14.11.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓർമ്മിക്കൂ, അപ്പോൾ സതോപ്രധാനമായി മാറും. അമൃതവേള സമയം വളരെ നല്ലതാണ്.

ചോദ്യം :-
ആജ്ഞാകാരി കുട്ടികളുടെ അടയാളമെന്തായിരിക്കും?

ഉത്തരം :-
ആജ്ഞാകാരി കുട്ടികൾ ഉയർന്നതിലും ഉയർന്ന ബാബയുടെ മഹാവാക്യങ്ങളെ ശിരസാവഹിക്കും. അർത്ഥം തന്റെ ജീവിതത്തിൽ ധാരണ ചെയ്യും. അവരുടെ പെരുമാറ്റം വളരെ രാജകീയമായിരിക്കും. അവർ വളരെ ക്ഷമയുള്ളവരായിരിക്കും. അവർക്ക് വിശ്വത്തിന്റെ അധികാരിയാകുകയാണെന്ന ഗുപ്ത ലഹരിയുണ്ടായിരിക്കും. ആജ്ഞാകാരി കുട്ടികൾ തന്റെ ഏതെങ്കിലും കർമ്മത്തിലൂടെ ബാപ്ദാദയെ നിന്ദിക്കില്ല. നിന്ദിക്കുന്നവർ അർത്ഥം അവജ്ഞ ചെയ്യുന്ന കുട്ടികൾ വളരെ ഡിസ്സർവ്വീസ് ചെയ്യുന്നു. ആജ്ഞാകാരി കുട്ടികൾ സദാ ബാബയെ അനുകരിക്കും. ഒരിക്കലും തലതിരിഞ്ഞ കാര്യങ്ങൾ ചെയ്യില്ല.

ഗീതം :-
ആകാശ സിംഹാസനം ഉപേക്ഷിച്ചു വന്നാലും.....

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ രണ്ട് വാക്കുകൾ കേട്ടൂ. ഇപ്പോൾ കുട്ടികൾ ഇതിന്റെ അർത്ഥവും മനസ്സിലാക്കി അതായത് ബാബ ഇവിടെയാണ്. ബാബ ഇവിടെയിരുന്ന് സത്യമായ കാര്യം മനസ്സിലാക്കിതരുന്നു, എന്തുകൊണ്ടെന്നാൽ ഓരോ കാര്യത്തെക്കുറിച്ചും മനുഷ്യരെന്താണോ പറയുന്നത്, ജ്ഞാനത്തെപ്രതിയാകട്ടെ അഥവാ ഈശ്വരനുമായി കണ്ടുമുട്ടുന്ന കാര്യമാകട്ടെ, അതെല്ലാം തെറ്റാണ്. ഇപ്പോൾ ഗീതം കേട്ടു, ആകാശസിംഹാസനം ഉപേക്ഷിച്ചുവന്നാലും.... എന്നാൽ ആകാശസിംഹാസനം ഏതാണ്, ഇത് ആർക്കുമറിയില്ല. പതിതപാവനനായ ബാബക്ക് വരികതന്നെ വേണം. ഭഗവാൻ ഇല്ലെന്ന് ചിലർ പറയുന്നു. ചിലർ പറയുന്നു എല്ലാം ഭഗവാനാണെന്ന്. എന്തിനുവരണം. ഇത് നിങ്ങൾ കുട്ടികൾ മനസ്സിലാക്കി, അതായത് ബാബ വന്നിരിക്കുകയാണ്, പിന്നീട് ഈ ഭക്തിമാർഗ്ഗത്തിലെ കീർത്തനങ്ങൾ കേൾക്കുന്നത് നല്ലതായി തോന്നുന്നില്ല. പതിതപാവനനായ ബാബ വന്ന് തന്റെ പരിചയം നൽകി, രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കിതരുന്നു. ലോകത്തിൽ ആർക്കും ഇത് മനസ്സിലാക്കാൻ സാധിക്കില്ല. ഇവിടെയും എത്ര അഭിപ്രായമുള്ള മനുഷ്യരാണ്. മനുഷ്യർക്ക് പവിത്രമായിരിക്കാൻ സാധിക്കില്ലെന്ന് പറയുന്നു. തീർച്ചയായും ഭഗവാൻ ഏത് വരെ വരുന്നില്ലയോ അത്വരെ പവിത്രമായിരിക്കാൻ എങ്ങനെ സാധിക്കും.പരമാത്മാവ് തന്നെയാണ് വന്ന് ശിക്ഷണം നൽകുന്നത്, ഒപ്പം ഇതിൽ എത്ര വലിയ പ്രാപ്തിയാണെന്ന പ്രേരണയും നൽകുന്നു, നിങ്ങൾക്കറിയാം ബാബ പറയുന്നു, എന്റേതായി മാറി ശ്രീമതത്തിലുടെ നടക്കുന്നില്ലെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. ഏതുപോലെ അച്ഛൻ ചെറിയ കുട്ടികളുടെ പെരുമാറ്റം ശരിയല്ലെന്ന് കണ്ടാൽ അടിക്കുന്നത്, ഈ ബാബ അടിക്കുന്നില്ല. കേവലം മനസ്സിലാക്കി തരുന്നു-പ്രതിജ്ഞ രക്തം കൊണ്ടും എഴുതി നൽകുന്നു, എന്നിട്ടും തോറ്റുപോകുന്നു. മനുഷ്യർക്ക് അറിയുക തന്നെയില്ല, പവിത്രമായിരിക്കുന്നതിലുടെ എന്താണ് ലഭിക്കുന്നതെന്ന്. പതിതരെന്ന് ആരെയാണ് പറയുന്നത്. ബാബ മനസ്സിലാക്കിതരുന്നു, ആരാണോ വികാരത്തിലേക്ക് പോകുന്നത് അവരാണ് പതിതർ. വികാരം ഉപേക്ഷിക്കുക സാധ്യമല്ലെന്ന് മനുഷ്യർ മനസ്സിലാക്കുന്നു. അവരോട് പറയൂ, ദേവീ-ദേവതകൾ സമ്പൂർണ്ണ നിർവികാരികളായിരുന്നു. ചിത്രങ്ങൾ കാണിച്ചുകൊടുക്കണം ഇത് നിർവികാരികളുടെ ലോകമായിരുന്നു. പവിത്രതയുണ്ടായിരുന്നപ്പോൾ ഭാരതം എത്ര സമ്പന്നമായിരുന്നു, ശിവാലയമായിരുന്നു. വികാരം കൂടാതെ ലോകത്തിന് എങ്ങിനെ വൃദ്ധിയുണ്ടാകുമെന്ന് മനുഷ്യർ ചിന്തിക്കുന്നു. ജനസംഖ്യ വർദ്ധിക്കാതിരിക്കുന്നതിന് വേണ്ടി ഗവൺമെന്റ് പോലും ബുദ്ധിമുട്ടുന്നു, എന്നിട്ടും ഓരോ വർഷവും മനുഷ്യർ എത്രയാണ് ഉണ്ടാകുന്നത്. ജനസംഖ്യ കുറയ്ക്കുക വളരെ പ്രയാസമാണ്. നിങ്ങൾ പവിത്രമായിരിക്കുകയാണെങ്കിൽ ഞാൻ നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാമെന്ന് ബാബ പറയുന്നു. സമ്പാദ്യം വളരെ കൂടുതലാണ്. കുട്ടികൾക്കറിയാം മായാജീത്തായി മാറുന്നതിലുടെയാണ് നമ്മൾ വിശ്വജീത്തായി മാറുക. രാവണനെ ജയിച്ച് രാമരാജ്യം പ്രാപ്തമാക്കും. രാമരാജ്യത്തിൽ ഈ വികാരങ്ങളില്ല. രാവണന്റെമേൽ നിങ്ങൾ വിജയം നേടുന്നു. ഈ കാര്യങ്ങളെല്ലാം ചിലർ പ്രയാസപ്പെട്ടാണ് മനസ്സിലാക്കുന്നത്, ഇതൊന്നുമില്ലാതെ ലോകം എങ്ങിനെ നിലനിൽക്കുമെന്ന് മനുഷ്യർ പറയുന്നു. ഇങ്ങിനെ പറയുന്നവരെ പ്രതി മനസ്സിലാക്കിക്കോളൂ, ഇവർ ആദി-സനാതന ധർമ്മത്തിലുള്ളവരല്ലെന്ന്. എവിടെ നിങ്ങൾ പ്രഭാഷണം ചെയ്യുകയാണെങ്കിലും പറയൂ, ഭഗവാന്റെ മഹാവാക്യങ്ങൾ, ഭഗവാൻ പറയുന്നു കാമം മഹാശത്രുവാണെന്ന്, അതിന്റെമേൽ വിജയം പ്രാപ്തമാക്കുന്നതിലുടെ നിങ്ങൾ ജഗത്ജീത്തായി മാറും ബാബ വ്യക്തമായി തന്നെയാണ് മനസ്സിലാക്കി തരുന്നത് എന്നിട്ടും അവർ മനസ്സിലാക്കുന്നില്ല, അഥവാ മനസ്സിലാക്കികൊടുക്കുന്നവർക്ക് ബുദ്ധിയില്ല. ബാബ മനസ്സിലാക്കുകയാണ് രൂപയിൽ 5 അണയ്ക്കു പോലും കുട്ടികൾ മനസ്സിലാക്കിയിട്ടില്ല അഥവാ യോഗിയായി മാറിയിട്ടില്ല. പിന്നെ എങ്ങിനെ ശക്തി ലഭിക്കും. ഓർമ്മയിലുടെ തന്നെയാണ് ശക്തി ലഭിക്കുന്നത്. ബാബ സർവ്വശക്തിവാനും അധികാരിയുമല്ലെ. യോഗമുണ്ടെങ്കിൽ ശക്തിയും ലഭിക്കുന്നു ധാരാളം കുട്ടികൾക്ക് യോഗം കുറവാണ്. ആരും സത്യം എഴുതുന്നില്ല. ഓർമ്മയുടെ ചാർട്ട് എഴുതുന്നതും പ്രയാസമാണ്. പഠിപ്പിക്കുന്നവരേ ചാർട്ട് വെക്കുന്നില്ലെങ്കിൽ വിദ്യാർത്ഥികൾ എങ്ങിനെ വെയ്ക്കും. ധാരാളം വിദ്യാർത്ഥികൾ യോഗത്തിൽ വളരെ തീവ്രമാണ്. ബാബയെ ഓർമ്മിക്കുന്നതാണ് മുഖ്യമായ കാര്യം. യോഗം എന്ന ശാസ്ത്രത്തിലെ വാക്ക് കേട്ട് മനുഷ്യർ സംശയിക്കുന്നു. യോഗം പഠിപ്പിക്കൂ എന്ന് പറയുന്നു. യോഗം പഠിക്കേണ്ടതല്ല, അതിരാവിലെ എഴുന്നേറ്റ് സ്വയം തന്നെ ഓർമ്മിക്കണം. ഇതിൽ ടീച്ചർ ഇരുന്ന് പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെന്താണ്, അതുകൊണ്ട് ഓർമ്മ എന്ന ശബ്ദമാണ് ശരി. യോഗം പഠിക്കേണ്ടതാണെന്ന ശീലം ഉണ്ടാക്കരുത്. ബാബ പറയുന്നു-സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കുകയാണെങ്കിൽ സതോപ്രധാനമായിതീരും. അമൃതവേളയിൽ ഓർമ്മിക്കുന്നത് നല്ലതാണ്. ഭക്തിപോലും അതിരാവിലെ എഴുന്നേറ്റ് ചെയ്യുന്നു. ഇവിടെയാണെങ്കിൽ ബാബയെ ഓർമ്മിക്കുന്നു. എന്തിനാണ് ഓർമ്മിക്കുന്നത്. എന്തുകൊണ്ടെന്നാൽ ബാബയിൽ നിന്ന് സമ്പത്ത് ലഭിക്കുന്നു. ഭക്തിമാഗ്ഗത്തിൽ ശിവനെ ഓർമ്മിക്കുന്നുണ്ട് എന്നാൽ ശിവനിൽ നിന്ന് എന്താണ് ലഭിക്കുന്നതെന്ന് അവർക്കറിയില്ല. ഇത് കേവലം നിങ്ങൾ കുട്ടികൾക്ക് മാത്രമാണ് അറിയുന്നത്. ഇപ്പോൾ ബാബ ശ്രീമതം നൽകുകയാണ് സ്വയത്തിന്റെ മംഗളം ചെയ്യുന്നതിനുവേണ്ടി ബാബയെ ഓർമ്മിക്കൂ. ഓർമ്മയിലുടെ തന്നെയാണ് ശക്തി ഉണ്ടാകുന്നത്. ശക്തിയിലുടെ വികർമ്മം വിനാശമാകും ജ്ഞാനത്തിലുടെ വികർമ്മം വിനാശമാകുന്നില്ല. ജ്ഞാനത്തിലുടെ പദവി ലഭിക്കും. ഓർമ്മയിലുടെയാണ് പതിതത്തിൽ നിന്നും പാവനമാകുന്നത്. ധാരാളം കുട്ടികൾ ഓർമ്മയിൽ തോൽക്കുന്നു. വളരെ നല്ല മഹാരഥികൾ 5 അണയ്ക്കുപോലും പ്രയാസപ്പെട്ടാണ് ഓർമ്മിക്കുന്നത്. ചിലരാണെങ്കിൽ ഒരു പൈസയ്ക്കു പോലും ഓർമ്മിക്കുന്നെയില്ല, ഓർമ്മയിൽ വളരെ പരിശ്രമമുണ്ട്. ജ്ഞാനം പെട്ടെന്ന് പഠിക്കുന്നു പക്ഷേ ഓർമ്മയിലിരിക്കുമ്പോഴേ തോണി അക്കരെ കടക്കൂ. അപ്പോൾ തന്നെയാണ് ജന്മ-ജന്മാന്തരത്തിലെ വികർമ്മം വിനാശമാകുന്നത്. പിന്നീട് പുണ്യാത്മാവായി മാറും. ബാബയെ വിളിക്കുന്നു- വന്ന് ഞങ്ങളെ പതിതത്തിൽ നിന്ന് പാവനമാക്കി മാറ്റൂ. ധാരാളം പേർ പാവനമായി മാറുന്നുണ്ട്, എന്നാൽ ആരാണോ നല്ലരീതിയിൽ ഓർമ്മിക്കുന്നത് അവർ ഉയർന്ന സമ്പത്തു നേടും നിങ്ങളിൽപ്പോലും ബന്ധനത്തിൽ കഴിയുന്നവർ നല്ല രീതിയിൽ ഓർമ്മിക്കുന്നു. ഓർമ്മയിലുടെ തന്നെയാണ് വികർമ്മം വിനാശമാകുന്നത്. അതുകൊണ്ട് എപ്പോഴാണോ ആരെങ്കിലും പറയുന്നത് പവിത്രമായിരിക്കാൻ സാധ്യമല്ലായെന്ന് അപ്പോൾ അവരോട് പിന്നീട് സംസാരിക്കാനെ പാടില്ല. നിർവികാരികളുടെ ഭാരതമായിരുന്നപ്പോൾ സതോപ്രധാനമായിരുന്നു എന്നാൽ സമ്പന്നരുടെ ബുദ്ധിയിൽ ഈ ജ്ഞാനമിരിക്കുക പ്രയാസമുള്ളതാണ്, എന്തുകൊണ്ടെന്നാൽ ഓർമ്മയിൽ തന്നെയാണ് പരിശ്രമം..

ബാബ പറയുന്നു കുടുംബത്തിലിരുന്ന് അവരുമായി കടമ നിറവേറ്റൂ. വാസ്തവത്തിൽ നിയമം വളരെ കടുത്തതാണ്. നിങ്ങൾ ജന്മ-ജന്മാന്തരം പാപാത്മാക്കൾക്ക് ദാനം നൽകി പാപാത്മാക്കളായി മാറിയിരിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് പാപാത്മാക്കൾക്ക് പൈസ കൊടുക്കേണ്ടതില്ല, എന്നാൽ മുത്തച്ഛന്റെ സമ്പത്തുണ്ടെങ്കിൽ നൽകേണ്ടതുണ്ട്, അതുകൊണ്ട് ബാബ പറയുന്നു എല്ലാ ലൗകിക ജോലികളും ചെയ്ത് തീർത്ത് പിന്നീട് സമർപ്പണമാകൂ. ഇങ്ങനെയും കോടിയിൽ ചിലരെ ആകുന്നുള്ളൂ. വളരെ വലിയ ലക്ഷ്യമാണ്. ബാബയെ അനുകരിക്കണം. നഷ്ടോമോഹയാവുക അമ്മായി വീട്ടിൽ പോകുന്നതുപോലെ എളുപ്പമല്ല, വളരെ പരിശ്രമമുണ്ട്. വിശ്വത്തിന്റെ അധികാരിയാവുക എത്ര വലിയ പ്രാപ്തിയാണ്. കല്പ-കല്പം ആരാണോ വിശ്വത്തിന്റെ അധികാരിയായി മാറിയത് അവർ തന്നെയാണ് വീണ്ടും ആകുന്നത്. ഡ്രാമയുടെ രഹസ്യവും കുറച്ചുപേരുടെ ബുദ്ധിയിലെ ഇരിക്കുന്നുള്ളൂ. സമ്പന്നർക്കാണെങ്കിൽ പ്രയാസപ്പെട്ടേ എടുക്കാൻ സാധിക്കൂ. നിർദ്ധനരാണെങ്കിൽ പെട്ടെന്ന് പറയുന്നു-ബാബാ ഇതെല്ലാം അങ്ങയുടെതാണ് പിന്നീട് അവർക്ക് സേവനവും ചെയ്യണം. പാവനമായിമാറുന്നതിനുവേണ്ടി ഓർമ്മയും വേണം. ഇല്ലെങ്കിൽ വളരെ ശിക്ഷ അനുഭവിക്കേണ്ടതായി വരുന്നു. ശിക്ഷ അനുഭവിക്കുകയാണെങ്കിൽ പദവിയും കുറഞ്ഞ് പോകും. ഓർമ്മിക്കാത്തവരാണ് ശിക്ഷയനുഭവിക്കുന്നത്. ജ്ഞാനം എത്രതന്നെ എടുത്താലും അതിലുടെ വികർമ്മം വിനാശമാകില്ല. ശിക്ഷ അനുഭവിച്ച് പിന്നീട് ചെറിയ പദവിനേടുക-എന്നത് സമ്പത്തെടുക്കുകയല്ല. ബാബയിൽ നിന്ന് പൂർണ്ണസമ്പത്തെടുക്കുന്നതിനുവേണ്ടി ബാബയുടെ ആജ്ഞാകാരിയായി മാറണം. ഉയർന്നതിലും ഉയർന്ന ബാബയുടെ മഹാവാക്യങ്ങളെ ശിരസാവഹിക്കണം. കൃഷ്ണന്റെ ആത്മാവും ഈ സമയം സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. ഈ ലക്ഷ്മീ-നാരായണന്റെ വളരെ ജന്മങ്ങളുടെ അന്തിമത്തിൽ ഞാൻ വീണ്ടും അവരെ പഠിപ്പിച്ച് സമ്പത്തുനൽകുന്നു. നിങ്ങളിൽ പോലും രാജകുമാരനും രാജകുമാരിയുമായി മാറുന്നവരുണ്ടല്ലോ. രാജകീയകുടുംബത്തിലുള്ളവരുടെ പെരുമാറ്റം വളരെ ക്ഷമയുള്ളതായിരിക്കും. ഗുപ്ത ലഹരിയുമുണ്ടായിരിക്കും. ബാബ (ബ്രഹ്മാവ്) എത്ര സാധാരണമായിട്ടാണിരിക്കുന്നത്, ബാബക്കറിയാം ബാക്കി കുറച്ചു സമയമെ ഉള്ളൂ. എനിക്ക് പോയി വിശ്വമഹാരാജാവായിമാറണം. ഈ ബ്രഹ്മാവും പതിതമായിരുന്നു. ശിവബാബയുടെ രഥമാണ്, അതുകൊണ്ട് ഗദ്ദിയിലിരിക്കുന്നു. ഇല്ലായെങ്കിൽ ബാബ എവിടെയിരിക്കും. ഇവരും നിങ്ങളെപോലെ വിദ്യാർത്ഥിയായി പഠിക്കുന്നു. ധാരാളം കുട്ടികളുണ്ട്-ബാബയെ തിരിച്ചറിയുന്നില്ല. ബാബയോടൊപ്പം ധർമ്മരാജനുമുണ്ട്. ബാബ പറയുന്നു എന്റെ ആജ്ഞ അംഗീകരിക്കുന്നില്ല, എന്റെ നിന്ദ ചെയ്യുകയാണെങ്കിൽ ധർമ്മരാജൻ വളരെയധികം ശിക്ഷകൾ നൽകും. നിങ്ങൾ നേരിട്ട് എന്റെയും എന്റെ കുട്ടികളുടെയും അവജ്ഞ ചെയ്യുന്നു. ബാബക്ക് ഒരേ ഒരു സിക്കീലധേ കുട്ടിയാണുള്ളത്. തീർച്ചയായും സ്നേഹമുണ്ടാകുമല്ലോ. ഇവരെ അപമാനിക്കുകയാണെങ്കിൽ എത്ര ശിക്ഷകൾ അനുഭവിക്കേണ്ടിവരും. ചെറിയ ആപത്തുകൾ വരുമ്പോഴെക്കും എത്രപേരാണ് പോകുന്നത്. നിങ്ങൾ എല്ലാവരും ഓടിവന്നു, ഇദ്ദേഹം മായാജാലമൊന്നും ചെയ്തില്ല. മായാജാലക്കാരൻ ശിവബാബയാണ്. ബ്രഹ്മാവിൽ ശിവബാബയാണ് വരുന്നതെന്ന ശ്രദ്ധയില്ലാത്തവർ ധാരാളം പേരുണ്ട്. ശിവബാബയുടെ മുമ്പിൽ നമ്മൾ ഏതെങ്കിലും തലതിരിഞ്ഞത് ചെയ്യുകയാണെങ്കിൽ ബാബ പറയും ഇത് അയോഗ്യനായ കുട്ടിയാണെന്ന്. ഇതിൽ രണ്ടുപേരുണ്ട് അതുകൊണ്ട് സന്ദേശത്തിലെഴുതുന്നു-ബാപ്ദാദയെന്ന്. എന്നാൽ ബാപ്ദാദ ഒരുമിച്ച് എങ്ങിനെയാണ് ഇതിലെന്ന് കുട്ടികൾ മനസ്സിലാക്കുന്നില്ല. ബാബ ദാദയിലുടെ സമ്പത്ത് തരുന്നു. താങ്കൾ സ്വയം തന്നെ വിഷയം ഉപേക്ഷിക്കണം. ബാപ്ദാദ ആരാണെന്ന് നിങ്ങൾക്കറിയാം. ആരെങ്കിലും ചോദിക്കും ബാപ്ദാദയെന്ന് ആരെയാണ് പറയുന്നത്. ബാപ്-ദാദ ഒരാളുടെ പേരല്ല. അതുകൊണ്ട് കുട്ടികൾക്ക് യുക്തിയോടുകൂടി മനസ്സിലാക്കി കൊടുക്കണം. ദാദയിലുടെയാണ് ശിവബാബ സമ്പത്ത് തരുന്നതെന്ന് എപ്പോളാണോ നിങ്ങൾ മനസ്സിലാക്കികൊടുക്കുന്നത് അപ്പോഴെ അവരുടെ ബുദ്ധിയിലിരിക്കൂ. ഇപ്പോൾ വിനാശം സംഭവിക്കണം. അതിനുമുമ്പ് രാജയോഗം പഠിച്ചുകൊണ്ടിരിക്കുന്നു, താങ്കളും പഠിക്കൂ. അരകല്പം ഏത് ബാബയെയാണോ വിളിച്ചത്, ആ ബാബ വന്നിരിക്കുകയാണ് ജ്ഞാനം നൽകുന്നതിന്. എന്നിട്ടും മനസ്സിലാക്കാൻ സമയമില്ലെന്ന് പറയുന്നു. അപ്പോൾ പറയാം താങ്കൾ ദേവീ-ദേവതാ ധർമ്മത്തിലുള്ളവരെല്ലെന്ന്. താങ്കളുടെ ഭാഗ്യത്തിൽ സ്വർഗ്ഗത്തിന്റെ സുഖം ഇല്ല. ബാക്കി ഇവിടെ ശിരസ്സ് കുനിക്കേണ്ട. സന്യാസിമാരുടെ മുമ്പിൽ പാദങ്ങളിൽ തീർച്ചയായും വീഴും. ഇതെല്ലാം ഗുപ്തമാണ്. മുന്നോട്ട് പോകുന്തോറും ധാരാളം പ്രഭാവം ഉണ്ടാകും ആ സമയം തിരക്ക് ധാരാളം ഉണ്ടാകും. ജനതിരക്കിൽ എത്രമനുഷ്യരാണ് മരിക്കുന്നത്. പ്രധാനമന്ത്രിയെ ദർശിക്കുന്നതിന് എത്ര ജനങ്ങളാണ് നിൽക്കുന്നത്. ഇവിടെ എത്ര ഗുപ്തമായിട്ടാണ് കുട്ടികളോടൊപ്പമിരിക്കുന്നത്. ഇവിടെ ആരെ നോക്കും. ഇദ്ദേഹത്തെ പ്രതി അറിയാം രത്നവ്യാപാരിയായിരുന്നു. ശാസ്ത്രങ്ങളിലുമുണ്ട്-ബ്രഹ്മാവിലുടെ മനുഷ്യസൃഷ്ടി രചിച്ചതെങ്ങിനെയെന്ന് ബാബ പറയുന്നു-ഞാൻ ഇതിൽ പ്രവേശിച്ച് രചിക്കുകയാണ്. ഇത് എഴുതിവെച്ചിട്ടുണ്ടെങ്കിലും കല്ല്ബുദ്ധികൾ മനസ്സിലാക്കുന്നില്ല. ബാബവന്ന് കുട്ടികളെ പതിതത്തിൽ നിന്നും പാവനമാക്കി ട്രാൻസ്ഫർ ചെയ്യുന്നു.. ബാക്കി പുതിയ രചന രചിക്കുന്നില്ല. ഇത് പതിതരെ പാവനമാക്കാനുള്ള യുക്തിയാണ്. വിരാടരൂപത്തിന്റെ ചിത്രം തീർച്ചയായും ഉണ്ടായിരിക്കണം. ചിത്രം വലുതാണെങ്കിൽ മനസ്സിലാക്കി കൊടുക്കാൻ സഹജമായിരിക്കും. കല്ലുബുദ്ധിയിൽ നിന്ന് പവിഴബുദ്ധിയാക്കിമാറ്റുക സഹജമായ കാര്യമൊന്നുമല്ല. ചിലരുടെ ബുദ്ധിയിൽ ഒന്നുമിരിക്കില്ല, അവർ വെറുതെ കണ്ട് പോകുന്നു. പ്രജയായി മാറുന്നവരാണെങ്കിൽ എന്തെങ്കിലും ബുദ്ധിയിലിരിക്കും നമ്മൾ തന്നെ ബ്രാഹ്മണൻ, നമ്മൾ തന്നെ ദേവത, ഹം സോ എന്നതിന്റെ അർത്ഥം ബാബ എത്ര നന്നായി മനസ്സിലാക്കി തന്നു, അവർ പറയുന്നു ആത്മാ സോ പരമാത്മാവെന്ന്. ഇവിടെ നിങ്ങൾക്കറിയാം നമ്മൾ ആത്മാക്കൾ തന്നെയാണെന്ന്. നമ്മൾ ആത്മാക്കൾ ആദ്യം ബ്രാഹ്മണൻ, പിന്നീട് ദേവത, ക്ഷത്രിയൻ... എന്നിവയാകുന്നു. നമ്മൾ എത്ര വർണ്ണത്തിലുള്ളവരായി മാറുന്നു. 84 ന്റെ ചക്രം കറങ്ങുന്നു. ബാക്കി ആരാണോ ശേഷം വരുന്നത്-അവർക്ക് ഏതാണ്ട് എത്ര ജന്മമുണ്ടാകും കണക്ക് എടുക്കാൻ സാധിക്കും. ബാബയുടെ ഹൃദയത്തിനിഷ്ടപ്പെട്ട വളരെ നല്ല ചിത്രങ്ങൾ ഉണ്ടാക്കണം ചിത്രമുണ്ടാക്കുന്നവരെ സഹായിക്കാൻ രണ്ടോ നാലോ നല്ല കുട്ടികൾ ആവശ്യമാണ്. ബാബ ചെലവ് നൽകുന്നതിനും തയ്യാറാണ്. പിന്നീട് ഹുണ്ടി ബാബതന്നെ നിറപ്പിക്കും. ബാബ പറയുന്നു മുഖ്യമായ ചിത്രങ്ങൾ ട്രാൻസ് ലൈറ്റിന്റെത് ഉണ്ടാക്കണം. മനുഷ്യർ കണ്ട് സന്തോഷിക്കും. മുഴുവൻ പ്രദർശിനിയും ഇങ്ങനെ ഉണ്ടാക്കണം. എന്നാൽ കുട്ടികളെ നേരെയാക്കുന്നതിനുവേണ്ടി ബാബക്ക് പരിശ്രമം ചെയ്യേണ്ടതായിവരുന്നു.

ബാബയുടെ ഓർമ്മയാണ് മുഖ്യം. ഓർമ്മയിലുടെ തന്നെയാണ് നിങ്ങൾ പതീതത്തിൽ നിന്നും പാവനമായി സൃഷ്ടിയുടെ അധികാരിയായിമാറുക. വേറെ ഒരു ഉപായവുമില്ല. നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയെ ഓർമ്മിക്കൂ. ചക്രത്തേയും ഓർമ്മിക്കണം. നിങ്ങളുടെ സ്വഭാവം വളരെ രാജകീയമായിരിക്കണം. മുന്നോട്ട് പോകവെ ചിലരെ അത്യാഗ്രഹവും ചിലരെ മോഹവും പിടിക്കുന്നു. ചിലർ മനസ്സിനിഷ്ടപ്പെട്ട വസ്തുക്കളിൽ കുടുങ്ങുന്നു, ലഭിക്കുന്നില്ലെങ്കിൽ അസ്വസ്ഥരായിതീരും. ഈ കാരണത്താൽ ഏതെങ്കിലും ശീലങ്ങൾ ഉണ്ടായിരിക്കരുത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ മംഗളം ചെയ്യുന്നതിനുവേണ്ടി ബാബയുടെ ആജ്ഞയെ മാനിക്കണം. ബാപ്ദാദയുടെ അവജ്ഞ ഒരിക്കലും ചെയ്യരുത്. ഏതെങ്കിലും അത്യാഗ്രഹത്തിന്റെയോ മോഹത്തിന്റെയോ ശീലം വെക്കരുത്.

2) തന്റെ സ്വഭാവത്തെ വളരെ റോയലാക്കി വെക്കണം. അതിരാവിലെ അമൃതവേളയിൽ എഴുന്നേറ്റ് ബാബയെ ഓർമ്മിക്കാനുള്ള അഭ്യാസം ചെയ്യണം.

വരദാനം :-
സർവ്വാത്മാക്കൾക്കും ശക്തികളുടെ ദാനം നൽകുന്ന മാസ്റ്റർ ബീജരൂപനായി ഭവിക്കട്ടെ.

അനേക ഭക്താത്മാക്കളാകുന്ന ഉണങ്ങിയ, വാടിപ്പോയ ഇലകളെ വീണ്ടും താങ്കളുടെ ബീജരൂപസ്ഥിതിയിലൂടെ ശക്തികളുടെ ദാനം കൊടുക്കൂ. അവരെ സർവ്വപ്രാപ്തികളും ചെയ്യിപ്പിക്കാനുള്ള ആധാരമാണ് താങ്കളുടെ 'ഇച്ഛാമാത്രം അവിദ്യാ സ്ഥിതി' (ഇച്ഛ എന്തെന്നുപോലും അറിയാത്ത സ്ഥിതി) എപ്പോൾ സ്വയം ഇച്ഛാ മാത്രം അവിദ്യാ സ്ഥിതി ഉണ്ടാകുന്നുവോ അപ്പോൾ അന്യാത്മാക്കളുടെ സർവ്വ ഇച്ഛകളും പൂർത്തീകരിക്കാൻ സാധിക്കും. ഇച്ഛാമാത്രം അവിദ്യ അർത്ഥം സമ്പൂർണ്ണ ശക്തിശാലി ബീജരൂപ സ്ഥിതി. അതിനാൽ മാസ്റ്റർ ബീജരൂപമായി ഭക്തരുടെ വിളി കേൾക്കൂ, പ്രാപ്തി ചെയ്യിപ്പിക്കൂ.

സ്ലോഗന് :-
സദാ പരമാത്മാവിന്റെ കുടക്കീഴിൽ കഴിയുന്നത് തന്നെയാണ് അലൗകിക ജീവിതത്തിന്റെ സുരക്ഷക്കുള്ള മാർഗ്ഗം.

അവ്യക്ത സൂചന- ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ.

ഈ സമയത്തെ അമൂല്യമെന്ന് മനസ്സിലാക്കി പ്രയോജനപ്പെടുത്തൂ എങ്കിൽ സമ്പൂർണ്ണമായി മാറും. സമ്പൂണ്ണമാകുന്നതിൽ തടസ്സം നിൽക്കുന്ന വ്യർത്ഥസങ്കൽപങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ഒരിക്കലും ആന്തരീകവും ബാഹ്യവുമായ വിശ്രമം എടുക്കരുത്. വിശ്രമത്തിലല്ല എങ്കിൽ വ്യർത്ഥത്തിലേക്ക് പോകില്ല. രണ്ടാമതായി, സ്വയത്തെ സദാ അതിഥിയാണെന്ന് മനസ്സിലാക്കൂ.