയുന്നു. ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണമെങ്കില് കഴിക്കുന്നതും
കുടിക്കുന്നതും വളരെ ശുദ്ധവും സാധാരണവും ആയിരിക്കണം. പക്ഷെ മായ നിങ്ങളെ കല്ലു
ബുദ്ധിയാക്കി മാറ്റുന്നു. അപ്പോള് പദവിയും അതുപോലെ തന്നെ ലഭിക്കുന്നു. ബാബ
പറയുന്നു തന്റെ മംഗളത്തിനു വേണ്ടി ദൈവീക ഗുണങ്ങള് ധാരണ ചെയ്യൂ. നല്ല രീതിയില്
പഠിക്കൂ, പഠിപ്പിക്കൂ എന്നാല് നിങ്ങള്ക്കു തന്നെ അഭിവൃദ്ധിയും ലഭിക്കുന്നു.
നിങ്ങള് തന്റെ പുരുഷാര്ത്ഥത്തിലൂടെയാണ് പദവി നേടുന്നത്, അല്ലാതെ ഇത് ബാബ
നല്കുന്നതല്ല. സ്വയം അവനവനിലേക്ക് നോക്കണം ഞാന് എത്രത്തോളം സേവനം ചെയ്യുന്നുണ്ട്?
ഞാന് എന്തായിത്തീരും? ഈ സമയം ഞാന് ശരീരം ഉപേക്ഷിക്കുകയാണെങ്കില് എന്ത് പദവി
ലഭിക്കും? ആരെങ്കിലും ബാബയോട് ചോദിക്കുകയാണെങ്കില് ബാബയ്ക്ക് പെട്ടന്ന് പറയാന്
സാധിക്കും ഇവര് ഈ പെരുമറ്റത്തിലൂടെ എന്ത് പദവി നേടും. പുരുഷാര്ത്ഥം ചെയ്തില്ല
എങ്കില് കല്പ്പ-കല്പ്പാന്തരം അവനവന് നഷ്ടം ഉണ്ടാക്കുന്നു. നല്ല രീതിയില് സേവനം
ചെയ്യുന്നവര് തീര്ച്ചയായും നല്ല പദവി നേടും. ഉള്ളില് അറിയാന് സാധിക്കും ഇവര്
ദാസ-ദാസിയായി മാറുന്നു. പക്ഷേ പുറമെ അറിയാന് കഴിയില്ല. സ്കൂളില്
വിദ്യാര്ത്ഥികള്ക്ക് മനസ്സിലാക്കാന് സാധിക്കുമല്ലോ ഞങ്ങള് സീനിയറാണോ ജൂനിയറാണോ
എന്ന്. ഇവിടെയും അതുപോലെയാണ്. ആരാണോ സീനിയര് അവര് രാജാ-റാണിയാകുന്നു, ജൂനിയര്
ആയവര് കുറഞ്ഞ പദവിയും നേടുന്നു. ധനവാന്മാരിലും സീനിയറും ജൂനിയറും ഉണ്ടാകും.
സീനിയര് ആയവരുടെ പദവി ഉയര്ന്നതായിരിക്കും. അടിച്ചു വാരുന്ന ദാസിമാര്ക്ക്
ഒരിക്കലും കൊട്ടാരത്തിനുള്ളില് പ്രവേശിക്കാനുള്ള അനുവാദമില്ല. ഈ കാര്യങ്ങള്
എല്ലാം നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കാന് സാധിക്കുന്നു. അവസാനം ഇനിയും
മനസ്സിലാക്കി തരും. ഉയര്ന്ന പദവി നേടുന്ന കുട്ടികള്ക്ക് ബഹുമാനം കൊടുക്കണം.
കുമാരക (പ്രകാശ്മണി ദാദി) സീനിയറാണ് അപ്പോള് അവര്ക്ക് ബഹുമാനം കൊടുക്കണം.
ബാബ കുട്ടികളോട് ശ്രദ്ധിക്കാന് പറയുകയാണ്- മഹാരഥികളായ കുട്ടികളെ ബഹുമാനിക്കൂ.
ബഹുമാനിക്കുന്നില്ല എങ്കില് അവനവന്റെ മേല് പാപം വര്ദ്ധിപ്പിക്കുകയാണ്. ഈ
കാര്യങ്ങളില് എല്ലാം ബാബ ശ്രദ്ധ നല്കാന് പറയുകയാണ്. വളരെയധികം സൂക്ഷിക്കണം.
നമ്പര് പ്രകാരം ആര്ക്ക് എങ്ങനെ ബഹുമാനം കൊടുക്കണം എന്നതിനെക്കുറിച്ച് ബാബയ്ക്ക്
അറിയാം. ബാബ ഓരോരുത്തരെയും അറിയുന്നുണ്ട്. ആരേയെങ്കിലും പറഞ്ഞാല് അവര് പിന്നെ
കുലദ്രോഹി ആയി മാറുന്നു. പിന്നീട് മാതാക്കള്ക്കും കുമാരിമാര്ക്കും ബന്ധനം
സൃഷ്ടിക്കുന്നു. ബുദ്ധിമുട്ടുകള് സഹിക്കേണ്ടി വരുന്നു. ധാരാളം മാതാക്കള്
എഴുതാറുണ്ട് - ബാബാ ഞങ്ങളെ ഇവര് ബുദ്ധിമുട്ടിക്കുന്നു ഞങ്ങള് എന്തു ചെയ്യും?
അവര് നിങ്ങളുടെ മേല് ഉപദ്രവം കാണിക്കാന് നിങ്ങള് മൃഗങ്ങളൊന്നും അല്ലല്ലോ.
ഉള്ളില് അവരോട് ഹൃദയത്തിന്റെ പ്രീതി ഉള്ളതുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്. ഇതില്
ചോദിക്കേണ്ട കാര്യമൊന്നും ഇല്ല. ആത്മാവ് തന്നെയാണ് തന്റെ ശത്രുവും മിത്രവും.
എന്തു വേണമെങ്കിലും അവര് ചെയ്തോട്ടെ. ചോദിക്കുന്നു അര്ത്ഥം അവരോട് ഹൃദയത്തിന്റെ
പ്രീതി ഉള്ളതു കൊണ്ടാണ്. ഓര്മ്മയാണ് മുഖ്യമായത്. ഓര്മ്മയിലൂടെയാണ് നിങ്ങള്
പാവനമാകുന്നത്. ഈ ലക്ഷ്മീനാരായണന്മാര് നമ്പര് വണ് പാവനമല്ലേ. മമ്മ എത്ര സേവനമാണ്
ചെയ്തിരുന്നത്. ഞങ്ങള് മമ്മയെക്കാളും സമര്ത്ഥരാണ് എന്നാര്ക്കും പറയാന്
സാധിക്കില്ല. മമ്മ ജ്ഞാനത്തിലും വളരെ തീവ്രമായിരുന്നു. വളരെയധികം പേരിലും
യോഗത്തിന്റെ കുറവുണ്ട്. ഓര്മ്മയിലിരിക്കാന് സാധിക്കുന്നില്ല.
ഓര്മ്മയിലിരിക്കുന്നില്ല എങ്കില് എങ്ങനെ വികര്മ്മം നശിക്കും. നിയമം ഇതാണ് അവസാന
സമയത്ത് ഓര്മ്മയില് ശരീരം ഉപേക്ഷിക്കണം. ശിവബാബയുടെ ഓര്മ്മയില് തന്നെ പ്രാണന്
ശരീരത്തില് നിന്നും പോകണം. ഒരേയൊരു ബാബയെക്കൂടാതെ മറ്റാരെയും തന്നെ ഓര്മ്മ
വരരുത്. എവിടെയും ആസക്തി ഉണ്ടാവരുത്. നമ്മള് അശരീരിയായി വന്നു വീണ്ടും
അശരീരിയായി തിരികെ പോകണം എന്ന അഭ്യാസം ചെയ്യണം. ബാബ ഇടയ്ക്കിടെ കുട്ടികള്ക്ക്
മനസിലാക്കിത്തരുന്നു. വളരെയധികം മധുരമായി മാറണം. ദൈവീക ഗുണങ്ങളും ആവശ്യമാണ്.
ദേഹാഭിമാനത്തിന്റെ ഭൂതം ഉണ്ടാകരുത്. അവനവന്റെ മേല് വളരെ ശ്രദ്ധ വയ്ക്കണം. വളരെ
സ്നേഹത്തോടെ പെരുമാറണം. ബാബയെയും ചക്രത്തെയും ഓര്മ്മിക്കൂ. ചക്രത്തിന്റെ രഹസ്യം
മറ്റാര്ക്കെങ്കിലും കേള്പ്പിച്ചുകൊടുക്കുക
യാണെങ്കില് അവര് അത്ഭുതപ്പെടും. 84
ജന്മങ്ങളെക്കുറിച്ച് തന്നെ ആര്ക്കും ഓര്മ്മിക്കാന് സാധിക്കുന്നില്ല എങ്കില് 84
ലക്ഷത്തിന്റെ എങ്ങനെ ഓര്മ്മിക്കാന് സാധിക്കും? ഇതിന്റെ ചിന്ത പോലും വരില്ല, ഈ
ചക്രത്തെ തന്നെ ബുദ്ധിയില് ഓര്മ്മിക്കുകയാണെങ്കില് അഹോ സൗഭാഗ്യം. ഇപ്പോള് ഈ
നാടകം പൂര്ത്തിയാകുന്നു. പഴയ ലോകത്തോട് വൈരാഗ്യം ഉണ്ടാകണം, ബുദ്ധിയോഗം
ശാന്തിധാമത്തിലും സുഖധാമത്തിലും ആയിരിക്കണം. ഗീതയിലുണ്ട് മന്മനാഭവ. മറ്റൊരു
ഗീതാപാഠികള്ക്കും മന്മനാഭവയുടെ അര്ത്ഥം അറിയില്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം
- ഭഗവാനുവാച , ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും ഉപേക്ഷിച്ച് സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കൂ. ഇതാരാണ് പറഞ്ഞത്? കൃഷ്ണന് ഭഗവാനല്ലല്ലോ. ചിലര്
പറയുന്നു ഞങ്ങള് ശാസ്ത്രങ്ങളെ മാത്രമേ അംഗീകരിക്കൂ. ഭഗവാന് തന്നെ നേരിട്ടു വന്നു
പറഞ്ഞാലും ഞങ്ങള് ശാസ്ത്രത്തിലുള്ളതല്ലാതെ അംഗീകരിക്കില്ല. അവര് ശാസ്ത്രം
പഠിച്ചുകൊണ്ടിരിക്കും. ഭഗവാന് വന്നിരിക്കുന്നു. രാജയോഗം
പഠിപ്പിച്ചുകൊണ്ടിരിക്കുന്നു, സ്ഥാപന നടന്നു കൊണ്ടിരിക്കുന്നു, ബാക്കി
ശാസ്ത്രങ്ങള് എല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്. ഭഗവാന്റെ നിശ്ചയം ഉണ്ടെങ്കില്
സമ്പത്ത് എടുക്കുന്നതില് മുഴുകുന്നു, പിന്നീട് ഭക്തി പോലും ഇല്ലാതാകും. പക്ഷെ
നിശ്ചയം ഉണ്ടെങ്കിലേ ഉള്ളൂ. ശരി.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ദേവതയാകുന്നതിനു വേണ്ടി വളരെ കുലീനമായ സംസ്കാരം ധാരണ ചെയ്യണം. കഴിക്കുന്നതും
കുടിക്കുന്നതും വളരെ ശുദ്ധവും സാധാരണവുമായിരിക്കണം. ആസക്തി പാടില്ല. തന്റെ
മംഗളത്തിനു വേണ്ടി ദൈവീകഗുണം ധാരണ ചെയ്യണം.
2) സ്വയത്തിനു മേല്
ശ്രദ്ധ വയ്ക്കൂ, എല്ലാവരോടൊപ്പവും വളരെ സ്നേഹത്തോടെ പെരുമാറണം. തന്നെക്കാളും
സീനിയര് ആയവരെ ബഹുമാനിക്കണം. വളരെയധികം മധുരമായിരിക്കണം, ദേഹാഭിമാനത്തിലേക്ക്
വരരുത്.
വരദാനം :-
കഴിഞ്ഞുപോയ
കാര്യങ്ങളെ ദയാമനസ്കരായി ഉള്ളിലൊതുക്കുന്ന ശുഭചിന്തകരായി ഭവിക്കട്ടെ.
അഥവാ ആരുടെയെങ്കിലും പഴയ
ബലഹീനതയുടെ കാര്യങ്ങള് കേള്പ്പിക്കുകയാണെങ്കില് ശുഭഭാവനയോടെ മാറി നില്ക്കൂ.
വ്യര്ത്ഥചിന്തനങ്ങളുടെയോ ബലഹീനതകളുടെയോ കാര്യങ്ങള് പരസ്പരം നടത്തരുത്.
കഴിഞ്ഞുപോയ കാര്യങ്ങളെ ദയാമനസ്കരായി ഉള്ളിലൊതുക്കൂ. ഉള്ളിലൊതുക്കി ശുഭഭാവനയോടെ
ആ ആത്മാവിന് വേണ്ടി മനസാ സേവനം നടത്തിക്കൊണ്ടിരിക്കൂ. സംസ്കാരങ്ങള്ക്ക്
വശപ്പെട്ട് തല കീഴായത് പറയുകയോ ചെയ്യുകയോ കേള്ക്കുകയോ ചെയ്താല് അവരെ
പരിവര്ത്തനപ്പെടുത്തൂ. ഒന്നില് നിന്ന് രണ്ടും രണ്ടില് നിന്ന് മൂന്ന് എന്ന
വിധത്തില് വ്യര്ത്ഥ കാര്യങ്ങളുടെ മാലയുണ്ടാക്കരുത്. അപ്രകാരമുള്ള ശ്രദ്ധ
കൊടുക്കുക അര്ത്ഥം ശുഭചിന്തകരാകുക.
സ്ലോഗന് :-
സന്തുഷ്ടമണിയാകൂ എങ്കില് പ്രഭുപ്രിയരും ലോകപ്രിയരും സ്വയംപ്രിയരുമായി മാറാം.
അവ്യക്ത സൂചനകള്:-
കമ്പൈന്റ് രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയിയാകൂ.
ശരീരവും ആത്മാവും
കമ്പൈന്റാകുമ്പോഴാണ് ജീവിതമുണ്ടാകുന്നത്. ആത്മാവ് ശരീരത്തില് നിന്ന്
വേറിടുമ്പോള് ജീവിതം നിലയ്ക്കുന്നു. അങ്ങനെയുള്ള കര്മ്മയോഗി ജീവിതം അര്ത്ഥം
കര്മ്മം യോഗമില്ലാത്തതല്ല, യോഗം കര്മ്മമില്ലാത്തതുമല്ല. സദാ കമ്പൈന്റാകാമെങ്കില്
സഫലത ലഭിച്ചുകൊണ്ടിരിക്കും.