മധുരമായ കുട്ടികളേ- പഴയ
ലോകത്തിലെ മുള്ളുകളെ പുതിയ ലോകത്തിലെ പുഷ്പങ്ങളാക്കി മാറ്റുക- ഇത് നിങ്ങള്
സമര്ത്ഥരായ പൂന്തോട്ടക്കാരുടെ ജോലിയാണ്.
ചോദ്യം :-
സംഗമയുഗത്തില് നിങ്ങള് കുട്ടികള് ഏതൊരു ശ്രേഷ്ഠ ഭാഗ്യമാണ് ഉണ്ടാക്കുന്നത്?
ഉത്തരം :-
മുള്ളില്
നിന്നും സുഗന്ധമുള്ള പുഷ്പമായി മാറുക- ഇതാണ് സര്വ്വശ്രേഷ്ഠ ഭാഗ്യം. അഥവാ
ഏതെങ്കിലും ഒരു വികാരം ഉണ്ടെങ്കില് പോലും മുള്ളാണ്. എപ്പോള് മുള്ളില് നിന്നും
പുഷ്പമാകുന്നുവോ അപ്പോഴേ സതോപ്രധാനമായ ദേവീ ദേവതയാവൂ. നിങ്ങള് കുട്ടികള് ഇപ്പോള്
21 തലമുറയ്ക്കായി തന്റെ സൂര്യവംശീ ഭാഗ്യം ഉണ്ടാക്കാന് വന്നിരിക്കുകയാണ്.
ഗീതം :-
ഭാഗ്യം
ഉണര്ത്തി വന്നിരിക്കുന്നു...........
ഓംശാന്തി.
ഗീതം കുട്ടികള് കേട്ടുവല്ലോ. ഇത് സാധാരണ ഗീതമാണ് എന്തുകൊണ്ടെന്നാല് നിങ്ങളാണ്
തോട്ടം സംരക്ഷിക്കുന്നവര്, ബാബയാണ് തോട്ടത്തിന്റെ ഉടമസ്ഥന്. ഇപ്പോള്
പുന്തോട്ടക്കാര് മുള്ളിനെ പുഷ്പമാക്കി മാറ്റണം. ഈ വാക്കുകള് വളരെ വ്യക്തമാണ്.
ഭക്തര് ഭഗവാന്റെ അടുത്തേയ്ക്ക് വന്നിരിക്കുകയാണ്. ഇവര് എല്ലാവരും ഭക്തരല്ലേ.
ഇപ്പോള് ജ്ഞാനത്തിന്റെ പഠിപ്പ് പഠിക്കാന് ബാബയുടെ അടുത്തേയ്ക്ക്
വന്നിരിക്കുകയാണ്. ഈ രാജയോഗത്തിന്റെ പഠിപ്പിലൂടെയാണ് നിങ്ങള് ലോകത്തിന്റെ
അധികാരിയായി മാറുന്നത്. അതിനാല് ഭക്തര് പറയുകയാണ്- ഞങ്ങള് ഭാഗ്യം ഉണര്ത്താന്
വന്നിരിക്കുകയാണ്, പുതിയ ലോകത്തെ മനസ്സില് അലങ്കരിച്ച് വന്നിരിക്കുകയാണ്. ബാബയും
ദിവസവും പറയുന്നുണ്ട് അതായത് മധുരമായ വീടിനേയും മധുരമായ രാജധാനിയേയും
ഓര്മ്മിക്കു. ആത്മാവിനെ ഓര്മ്മിക്കണം. ഓരോ സെന്ററിലും മുള്ളുകളില് നിന്നും
പുഷ്പമായി മാറുകയാണ്. പുഷ്പങ്ങളിലും നമ്പര്വൈസ് ആയിരിക്കുമല്ലോ. ശിവന് പുഷ്പം
അര്പ്പിക്കാറുണ്ട്, ഓരോരുത്തരും ഏതെല്ലാം വിധത്തിലുള്ള പുഷ്പങ്ങളാണ്
അര്പ്പിക്കുന്നത്. പനിനീര് പുഷ്പവും എരിക്കിന്പൂവും തമ്മില് രാത്രിയുടേയും
പകലിന്റേയും വ്യത്യാസമുണ്ട്. ഇതും പുന്തോട്ടമാണ്. ചിലര് മുല്ലപ്പുവാണ്, ചിലര്
ചെമ്പകമാണ്, ചിലര് സാധാരണ പൂക്കളാണ്. എന്നാല് ചിലര് എരിക്കിന്പൂവാണ്.
കുട്ടികള്ക്ക് അറിയാം ഈ സമയത്ത് എല്ലാവരും മുള്ളുകളാണ്. ഈ ലോകം തന്നെ
മുള്ളുകളുടെ കാടാണ്, ഇതിനെ പുതിയ ലോകത്തിലെ പൂവാക്കി മാറ്റണം. ഈ പഴയ ലോകത്തില്
മുള്ളുകളാണുള്ളത്, അതിനാല് ഗീതത്തിലും പറയുന്നു ഞങ്ങള് പഴയ ലോകത്തിലെ മുള്ളില്
നിന്നും പുതിയ ലോകത്തിലെ പുഷ്പമായി മാറാനാണ് ബാബയുടെ അടുത്തേയ്ക്ക് വന്നത്. ബാബ
പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുകയാണ്. മുള്ളില് നിന്നും പൂവ് അഥവാ ദേവീ
ദേവതയാകണം. ഗീതത്തിന്റെ അര്ത്ഥം എത്ര സഹജമാണ്. നമ്മള് വന്നിരിക്കുന്നത് പുതിയ
ലോകത്തിനായി ഭാഗ്യം ഉണര്ത്താനാണ്. പുതിയ ലോകമാണ് സത്യയുഗം. ചിലരുടേത്
സതോപ്രധാനമായ ഭാഗ്യമാണ്, ചിലരുടേത് രജോയും ചിലരുടേത് തമോയുമാണ്. ചിലര് സൂര്യവംശീ
രാജാവായി മാറും. ചിലര് പ്രജയും, ചിലരാണെങ്കിലോ പ്രജയുടേയും സേവകരാകും. ഇവിടെ
പുതിയ ലോകത്തിലെ രാജധാനി സ്ഥാപിതമാവുകയാണ്. സ്ക്കൂളില് ഭാഗ്യം ഉണ്ടാക്കാനല്ലേ
പോകുന്നത്. ഇവിടെയുള്ളത് പുതിയ ലോകത്തിന്റെ കാര്യമാണ്. ഈ പഴയ ലോകത്തില് എന്ത്
ഭാഗ്യം ഉണ്ടാക്കാനാണ്! നിങ്ങള് ഭാവിയിലെ പുതിയ ലോകത്തില് ദേവീ
ദേവതയാകുന്നതിനുള്ള ഭാഗ്യം ഉണ്ടാക്കുകയാണ്, ഈ ദേവതകളെ എല്ലാവരും
നമസ്ക്കരിച്ചുവരുന്നു. നമ്മള് തന്നെയായിരുന്നു പൂജ്യരായ ദേവതകള് പിന്നീട് നമ്മള്
തന്നെ പൂജാരിയായി മാറി. 21 ജന്മങ്ങളിലേയ്ക്കുള്ള സമ്പത്ത് ബാബയില് നിന്നും
ലഭിക്കുന്നു, ഇതിനെയാണ് 21 തലമുറ എന്നുപറയുന്നത്. തലമുറ എന്ന് വൃദ്ധാവസ്ഥ
വരെയുള്ളതിനാണ് പറയുന്നത്. ബാബ 21 തലമുറയ്ക്കുള്ള സമ്പത്താണ് നല്കുന്നത്
എന്തുകൊണ്ടെന്നാല് യൗവനാവസ്ഥയിലോ കുട്ടിയായിരിക്കുമ്പോഴോ ഇടയില് വെച്ച്
അകാലമൃത്യു ഉണ്ടാകില്ല അതിനാലാണ് അതിനെ അമരലോകം എന്ന് പറയുന്നത്. ഇത്
മൃത്യുലോകമാണ്, രാവണരാജ്യമാണ്. ഇവിടെ എല്ലാവരിലും വികാരങ്ങള്
പ്രവേശിച്ചിട്ടുണ്ട്, ആരിലെങ്കിലും ഒരു വികാരം ഉണ്ടായാല് മതി അവര് മുള്ളാണ്.
ബാബ മനസ്സിലാക്കും തോട്ടക്കാരന് രാജകീയമായ സുഗന്ധമുള്ള പുഷ്പങ്ങള് ഉണ്ടാക്കാന്
അറിയില്ല. തോട്ടക്കാരന് സമര്ത്ഥനാണെങ്കില് നല്ല നല്ല പുഷ്പങ്ങള് തയ്യാറാക്കും.
വിജയമാലയില് കോര്ക്കപ്പെടുന്ന തരത്തിലുള്ള പുഷ്പങ്ങള് വേണം. ദേവതകള്ക്കായി നല്ല
നല്ല പുഷ്പങ്ങള് കൊണ്ടുപോകാറില്ലേ. എലിസബത്ത് രാജ്ഞി വരുകയാണെന്നുണ്ടെങ്കില്
നല്ല നല്ല പൂക്കള്കൊണ്ട് മാലയുണ്ടാക്കി കൊണ്ടുപോകും. ഇവിടെയുള്ള മനുഷ്യര്
തമോപ്രധാനമാണ്. ശിവക്ഷേത്രത്തിലേയ്ക്കും പോകുന്നു, ഇത് ഭഗവാനാണ് എന്ന്
മനസ്സിലാക്കുന്നുണ്ട്. ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാരെ ദേവത എന്നാണ് പറയുക.
ശിവനെയാണ് ഭഗവാന് എന്ന് പറയുന്നത്. എങ്കില് ശിവന് ഉയര്ന്നതിലും ഉയര്ന്നതായില്ലേ.
ഇപ്പോള് ശിവനെക്കുറിച്ച് ഉമ്മത്തിന് കായ കഴിക്കുമായിരുന്നു ലഹരി പാനീയങ്ങള്
കുടിച്ചിരുന്നു എന്നെല്ലാം പറയുന്നു. എത്ര ഗ്ലാനി ചെയ്യുന്നു. എരിക്കിന് പൂവാണ്
കൊണ്ടുപോകുന്നതും. ഇപ്പോള് ഇങ്ങനെയുള്ള പരമപിതാ പരമാത്മാവിന്റെ പക്കലേയ്ക്ക്
എന്താണ് കൊണ്ടുവരുന്നത്! തമോപ്രധാനമായ മുള്ളുകളുടെ മുന്നിലേയ്ക്ക് ഒന്നാന്തരം
പുഷ്പങ്ങള് കൊണ്ടുപോകുന്നു എന്നാല് ശിവക്ഷേത്രത്തിലേയ്ക്ക് എന്താണ്
കൊണ്ടുവരുന്നത്! പാലും എങ്ങനെയാണ് അര്പ്പിക്കുന്നത്? 5 ശതമാനം പാലും 95 ശതമാനം
വെള്ളവുമാണ്. ഭഗവാന് പാല് എങ്ങനെ സമര്പ്പിക്കണം- ഒന്നും അറിയില്ല. ഇപ്പോള്
നിങ്ങള്ക്ക് നന്നായി അറിയാം. നിങ്ങളും നമ്പര്വൈസാണ്, ആര്ക്കാണോ നന്നായി
അറിയുന്നത് അവരെ സെന്ററിന്റെ ഹെഡ് ആക്കും. എല്ലാവരും ഒരുപോലെയായിരിക്കി
ല്ലല്ലോ.
തീര്ച്ചയായും പഠിപ്പ് ഒന്നേയുള്ളു, മനുഷ്യനില് നിന്നും ദേവതയാവുക എന്ന ലക്ഷ്യവും
ഒന്നാണ് പക്ഷേ ടീച്ചേഴ്സ് നമ്പര്വൈസ് അല്ലേ. വിജയമാലയില് വരുന്നതിനുള്ള മുഖ്യ
ആധാരം പഠിപ്പാണ്. പഠിപ്പ് ഒന്നേയുണ്ടാകൂ പക്ഷേ അതില് പാസാകുന്നത് നമ്പര്വൈസ്
ആയാണ്. എല്ലാം പഠിപ്പിന്റെ ആധാരത്തിലാണ്. ചിലര് വിജയമാലയിലെ 8 മണികളില് വരും,
ചിലര് 108ല്, ചിലര് 16108ലായിരിക്കും. വംശങ്ങള് ഉണ്ടാക്കുകയാണല്ലോ. എങ്ങനെയാണോ
വൃക്ഷത്തിന്റെ ശാഖകള് ഉണ്ടാകുന്നത്, ആദ്യമാദ്യം ഒരു ഇല, പിന്നീട് രണ്ട് അങ്ങനെ
വര്ദ്ധിച്ചുകൊണ്ടിരിക്കും. ഇതും വൃക്ഷമാണ്. അതില് ശാഖകള് ഉണ്ടാകും, കൃപലാനി
മുതലായ ജാതി ഉള്ളതുപോലെ, പക്ഷേ അതെല്ലാം പരിധിയുള്ള ജാതികളാണ്. ഇത്
പരിധിയില്ലാത്ത ജാതിയാണ്. ഇതില് ആദ്യമാദ്യം ആരാണ്? പ്രജാപിതാ ബ്രഹ്മാവ്. അവരെ
ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്ഡ്ഫാദര് എന്നാണ് പറയുന്നത്. പക്ഷേ ഇത് ആര്ക്കും
അറിയില്ല. മനുഷ്യര്ക്ക് ആര്ക്കും അല്പം പോലും അറിയില്ല ഈ സൃഷ്ടിയുടെ രചയിതാവ്
ആരാണെന്ന്? തീര്ത്തും അഹല്യയെപ്പോലെ കല്ലുബുദ്ധികളാണ്. എപ്പോള് ഇങ്ങനെയാകുന്നുവോ
അപ്പോഴാണ് ബാബ വരുന്നത്.
നിങ്ങള് ഇവിടേയ്ക്ക് വന്നിരിക്കുന്നത് അഹല്യയുടെ ബുദ്ധിയില് നിന്നും
പവിഴബുദ്ധിയായി മാറാനാണ്. അതിനാല് ജ്ഞാനവും ധാരണ ചെയ്യേണ്ടേ. ബാബയെ തിരിച്ച്
അറിയണം എന്നിട്ട് പഠിപ്പിനെക്കുറിച്ച് ചിന്തിക്കണം. ഇന്നു വന്നു, നാളെ ശരീരം
വിട്ടു എന്നു കരുതു എന്ത് പദവി നേടാന് സാധിക്കും. ജ്ഞാനം ഒന്നും നേടിയില്ല,
ഒന്നും പഠിച്ചില്ലെങ്കില് പിന്നെ എന്ത് പദവി നേടും! ദിനംപ്രതി വൈകി ശരീരം
വിടുന്നവര്ക്ക് സമയം കുറച്ച് ലഭിക്കും എന്തെന്നാല് സമയം കുറഞ്ഞുവരികയല്ലേ, അതില്
ജന്മം എടുത്തിട്ട് എന്ത് ചെയ്യാന് സാധിക്കും. ങാ, നിങ്ങളില് ആരാണോ പോകുന്നത്
അവര് നല്ലവീട്ടില് ജന്മം എടുക്കും. സംസ്ക്കാരം കൊണ്ടുപോകുന്നതിനാല് ആ ആത്മാവ്
പെട്ടെന്ന് തിരിച്ചറിയും പിന്നീട് ശിവബാബയെ ഓര്മ്മിക്കാന് തുടങ്ങും. സംസ്ക്കാരം
ഇല്ലെങ്കില് ഒന്നും സംഭവിക്കില്ല. ഇതില് വളരെ സൂക്ഷ്മമായി മനസ്സിലാക്കണം.
പൂന്തോട്ടക്കാരന് വളരെ നല്ല നല്ല പുഷ്പങ്ങള് കൊണ്ടുവരികയാണെങ്കില് അവരുടെ
മഹിമയുണ്ടാകും, പുഷ്പങ്ങള് ഉണ്ടാക്കുക എന്നത് തോട്ടക്കാരന്റെ ജോലിയല്ലേ. ഇങ്ങനെ
ഒരുപാട് കുട്ടികളുണ്ട്, അവര്ക്ക് ബാബയെ ഓര്മ്മിക്കാനേ അറിയില്ല. ഭാഗ്യത്തിന്റെ
ആധാരത്തിലല്ലേ. ഭാഗ്യത്തില് ഇല്ലെങ്കില് പിന്നെ ഒന്നും മനസ്സിലാക്കുകയില്ല.
ഭാഗ്യശാലികളായ കുട്ടികള് ബാബയെ യഥാര്ത്ഥരീതിയില് മനസ്സിലാക്കി പൂര്ണ്ണമായും
ഓര്മ്മിക്കും. ബാബയോടൊപ്പം പുതിയ ലോകത്തേയും ഓര്മ്മിക്കും. ഗീതത്തിലും
പറയുന്നുണ്ടല്ലോ- നമ്മള് പുതിയ ലോകത്തിനായി പുതിയ ഭാഗ്യം ഉണ്ടാക്കാന്
വന്നിരിക്കുകയാണ്. 21 ജന്മങ്ങളിലേയ്ക്ക് ബാബയില് നിന്നും രാജ്യഭാഗ്യം എടുക്കണം.
ഈ ലഹരിയിലും സന്തോഷത്തിലും ഇരുന്നാല് ഇങ്ങനെയുള്ള ഗീതങ്ങളുടെ അര്ത്ഥം
സൂചനകളിലൂടെ മനസ്സിലാകും. സ്ക്കൂളിലും ആരുടെയെങ്കിലും ഭാഗ്യത്തില് ഇല്ലെങ്കില്
അവര് തോറ്റുപോകും. ഇതാണെങ്കില് വളരെ വലിയ പരീക്ഷയാണ്. സ്വയം ഭഗവാന് ഇരുന്ന്
പഠിപ്പിക്കുകയാണ്. ഈ ജ്ഞാനം എല്ലാ ധര്മ്മത്തിലും ഉള്ളവര്ക്കാണ്. ബാബ പറയുന്നു
സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കു. നിങ്ങള്ക്ക് അറിയാം
ഒരു ദേഹധാരിയായ മനുഷ്യനേയും ഭഗവാന് എന്നു പറയാന് സാധിക്കില്ല. ബ്രഹ്മാ, വിഷ്ണു,
ശങ്കരന്മാരെയും ഭഗവാന് എന്നു വിളിക്കില്ല. അവരും സൂക്ഷ്മ വതനവാസി ദേവതകളാണ്.
ഇവിടെയുള്ളത് മനുഷ്യരാണ്. ഇവിടെ ദേവതകള് ഇല്ല. ഇത് മനുഷ്യലോകമാണ്. ഈ ലക്ഷ്മീ
നാരായണന്മാര് ദൈവീക ഗുണങ്ങള് നിറഞ്ഞ മനുഷ്യരാണ്, ഇതിനെയാണ് ദൈവീകകുലം
എന്നുപറയുന്നത്. സത്യയുഗത്തില് എല്ലാവരും ദേവീദേവതകളാണ്, സൂക്ഷ്മ വതനത്തില്
ബ്രഹ്മാ-വിഷ്ണു- ശങ്കരന്മാരാണ്. ബ്രഹ്മാദേവതായെ നമ: വിഷ്ണു ദേവതായെ നമ:.......
എന്നു പാടുന്നുണ്ട് പിന്നീട് പറയും ശിവ പരമാത്മായെ നമ: ശിവനെ ദേവത എന്നുപറയില്ല.
മറ്റു മനുഷ്യരേയും ഭഗവാന് എന്നുവിളിക്കില്ല. മൂന്ന് നിലകളുണ്ടല്ലോ. നമ്മള്
മൂന്നാമത്തെ നിലയിലാണ്. സത്യയുഗത്തിലെ ദൈവീക ഗുണങ്ങള് നിറഞ്ഞ മനുഷ്യരാണ് ആസുരീയ
അവഗുണങ്ങള് നിറഞ്ഞവരായി മാറുന്നത്. മായയുടെ ഗ്രഹണം ഏല്ക്കുന്നതിനാല്
കറുത്തുപോകുന്നു. ചന്ദ്രനും ഗ്രഹണം ഏല്ക്കാറുണ്ടല്ലോ. അത് പരിധിയുള്ള കാര്യമാണ്
എന്നാല് ഇത് പരിധിയില്ലാത്ത കാര്യമാണ്. പരിധിയില്ലാത്ത പകലും പരിധിയില്ലാത്ത
രാത്രിയും. ബ്രഹ്മാവിന്റെ രാത്രിയും പകലും എന്നു പാടാറുണ്ട്. നിങ്ങള്ക്ക്
ഇപ്പോള് ഒരു ബാബയില് നിന്നുമാത്രം പഠിക്കണം ബാക്കി എല്ലാം മറക്കണം. ബാബയിലൂടെ
പഠിച്ച് നിങ്ങള് പുതിയ ലോകത്തിന്റെ അധികാരിയാവുന്നു. ഇത് സത്യം സത്യമായ
ഗീതാപാഠശാലയാണ്. സദാ പാഠശാലയില് ഇരിക്കുകയില്ല. മനുഷ്യര് കരുതുന്നത്
ഭക്തിമാര്ഗ്ഗം ഭഗവാനെ കണ്ടുമുട്ടാനുള്ള വഴിയാണെന്നാണ്, കൂടുതല് ഭക്തി
ചെയ്യുമ്പോള് ഭഗവാന് പ്രീതിപ്പെടും പിന്നീട് വന്ന് ഫലം നല്കും. ഈ മുഴുവന്
കാര്യങ്ങളും നിങ്ങള് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. ഭഗവാന് ഒന്നേയുള്ളു ആ ഭഗവാന്
ഇപ്പോള് ഫലം നല്കുകയാണ്. ആരാണോ ആദ്യമാദ്യം വരുന്ന പൂജ്യരായ സൂര്യവംശികള് ആവരാണ്
ഏറ്റവും അധികം ഭക്തി ചെയ്തിരിക്കുന്നത്, അവരാണ് ഇവിടെ വരുക. നിങ്ങളാണ്
ആദ്യമാദ്യം ശിവബാബയുടെ അവ്യഭിചാരി ഭക്തി ചെയ്തത് എങ്കില് തീര്ച്ചയായും
നിങ്ങളല്ലേ ആദ്യത്തെ ഭക്തര്. പിന്നീട് വീണുവീണ് തമോപ്രധാനമായി മാറുന്നു. അരകല്പം
നിങ്ങള് ഭക്തി ചെയ്തു, അതിനാല് നിങ്ങള്ക്കുതന്നെയാണ് ആദ്യം ജ്ഞാനം നല്കുന്നത്.
നിങ്ങളും നമ്പര്വൈസാണ്.
ഞങ്ങള് ദൂരെയാണ് ഇരിക്കുന്നത് അതിനാല് ദിവസവും പഠിക്കാന് പറ്റില്ല എന്ന് ഒഴിവ്
കഴിവ് ഈ പഠിപ്പില് നിങ്ങള്ക്ക് പറയാന് കഴിയില്ല. ചിലര് പറയും ഞങ്ങള് 10 മൈല്
ദൂരെയാണ് താമസിക്കുന്നത്. അല്ല, നിങ്ങള് ബാബയുടെ ഓര്മ്മയില് 10 മൈല് കാല്നടയായി
വന്നാലും ഒരിയ്ക്കലും ക്ഷീണിക്കില്ല. എത്ര വലിയ ഖജനാവ് നേടാനാണ് പോകുന്നത്.
തീര്ത്ഥയാത്രകളില് ദര്ശനം നടത്താന് മനുഷ്യര് കാല്നടയായി പോകുന്നു, എത്ര
ക്ഷീണിക്കുന്നു. ഇതാണെങ്കില് ഒരേ പട്ടണത്തിലെ കാര്യമാണ്. ബാബ പറയുന്നു ഞാന്
എത്ര ദൂരെനിന്നാണ് വരുന്നത്, നിങ്ങള് പറയുന്നു വീട് 5 മൈല് ദൂരെയാണെന്ന്.........ആഹാ!
ഖജനാവ് നേടാന് ഓടി വരുകയാണ് വേണ്ടത്. അമര്നാഥില് ദര്ശനം നടത്താന് വേണ്ടി മാത്രം
എവിടെ നിന്നെല്ലാമാണ് വരുന്നത്. ഇവിടെയാണെങ്കില് അമരനാഥനായ ബാബ സ്വയം
പഠിപ്പിക്കാനായി വന്നിരിക്കുന്നു. നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കാന്
വന്നതാണ്. നിങ്ങളാണെങ്കില് ഒഴിവ് കഴിവുകള് പറഞ്ഞുകൊണ്ടിരിക്കുന്നു. അതിരാവിലെ
അമൃതവേളയില് ആര്ക്കുവേണമെങ്കിലും വരാവുന്നതാണ്. ആ സമയത്ത് ഒരു പേടിയുമില്ല.
നിങ്ങളെ ആരും കൊള്ളയടിക്കുകയുമില്ല. അഥവാ എന്തെങ്കിലും ആഭരണം
മുതലായവയുണ്ടെങ്കില് മോഷ്ടിക്കും. കള്ളന്മാര്ക്ക് പണവും സാധനങ്ങളും മാത്രം മതി.
പക്ഷേ ആരുടെയാണോ ഭാഗ്യത്തിലില്ലാത്തത് അവര് വളരെ അധികം ഒഴിവ് കഴിവുകള് പറയും.
പഠിക്കുന്നില്ലെങ്കില് തന്റെ പദവി നഷ്ടപ്പെടുത്തും. ബാബ വരുന്നതും ഭാരതത്തിലാണ്.
ഭാരതത്തെത്തന്നെയാണ് സ്വര്ഗ്ഗമാക്കി മാറ്റുന്നത്.
സെക്കന്റില്ജീവന്മുക്തി
യ്ക്കുള്ള വഴി പറഞ്ഞുതരുന്നു. പക്ഷേ എല്ലാവരും
പുരുഷാര്ത്ഥവും ചെയ്യണമല്ലോ. ചുവടുവെയ്ക്കുന്നില്ലെങ്കില് പിന്നെ എങ്ങനെ
എത്തിച്ചേരും.
നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് ഇത് ആത്മാക്കളും പരമാത്മാവും
തമ്മിലുള്ള മിലനമാണ്. ബാബയുടെ അടുത്തേയ്ക്ക് വന്നിരിക്കുന്നത് സ്വര്ഗ്ഗത്തിന്റെ
സമ്പത്ത് നേടാനാണ്, പുതിയ ലോകത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. സ്ഥാപന
പൂര്ത്തിയായതും വിനാശം ആരംഭിക്കും. ഇത് അതേ മഹാഭാരതയുദ്ധം തന്നെയല്ലേ. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബ
നല്കുന്ന ജ്ഞാനത്തിന്റെ ഖജനാവ് പ്രാപ്തമാക്കാന് ഓടിയോടി വരണം, ഇതില് ഒരു
പ്രകാരത്തിലുള്ള ഉപേക്ഷയും പറയരുത്. ബാബയുടെ ഓര്മ്മയില് 10 മൈല് നടന്നാലും
ക്ഷീണം തോന്നില്ല.
2) വിജയമാലയില്
വരുന്നതിനുള്ള ആധാരം പഠിപ്പാണ്. പഠിപ്പില് പരിപൂര്ണ്ണ ശ്രദ്ധ നല്കണം. മുള്ളുകളെ
പൂക്കളാക്കി മാറ്റുന്നതിനുള്ള സേവനം ചെയ്യണം. മധുരമായ വീടിനേയും മധുരമായ
രാജധാനിയേയും ഓര്മ്മിക്കണം.
വരദാനം :-
സംഗമയുഗത്തിന്റെ മഹത്വത്തെ അറിഞ്ഞ് ഒന്നിന് എണ്ണമറ്റ ഫലം പ്രാപ്തമാക്കുന്ന
സര്വ്വപ്രാപ്തി സമ്പന്നരായി ഭവിക്കട്ടെ.
സംഗമയുഗത്തില് ബാപ്ദാദയുടെ
പ്രതിജ്ഞയാണ് - ഒന്ന് കൊടുക്കൂ ലക്ഷം എടുക്കൂ. സര്വ്വശ്രേഷ്ഠ സമയം,
സര്വ്വശ്രേഷ്ഠ ജന്മം, സര്വ്വശ്രേഷ്ഠ ടൈറ്റില് എല്ലാം ഈ സമയത്തെയാണ് എന്നത് പോലെ
സര്വ്വപ്രാപ്തികളുടെയും അനുഭവം ഇപ്പോള് തന്നെയാണ് ഉണ്ടാകുന്നത്. ഇപ്പോള് ഒന്നിന്
കേവലം ല ക്ഷം മടങ്ങല്ല കിട്ടുക മറിച്ച് എപ്പോള് ആഗ്രഹിക്കുന്നുവോ,
എന്താഗ്രഹിക്കുന്നുവോ ബാബ സേവകന്റെ രൂപത്തില് ബന്ധിതനാണ്. ഒന്നിന് എണ്ണമറ്റ തവണ
റിട്ടേണ് ലഭിക്കുന്നു എന്തുകൊണ്ടെന്നാല് വരദാതാവ് തന്നെ താങ്കളുടേതാണ്. എപ്പോള്
ബീജം താങ്കളുടെ കൈവശമാണോ ബീജം മുഖേന എന്ത് ആഗ്രഹിക്കുന്നുവോ അത്
സെക്കന്റിനുള്ളില് എടുത്ത് സര്വ്വപ്രാപ്തികളാലും സമ്പന്നരായി മാറാന്
സാധിക്കുന്നു.
സ്ലോഗന് :-
എങ്ങനെയുള്ള പരിതസ്ഥിതിയാകട്ടെ, പരിതസ്ഥിതി മാറിപ്പോകും പക്ഷെ സന്തോഷം
നഷ്ടപ്പെടരുത്.
അവ്യക്ത സൂചനകള്:-
ഏകാന്തപ്രിയരാകൂ ഏകതയും ഏകാഗ്രതയും സ്വായത്തമാക്കൂ.
ڇഏകതയും ഏകാഗ്രതയുംڈ ഇവ
രണ്ടും ശ്രേഷ്ഠ ഭുജങ്ങളാണ്, കാര്യങ്ങള് ചെയ്യുന്നതിന്റെ സഫലതക്ക് വേണ്ടി.
ഏകാഗ്രത അര്ത്ഥം സദാ നിര്വ്യര്ത്ഥ സങ്കല്പ്പം, നിര്വികല്പ്പം. എവിടെ ഏകതയും
ഏകാഗ്രതയുമുണ്ടോ അവിടെ സഫലത കഴുത്തിലെ മാലയാണ്. വരദാതാവിന് ഒരു ശബ്ദം
ഇഷ്ടപ്പെട്ടതാണ്- ڇഏകവ്രതڈ, ഒരു ബലം ഒരു വിശ്വാസം. അതിനോടൊപ്പം ഏകമതം,
തന്നിഷ്ടവുമില്ല പരമതവുമില്ല, ഏകരസം, വേറെ ഒരു വ്യക്തിയുമില്ല, വൈഭവങ്ങളുടെ
രസവുമില്ല, ഏകതയും ഏകാന്തപ്രിയവും മാത്രം.