സന്തുഷ്ടതയുടെ ശക്തി
മുഖത്തും പെരുമാറ്റത്തിലും ധാരണം ചെയ്ത് ബ്രഹ്മാ ബാബയ്ക്ക് സമാനമാകൂ, സദാ
സന്തോഷത്തോടെയിരിക്കൂ, സന്തോഷം പങ്ക് വയ്ക്കൂ.
ഇന്ന്,
സന്മുഖത്തിലുള്ളവരാകട്ടെ, ദൂരയുള്ളവരാകട്ടെ, ബാപ്ദാദാ തന്റെ സന്തുഷ്ടമണികളായ
കുട്ടികളെ നോക്കിക്കാണുകയാണ്. ഓരോ കുട്ടിയും തങ്ങളുടെ സന്തുഷ്ടതയുടെ ശക്തിയാൽ
തിളങ്ങുകയും പുഞ്ചിരിക്കുകയും ചെയ്തുകൊണ്ട് ഈ മിലനം ആഘോഷിക്കുന്നു. ഈ
സന്തുഷ്ടതയുടെ ശക്തി ഏറ്റവും മഹത്തരമാണ്, അതിനാൽ ഇതിൽ സർവ്വ പ്രാപ്തികളും
അടങ്ങിയിരിക്കുന്നു. സന്തുഷ്ടതയുടെ ശക്തി ധാരണ ചെയ്യുന്ന സന്തുഷ്ടമണികൾ സ്വയം
പ്രിയപ്പെട്ടവരും, ബാബയ്ക്ക് പ്രിയപ്പെട്ടവരും, കുടുംബത്തിന്
പ്രിയപ്പെട്ടവരുമാണ്; കാരണം സന്തുഷ്ടിയുള്ളിടത്ത് സർവ്വ ശക്തികളും
നിറഞ്ഞിരിക്കുന്നു. സന്തുഷ്ടതയുടെ ശക്തിയുടെ അന്തരീക്ഷം നാലുപാടും
വ്യാപിക്കുന്നു. സന്തുഷ്ടമണികളായ ആത്മാക്കൾക്ക് ഒരിക്കലും മായയോട് തോൽവി
സമ്മതിക്കേണ്ടി വരില്ല, മായയാണ് തോൽക്കുന്നത്. സന്തുഷ്ടമണികളായ ആത്മാക്കൾക്ക്
എല്ലാവരുടെയും ഹൃദയങ്ങളെ സ്വന്തമാക്കി മാറ്റാൻ കഴിയും. സന്തുഷ്ടമണിയായ ആത്മാവ്,
മായയുടെയോ പ്രകൃതിയുടെയോ വ്യത്യസ്തമായ ഇളക്കങ്ങൾ ഒരു കാർട്ടൂൺ കാണുന്നത്
പോലെയാണ് അനുഭവിക്കുന്നത്. ഇതുപോലെ, ഓരോ കുട്ടിയും സന്തുഷ്ടതയുടെ ശക്തിയാൽ
സമ്പന്നരാണെന്ന് സ്വയം കരുതുന്നുണ്ടോ? സ്വയം ചോദിക്കൂ, ഞാൻ ഒരു സന്തുഷ്ടമണിയാണോ?
ചില കുട്ടികൾ പറയുന്നു: ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്, സദാ ഇല്ല. എന്നാൽ
ബാപ്ദാദായ്ക്ക് ഈ ചിലപ്പോഴൊക്കെ എന്ന വാക്ക് ഇഷ്ടമല്ല. ബാപ്ദാദാ സദാ ഓരോ
കുട്ടിക്കും സ്നേഹസ്മരണകളും സന്തോഷവും നൽകുന്നു. അതിനാൽ ബാപ്ദാദയ്ക്ക് ഈ
ചിലപ്പോഴൊക്കെ എന്ന വാക്ക് ഇഷ്ടമല്ല, സദാ സന്തോഷഭരിതരായിരിക്കണം. ഈ
ചിലപ്പോഴൊക്കെ എന്ന വാക്കിനെ എങ്ങനെ മാറ്റാൻ സാധിക്കുമെന്നാണ് ബാപ്ദാദാ
ആഗ്രഹിക്കുന്നത്! ചിലപ്പോഴൊക്കെ എന്ന വാക്ക് ബ്രാഹ്മണരുടെ നിഘണ്ടുവിലേ ഇല്ല, സദാ.
അതിനാൽ, ബാബയ്ക്ക് പ്രിയപ്പെട്ടവരും മായയുടെ സ്വാധീനത്തിൽ നിന്ന്
വേറിട്ടുനിൽക്കുന്നവരുമായ എല്ലാ കുട്ടികൾക്കും ഇന്ന് ഈ ചിലപ്പോഴൊക്കെ എന്ന
വാക്ക് അവസാനിപ്പിക്കാൻ കഴിയുമോ? കഴിയുമോ? കാരണം ബാപ്ദാദാ വളരെക്കാലമായി
പറയുന്നു, ഏതൊരു ഇളക്കവും പെട്ടെന്ന് വരാം. അതിനായുള്ള തയ്യാറെടുപ്പിൽ, ഇപ്പോഴും
ചിലപ്പോഴൊക്കെ എന്ന സംസ്കാരമാണുള്ളതെങ്കിൽ, സദാകാലത്തേക്കുള്ള
രാജ്യഭാഗ്യത്തിന്റെ അവകാശിയാകാൻ കഴിയുമോ? എല്ലാവർക്കും ബ്രഹ്മാ ബാബയോട് ഹൃദയം
നിറഞ്ഞ സ്നേഹമുണ്ട്. കൂടെയുണ്ട്, ഒരുമിച്ച് നടക്കും, ഒരുമിച്ച് ഭരിക്കും
എന്നതാണ് ബ്രഹ്മാ ബാബയോടുള്ള വാഗ്ദാനം. ഈ വാഗ്ദാനം ഉറച്ചതല്ലേ? തലയാട്ടൂ.
ഉറച്ചതാണോ? എത്രത്തോളം ഉറച്ചതാണ്! ബ്രഹ്മാ ബാബ എപ്പോഴെങ്കിലും ചിലപ്പോഴൊക്കെ
എന്ന വാക്കു പറഞ്ഞിട്ടുണ്ടോ? നിങ്ങൾക്കെല്ലാവർക്കും സദാ അമൃതവേളയിൽ സ്നേഹസ്മരണകൾ
നൽകുകയും സദാ ബാബയോടൊപ്പം ചേർന്ന് ജ്ഞാനത്തിന്റെ കാര്യങ്ങളും, സ്നേഹത്തിന്റെ
കാര്യങ്ങളും, ഉന്മേഷവും ഉത്സാഹത്തിന്റെയും കാര്യങ്ങൾ കേൾപ്പിക്കുകയും ചെയ്തു.
ബാപ്ദാദായോട് സ്നേഹമുണ്ടോ എന്ന് കൈകൾ ഉയർത്താൻ പറഞ്ഞാൽ എല്ലാവരും രണ്ടുകൈകളും
ഉയർത്തും. അല്ലേ? ഉറപ്പാണോ? സ്നേഹമുള്ളപ്പോൾ, സ്നേഹിക്കുന്നയാളുടെ ഓരോ
വാക്കിനോടും സ്നേഹമുണ്ടാകും. ബ്രഹ്മാ ബാബ ഒരിക്കലും ശിവബാബയോട് ചിലപ്പോഴൊക്കെ
അങ്ങനെ സംഭവിക്കാറുണ്ട് എന്ന് പറഞ്ഞിട്ടില്ല. സദാ ഫോളോ ഫാദർ ചെയ്തു,
നിങ്ങളെക്കൊണ്ടും ചെയ്യിപ്പിച്ചു; കാരണം ബ്രഹ്മാ ബാബയ്ക്ക് കുട്ടികളോട് ഹൃദയം
നിറഞ്ഞ സ്നേഹമുണ്ട്, അതുകൊണ്ടാണ് നിങ്ങളുടെ പേര് പോലും ബ്രഹ്മാകുമാരി എന്നായത്,
ശിവകുമാരി എന്നല്ല. അതുകൊണ്ട്, ബ്രഹ്മാ ബാബയോടുള്ള സ്നേഹം എന്നാൽ ബ്രഹ്മാ ബാബ
പറയുന്നത്, ബ്രഹ്മാകുമാർകുമാരിമാർ അംഗീകരിക്കുക എന്നതാണ്. സ്നേഹം എന്നാൽ
സമർപ്പണമാണ്. അപ്പോൾ ആർക്കാണ് സമർപ്പിക്കുന്നത്? അവിടുത്തെ ആജ്ഞയ്ക്കാണ്.
എന്താണോ പറഞ്ഞത്, അത് ചെയ്തു; കാരണം ബ്രഹ്മാ ബാബയോടൊപ്പം ശിവബാബയുമുണ്ട്.
ഒറ്റയ്ക്കല്ല. ബാപ്ദാദാ, ബാപ്ദാദാ എന്ന് പറയാറില്ലേ!
അതുകൊണ്ട്, ഇന്ന് ബാപ്ദാദാ
ഈ ചിലപ്പോഴൊക്കെ എന്ന വാക്ക് ഓരോ കുട്ടിയുടെയും നാവിൽ നിന്ന് അവസാനിപ്പിക്കാൻ
ആഗ്രഹിക്കുന്നു. അതിനാൽ കുട്ടികളായ നിങ്ങളെല്ലാം ബാബയുടെ കൂട്ടുകാരാണ്.
സ്നേഹമില്ലേ! സ്നേഹത്തിൽ തങ്ങളെത്തന്നെ സമർപ്പിക്കാറുണ്ട്, ഇവിടെയെങ്കിൽ ഈ ഒരു
വാക്കിനെ മാത്രമാണ് സമർപ്പിക്കേണ്ടത്; കാരണം ബാപ്ദാദാ ഓരോ കുട്ടിയെയും മാലയിലെ
വിജയരത്നമാക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ നിങ്ങളെ മാലയിലെ മണികളായി കരുതുന്നുണ്ടോ?
വിജയിയായി കരുതുന്നുണ്ടോ? ചില കുട്ടികൾ പറയാറുണ്ട്, ബ്രാഹ്മണരുടെ എണ്ണം വളരെ
കൂടുതലാണ്, മാലയാണെങ്കിൽ 108 ന്റെതാണ്, അപ്പോൾ 108 പേരല്ലേ വരൂ എന്ന്! എന്നാൽ
നിങ്ങൾ സമ്പൂർണ്ണരാകുക, വിജയിയാകുക; ഇത് 108 ന്റെ മാലയാണെന്ന് വിചാരിക്കരുത്,
ബാപ്ദാദാ ഇടയിൽ മറ്റ് കണ്ണികളും ചേർത്തുകൊള്ളും. നിങ്ങൾ വിജയിയാകൂ. ചില കുട്ടികൾ
ചിന്തിക്കുന്നു, നമ്പർ ലഭിക്കുമോ ഇല്ലയോ എന്നറിയില്ല. നിങ്ങൾ സമ്പൂർണ്ണരായാൽ
ബാബ നമ്പർ നൽകുക തന്നെ ചെയ്യും; കാരണം ബാബയ്ക്ക് ഓരോ കുട്ടിയോടും സ്നേഹമുണ്ട്.
മുമ്പും പറഞ്ഞിരുന്നല്ലോ, അവസാനത്തെ കുട്ടിയാണെങ്കിൽ പോലും അവരോടും ബാബയ്ക്ക്
സ്നേഹമുണ്ട്; കാരണം ആ കുട്ടി തന്റെ സ്വഭാവത്തിന് വശപ്പെട്ടവനാണെങ്കിലും ബാബയെ
മനസ്സിലാക്കി എന്റെ ബാബ എന്ന് പറഞ്ഞുവല്ലോ. ലോകത്തിലെ എത്രയോ വലിയ
പദവികളിലുള്ളവർ ബാബയെ തിരിച്ചറിഞ്ഞില്ല, എന്നാൽ ഈ കുട്ടി തിരിച്ചറിഞ്ഞു;
ഏതെങ്കിലും ബലഹീനതയ്ക്ക് വശപ്പെട്ടതാണെങ്കിലും ബാബയെ തിരിച്ചറിഞ്ഞല്ലോ. എന്റെ
ബാബ എന്ന് സ്നേഹത്തോടെയാണ് പറയുന്നത്, അതിനാൽ ബാബ മുമ്പും പറഞ്ഞിട്ടുണ്ട്,
അവസാനത്തെ കുട്ടിയോടും ബാബയ്ക്ക് സ്നേഹമുണ്ട്, എന്നാൽ പ്രത്യേകമായി
കല്യാണത്തിന്റെ ദൃഷ്ടിയും കല്യാണത്തിന്റെ വൃത്തിയും ഉണ്ട് ഈ കുട്ടി
ഏങ്ങനെയാണെങ്കിലും മുന്നോട്ട് പോകട്ടെ എന്ന്. അതുകൊണ്ട് ബാപ്ദാദാ ഇന്ന്
വ്യക്തമായി കേൾപ്പിക്കുകയാണ്, ഇത് എങ്ങനെയാകും, എന്താകും എന്നൊക്കെയുള്ള മറ്റ്
കാര്യങ്ങൾ നിങ്ങൾ ചിന്തിക്കേണ്ടതില്ല; നിങ്ങൾ സ്വയം യോഗ്യരായ ആത്മാക്കളാകൂ.
കർമ്മയോഗി ആത്മാക്കളാകൂ. ബാക്കി, യോഗ്യനായിത്തീരുന്ന ഏതൊരു കുട്ടിക്കും സർവ്വ
പ്രാപ്തികളുടെയും വരദാനം നൽകി ബാബ അവനെ മുന്നോട്ട് കൊണ്ടുപോകും,
പിന്നിലാക്കില്ല.
അതുകൊണ്ട് ബാപ്ദാദാ ഇന്ന്
അമൃതവേളയിൽ നാലുഭാഗത്തും ദേശത്താകട്ടെ വിദേശത്താകട്ടെ ചുറ്റിക്കാണാൻ പോയി.
സാധാരണയായി ബാപ്ദാദാ ഭൂരിഭാഗവും ചുറ്റിക്കാണാറുണ്ട്, എന്നാൽ ഇന്ന് പോയപ്പോൾ,
നിങ്ങളുടെ പൂർവ്വിക ദാദിമാരും ബാപ്ദാദായോടൊപ്പം ഉണ്ടായിരുന്നു എന്ന്
പറഞ്ഞിരുന്നല്ലോ. അങ്ങനെ ചുറ്റിക്കണ്ടപ്പോൾ എന്താണ് കണ്ടത്? നിങ്ങൾക്കും
അറിയാമല്ലോ. നല്ല നല്ല സങ്കല്പങ്ങൾ ചെയ്യുന്നുണ്ട്, ചെയ്തു കാണിക്കുക തന്നെ
ചെയ്യും, ആയി കാണിക്കുക തന്നെ ചെയ്യും, കൈകോർത്തു പിടിച്ച് നടക്കുക തന്നെ ചെയ്യും
എന്ന്. അപ്പോൾ എന്താണ് കൈ? ശിവബാബയ്ക്ക് ഫരിശ്താ രൂപം പോലുമില്ല, അപ്പോൾ ഏതാണ്
കൈ? ശ്രീമത് ആണ് കൈ. വിദേശങ്ങളിൽ കൈകോർത്തുപിടിച്ച് നടക്കുന്ന ഒരു രീതിയുണ്ട്.
അപ്പോൾ ഇവിടെ ശ്രീമതാകുന്ന കൈകോർത്തു പിടിച്ച് നടക്കുന്നവരല്ലേ നിങ്ങൾ? ആ
ശക്തിയുണ്ടോ?
നോക്കൂ, ബ്രഹ്മാ ബാബ ഓരോ
ചുവടും ശ്രീമതത്തിൽ നടന്ന് നിങ്ങൾക്കെല്ലാവർക്കും ചെയ്തു കാണിച്ചുതന്നു. എന്താണ്
ചെയ്യേണ്ടത്, എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിന് മാതൃകയാണ്. സാകാരത്തിൽ
മാതൃകയുണ്ട്. നിരാകാരന്റെ കാര്യം വിടൂ, എന്നാൽ ബ്രഹ്മാ ബാബ സാകാരത്തിൽ നിങ്ങളുടെ
കൂട്ടുകാരനായിരുന്നു. അങ്ങനെ ബ്രഹ്മാ ബാബ ശ്രീമതാകുന്ന കൈ പിടിച്ച് ഫരിശ്തയായി
മാറിയതുപോലെ, ഫോളോ ഫാദർ ചെയ്യേണ്ടതല്ലേ! ഫോളോ ഫാദർ എന്നത് ഓർമ്മയുണ്ടല്ലോ? അപ്പോൾ
എന്താണ് പിന്തുടരേണ്ടത്? എല്ലാ കാര്യങ്ങളും വ്യക്തമാക്കി കാണിച്ചു തന്നിട്ടുണ്ട്,
ബ്രഹ്മാ ബാബയുടെ മുഖവും പെരുമാറ്റവും എല്ലാവർക്കും അറിയാമല്ലോ! നിങ്ങളുടെ
ബുദ്ധിയിലൂടെ ബ്രഹ്മാ ബാബയെ ഇമേർജ് ചെയ്യാൻ കഴിയുമല്ലോ! സാകാര
ശരീരത്തിലായിരുന്നപ്പോൾ ബ്രഹ്മാ ബാബ ചെയ്ത ദിനചര്യകൾ, സാകാരത്തിൽ അനുഭവിച്ച
കാര്യങ്ങൾ ബ്രഹ്മാ ബാബയുടെ ചരിത്രങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. അതിനാൽ ഫോളോ
ഫാദർ. നിങ്ങളെ ദൃഢചിത്തരാക്കാൻ ബ്രഹ്മാ ബാബയുടെ ഓരോ ചുവടുകളും റിവൈസ്
ചെയ്തിട്ടുണ്ട്. 8 ചുവടുകൾ വായിക്കാറില്ലേ, എന്തൊക്കെയാണ് ചെയ്തതെന്ന്! അതിനെ
പിന്തുടരുക മാത്രം ചെയ്യുക. പിന്തുടരുക എന്നാൽ ബ്രഹ്മാ ബാബയ്ക്ക് സമാനമാവുക.
അതുകൊണ്ട് ചിന്തിക്കൂ, ബാബയോട് സ്നേഹമുണ്ടോ, രണ്ട് ബാബമാരോടും സ്നേഹമുണ്ടോ.
സ്നേഹം എന്നാൽ മുമ്പും പറഞ്ഞിട്ടുണ്ട് സ്നേഹത്തിന്റെ പ്രായോഗിക രൂപം ബ്രഹ്മാ
ബാബ പറഞ്ഞത് അനുസരിക്കുക, കുട്ടികളെ ബാബയ്ക്ക് സമാനരാക്കുക എന്നതാണ്, ഇതാണ്
സത്യസന്ധമായ ഹൃദയത്തിൽ നിന്നുള്ള സ്നേഹം. ചില കുട്ടികൾ എന്താണ് ചെയ്യുന്നത്?
ബ്രഹ്മാ ബാബയ്ക്ക് സമാനമാകണം എന്ന് ചിന്തിക്കും, എന്നാൽ ആദ്യം ചെയ്തു കഴിഞ്ഞ
ശേഷമാണ് ചിന്തിക്കുന്നത്, ബ്രഹ്മാ ബാബയ്ക്ക് സമാനമായിട്ടല്ല ചെയ്തതെന്ന്. പക്ഷേ,
ചെയ്തുകഴിഞ്ഞല്ലോ. എന്നാൽ പിന്തുടരേണ്ടതുണ്ട്, അതിനാൽ ആദ്യം ചിന്തിക്കൂ;
സങ്കല്പം ചെയ്യുന്നതിന് മുമ്പ് ചിന്തിക്കൂ, ഈ സങ്കല്പം ബ്രഹ്മാ ബാബയുടേതാണോ
എന്ന്! ആണെങ്കിൽ പ്രായോഗികമാക്കൂ. ചെയ്തതിന് ശേഷം ചിന്തിക്കരുത്. മറിച്ച് ആദ്യം
ചിന്തിച്ച് പിന്നെ പിന്തുടരൂ. ബ്രഹ്മാ ബാബയെ പിന്തുടരുക എന്നാൽ ബ്രഹ്മാ
ബാബയ്ക്ക് സമാനമാവുക. ധൈര്യമുണ്ടോ? പിന്തുടരാൻ ധൈര്യമുണ്ടോ? ചെയ്യുക തന്നെ വേണം
എന്ന് കരുതുന്നവർ കൈ ഉയർത്തൂ. ആദ്യം ചിന്തിക്കുക, അതിനുശേഷം ചെയ്യുക. ചെയ്തതിന്
ശേഷം ചിന്തിക്കരുത്.
അതുകൊണ്ട് ഇന്ന് ബാപ്ദാദാ
പ്രത്യേകിച്ചും ബ്രഹ്മാ ബാബയ്ക്ക് സമമായ സന്തുഷ്ടതയുടെ ശക്തി ഓരോ കുട്ടിയിലും
കാണാൻ ആഗ്രഹിക്കുന്നു. ഈ ഒരു സന്തുഷ്ടതയുടെ ശക്തിയിൽ എല്ലാ ശക്തികളും വന്നെത്തും.
അതിനാൽ ഇന്ന് ബാപ്ദാദായുടെ പ്രത്യേക വരദാനമാണ്: സന്തുഷ്ടതയുടെ ശക്തി ഭവ!
എന്തുതന്നെ സംഭവിച്ചാലും നിങ്ങളുടെ സന്തുഷ്ടതയെ ഒരിക്കലും ഉപേക്ഷിക്കരുത്. ചില
കുട്ടികൾ സംഭാഷണം നടത്തുമ്പോൾ പറയാറുണ്ട് സന്തുഷ്ടനാകുന്നത് എളുപ്പമാണ്, എന്നാൽ
മറ്റുള്ളവരെ സന്തുഷ്ടരാക്കുന്നത് വളരെ പ്രയാസമാണ്. ആരെങ്കിലും എന്തെങ്കിലും
ചെയ്യുകയും അത് ശരിയല്ലെന്ന് നിങ്ങൾ കരുതുകയും ചെയ്യുമ്പോൾ, പിന്നെന്തിനാണ് അത്
മനസ്സിൽ വെക്കുന്നത്? ഇയാൾ ഇങ്ങനെ ചെയ്യുന്നു, അയാൾ അങ്ങനെ ചെയ്യുന്നു, ഇവരുടെ
സ്വഭാവം ഇതാണ്, അവരുടെ സ്വഭാവം അതാണ്.... മനസ്സിൽ വെക്കരുത്, കാരണം നിങ്ങൾ
മനസ്സിൽ ബാബയെയാണ് ഇരുത്തിയിരിക്കുന്നത്. ഇരുത്തിയിട്ടില്ലേ? തലയാട്ടൂ. ഉറപ്പായും
ഇരുത്തിയിട്ടുണ്ടോ? അതോ പുറത്താക്കുകയും ഇരുത്തുകയും ചെയ്യുന്നുണ്ടോ?
ഇരുത്തിയിട്ടുണ്ടെങ്കിൽ മനസ്സിൽ ബാബയോടൊപ്പം ഈ കാര്യങ്ങളും വെക്കുമോ? അതിനാൽ
മനസ്സിൽ വെക്കരുത്.
ബാപ്ദാദാ മുമ്പും ഈ യുക്തി
കേൾപ്പിച്ചിട്ടുണ്ട്: സദാ അത്തരം ആത്മാവിനോട് ശുഭഭാവനയും ശുഭകാമനയും
വെച്ചുകൊണ്ട് നിങ്ങളുടെ ശുഭകാമനയെ കാര്യത്തിൽ ഉപയോഗിക്കൂ. എങ്കിലും നോക്കൂ,
നിങ്ങൾ കരുതുന്നു ഇയാൾ ചെയ്യുന്നത് നല്ലതല്ല എന്ന്, അതായത് അത് ചീത്ത കാര്യമാണ്.
അപ്പോൾ ആരെങ്കിലും നിങ്ങൾക്ക് ഒരു ചീത്ത സാധനം തന്നാൽ നിങ്ങൾ അത് സ്വീകരിക്കുമോ?
ചീത്തയാണെന്ന് മനസ്സിലാക്കിയിട്ടും ബുദ്ധിയിലും ഹൃദയത്തിലും വച്ചുവെങ്കിൽ ആ
ചീത്ത സാധനം എന്തിന് സ്വീകരിച്ചു? അങ്ങനെ സ്വന്തം ഹൃദയത്തിൽ സദാ ബാബയെ
വച്ചുകൊണ്ട് ബാബയ്ക്ക് സമാനമായി മാറും. ഇത് വാഗ്ദാനമല്ലേ, ബാബയ്ക്ക്
സമാനമാകണമല്ലോ! ഉറപ്പായും ആകേണ്ടതുണ്ടോ? അതോ ആകുമോ ഇല്ലയോ എന്ന് അറിയില്ല എന്ന്
ചിന്തിക്കുകയാണോ? അങ്ങനെ ചിന്തിക്കുന്നില്ലല്ലോ? സ്നേഹം എന്നാൽ ഫോളോ ഫാദർ. അതിനാൽ
ബാപ്ദാദാ ഇപ്പോൾ ഓരോ കുട്ടിയെയും ശുഭകാമനയും ശുഭഭാവനയും കൊണ്ട് സമ്പന്നരായ
ആത്മാക്കളായി കാണാൻ ആഗ്രഹിക്കുന്നു.
ടീച്ചർമാരാകുമോ?
ടീച്ചർമാരോട് ബാപ്ദാദായ്ക്ക് പ്രത്യേക സ്നേഹമുണ്ട്. എന്തുകൊണ്ട് സ്നേഹം? കാരണം
ബാബയുടെ സിംഹാസനത്തിൽ ഇരിക്കാനുള്ള ധൈര്യം കാണിച്ചു. അപ്പോൾ ടീച്ചർമാരിൽ
ധൈര്യമുണ്ടല്ലോ! ഓരോ ടീച്ചറിൽ നിന്നും ബാബ ആഗ്രഹിക്കുന്നത്, ഓരോരുത്തരുടെയും
ഫീച്ചറുകളിൽ (മുഖഭാവങ്ങളിൽ) നിന്ന് ഫ്യൂച്ചർ (ഭാവി) കാണാൻ കഴിയണം. നിമിത്ത
ടീച്ചർമാരോടാണ് ബാപ്ദാദാ പറയുന്നത്, എങ്കിലും നിങ്ങളും കൂട്ടാളികളാണല്ലോ!
ബോർഡിംഗിലെ ചെറിയ കുട്ടികൾക്കും ബാപ്ദാദാ ആദ്യം നൽകിയ ശിക്ഷണം ഇതാണ്:
സന്തോഷമുള്ളവരും ഭാഗ്യവാന്മാരും ഓരോരുത്തരുടെയും മുഖം അങ്ങനെയായിരിക്കണം.
ഇപ്പോഴും ബാപ്ദാദാ ആഗ്രഹിക്കുന്നത് ഓരോ കുട്ടിയുടെയും രൂപത്തിൽ നിന്ന് അവൻ
സന്തോഷമുള്ളവനും ഭാഗ്യവാനുമായ ആത്മാവാണെന്ന് കാണാൻ കഴിയണം. വാണിയിലൂടെയുള്ള സേവ
വളരെയധികം ചെയ്തു, നന്നായി ചെയ്തു എന്നതിന്റെ സർട്ടിഫിക്കറ്റ് ഉണ്ട്; എന്നാൽ ഇനി
നിങ്ങളുടെ മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും സേവനത്തിൽ മുന്നേറൂ. ഒരു
ദരിദ്രന് ലോട്ടറി അടിക്കുമ്പോൾ അവന്റെ മുഖവും പെരുമാറ്റവും അത്
വിളിച്ചുപറയാറില്ലേ! അവന്റെ മുഖം കണ്ട് എല്ലാവർക്കും മനസ്സിലാകും ഇന്ന് ഇയാൾക്ക്
എന്തോ ലഭിച്ചിട്ടുണ്ടെന്ന്. അതുപോലെ നിങ്ങളുടെ പെരുമാറ്റത്തിൽ നിന്നും
മുഖത്തുനിന്നും ഇവർക്ക് പ്രത്യേകമായി എന്തോ പ്രാപ്തിയുണ്ടെന്ന് മറ്റുള്ളവർ
അംഗീകരിക്കട്ടെ.
അതുകൊണ്ട് ഇന്ന് ബാപ്ദാദാ
എന്താണ് ആഗ്രഹിക്കുന്നത്? ബ്രഹ്മാ ബാബയ്ക്ക് സമാനമാകൂ. ഫോളോ ഫാദർ; കാരണം
സമയത്തിന്റെ സാഹചര്യങ്ങൾ ഇളക്കത്തിലേക്ക് വരുന്നുണ്ട്, വരാനുമുണ്ട്. അതിനാൽ
ബാപ്ദാദാ ഓരോ കുട്ടിക്കും ഈ ഉപദേശം നൽകാൻ ആഗ്രഹിക്കുന്നു: സദാ
സന്തോഷവാനായിരിക്കൂ, സന്തോഷം പങ്ക് വയ്ക്കൂ. എത്രത്തോളം സന്തോഷം
പങ്കവയ്ക്കുന്നുവോ അത്രത്തോളം സന്തോഷം വർദ്ധിക്കും. നിങ്ങളെ സന്തോഷഭരിതരായി
കണ്ട് മറ്റുള്ളവരും 5 മിനിറ്റെങ്കിലും സന്തോഷിക്കട്ടെ. ദുഃഖിതരായ ആത്മാക്കൾ
നിങ്ങളെ കണ്ട് 5 മിനിറ്റെങ്കിലും സന്തോഷിക്കുകയാണെങ്കിൽ അത് അവർക്ക് വളരെ
മനസ്സിനിഷ്ടപ്പെടുന്ന വലിയ കാര്യമാണ്. അതുകൊണ്ട് ഇന്ന് ബാപ്ദാദാ ഓരോ കുട്ടിയും
പ്രത്യേകമായി സന്തുഷ്ടിയുടെ ശക്തി പെരുമാറ്റത്തിലും മുഖത്തും ധാരണം ചെയ്യാനും
മറ്റുള്ളവരെക്കൊണ്ട് ധാരണം ചെയ്യിക്കാനും പ്രത്യേക ശ്രദ്ധ ക്ഷണിക്കുകയാണ്. അച്ഛാ.
ഇന്ന് ആദ്യമായി
വന്നവരെല്ലാം എഴുന്നേറ്റു നിൽക്കൂ. നോക്കൂ, നിങ്ങൾക്ക് കാണാൻ
സാധിക്കുന്നുണ്ടല്ലോ. ക്ലാസിന്റെ പകുതിയോളം ആദ്യമായി വന്നവരാണ്. കൈകൾ ഉയർത്തൂ.
നോക്കൂ, എല്ലാവരുടെയും കൈകൾ നോക്കൂ. നിങ്ങളുടെ പുതിയ പുതിയ സഹോദരീസഹോദരന്മാർ
എത്രത്തോളം നിങ്ങളുടെ കൂട്ടുകാരായി മാറി. അഭിനന്ദനങ്ങൾ, വളരെയധികം അഭിനന്ദനങ്ങൾ!
ഇപ്പോൾ ഇവിടെ വരെയെത്തിയതുപോലെ, ബാപ്ദാദായെ കണ്ടുമുട്ടുന്നത് വരെ എത്തിയതുപോലെ,
ഇനി മുന്നോട്ട് എന്താണ് ചെയ്യേണ്ടത്? ബ്രഹ്മാ ബാബയെ പിന്തുടരൂ. ബാപ്ദാദായ്ക്കും
കുട്ടികളെ കാണുമ്പോൾ സന്തോഷം തോന്നുന്നു വാഹ്! കുട്ടി വന്നെത്തിയല്ലോ! മുഴുവൻ
കുടുംബത്തിനും സന്തോഷമുണ്ടാകുന്നു ഞങ്ങളുടെ സഹോദരീസഹോദരന്മാർ വന്നെത്തി,
വന്നെത്തി, വന്നെത്തി എന്ന്. ഇനി ബ്രഹ്മാ ബാബയെ പിന്തുടരൂ. എപ്പോൾ എന്തുതന്നെ
സംഭവിച്ചാലും, എന്തെങ്കിലും ചോദ്യമോ പ്രശ്നമോ ഉണ്ടായാൽ പ്രശ്നങ്ങളുടെ ലോകം
തന്നെയല്ലേ ഇത് ഉടൻ തന്നെ തങ്ങളുടെ ടീച്ചർ വഴി അതിന് പരിഹാരം കാണൂ. രണ്ടു
ദിവസമായി, അങ്ങനെയൊക്കെയാണ്... എന്ന് വച്ചുകൊണ്ടിരിക്കരുത്; കാരണം നിങ്ങൾ വളരെ
വൈകിയാണ് വന്നത്, എന്നാൽ മുന്നോട്ട് പോകാനല്ലേ ആഗ്രഹിക്കുന്നത്? പിന്നിലാകാൻ
ആഗ്രഹിക്കുന്നുണ്ടോ? ഇല്ല. മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ഒരു കാര്യം
ചെയ്യൂ മനസ്സിൽ ഒരു വ്യർത്ഥ കാര്യവും വെക്കരുത്. ഇതിനായി, അമൃതവേളയിൽ ബാബയെ
കണ്ടുമുട്ടിയ ശേഷം ഒന്ന്, അമൃതവേള നിർബന്ധമായും ചെയ്യണം; അതിനുശേഷം മനസ്സ്
ബിസിയായിരിക്കാൻ തങ്ങളുടെ ദിവസം മുഴുവൻ ഉള്ള ദിനചര്യയിൽ ഏതെങ്കിലും ഡ്രിൽ,
ബാപ്ദാദാ കേൾപ്പിച്ചിട്ടുള്ള നിരവധിയായ ഡ്രില്ലുകളിൽ ഏതെങ്കിലും ഡ്രിൽ
കൂടെക്കൂടെ ചെയ്തുകൊണ്ടിരിക്കണം. ബാപ്ദാദാ എല്ലാവരോടുമായി പറയുകയാണ്: ഇടയ്ക്കിടെ
സമയം കണ്ടെത്തി, പഴയവരാകട്ടെ പുതിയവരാകട്ടെ, എല്ലാവരും പൂർണ്ണമായും
അശരീരിയാകുന്ന ഡ്രിൽ തീർച്ചയായും ചെയ്യണം; കാരണം വരാനിരിക്കുന്ന സമയത്ത്
സെക്കൻഡിൽ അശരീരിയാകേണ്ടി വരും. സമയം ലഭിച്ചില്ല എന്ന് ഇതിന് പറയാൻ കഴിയില്ല;
എത്ര ബിസിയാണെങ്കിലും ദാഹിക്കുമ്പോൾ വെള്ളം കുടിക്കാൻ എഴുന്നേൽക്കില്ലേ! അത്
അത്യാവശ്യമാണെന്ന് കരുതി എഴുന്നേൽക്കില്ലേ! അപ്പോൾ ഈ ഒരു മിനിറ്റ്
അശരീരിയാകുന്ന ഡ്രിൽ, ഈ പരിശീലനം തീർച്ചയായും ചെയ്യൂ. ആ സമയത്ത് പരിശീലിക്കാൻ
കഴിയില്ല. സമയം വരുമ്പോൾ ചെയ്തുകൊള്ളാം എന്ന് പലരും വിചാരിക്കുന്നുണ്ട്. എന്നാൽ
അല്ല. ജന്മജന്മാന്തരങ്ങളുടെ ദേഹാഭിമാനത്തിന്റെ അഭ്യാസം ആ സമയത്ത് അശരീരിയാകാൻ
അനുവദിക്കില്ല. അതിനാൽ ഇപ്പോഴേ സമയം കണ്ടെത്തി, ദിവസം മുഴുവൻ ഇടയ്ക്കിടെ
നിശ്ചയിക്കുന്ന സമയത്ത് ഞാൻ ഒരു സെക്കൻഡിൽ അശരീരിയായ ആത്മാവാണ് എന്ന്
ആത്മസ്വരൂപത്തിൽ സ്ഥിതി ചെയ്യൂ. ദേഹാഭിമാനം തങ്ങളിലേക്ക് ആകർഷിയ്ക്കരുത്. ഈ
അഭ്യാസം എല്ലാവരും ചെയ്യേണ്ടതുണ്ട് പഴയവരാകട്ടെ പുതിയവരാകട്ടെ; കാരണം ബാപ്ദാദാ
കുറച്ചുനാളുകളായി ഈ കാര്യം പറയുന്നുണ്ട്. എന്നാൽ ഇത് ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഇല്ലെങ്കിൽ ശ്രീമതത്തിന്റെ കൈ പിടിച്ച് നടക്കാൻ കഴിയില്ല. ഒരുമിച്ച് നടക്കും,
ഒരുമിച്ച് രാജ്യത്തിലേക്ക് വരും എന്നതാണ് നിങ്ങളുടെ വാഗ്ദാനം. അതിനാൽ ഈ ഡ്രിൽ
എല്ലാവരും ചെയ്യണം. ബാക്കി പുതിയതായി വന്നവരെല്ലാം സന്തോഷമായിരിക്കൂ, അഭിവൃദ്ധി
പ്രാപിയ്ക്കൂ, മുന്നോട്ടു മുന്നോട്ട് പോയിക്കൊണ്ടിരിക്കൂ. ശരി.
നാലുപാടുമുള്ള,
ദൂരെയിരിക്കുന്നതും ഹൃദയത്തിൽ വസിക്കുന്നതുമായ കുട്ടികളെ ബാപ്ദാദാ കാണുന്നുണ്ട്.
എല്ലാവരുടെയും സ്നേഹത്തിന്റെ സുഗന്ധം മധുബനിൽ എത്തുന്നുണ്ട്. അതിനാൽ എല്ലാവരും
ഇനി തീവ്രഗതിയിൽ സഞ്ചരിക്കണം, തീവ്ര പുരുഷാർത്ഥം ചെയ്യണം; ലോകത്തിലെ ആളുകൾക്ക്
സന്തോഷം തീവ്രമായി എത്തിക്കണം. ദുഃഖിതരെ സുഖികളാക്കണം. ഈ സുഖികളാക്കുന്ന സന്ദേശം
നൽകി എല്ലാവരെയും സുഖികളാക്കണം; ഈ സേവനത്തിൽ തീവ്രതയുണ്ട്, ഇനിയും
കൊണ്ടുവരാനുമുണ്ട്. ശരി. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഒട്ടനവധി സ്നേഹസ്മരണകൾ
സ്വീകരിച്ചാലും.
വരദാനം :-
സ്വന്തം
വിശ്രമവും ത്യാഗം ചെയ്ത് സേവനം ചെയ്യുന്ന, സദാ സന്തുഷ്ടരും സദാ ഹർഷിതരുമായി
ഭവിക്കട്ടെ.
സേവാധാരികൾ അവരുടെ
രാപ്പകലുകളിലെ വിശ്രമം പോലും ത്യജിച്ച് സേവനത്തിൽ തന്നെ വിശ്രമം അനുഭവിക്കുന്നു.
അവരുടെ സമ്പർക്കത്തിലോ ബന്ധത്തിലോ വരുന്നവർ, ശീതളതയുടെയോ അല്ലെങ്കിൽ ശക്തിയുടെയും
ശാന്തിയുടെയും വെള്ളച്ചാട്ടത്തിന്റെ കീഴിലായി ഇരിക്കുന്നതുപോലെയുള്ള അനുഭവം
ചെയ്യുന്നു. ശ്രേഷ്ഠ ചരിത്രവാൻമാരായ സേവാധാരികൾ കാമധേനുവായി മാറി സദാകാലത്തേക്ക്
എല്ലാവരുടെയും മനോകാമനകൾ പൂർത്തീകരിച്ചു നൽകുന്നു. ഇത്തരം സേവാധാരികൾക്ക് സദാ
ഹർഷിതരാകാനും സദാ സന്തുഷ്ടരാകാനുമുള്ള വരദാനം സ്വതവേ തന്നെ പ്രാപ്തമാകുന്നു.
സ്ലോഗന് :-
ജ്ഞാനസ്വരൂപനാകണമെങ്കിൽ എല്ലാ സമയത്തും പഠിപ്പിൽ ശ്രദ്ധ വയ്ക്കൂ, ബാബയോടും
പഠിപ്പിനോടും തുല്യമായ സ്നേഹമുണ്ടാകണം
അവ്യക്ത സൂചന- ബ്രഹ്മാ
ബാബയ്ക്ക് സമം സമ്പൂർണ്ണവും സമ്പന്നവുമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ.
വ്യർത്ഥ സങ്കല്പങ്ങളോ
വികല്പങ്ങളോ ഉണ്ടാകുന്നതിന്റെ കാരണം ഒരൊറ്റ വാക്കായി ബുദ്ധിയിൽ വരുന്നു
ഇതെന്തുകൊണ്ട് സംഭവിച്ചു? എന്തുകൊണ്ട് എന്നതിൽ നിന്നാണ് വ്യർത്ഥ സങ്കല്പങ്ങളുടെ
ക്യൂ ആരംഭിക്കുന്നത്. ഈ ക്യൂ അവസാനിച്ച ശേഷമേ സമ്പൂർണ്ണത വരൂ, അതിനുശേഷം ആ ക്യൂ
നിൽക്കും. എന്തുകൊണ്ട് എന്ന വാക്ക് അവസാനിക്കുമ്പോൾ ഡ്രാമയുടെ ഭാവിയെക്കുറിച്ച്
ഏകരസത്തിൽ സ്ഥിരമായി നിൽക്കാൻ കഴിയും.
പ്രത്യേക സൂചന- മാസത്തിലെ
മൂന്നാമത്തെ ഞായറാഴ്ചയിലെ യോഗ അഭ്യാസം:
ഇന്ന് മാസത്തിലെ
മൂന്നാമത്തെ ഞായറാഴ്ചയാണ്. എല്ലാ സഹോദരീസഹോദരന്മാരും സംഘടിത രൂപത്തിൽ
ഒത്തുചേർന്ന് വൈകുന്നേരം 6.30 മുതൽ 7.30 വരെ തങ്ങളുടെ ശക്തിസ്വരൂപ സ്ഥിതിയിൽ
സ്ഥിതിചെയ്ത്, ജ്ഞാനസൂര്യന്റെ ശക്തിയേറിയ കിരണങ്ങളെ സ്വയം ധാരണം ചെയ്ത്, ആ
കിരണങ്ങളിലൂടെ വിശ്വപരിവർത്തന സേവനത്തിൽ സഹയോഗികളാകൂ.