മധുരമായ കുട്ടികളെ - ഈ
പുരുഷോത്തമ സംഗമയുഗം ട്രാന്സ്ഫറാകുന്നതിനുള്ള യുഗമാണ്, ഇപ്പോള് നിങ്ങള്ക്ക്
കനിഷ്ടരില് നിന്ന് ഉത്തമ ആത്മാവായി മാറണം.
ചോദ്യം :-
ബാബയോടൊപ്പം ഏത് കുട്ടികളുടെ കൂടി മഹിമയാണ് പാടപ്പെടുന്നത്?
ഉത്തരം :-
ആരാണോ
ടീച്ചറായി മാറി അനേകരുടെ മംഗളം ചെയ്യുന്നതിന് നിമിത്തമായി മാറുന്നത്, അവരുടെ
മഹിമയും ബാബയോടൊപ്പം പാടപ്പെടുന്നു. ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമായ ബാബ
കുട്ടികളിലൂടെ അനേകരുടെ മംഗളം ചെയ്യിപ്പിക്കുന്നതുകൊണ്ട് കുട്ടികളുടെയും മഹിമ
ഉണ്ടാകുന്നു. പറയുന്നു- ബാബാ, ഇന്നയാള് ഞങ്ങളില് ദയ ചൊരിഞ്ഞു, അതിലൂടെ ഞങ്ങള്
എന്തില് നിന്ന് എന്തായി മാറി! ടീച്ചറായി മാറാതെ ആശിര്വാദം ലഭിക്കുകയില്ല.
ഓംശാന്തി.
ആത്മീയ അച്ഛന് ആത്മീയ കുട്ടികളോട് ചോദിക്കുകയാണ്. മനസ്സിലാക്കി തന്നതിനു ശേഷം
പിന്നീട് ചോദിക്കുകയും ചെയ്യുന്നു. ഇപ്പോള് കുട്ടികള് ബാബയെ അറിയുന്നു.
സര്വ്വവ്യാപിയെന്ന് പലരും പറയുന്നുണ്ട്. പറയുന്നതിനു മുമ്പ് തിരിച്ചറിയണമല്ലോ -
ബാബ ആരാണ്? തിരിച്ചറിഞ്ഞതിന് ശേഷം പറയണം - ബാബയുടെ നിവാസ സ്ഥാനം എവിടെയാണ്?
ബാബയെ അറിയുന്നില്ലെങ്കില് ബാബയുടെ നിവാസ സ്ഥാനത്തെക്കുറിച്ചെങ്ങനെ അറിയും. നാമ
രൂപത്തില് നിന്ന് വേറിട്ടത് എന്നു പറയുന്നു. അതിനര്ത്ഥം ഇല്ല എന്നല്ലേ.
ഇല്ലാത്ത ഒരു വസ്തു ഇരിക്കുന്ന സ്ഥാനത്തെക്കുറിച്ച് എങ്ങിനെ ചിന്തിക്കാന് കഴിയും.
ഇതിപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം. ബാബ ആദ്യമാദ്യം തന്റെ പരിചയം നല്കി
വസിക്കുന്ന സ്ഥാനത്തെയും മനസ്സിലാക്കി തന്നു. ബാബ പറയുകയാണ് - ഞാന് നിങ്ങള്ക്ക്
ഈ രഥത്തിലൂടെ പരിചയം നല്കാന് വന്നിരിക്കുകയാണ്. ഞാന് നിങ്ങളെല്ലാവരുടെയും
അച്ഛനാണ്, എന്നെ പരംപിതാവെന്നാണ് പറയുന്നത്. ആത്മാവിനെയും ഒരാളും അറിയുന്നില്ല.
ബാബയ്ക്ക് പേരും രൂപവും ദേശവും കാലവും ഇല്ലെങ്കില് പിന്നീട് കുട്ടികള്ക്ക്
ഇതെല്ലാം എങ്ങിനെയുണ്ടായി? അച്ഛന് നാമരൂപങ്ങളില്ലെങ്കില് കുട്ടികള്
എങ്ങിനെയുണ്ടായി? കുട്ടികളുണ്ടെങ്കില് തീര്ച്ചയായും അച്ഛനുമുണ്ടാവും. നാമ
രൂപത്തില് നിന്ന് വേറിട്ടതല്ല എന്നത് വ്യക്തമാണ്. കുട്ടികള്ക്കും നാമവും
രൂപവുമുണ്ട്. എത്ര തന്നെ സൂക്ഷ്മമാണെങ്കിലും. ആകാശം സൂക്ഷ്മമാണെങ്കിലും ആകാശം
എന്ന പേരുണ്ടല്ലോ. എങ്ങിനെയാണോ ഈ പോളാര് സൂക്ഷ്മമായിരിക്കുന്നത്, അതുപോലെ ബാബയും
വളരെ സൂക്ഷ്മമാണ്. കുട്ടികള് വര്ണ്ണിക്കാറുണ്ട് - അത്ഭുതകരമായ നക്ഷത്രമാണ്,
ഇദ്ദേഹത്തില് പ്രവേശിച്ചിരിക്കുന്നു, ഇദ്ദേഹത്തെ ആത്മാവെന്നാണ് പറയുന്നത്. ബാബ
വസിക്കുന്നത് പരംധാമത്തിലാണ്. അത് വാസസ്ഥാനമാണ്. മുകളിലേയ്ക്ക് ദൃഷ്ടി
പോകാറുണ്ടല്ലോ. മുകളിലേയ്ക്ക് വിരല് ചൂണ്ടിയാണ് ഓര്മ്മിക്കുന്നത്. അപ്പോള്
തീര്ച്ചയായും ഓര്മ്മിക്കാന് ഒരാള് ഉണ്ട്. പരംപിതാ പരമാത്മാവ് എന്നു
പറയുന്നുണ്ടല്ലോ. എന്നിട്ടും നാമ രൂപത്തില് നിന്നും വേറിട്ടത് എന്ന് പറയുന്നു -
ഇതാണ് അജ്ഞാനം. ബാബയെ അറിയുന്നതിനെ ജ്ഞാനമെന്ന് പറയുന്നു. നമ്മളാദ്യം
അജ്ഞാനികളായിരുന്നു എന്ന് നിങ്ങള് മനസ്സിലാക്കി. നിങ്ങള്ക്ക് ബാബയെയും
അറിയില്ലായിരുന്നു, നിങ്ങളെയും അറിയില്ലായിരുന്നു. ഇപ്പോള് മനസ്സിലാക്കി ഞാന്
ആത്മാവാണ്, ശരീരമല്ല. ആത്മാവിനെ അവിനാശി എന്ന് പറയുന്നുണ്ടെങ്കില് തീര്ച്ചയായും
അങ്ങിനെയൊരു വസ്തു ഉണ്ടല്ലോ. അവിനാശി എന്നത് ഒരു പേരൊന്നുമല്ല, അവിനാശി അര്ത്ഥം
എന്താണോ നശിക്കാത്തതായിട്ടുള്ളത്. അപ്പോള് തീര്ച്ചയായും അങ്ങിനെയൊരു വസ്തുവുണ്ട്.
കുട്ടികള്ക്ക് നല്ല രീതിയില് മനസ്സിലാക്കി തരുന്നുണ്ട്, മധുര മധുരമായ കുട്ടികളേ,
ആരെയാണോ കുട്ടികളെ, കുട്ടികളെ എന്ന് പറയുന്നത് ആ ആത്മാക്കള് അവിനാശിയാണ്.
ആത്മാക്കളുടെ അച്ഛനായ പരംപിതാ പരമാത്മാവ് മനസ്സിലാക്കി തരികയാണ്. ബാബ വന്ന്
തന്റെ കുട്ടികള്ക്ക് പരിചയം നല്കുന്ന ഈ കളി ഒരേയൊരു പ്രാവശ്യമാണ് ഉണ്ടാകുന്നത്.
ഞാനും പാര്ട്ട്ധാരിയാണ്. എങ്ങിനെയാണ് പാര്ട്ടഭിനയിക്കുന്നത്, ഇത് നിങ്ങള്
കുട്ടികളുടെ ബുദ്ധിയിലുണ്ട്. പഴയ പതിത ആത്മാക്കളെ പുതിയതും പാവനവുമാക്കി
മാറ്റുന്നു. അപ്പോള് അവിടെ നിങ്ങളുടെ ശരീരവും പൂക്കളെപ്പോലെയായി തീരുന്നു. ഇത്
ബുദ്ധിയിലുണ്ടല്ലോ.
ഇപ്പോള് നിങ്ങള് ബാബ, ബാബ എന്ന് പറയുന്നു ഈ പാര്ട്ട് നടന്നുകൊണ്ടിരിക്കുകയാണ്.
ആത്മാവ് പറയുകയാണ് ബാബ വന്നിട്ടുണ്ട് - നമ്മള് കുട്ടികളെ ശാന്തിധാമത്തിലേയ്ക്ക്
കൂട്ടികൊണ്ടുപോകുന്
നതിനായി. ശാന്തിധാമത്തിന് ശേഷം സുഖധാമം തന്നെയാണ്.
ശാന്തിധാമത്തിന് ശേഷം ദുഃഖധാമമാകാന് സാധ്യമല്ല. പുതിയ ലോകത്തില് സുഖമെന്നാണ്
പറയുക. അഥവാ ഈ ദേവീ ദേവതകള് ചൈതന്യത്തിലുണ്ടെങ്കില് അവരോട് താങ്കള് എവിടെ
വസിക്കുന്നവരാണ് എന്നു ചോദിച്ചാല് പറയും - ഞങ്ങള് സ്വര്ഗത്തില് വസിക്കുന്നവരാണ്.
ഇത് ജഢമൂര്ത്തികള്ക്ക് പറയാന് സാധിക്കുകയില്ല. നിങ്ങള്ക്ക് പറയാന് സാധിക്കുമല്ലോ,
ഞങ്ങള് യഥാര്ത്ഥത്തില് സ്വര്ഗത്തില് വസിച്ചിരുന്ന ദേവീ ദേവതകളായിരുന്നു.
പിന്നീട് 84 ജന്മത്തിന്റെ ചക്രം കറങ്ങി ഇപ്പോള് സംഗമത്തില് വന്നിരിക്കുകയാണ്.
ഇത് ട്രാന്സ്ഫറാകാനുള്ള പുരുഷോത്തമ സംഗമയുഗമാണ്. കുട്ടികള്ക്കറിയാം നമ്മള് വളരെ
ഉത്തമ പുരുഷനായാണ് മാറുന്നത്. നമ്മള് ഓരോ 5000 വര്ഷത്തിന് ശേഷവും സതോപ്രധാനമായി
മാറുന്നു. സതോപ്രധാനമായി മാറുന്നതും നമ്പര്വൈസാണ്. ഈ മുഴുവന് പാര്ട്ടും
ആത്മാവിനാണ് ലഭിച്ചിട്ടുള്ളത്. മനുഷ്യന്റെ പാര്ട്ടാണെന്നു പറയുകയില്ല. ആത്മാവായ
എനിക്കാണ് പാര്ട്ട് ലഭിച്ചിട്ടുള്ളത്. ഞാന് ആത്മാവ് 84 ജന്മങ്ങള് എടുക്കുന്നു.
ഞാന് ആത്മാവ് അവകാശിയാണ്. അവകാശി സാധാരണയായി എപ്പോഴും പുരുഷനായിരിക്കും സ്ത്രീ
ആയിരിക്കില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഇത് ഉറപ്പിച്ച് മനസ്സിലാക്കണം-
നമ്മള് ആത്മാക്കളെല്ലാം പുരുഷനാണ്. എല്ലാവര്ക്കും പരിധിയില്ലാത്ത ബാബയില് നിന്നും
സമ്പത്ത് ലഭിക്കുന്നു. പരിധിയുള്ള ലൗകീക അച്ഛനില് നിന്നും കേവലം
ആണ്കുട്ടികള്ക്കാണ് സമ്പത്ത് ലഭിക്കുന്നത്, പെണ്കുട്ടികള്ക്കല്ല. ആത്മാവ് സദാ
സ്ത്രീ തന്നെയായിരിക്കും എന്നില്ല. ബാബ മനസ്സിലാക്കി തരികയാണ് - നിങ്ങള് ആത്മാവ്
ചിലപ്പോള് സ്ത്രീയുടെയും ചിലപ്പോള് പുരുഷന്റെയും ശരീരമെടുക്കുന്നു. ഈ സമയം
നിങ്ങളെല്ലാവരും പുരുഷന്മാരാണ്. എല്ലാ ആത്മാക്കള്ക്കും ഒരച്ഛനില് നിന്നാണ്
സമ്പത്ത് ലഭിക്കുന്നത്. എല്ലാവരും കുട്ടികളാണ്. എല്ലാവരുടെയും അച്ഛന് ഒരാളാണ്.
ബാബയും പറയുന്നു - അല്ലയോ കുട്ടികളെ, നിങ്ങളെല്ലാ ആത്മാക്കളും പുരുഷനാണ്, എന്റെ
ആത്മീയ സന്താനങ്ങളാണ്. പിന്നീട് പാര്ട്ട് അഭിനയിക്കുന്നതിന് സ്ത്രീയും പുരുഷനും
ആവശ്യമാണ്. അപ്പോള് മാത്രമേ മനുഷ്യ സൃഷ്ടിയുടെ എണ്ണം വര്ദ്ധിക്കുകയുള്ളൂ. ഈ
കാര്യം നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും അറിയുകയില്ല. നമ്മളെല്ലാവരും
സഹോദരങ്ങളാണെന്ന് പറയുന്നുണ്ട്, എന്നാല് മനസ്സിലാക്കുന്നില്ല.
ഇപ്പോള് നിങ്ങള് കുട്ടികള് പറയുന്നു - ബാബാ, അങ്ങയില് നിന്ന് ഞാന് അനേക തവണ
സമ്പാദ്യം നേടിയിട്ടുണ്ട്. ആത്മാവിനിത് പക്കാ ആയിരിക്കുന്നു. ആത്മാവ് ബാബയെ
തീര്ച്ചയായും ഓര്മ്മിക്കുന്നുണ്ട് - അല്ലയോ ബാബാ ദയ കാണിക്കൂ. ബാബാ വരൂ,
ഞങ്ങളെല്ലാം അങ്ങയുടെ കുട്ടികളായി മാറാം. ദേഹസഹിതം ദേഹത്തിന്റെ എല്ലാ
സംബന്ധങ്ങളെയും ഉപേക്ഷിച്ച് ഞങ്ങള് അങ്ങയെ മാത്രം ഓര്മ്മിക്കും. ബാബ
മനസ്സിലാക്കിതന്നിട്ടുണ്ട് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ
ഓര്മ്മിക്കൂ. ബാബയില് നിന്ന് നമ്മളെങ്ങനെയാണ് സമ്പത്ത് നേടുന്നത്, ഓരോ 5000
വര്ഷങ്ങള്ക്ക് ശേഷവും നമ്മള് ദേവതയായി മാറുന്നതെങ്ങനെയാണ്, ഇതും അറിയേണ്ടതല്ലേ.
സ്വര്ഗത്തിന്റെ സമ്പത്ത് ആരില് നിന്നാണ് ലഭിക്കുന്നത്, ഇത് ഇപ്പോള് നിങ്ങള്ക്ക്
മനസ്സിലായി. ബാബ സ്വര്ഗവാസിയല്ല, എന്നാല് കുട്ടികളെ സ്വര്ഗവാസിയാക്കുന്നു. സ്വയം
നരകത്തിലേക്കാണ് വരുന്നത്. തമോപ്രധാനമായി മാറുമ്പോള് നിങ്ങള് ബാബയെ
വിളിക്കുന്നതും നരകത്തിലേക്കാണ്. ഇത് തമോപ്രധാന ലോകമാണല്ലോ. സതോപ്രധാന
ലോകമുണ്ടായിരുന്നു, 5000 വര്ഷങ്ങള്ക്ക് മുമ്പ് ഇവരുടെ രാജ്യമായിരുന്നു. ഈ
കാര്യങ്ങളെക്കുറിച്ചും, ഈ പഠിപ്പിനെക്കുറിച്ചും ഇപ്പോള് നിങ്ങള്ക്കു മാത്രമാണ്
അറിവുള്ളത്. ഇത് മനുഷ്യനില് നിന്ന് ദേവതയാകുന്നതിനുള്ള പഠിപ്പാണ്. യുദ്ധമൊന്നും
ചെയ്യാതെ മനുഷ്യനില് നിന്ന് ദേവതയായി മാറി... കുട്ടിയായതോടെ അവകാശിയുമായി, ബാബ
പറയുന്നു - നിങ്ങളെല്ലാ ആത്മാക്കളും എന്റെ കുട്ടികളാണ്. നിങ്ങള്ക്ക് സമ്പത്ത്
നല്കുകയാണ്. നിങ്ങള് സഹോദര-സഹോദരങ്ങളാണ്, വസിക്കുന്ന സ്ഥാനം മൂലവതനം അഥവാ
നിര്വാണധാമമാണ്, അതിനെ നിരാകാര ലോകമെന്നും പറയുന്നു. എല്ലാ ആത്മാക്കളും അവിടെ
വസിക്കുന്നവരാണ്. ഈ സൂര്യചന്ദ്രന്മാര്ക്കും ഉപരി അത് നിങ്ങളുടെ സ്വീറ്റ് സൈലന്സ്
വീടാണ്. എന്നാല് അവിടെ സദാ ഇരിക്കുവാന് സാധ്യമല്ല. ഇരുന്ന് എന്ത് ചെയ്യാനാണ്.
അവിടെയാണെങ്കില് ജഢ അവസ്ഥയിലായിരിക്കും. ആത്മാവ് പാര്ട്ട് അഭിനയിക്കുമ്പോഴാണ്
ചൈതന്യമെന്ന് പറയുന്നത്. ചൈതന്യം തന്നെയാണ് എന്നാല് പാര്ട്ട്
അഭിനയിക്കുന്നില്ലെങ്കില് ജഢമാണല്ലോ. നിങ്ങള് ഇവിടെ നില്ക്കുന്നുണ്ട് എന്നാല്
കൈകാലുകളൊന്നും ചലിപ്പിക്കുന്നില്ലെങ്കില് ജഢം പോലെ തന്നെയല്ലേ. അവിടെ ആത്മാവ്
ജഢം പോലെയിരിക്കുന്നതുകൊണ്ട് സ്വാഭാവികമായ ശാന്തിയുണ്ട്. പാര്ട്ടൊന്നും
അഭിനയിക്കുന്നില്ല. മനോഹാരിത മുഴുവന് പാര്ട്ടിലാണല്ലോ. ശാന്തിധാമില് എന്ത്
ശോഭയാണുള്ളത്. ആത്മാക്കള് സുഖ ദുഃഖത്തിന്റെ അനുഭൂതിയില് നിന്ന്
ഉപരിയായിരിക്കുന്നു. ഒരു പാര്ട്ടും അഭിനയിക്കുന്നില്ലെങ്കില് പിന്നെ അവിടെ
വസിക്കുന്നതുകൊണ്ട് എന്താണ് നേട്ടം? ആദ്യമാദ്യം സുഖത്തിന്റെ പാര്ട്ടഭിനയിക്കണം.
ഓരോരുത്തര്ക്കും മുന്കൂറായി തന്നെ പാര്ട്ട് ലഭിച്ചിട്ടുണ്ട്. ഞങ്ങള്ക്ക് മോക്ഷം
വേണമെന്ന് ചിലര് പറയുന്നു. കുമിള വെള്ളത്തില് ലയിച്ചു, അതോടെ കഴിഞ്ഞു. ആത്മാവ്
പിന്നീട് ഇല്ല. ഒരു പാര്ട്ടും അഭിനയിക്കുന്നില്ലെങ്കില് ജഢമെന്നേ പറയൂ.
ചൈതന്യമായിട്ടും ജഢമായിത്തന്നെയിരുന്നാല് എന്താണ് നേട്ടം. എല്ലാവര്ക്കും
പാര്ട്ടഭിനയിക്കുക തന്നെ വേണം. മുഖ്യമായത് ഹീറോ ഹീറോയിന്റെ പാര്ട്ടാണെന്ന്
പറയാറുണ്ട്. നിങ്ങള് കുട്ടികള്ക്ക് ഹീറോ ഹീറോയിന്റെ ടൈറ്റിലാണ് ലഭിക്കുന്നത്.
ആത്മാവ് ഇവിടെ (ഭൂമിയില്) പാര്ട്ടഭിനയിക്കുന്നു. ആദ്യം സുഖത്തിന്റെ രാജ്യം
ഭരിക്കുന്നു പിന്നീട് രാവണന്റെ ദുഃഖത്തിന്റെ രാജ്യത്തേക്ക് പോകുന്നു. ഇപ്പോള്
ബാബ പറയുന്നു - നിങ്ങള് കുട്ടികള് എല്ലാവര്ക്കും ഈ സന്ദേശം നല്കൂ. ടീച്ചറായി
മാറി മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കൂ. ആരാണോ ടീച്ചറായി മാറാത്തത് അവരുടെ
പദവി കുറഞ്ഞുപോകും. ടീച്ചറാകാതെ ആശീര്വാദം എങ്ങിനെ ലഭിക്കും? ആര്ക്കെങ്കിലും ധനം
നല്കുകയാണെങ്കില് അവര്ക്ക് സന്തോഷം ഉണ്ടാകുമല്ലോ. ഉള്ളുകൊണ്ട്
മനസ്സിലാക്കുന്നു-ബി.കെ. നമ്മളില് വളരെ ദയ കാണിക്കുന്നു, നമ്മെ എന്തില് നിന്ന്
എന്താക്കി മാറ്റുന്നു! അപ്പോഴും മഹിമ ഒരു ബാബയുടെ മാത്രമാണ് - ആഹാ ബാബാ, അങ്ങ്
ഈ കുട്ടികളിലൂടെ ഞങ്ങള്ക്ക് എത്ര മംഗളമാണ് ചെയ്യുന്നത്! ആരെയെങ്കിലും ഉപയോഗിച്ചു
തന്നെ ചെയ്യണമല്ലോ. ബാബ ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമാണ്, നിങ്ങളിലൂടെ
ചെയ്യിപ്പിക്കുന്നു. നിങ്ങളുടെ മംഗളമുണ്ടാകുന്നു. അതുകൊണ്ട് നിങ്ങള്
മറ്റുള്ളവരുടെ തൈ നടുന്നു. എങ്ങിനെയുള്ള സര്വ്വീസ് ചെയ്യുന്നുവോ അത്രയും
ഉയര്ന്ന പദവി നേടുന്നു. രാജാവാകണമെങ്കില് പ്രജകളെയും ഉണ്ടാക്കണം. പിന്നീട് ആരാണോ
ഉയര്ന്ന നമ്പറുകളില് വരുന്നത് അവരും രാജാവായി മാറുന്നു. മാല തയ്യാറാകുമല്ലോ.
തന്നോട് തന്നെ ചോദിക്കണം - ഞാന് മാലയില് ഏത് നമ്പറിലായിരിക്കും? 9 രത്നങ്ങള്
മുഖ്യമല്ലേ. വജ്രമാക്കി മാറ്റുന്ന ബാബ നടുവിലാണ്. വജ്രത്തെ നടുവിലാണ്
വയ്ക്കുന്നത്. മാലയുടെ മുകളില് ലോക്കറ്റും ഉണ്ടാകുമല്ലോ. അവസാനം നിങ്ങള്ക്ക്
മനസ്സിലാകും - ആരാണ് രാജധാനിയില് വരുന്ന മുഖ്യമായ മണികളായി മാറുന്നത്. അവസാനം
തീര്ച്ചയായും നിങ്ങള്ക്ക് എല്ലാ സാക്ഷാത്ക്കാരവും ഉണ്ടാകും. എങ്ങിനെയാണ്
ശിക്ഷകളെല്ലാം അനുഭവിക്കുന്നത് എന്നതും കാണും. തുടക്കത്തില് ദിവ്യ ദൃഷ്ടിയില്
സൂക്ഷ്മ വതനത്തില് നിങ്ങള് കണ്ടിരുന്നു. ഇതും ഗുപ്തമാണ്. ആത്മാവ് ശിക്ഷ
അനുഭവിക്കുന്നതെങ്ങ
നെയാണ് - ഇതും ഡ്രാമയിലെ പാര്ട്ടാണ്. ഗര്ഭ ജയിലില് ശിക്ഷ
അനുഭവിക്കുന്നു. ജയിലില് ധര്മ്മരാജനെ കാണുമ്പോള് പറയുന്നു- എന്നെ പുറത്തുവിടൂ.
രോഗങ്ങള് ഉണ്ടാകുന്നതും കര്മ്മത്തിന്റെ കണക്കാണല്ലോ. ഇതെല്ലാം മനസ്സിലാക്കേണ്ട
കാര്യങ്ങളാണ്. ബാബ തീര്ച്ചയായും ശരിയായ കാര്യങ്ങള് മാത്രമല്ലേ കേള്പ്പിക്കുക.
നിങ്ങളിപ്പോള് ശ്രേഷ്ഠാചാരികളായി മാറുന്നു. ബാബയില് നിന്ന് വളരെ ശക്തി
നേടുന്നവരെയാണ് ശ്രേഷ്ഠാചാരി എന്ന് പറയുന്നത്.
നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറുകയല്ലേ. വളരെ ശക്തിയുണ്ടായിരിക്കും. ബഹളം
മുതലായവയുടെ ഒരു കാര്യവുമില്ല. ശക്തി കുറയുമ്പോള് എത്രയധികം പ്രശ്നങ്ങളിലേയ്ക്ക്
പോകുന്നു. നിങ്ങള് കുട്ടികള്ക്ക് ശക്തി ലഭിച്ചിരിക്കുകയാണ് - അരകല്പത്തേയ്ക്ക്.
നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാ
യിരിക്കും. ഒരുപോലെ ശക്തി നേടാന്
സാധിക്കുകയില്ല, ഒരുപോലെ പദവിയും നേടാന് സാധിക്കുകയില്ല. ഇതും ആദ്യം മുതല്
അടങ്ങിയിട്ടുള്ളതാണ്. ഡ്രാമയില് അനാദിയായി അടങ്ങിയിട്ടുള്ളതാണ്. ആരാണോ അവസാനം
വരുന്നത്, ഒന്നോ രണ്ടോ ജന്മമെടുക്കുന്നു ശരീരം ഉപേക്ഷിക്കുന്നു. എങ്ങനെയാണോ
വിളക്കില് പാറ്റകള് വരുന്നത്, രാത്രിയില് ജന്മമെടുക്കുന്നു, രാവിലെ മരിക്കുന്നു.
അതാണെങ്കില് എണ്ണാന് കഴിയാത്തത്ര ഉണ്ടാകുന്നു. മനുഷ്യനെയാണെങ്കില് എണ്ണാന്
സാധിക്കും. ഏതെല്ലാം ആത്മാക്കളാണോ ആദ്യമാദ്യം വരുന്നത് അവരുടെ ആയുസ്സെത്ര
വലുതായിരിക്കണം! നിങ്ങള് കുട്ടികള്ക്ക് സന്തോഷമുണ്ടായിരിക്കണം - ഞങ്ങള് വളരെ
ഉയര്ന്ന ആയുസ്സുള്ളവരായി മാറും. നിങ്ങളാണ് മുഴുവന് പാര്ട്ടും അഭിനയിക്കുന്നത്.
നിങ്ങള് എങ്ങനെയാണ് മുഴുവന് പാര്ട്ടും അഭിനയിക്കുന്നത്, ഇത് ബാബ തന്നെയാണ്
നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നത്. പഠിപ്പിനനുസരിച്ച് മുകളില് നിന്നും
പാര്ട്ടഭിനയിക്കുന്നതിന് വേണ്ടി വരുന്നു. നിങ്ങളുടെ ഈ പഠിപ്പ് പുതിയ
ലോകത്തിലേയ്ക്ക് വേണ്ടിയുള്ളതാണ്. ബാബ പറയുന്നു - അനേകം തവണ ഞാന് നിങ്ങളെ
പഠിപ്പിച്ചിട്ടുണ്ട്, ഈ പഠിപ്പ് അവിനാശിയാണ്. അരകല്പം നിങ്ങള് പ്രാപ്തി
അനുഭവിക്കുന്നു. ആ വിനാശി പഠിപ്പിലൂടെ അല്പ സമയത്തേയ്ക്കുള്ള സുഖമാണ്
ലഭിക്കുന്നത്. ഇപ്പോള് ആരെങ്കിലും വക്കീലായി മാറിയിട്ടുണ്ടെങ്കില് പിന്നീട്
കല്പത്തിന് ശേഷവും വക്കീലായി മാറുന്നു. ഇതും നിങ്ങള് കുട്ടികള്ക്കറിയാം -
സര്വ്വരുടെയും പാര്ട്ട് എന്താണോ അതേ പാര്ട്ട് തന്നെ കല്പ കല്പം
അഭിനയിച്ചുകൊണ്ടിരിക്കും. ദേവതയാവട്ടെ അല്ലെങ്കില് ശൂദ്രനാവട്ടെ ഓരോരുത്തരുടെയും
പാര്ട്ട് അതുപോലെ അഭിനയിക്കും, കല്പം മുന്പത്തേത് പോലെ. അതില് യാതൊരു വ്യത്യാസവും
ഉണ്ടാക്കാന് സാധിക്കില്ല. ഓരോരുത്തരും അവരവരുടെ പാര്ട്ടഭിനയിക്കുകയാണ്. ഇത്
മുഴുവന് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. അതിനാല് ചോദിക്കാറുണ്ട്
പുരുഷാര്ത്ഥമാണോ വലുത്, അതോ പ്രാപ്തിയാണോ വലുത്? ഇപ്പോള് പുരുഷാര്ത്ഥമില്ലാതെ
പ്രാപ്തി ലഭിക്കുകയില്ല. ഡ്രാമയനുസരിച്ച് പുരുഷാര്ത്ഥത്തിലൂടെയാണ്
പ്രാപ്തിയുണ്ടാവുന്നത്. അതിനാല് എല്ലാ ഭാരവും ഡ്രാമയില് തന്നെയാണ് വരുന്നത്.
ചിലര് പുരുഷാര്ത്ഥം ചെയ്യുന്നു, ചിലര് ചെയ്യാതിരിക്കുന്നു. വരുന്നുണ്ടെങ്കിലും
പിന്നീട് പുരുഷാര്ത്ഥം ചെയ്യാത്തതുകൊണ്ട് പ്രാപ്തിയൊന്നും ഉണ്ടാകുന്നില്ല.
മുഴുവന് ലോകത്തിലും എന്തെല്ലാം പാര്ട്ടാണോ നടന്നുകൊണ്ടിരിക്കുന്നത്, ഇതെല്ലാം
ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. ആദ്യം മുതല് അവസാനം വരെയ്ക്കും
ആത്മാവില് തന്നെയാണ് പാര്ട്ടടങ്ങിയിട്ടുള്ളത്. എങ്ങനെയാണോ നിങ്ങള് ആത്മാവില് 84
ന്റെ പാര്ട്ടടങ്ങിട്ടുള്ളത്. വജ്രത്തെപോലെയായി മാറിയിട്ടുണ്ടെങ്കില് കക്കയെ
പോലെയായും മാറും. ഈ എല്ലാ കാര്യങ്ങളും ഇപ്പോഴാണ് നിങ്ങള് കേള്ക്കുന്നത്.
സ്ക്കൂളില് ആരെങ്കിലും തോറ്റുപോയിട്ടുണ്ടെങ്കില് അവരെ ബുദ്ധിഹീനര് എന്ന് പറയും.
ധാരണ ഉണ്ടാകുന്നില്ല, ഇതിനെയാണ് പറയുന്നത് വൈവിദ്ധ്യമായ വൃക്ഷം, വൈവിദ്ധ്യമായ
സ്വഭാവം. ഈ വെറൈറ്റിയായ വൃക്ഷത്തിന്റെ ജ്ഞാനം ബാബ തന്നെയാണ്
മനസ്സിലാക്കിത്തരുന്നത്. കല്പവൃക്ഷത്തിലും മനസ്സിലാക്കി തരുന്നു.
ആല്വൃക്ഷത്തിന്റെ ഉദാഹരണവും ഇതില് തന്നെയാണ്. അതിന്റെ ശാഖകള് വളരെയധികം പടരുന്നു.
കുട്ടികള്ക്കറിയാം നമ്മള് ആത്മാക്കള് അവിനാശിയാണ്, ഈ ശരീരം വിനാശമാകുക തന്നെ
ചെയ്യും. ആത്മാവ് തന്നെയാണ് ധാരണ ചെയ്യുന്നത്. ആത്മാവാണ് 84 ജന്മം എടുക്കുന്നത്.
ശരീരം മാറികൊണ്ടിരിക്കും. ആത്മാവ് അത് തന്നെയാണ്. ആത്മാവ് തന്നെയാണ് ഭിന്ന
ഭിന്ന ശരീരമെടുത്ത് പാര്ട്ടഭിനയിക്കുന്നത്. ഇത് പുതിയ കാര്യമാണല്ലോ! നിങ്ങള്
കുട്ടികള്ക്കിപ്പോള് ഇത് മനസ്സിലായി കഴിഞ്ഞു. കല്പം മുമ്പും ഇതേ പോലെ
മനസ്സിലാക്കിയിരുന്നു. ബാബ വരുന്നതും ഭാരതത്തിലാണ്. നിങ്ങള് എല്ലാവര്ക്കും
സന്ദേശം കൊടുക്കുന്നുണ്ട്. സന്ദേശം ലഭിക്കാത്തവര് ഒരാള് പോലും ഉണ്ടായിരിക്കരുത്.
സന്ദേശം ലഭിക്കുക എന്നത് എല്ലാവരുടെയും അവകാശമാണ്. പിന്നെ ബാബയില് നിന്ന്
സമ്പാദ്യവും നേടും. കുറച്ച് മാത്രമാണ് കേള്ക്കുന്നതെങ്കിലും ബാബയുടെ
കുട്ടിയാണല്ലോ. ബാബ മനസ്സിലാക്കി തരുന്നു - ഞാന് നിങ്ങള് ആത്മാക്കളുടെ അച്ഛനാണ്.
എന്നിലൂടെ ഈ രചനയുടെ ആദി-മധ്യ-അന്ത്യത്തെ അറിയുന്നതിലൂടെ നിങ്ങള് ഈ പദവി
നേടുന്നു. ബാക്കി എല്ലാവരും മുക്തിയിലേയ്ക്ക് പോകും. ബാബയാണ് സര്വ്വരുടെയും
സദ്ഗതി ചെയ്യുന്നത്. പാടാറുണ്ട് അല്ലയോ ബാബാ അങ്ങയുടെ ലീല... എന്ത് ലീല?
എങ്ങനെയുള്ള ലീല? ഇത് പഴയ ലോകത്തെ മാറ്റാനുള്ള ലീലയാണ്, ഇത് മനസ്സിലാക്കണം.
മനുഷ്യര് തന്നെയാണ് അറിയുന്നത്. ബാബ നിങ്ങള് കുട്ടികള്ക്ക് തന്നെയാണ് വന്ന്
എല്ലാം മനസ്സിലാക്കി തരുന്നത്. ബാബ സര്വ്വജ്ഞനാണ്. നിങ്ങളെയും നോളേജ്ഫുള്ളാക്കി
മാറ്റുന്നു. നിങ്ങളെല്ലാവരും നമ്പര്വാറായാണ് മാറുന്നത്. സ്ക്കോളര്ഷിപ്പ്
നേടുന്നവരെ നോളേജ്ഫുള് എന്ന് പറയും. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സദാ ഈ
സ്മൃതിയിലിരിക്കണം ഞാന് ആത്മാവ് പുരുഷനാണ്, എനിക്ക് ബാബയില് നിന്ന് മുഴുവന്
സമ്പാദ്യവും നേടണം. മനുഷ്യനെ ദേവതയാക്കി മാറ്റുന്ന പഠിപ്പ് പഠിക്കണം,
പഠിപ്പിക്കണം.
2) മുഴുവന് ലോകത്തിലും
എന്തെല്ലാം പാര്ട്ടാണോ നടന്നുകൊണ്ടിരിക്കുന്നത്, ഇതെല്ലാം ഉണ്ടായതും
ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്, ഇതില് പുരുഷാര്ത്ഥവും പ്രാപ്തിയും രണ്ടും
അടങ്ങിയിട്ടുണ്ട്. പുരുഷാര്ത്ഥം ഇല്ലാതെ പ്രാലബ്ധം ഉണ്ടാവുകയില്ല, ഈ കാര്യം
നല്ല രീതിയില് മനസ്സിലാക്കണം.
വരദാനം :-
ഏതൊരു സേവയും
സത്യമായ മനസ്സോടെയും ലഹരിയോടെയും ചെയ്യുന്ന സത്യമായ ആത്മീയ സേവാധാരിയായി
ഭവിക്കട്ടെ.
സേവനം ഏതുമാകട്ടെ എന്നാല്
അത് സത്യമായ മനസ്സോടെയും ലഹരിയോടെയും ചെയ്യുകയാണെങ്കില് അതിന്റെ നൂറ് മാര്ക്കും
ലഭിക്കുന്നു. സേവനത്തില് പിറുപിറുപ്പ് അരുത്, സേവ ജോലി ചെയ്യുന്നതിന്
വേണ്ടിയല്ല ചെയ്യുന്നത്. താങ്കളുടെ സേവനം തന്നെ മോശമായവരെ നന്നാക്കുക,
എല്ലാവര്ക്കും സുഖം കൊടുക്കുക, ആത്മാക്കളെ യോഗ്യരും യോഗികളുമാക്കി മാറ്റുക,
അപകാരികള്ക്ക് മേലും ഉപകാരം ചെയ്യുക, സമയത്ത് ഓരോരുത്തര്ക്കും കൂട്ടും സഹയോഗവും
കൊടുക്കുക എന്നിവക്ക് വേണ്ടിയാണ്, അങ്ങിനെയുള്ള സേവനം ചെയ്യുന്നവര് തന്നെയാണ്
സത്യമായ ആത്മീയ സേവാധാരി.
സ്ലോഗന് :-
പവിത്രത
തന്നെയാണ് ബ്രാഹ്മണജീവിതത്തിന്റെ നവീനത, ഇത് തന്നെയാണ് ജ്ഞാനത്തിന്റെ അടിത്തറ.