മധുരമായ കുട്ടികളെ -
സര്വ്വശക്തിവാനായ ബാബയുമായി യോഗം വെക്കുന്നതിലൂടെ ശക്തി ലഭിക്കുന്നു, ഓര്മ്മയിലൂടെയാണ് ആത്മാവാകുന്ന ബാറ്ററി ചാര്ജ് ആവുന്നത്, ആത്മാവ് പവിത്രവും
സതോപ്രധാനമായും മാറും
ചോദ്യം :-
സംഗമയുഗത്തില് നിങ്ങള് കുട്ടികള് ഏതൊരു പുരുഷാര്ത്ഥമാണ് ചെയ്യുന്നത് ഏതിലൂടെയാണോ
പ്രാലബ്ധമായി ദേവതാ പദവി ലഭിക്കുന്നത്?
ഉത്തരം :-
സംഗമയുഗത്തില് നമ്മള് ശീതളമായി മാറുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു. ശീതളം
അര്ത്ഥം പവിത്രമായി മാറുന്നതിലൂടെ നമ്മള് ദേവതയായി മാറുന്നു. ഏതുവരെ ശീതളമായി
മാറുന്നില്ലയോ അതുവരെ ദേവതയാകാന് സാധിക്കില്ല. സംഗമയുഗത്തില് ശീതളാ ദേവിമാരായി
ജ്ഞാനത്തിന്റെ തണുത്ത തുള്ളികള് തളിച്ച് എല്ലാവരേയും ശീതളമാക്കി മാറ്റണം.
എല്ലാവരുടേയും താപത്തെ ശമിപ്പിക്കണം. സ്വയം ശീതളമാവുകയും വേണം മററുള്ളവരെ
ശീതളമാക്കുകയും വേണം.
ഓംശാന്തി.
കുട്ടികള്ക്ക് ഏറ്റവുമാദ്യം ഒരേയൊരു കാര്യം മനസ്സിലാക്കണം അതായത് നമ്മള്
എല്ലാവരും സഹോദരങ്ങളാണ്, ശിവബാബ എല്ലാവരുടേയും അച്ഛനാണ്. ബാബയെ സര്വ്വശക്തിവാന്
എന്നാണ് വിളിക്കുന്നത്. നിങ്ങളില് മുഴുവന് ശക്തികളും ഉണ്ടായിരുന്നു. നിങ്ങള്
മുഴുവന് വിശ്വത്തിലുമായി രാജ്യം ഭരിച്ചിരുന്നു. ഭാരതത്തില് ഈ ദേവീ ദേവതകളുടെ
രാജ്യമുണ്ടായിരുന്നു, നിങ്ങള് തന്നെയായിരുന്നു പവിത്രമായ ദേവീ ദേവതകള്.
നിങ്ങളുടെ കുലം അഥവാ പരമ്പരയില് എല്ലാവരും നിര്വ്വികാരികളായിരുന്നു. ആരാണ്
നിര്വ്വികാരികളായിരുന്നത്? ആത്മാക്കള്. ഇപ്പോള് വീണ്ടും നിങ്ങള്
നിര്വ്വികാരികളായി മാറുകയാണ്. സര്വ്വശക്തിവാനായ ബാബയുടെ ഓര്മ്മയിലൂടെ ശക്തി
എടുക്കുകയാണ്. ബാബ മനസ്സിലാക്കിത്തന്നു ആത്മാവ് തന്നെയാണ് 84 ജന്മങ്ങളുടെ
പാര്ട്ട് അഭിനയിക്കുന്നത്. ആത്മാവില് തന്നെയായിരുന്നു സതോപ്രധാനതയുടെ
ശക്തിയുണ്ടായിരുന്നത്, അത് പിന്നീട് ദിനംപ്രതിദിനം കുറഞ്ഞ് വന്നു.
സതോപ്രധാനത്തില് നിന്നും തമോപ്രധാനമായി മാറുകതന്നെ വേണം. എങ്ങനെയാണോ ബാറ്ററിയുടെ
ചാര്ജ് കുറയുമ്പോള് മോട്ടോര് നില്ക്കുന്നത്. ബാറ്ററി ഡിസ്ചാര്ജ് ആവുന്നു.
ആത്മാവിന്റെ ബാറ്ററി പൂര്ണ്ണമായും ഡിസ്ചാര്ജ് ആവില്ല, എന്തെങ്കിലും കുറച്ച്
ശക്തി അവശേഷിക്കും. ആരെങ്കിലും മരിക്കുകയാണെങ്കില് ദീപം കത്തിച്ചുവെയ്ക്കും, അത്
അണഞ്ഞുപോകാതിരിക്കാന് നെയ്യ് ഒഴിച്ചുകൊണ്ടിരിക്കും. ഇപ്പോള് നിങ്ങള് കുട്ടികള്
മനസ്സിലാക്കുന്നുണ്ട് നിങ്ങളുടെ ആത്മാവില് മുഴുവന് ശക്തിയും ഉണ്ടായിരുന്നു,
ഇപ്പോഴില്ല. ഇപ്പോള് വീണ്ടും നിങ്ങള് സര്വ്വശക്തിവാനായ ബാബയുമായി തന്റെ
ബുദ്ധിയോഗം യോജിപ്പിക്കുന്നു, തന്റെയുള്ളില് ശക്തികള് നിറയ്ക്കുന്നു
എന്തുകൊണ്ടെന്നാല് ശക്തി കുറഞ്ഞിരിക്കുന്നു. ശക്തി പൂര്ണ്ണമായും ഇല്ലാതായാല്
പിന്നെ ശരീരവും ഉണ്ടാകില്ല. ആത്മാവ് ബാബയെ ഓര്മ്മിച്ച് ഓര്മ്മിച്ച് പൂര്ണ്ണമായും
പവിത്രമായി മാറുന്നു. സത്യയുഗത്തില് നിങ്ങളുടെ ബാറ്ററി ഫുള് ചാര്ജ്ജായിരിക്കും.
പിന്നീട് പതുക്കെ പതുക്കെ കല അര്ത്ഥം ബാറ്ററി കുറഞ്ഞുവരുന്നു. കലിയുഗത്തിന്റെ
അവസാനമാകുമ്പോള് ആത്മാവിന്റെ ശക്തി വളരെ കുറവാകും. ശക്തിയുടെ കാര്യത്തില്
പാപ്പരാകും. ബാബയെ ഓര്മ്മിക്കുന്നതിലൂടെ ആത്മാവ് വീണ്ടും നിറയുന്നു. അതിനാല്
ഇപ്പോള് ബാബ മനസ്സിലാക്കിത്തരുകയാണ് ഒരാളെ മാത്രം ഓര്മ്മിക്കണം. ഉയര്ന്നതിലും
ഉയര്ന്നതാണ് ഭഗവാന്. ബാക്കിയെല്ലാം രചനകളാണ്. രചനയ്ക്ക് രചനയില് നിന്നും
പരിധിയുള്ള സമ്പത്താണ് ലഭിക്കുന്നത്. രചയിതാവ് ഒരേയൊരു പരിധിയില്ലാത്ത ബാബയാണ്.
ബാക്കി എല്ലാവരും പരിധിയുള്ളതാണ്. പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കുന്നതിലൂടെ
പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു. അതിനാല് കുട്ടികള് ഉള്ളില് ഹൃദയംകൊണ്ട്
മനസ്സിലാക്കണം ബാബ നമുക്കായി പുതിയ ലോകമാകുന്ന സ്വര്ഗ്ഗം സ്ഥാപിക്കുകയാണ്.
ഡ്രാമാപ്ലാന് അനുസരിച്ച് സ്വര്ഗ്ഗത്തിന്റെ സ്ഥാപനയുണ്ടാവുകയാണ്, ഇതില് നിങ്ങള്
കുട്ടികള് തന്നെയാണ് വന്ന് രാജ്യം ഭരിക്കുന്നത്. ഞാന് സദാ പവിത്രമാണ്. ഞാന്
ഒരിയ്ക്കലും ഗര്ഭത്തിലൂടെ ജന്മമെടുക്കുന്നില്ല, ദേവീ ദേവതകളെപ്പോലെയും
ജന്മമെടുക്കുന്നില്ല. കേവലം നിങ്ങള് കുട്ടികള്ക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത്
നല്കുന്നതിനായി ബ്രഹ്മാബാബയ്ക്ക് 60 വയസ്സായി വാനപ്രസ്ഥ അവസ്ഥയിലെത്തുമ്പോള്
ഇദ്ദേഹത്തിന്റെ ശരീരത്തില് പ്രവേശിക്കുന്നു. ഇവര് തന്നെയാണ് പിന്നീട് നമ്പര്വണ്
തമോപ്രധാനത്തില് നിന്നും നമ്പര്വണ് സതോപ്രധാനമായി മാറുന്നത്. ഉയര്ന്നതിലും
ഉയര്ന്നത് ഭഗവാനാണ്. പിന്നീട് ബ്രഹ്മാ, വിഷ്ണു, ശങ്കരന്-സുക്ഷ്മവതനവാസികള്. ഈ
ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാര് എവിടെ നിന്നു വന്നു? കേവലം ഇവരുടെ
സാക്ഷാത്ക്കാരമുണ്ടാകുന്നു. സൂക്ഷ്മവതനം നടുവിലല്ലേ. അവിടെ സ്ഥൂലശരീരമില്ല.
സൂക്ഷ്മ ശരീരം ദിവ്യദൃഷ്ടിയിലൂടെ മാത്രമേ കാണാന് സാധിക്കൂ. ബ്രഹ്മാവ് വെള്ള
വസ്ത്രധാരിയാണ്. വിഷ്ണു വജ്രങ്ങളും ആഭരണങ്ങളും കൊണ്ട് അലങ്കൃതമാണ്. പിന്നെ
ശങ്കരന്റെ കഴുത്തില് സര്പ്പം മുതലായവയെ കാണിക്കുന്നു. ഇങ്ങനെയുള്ള ശങ്കരന്
ഉണ്ടാവുക എന്നത് സാധ്യമല്ല. അമര്നാഥില് ശങ്കരന് പാര്വ്വതിയ്ക്ക് അമരകഥ
കേള്പ്പിച്ചതായി കാണിക്കുന്നു. ഇപ്പോള് സൂക്ഷ്മ വതനത്തില് മനുഷ്യ സൃഷ്ടിയില്ല.
എങ്കില് അവിടെ എങ്ങനെ കഥ കേള്പ്പിക്കും? ബാക്കി സൂക്ഷ്മവതനത്തിന്റെ
സാക്ഷാത്ക്കാരം മാത്രമാണ് ഉണ്ടാകുന്നത്. ആരാണോ പൂര്ണ്ണമായും പവിത്രമായി
മാറുന്നത് അവരുടെ സാക്ഷാത്ക്കാരം ഉണ്ടാകുന്നു. ഇവര് തന്നെയാണ് പിന്നീട്
സത്യയുഗത്തില് ചെന്ന് അധികാരിയാകുന്നത്. അതിനാല് ബുദ്ധിയില് വരണം ഇവര് വീണ്ടും
ഈ രാജ്യഭാഗ്യം എങ്ങനെ നേടി? യുദ്ധമൊന്നും ഉണ്ടാകില്ല. ദേവതകള് എങ്ങനെ ഹിംസ
ചെയ്യും? ഇപ്പോള് നിങ്ങള് ബാബയെ ഓര്മ്മിച്ച് രാജപദവി നേടുന്നു, ആര്
അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി. ഗീതയിലും ഉണ്ട് ദേഹസഹിതം ദേഹത്തിന്റെ
സര്വ്വധര്മ്മങ്ങളേയും മറന്ന് എന്നെ മാത്രം ഓര്മ്മിക്കൂ. ബാബയ്ക്കാണെങ്കില്
മമത്വമുണ്ടാകാന് ദേഹമില്ല. ബാബ പറയുന്നു- അല്പ സമയത്തിലേയ്ക്കായി ഈ ശരീരം ലോണ്
എടുക്കുകയാണ്. ഇല്ലെങ്കില് ഞാന് എങ്ങനെ ജ്ഞാനം നല്കും? ഞാന് ഈ വൃക്ഷത്തിന്റെ
ചൈതന്യ ബീജരൂപമാണ്. ഈ വൃക്ഷത്തിന്റെ ജ്ഞാനം എന്റെ പക്കല് മാത്രമേയുള്ളു. ഈ
സൃഷ്ടിയുടെ ആയുസ്സ് എത്രയാണ്? ഉത്പത്തിയും പാലനയും വിനാശവും എങ്ങനെ ഉണ്ടാകുന്നു?
മനുഷ്യര്ക്ക് ഒന്നും അറിയില്ല. അവര് പഠിക്കുന്നത് പരിധിയുള്ള പഠിപ്പാണ്.
ബാബയാണെങ്കില് പരിധിയില്ലാത്ത പഠിപ്പ് പഠിപ്പിച്ച് കുട്ടികളെ വിശ്വത്തിന്റെ
അധികാരികളാക്കി മാറ്റുന്നു.
ഒരിയ്ക്കലും ദേഹധാരിയായ മനുഷ്യരെ ഭഗവാന് എന്നു വിളിക്കാന് സാധിക്കില്ല. ഇവര്ക്കും
(ബ്രഹ്മാ വിഷ്ണു ശങ്കരന്മാര്) സ്വന്തമായി സൂക്ഷ്മ ശരീരമുണ്ട് അതിനാല് ഇവരേയും
ഭഗവാന് എന്ന് വിളിക്കാന് സാധിക്കില്ല. ഈ ശരീരമാണെങ്കില് ബ്രഹ്മാവിന്റെ
ആത്മാവിന്റെ ഇരിപ്പിടമാണ്. അകാലസിംഹാസനമല്ലേ. ഇപ്പോള് ഇത് അകാലമൂര്ത്തിയായ
ബാബയുടെ സിംഹാസനമാണ്. അമൃതസറിലും അകാലസിംഹാസനം ഉണ്ട്. വലിയ വലിയവര് അവിടെ
അകാലസിംഹാസനത്തില് ചെന്നിരിക്കും. ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു ഇതെല്ലാം
ആത്മാക്കളുടെ അകാലസിംഹാസനമാണ്. ആത്മാവില് തന്നെയാണ് നല്ലതോ മോശമോ ആയ സംസ്ക്കാരം
ഉണ്ടാകുന്നത്, അതിനാലാണ് ഇത് കര്മ്മഫലമാണ് എന്ന് പറയുന്നത്. സര്വ്വ
ആത്മാക്കളുടേയും പിതാവ് ഒരാളാണ്. ബാബ ഏതെങ്കിലും ശാസ്ത്രം പഠിച്ചിട്ടല്ല
മനസ്സിലാക്കിത്തരുന്നത്. ഈ കാര്യങ്ങളൊന്നും ശാസ്ത്രങ്ങളിലില്ല അതിനാലാണ്
മനുഷ്യര് ആശയക്കുഴപ്പത്തിലാകുന്നത്, പറയുന്നു ഇവര് ശാസ്ത്രങ്ങളെ
അംഗീകരിക്കുന്നില്ല. സാധു സന്യാസിമാര് ഗംഗയില് ചെന്ന് സ്നാനം ചെയ്യുന്നതിനാല്
എന്താ അവര് പാവനമായി മാറിയോ? ആര്ക്കും തിരിച്ചുപോകാന് സാധിക്കില്ല. എല്ലാവരും
അവസാനം പോകും. എങ്ങനെയാണോ കൊതുകിന് കൂട്ടം പോകുന്നത് അല്ലെങ്കില്തേനീച്ചക്കൂട്ടം
പോകുന്നത് അതുപോലെ. തേനീച്ചയിലും റാണിയുണ്ടാകും, അതിന് പിറകെ എല്ലാവരും പോകും,
ബാബ പോകുമ്പോള് ബാബയുടെ പിറകെ ബാക്കി ആത്മാക്കള് എല്ലാവരും പോകും. മൂലവതനത്തിലും
ആത്മാക്കളുടെ കൂട്ടമാണ്. ഇവിടെയാണെങ്കില് എല്ലാം മനുഷ്യരുടെ കൂട്ടമാണ്. അതിനാല്
ഈ കൂട്ടവും ഒരു ദിവസം പറക്കും. ബാബ വന്ന് സര്വ്വ ആത്മാക്കളേയും കൊണ്ടുപോകും.
ശിവന്റെ വിവാഹഘോഷയാത്രയെ
ക്കുറിച്ച് പാടിയിട്ടുണ്ട്. ആണ്കുട്ടികളെന്നോ
പെണ്കുട്ടികളെന്നോ പറഞ്ഞോളൂ. ബാബ വന്ന് കുട്ടികള്ക്ക് ഓര്മ്മയുടെ യാത്ര
പഠിപ്പിച്ചുതരികയാണ്. പവിത്രമായി മാറാതെ ആത്മാവിന് വീട്ടിലേയ്ക്ക്
തിരിച്ചുപോകാന് സാധിക്കില്ല. പവിത്രമായി മാറുമ്പോള് ആദ്യം ശാന്തിധാമത്തിലേയ്ക്ക്
പോകും പിന്നീട് അവിടെനിന്ന് പതുക്കെ-പതുക്കെ വന്നുകൊണ്ടിരിക്കും, വൃദ്ധി
പ്രാപിച്ചുകൊണ്ടിരിക്കും. രാജധാനി ഉണ്ടാകണമല്ലോ. എല്ലാവരും ഒരുമിച്ച് വരില്ല.
വൃക്ഷം പതുക്കെ പതുക്കെ വൃദ്ധി പ്രാപിക്കുന്നു. ആദ്യമാദ്യം ബാബ സ്ഥാപിച്ച ആദി
സനാതന ദേവീദേവതാ ധര്മ്മമാണ് ഉണ്ടാകുന്നത്. ആര്ക്കാണോ ദേവതയായി മാറേണ്ടത് അവരാണ്
ആദ്യമാദ്യം ബ്രാഹ്മണനായി മാറുന്നത്. പ്രജാപിതാ ബ്രഹ്മാവുണ്ടല്ലോ. പ്രജകളിലും
സഹോദരി സഹോദരന്മാരായി മാറുന്നു. ബ്രഹ്മാകുമാരന്മാരും കുമാരിമാരും ഇവിടെ
ഒരുപാടുണ്ട്. തീര്ച്ചയായും നിശ്ചയബുദ്ധികളായിരിക്കും അതിനാലല്ലേ ഇത്രയും
മാര്ക്ക് വാങ്ങുന്നത്. നിങ്ങളിലും ആരാണോ പക്കയായിട്ടുള്ളത് അവര് അവിടെ ആദ്യം വരും,
പാകമാകാത്തവര് അവസാനമാണ് വരുന്നത്. മൂലവതനത്തില് എല്ലാ ആത്മാക്കളും വസിക്കുന്നു
പിന്നീട് താഴേയ്ക്ക് വരുമ്പോള് വൃദ്ധി പ്രാപിക്കുന്നു. ശരീരമില്ലാതെ ആത്മാവ്
എങ്ങനെ പാര്ട്ട് അഭിനയിക്കും? ഇത് പാര്ട്ടുധാരികളുടെ ലോകമാണ് അവര്
നാലുയുഗങ്ങളിലും കറങ്ങിക്കൊണ്ടിരിക്കുന്നു. സത്യയുഗത്തില് നമ്മള്
ദേവതകളായിരുന്നു പിന്നീട് നമ്മള് തന്നെ ക്ഷത്രിയരും വൈശ്യരും ശൂദ്രരുമായി
മാറുന്നു. ഇപ്പോള് ഇത് പുരുഷോത്തമ സംഗമയുഗമാണ്. ബാബ വരുമ്പോള് ഇപ്പോള് മാത്രമാണ്
ഈ യുഗം ഉണ്ടാകുന്നത്. ഇപ്പോള് ഈ പരിധിയില്ലാത്ത ജ്ഞാനം പരിധിയില്ലാത്ത ബാബയാണ്
നല്കുന്നത്. ശിവബാബയ്ക്ക് ശരീരത്തിന്റേതായി ഒരു പേരുമില്ല. ഈ ശരീരം ഈ
ദാദായുടേതാണ്. ബാബ കുറച്ച് സമയത്തേയ്ക്കായി ഇത് ലോണ് എടുത്തിരിക്കുകയാണ്. ബാബ
പറയുന്നു എനിക്ക് നിങ്ങളോട് സംസാരിക്കാനായി മുഖം ആവശ്യമാണല്ലോ. മുഖമില്ലെങ്കില്
അച്ഛന് കുട്ടികളോട് സംസാരിക്കാന് സാധിക്കില്ല. പിന്നീട് പരിധിയില്ലാത്ത ജ്ഞാനവും
ഈ മുഖത്തിലൂടെയാണ് കേള്പ്പിക്കുന്നത്, അതിനാലാണ് ഇതിനെ ഗൗമുഖം എന്നു പറയുന്നത്.
പര്വ്വതങ്ങളില് എവിടെ നിന്നു വേണമെങ്കിലും ജലം ഒഴുകാവുന്നതാണ്. പിന്നെ ഇവിടെ
ഗൗമുഖം ഉണ്ടാക്കിയിരിക്കുന്നു, അതില് നിന്നും ജലം വരുന്നുണ്ട്. പിന്നീട് അതിനെ
ഗംഗാജലമെന്ന് കരുതി കുടിക്കുന്നു. ആ ജലത്തിന് എത്ര മഹത്വമാണ് കല്പിക്കുന്നത്. ഈ
ലോകത്തില് എല്ലാം അസത്യമാണ്. സത്യം ഒരു ബാബ മാത്രമാണ് കേള്പ്പിക്കുന്നത്.
പിന്നീട് അസത്യം നിറഞ്ഞ മനുഷ്യര് ബാബയുടെ ഈ ജ്ഞാനത്തെ അസത്യമെന്ന് കരുതുന്നു.
ഭാരതത്തില് എപ്പോഴാണോ സത്യയുഗമുണ്ടായിരുന്നത് അപ്പോള് ഇതിനെ സത്യഖണ്ഢം എന്നാണ്
പറഞ്ഞിരുന്നത്. പിന്നീട് ഭാരതം തന്നെ പഴയതാകുമ്പോള് ഓരോ കാര്യവും ഓരോ വസ്തുവും
അസത്യമാകുന്നു. എത്ര വ്യത്യാസം വരുന്നു. ബാബ പറയുന്നു നിങ്ങള് എന്റെ എത്ര ഗ്ലാനി
ചെയ്തു. സര്വ്വവ്യാപിയാണെന്ന് പറഞ്ഞ് എത്ര അപമാനിക്കുന്നു. ഈ പഴയലോകത്തില്
നിന്നും കൊണ്ടുപോകൂ എന്നു പറഞ്ഞാണ് ശിവബാബയെ വിളിക്കുന്നതുതന്നെ. ബാബ പറയുന്നു
എന്റെ മുഴുവന് കുട്ടികളും കാമചിതയില് ഇരുന്ന് ദരിദ്രരായി മാറി. ബാബ കുട്ടികളോട്
പറയുന്നു നിങ്ങള് സ്വര്ഗ്ഗത്തിലെ അധികാരികളായിരുന്നില്ലേ. സ്മൃതിയില്
വരുന്നുണ്ടോ? കുട്ടികള്ക്കുതന്നെയാണ് മനസ്സിലാക്കിത്തരുന്നത്, മുഴുവന് ലോകത്തിനും
മനസ്സിലാക്കിക്കൊടു
ക്കില്ല. കുട്ടികള് മാത്രമാണ് അച്ഛനെ മനസ്സിലാക്കുന്നത്. ലോകം
ഈ കാര്യങ്ങള് എന്ത് അറിയാനാണ്!
വളരെ വലിയ മുള്ള് കാമത്തിന്റേതാണ്. പേരുതന്നെ പതിതലോകം എന്നാണ്. സത്യയുഗം 100
ശതമാനം പവിത്രമായ ലോകമാണ്. മനുഷ്യര് തന്നെയാണ് പവിത്രമായ ദേവതകള്ക്കുമുന്നില്
ചെന്ന് നമസ്ക്കരിക്കുന്നത്. സസ്യഭുക്കായിട്ടുള്ള ഒരുപാട് ഭക്തരുണ്ട് പക്ഷേ അവര്
വികാരത്തിലേയ്ക്ക് പോകുന്നില്ല എന്നല്ല. ഒരുപാട് ബാലബ്രഹ്മചാരികളും ഇങ്ങനെ ഉണ്ട്.
ചെറുപ്പത്തില് മോശമായ ഒരു ഭക്ഷണവും കഴിക്കില്ല. സന്യാസിയും പറയുന്നു
നിര്വ്വികാരിയായി മാറൂ. വീടിനെ സന്യസിക്കുന്നു പിന്നീട് അടുത്ത ജന്മത്തിലും
ഏതെങ്കിലും ഗൃഹസ്ഥിയുടെ പക്കല് ജന്മമെടുക്കും വീണ്ടും വീട് ഉപേക്ഷിച്ച്
കാട്ടിലേയ്ക്ക് പോകും. പക്ഷേ എന്താ പതിതത്തില് നിന്നും പാവനമാകാന് സാധിക്കുമോ?
ഇല്ല. പതിത പാവനനായ ബാബയുടെ ശ്രീമതമില്ലാതെ ആര്ക്കും പതിതത്തില് നിന്നും
പാവനമായി മാറാന് സാധിക്കില്ല. ഭക്തി താഴേയ്ക്ക് ഇറങ്ങുന്ന കലയ്ക്കുള്ള
മാര്ഗ്ഗമാണ്. പിന്നീട് എങ്ങനെ പാവനമാകും? പാവനമായാല് പിന്നെ വീട്ടിലേയ്ക്ക്
പോകണം, സ്വര്ഗ്ഗത്തിലേയ്ക്ക് വരണം. സത്യയുഗത്തിലെ ദേവീ ദേവതകള് എന്താ
എപ്പോഴെങ്കിലും വീട് ഉപേക്ഷിക്കുന്നുണ്ടോ? അവരുടേത് പരിധിയുള്ള സന്യാസമാണ്,
നിങ്ങളുടേത് പരിധിയില്ലാത്ത സന്യാസമാണ്. മുഴുവന് ലോകം, മിത്ര സംബന്ധികള് മുതലായ
എല്ലാത്തിന്റേയും സന്യാസം. നിങ്ങള്ക്കായി ഇപ്പോള് സ്വര്ഗ്ഗത്തിന്റെ സ്ഥാപന
നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ബുദ്ധി സ്വര്ഗ്ഗത്തിനുനേരെയാണ്.
മനുഷ്യരാണെങ്കില് നരകത്തില് തന്നെ കുടുങ്ങിയിരിക്കുകയാണ്. നിങ്ങള് കുട്ടികള്
പിന്നെ ബാബയുടെ ഓര്മ്മയില് കുടുങ്ങിയിരിക്കുകയാണ്.
നിങ്ങളെ ശീതള ദേവിമാരാക്കി മാറ്റുന്നതിനായി ജ്ഞാനചിതയില് ഇരുത്തുകയാണ്. ശീതളം
എന്നതിന്റെ വിപരീതമാണ് താപം. നിങ്ങളുടെ പേരുതന്നെ ശീതളാദേവീ എന്നാണ്. ഒരാള്
മാത്രമായിരിക്കില്ലല്ലോ ഉണ്ടാവുക. ഭാരതത്തെ ശീതളമാക്കിയവര് തീര്ച്ചയായും
ഒരുപാടുപേരുണ്ടാകും. ഈ സമയത്ത് എല്ലാവരും കാമചിതയില് കത്തുകയാണ്. ഇവിടെ
നിങ്ങളുടെ പേര് ശീതളാദേവിമാര് എന്നാണ്. നിങ്ങള് ശീതളമാക്കുന്നവര് തണുത്ത
തുള്ളികള് തളിക്കുന്ന ദേവിമാരാണ്. തുള്ളികള് തളിക്കാറുണ്ടല്ലോ. ഇത്
ജ്ഞാനത്തിന്റെ തുള്ളിയാണ്, ഇത് ആത്മാവിലാണ് തളിക്കുന്നത്. ആത്മാവ് പവിത്രമായി
മാറുന്നതിലൂടെ ശീതളമാകുന്നു. ഈ സമയത്ത് മുഴുവന് ലോകവും കാമചിതയില് ഇരുന്ന്
കറുത്തുപോയിരിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കാണ് കലശം
ലഭിച്ചിരിക്കുന്നത്. കലശത്തിലൂടെ നിങ്ങള് സ്വയം ശീതളമാകുന്നു ഒപ്പം
മറ്റുള്ളവരേയും ശീതളമാക്കി മാറ്റുന്നു. ഇദ്ദേഹവും ശീതളമായില്ലേ. രണ്ടുപേരും
ഒരുമിച്ചാണ്. വീട് ഉപേക്ഷിക്കേണ്ട കാര്യമില്ല. എന്നാല് ഗോശാല ഉണ്ടാക്കുന്നതില്
ആരെങ്കിലുമെല്ലാം വീട് ഉപേക്ഷിച്ചിട്ടുമുണ്ടാകും. എന്തിനുവേണ്ടി? ജ്ഞാനചിതയില്
ഇരുന്ന് ശീതളമാകുന്നതിനായി. നിങ്ങള് എപ്പോള് ഇവിടെ ശീതളമാകുന്നുവോ അപ്പോഴേ
നിങ്ങള്ക്ക് ദേവതയാകാന് സാധിക്കൂ. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയോഗം
പഴയവീട്ടിലേയ്ക്ക് പോകരുത്. ബാബയുമായി നിങ്ങളുടെ ബുദ്ധി കുടുങ്ങിക്കിടക്കണം
എന്തുകൊണ്ടെന്നാല് എല്ലാവര്ക്കും ബാബയോടൊപ്പം വീട്ടിലേയ്ക്ക് പോകണം. ബാബ
പറയുന്നു- മധുരമായ കുട്ടികളേ, ഞാന് വഴികാട്ടിയായി നിങ്ങളെ കൊണ്ടുപോകാന്
വന്നിരിക്കുകയാണ്. ഇത് ശിവശക്തി പാണ്ഢവ സേനയാണ്. നിങ്ങള് ശിവനില് നിന്നും ശക്തി
എടുക്കുന്നവരാണ്, ബാബ സര്വ്വശക്തിവാനാണ്. മനുഷ്യര് കരുതുന്നത്- പരമാത്മാവിന്
മരിച്ചവരെ ജീവിപ്പിക്കാന് സാധിക്കുമെന്നാണ്. എന്നാല് ബാബ പറയുന്നു - ഓമന
സന്താനങ്ങളേ, ഈ നാടകത്തില് ഓരോരുത്തര്ക്കും അനാദിയായ പാര്ട്ട് ലഭിച്ചിരിക്കുന്നു.
ഞാന് ക്രിയേറ്ററും ഡയറക്ടറും പ്രിന്സിപ്പല് ആക്ടറുമാണ്. ഡ്രാമയിലുള്ള പാര്ട്ടിനെ
എനിക്ക് അല്പം പോലും മാറ്റാന് സാധിക്കില്ല. മനുഷ്യര് കരുതുന്നത് ഓരോ ഇലകള് പോലും
പരമാത്മാവിന്റെ ആജ്ഞയാലാണ് ഇളകുന്നത് എന്നാണ്. എന്നാല് പരമാത്മാവ് സ്വയം
പറയുന്നു ഞാന് ഡ്രാമയ്ക്ക് അധീനനാണ്, ഇതിന്റെ ബന്ധനത്തില് ബന്ധിതനാണ്. എന്റെ
ആജ്ഞ അനുസരിച്ചാണ് ഇലപോലും ഇളകുന്നത് ഇങ്ങനെയല്ല. സര്വ്വവ്യാപി എന്ന ജ്ഞാനം
ഭാരതവാസികളെ തീര്ത്തും ദരിദ്രരാക്കി മാറ്റി. ബാബയുടെ ജ്ഞാനത്തിലൂടെ ഭാരതം വീണ്ടും
കിരീടധാരിയായി മാറും. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
സൂര്യവംശത്തില് ആദ്യമാദ്യം വരുന്നതിനായി നിശ്ചയബുദ്ധിയായി മാറി മുഴുവന് മാര്ക്കും
നേടണം. പക്കാ ബ്രാഹ്മണനായി മാറണം. പരിധിയില്ലാത്ത ജ്ഞാനത്തെ സ്മൃതിയില്
വെയ്ക്കണം.
2) ജ്ഞാനചിതയില് ഇരുന്ന്
ശീതളം അര്ത്ഥം പവിത്രമായി മാറണം. ജ്ഞാനയോഗത്തിലൂടെ കാമത്തിന്റെ താപത്തെ
സമാപ്തമാക്കണം. ബുദ്ധിയോഗം സദാ ഒരു ബാബയില് കുടുങ്ങിയിരിക്കണം.
വരദാനം :-
ബ്രാഹ്മണജീവിതത്തില് ശ്രേഷ്ഠസ്ഥിതിയാകുന്ന മെഡല് പ്രാപ്തമാക്കുന്ന
ദു:ഖമില്ലാത്ത രാജ്യത്തെ ചക്രവര്ത്തിയായി ഭവിക്കട്ടെ.
താങ്കളെല്ലാവരും തങ്ങളുടെ
സ്വസ്ഥിതി ഏറ്റവും നല്ലതാക്കിവെക്കുന്നതിന് വേണ്ടിത്തന്നെയാണ്
ബ്രാഹ്മണരായിട്ടുള്ളത്. ബ്രാഹ്മണജീവിതത്തില് ശ്രേഷ്ഠസ്ഥിതി തന്നെയാണ് താങ്കളുടെ
സമ്പത്ത്. ഇത് തന്നെയാണ് ബ്രാഹ്മണജീവിതത്തിന്റെ മെഡല്. ആര് ഈ മെഡല്
പ്രാപ്തമാക്കുന്നുവോ അവര് സദാ അചഞ്ചലവും ദൃഢവുമായി ഏകരസസ്ഥിതിയിലിരുന്ന് സദാ
നിശ്ചിന്തരായി ദു:ഖമില്ലാത്ത രാജ്യത്തെ ചക്രവര്ത്തിയായി മാറുന്നു. അവര് സര്വ്വ
ഇച്ഛകളില് നിന്നും മുക്തരായി ഇച്ഛയെന്തെന്നുപോലും അറിയാത്ത സ്വരൂപമായി മാറുന്നു.
സ്ലോഗന് :-
മുറിയാത്ത
നിശ്ചയത്തോടെയും ഉറപ്പോടെയും പറയൂ ڇഎന്റെ ബാബാڈ എങ്കില് മായക്ക് സമീപത്ത് പോലും
വരാന് സാധിക്കില്ല.