മധുരമായ കുട്ടികളെ -
മന്മനാഭവ എന്ന വശീകരണ മന്ത്രത്തിലൂടെ മാത്രമേ നിങ്ങള്ക്ക് മായയുടെമേല് വിജയം
നേടാന് സാധിക്കുകയുള്ളു, ഈ മന്ത്രം എല്ലാവരെയും ഓര്മ്മിപ്പിക്കണം
ചോദ്യം :-
ഈ പരിധിയില്ലാത്ത ഡ്രാമയിലെ ഏറ്റവും ശക്തരായ സേവകര് ആരെല്ലാമാണ് അതും എങ്ങനെ?
ഉത്തരം :-
ഈ പഴയ
ലോകത്തിന്റെ ശുദ്ധീകരണം നടത്തുന്ന ഏറ്റവും നല്ല സേവകരാണ് പ്രകൃതിക്ഷോഭങ്ങള്.
ഭൂമി കുലുങ്ങും, വെള്ളപ്പൊക്കമുണ്ടാകും, ശുദ്ധീകരണം നടക്കും. ഇതിനായി ഭഗവാന്
ആര്ക്കും നിര്ദ്ദേശം നല്കുന്നില്ല. അച്ഛന് എങ്ങനെ കുട്ടികളെ നശിപ്പിക്കും. ഇത്
ഡ്രാമയിലെ പാര്ട്ടാണ്. രാവണന്റെ രാജ്യമല്ലേ, ഇതിനെ ഈശ്വരീയ ക്ഷോഭങ്ങള് എന്നു
പറയില്ല.
ഓംശാന്തി.
ബാബ തന്നെയാണ് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത്- കുട്ടികളേ, മന്മനാഭവ.
അല്ലാതെ കുട്ടികള്ക്ക് അച്ഛന് മനസ്സിലാക്കിക്കൊടു
ക്കാന് സാധിക്കുമെന്നല്ല.
ശിവബാബാ, മന്മനാഭവ എന്ന് കുട്ടികള് പറയില്ല. കുട്ടികള് ഇരുന്ന് പരസ്പരം
സംസാരിക്കാറുണ്ട്, അഭിപ്രായം ആരായാറുണ്ട് എന്നാല് എന്താണോ പ്രധാന മഹാമന്ത്രം,
അത് ബാബ തന്നെയാണ് നല്കുന്നത്. ഗുരുക്കന്മാര് മന്ത്രം നല്കാറുണ്ട്. ഈ ആചാരം
എവിടെ നിന്നാണ് ആരംഭിച്ചത്? പുതിയ സൃഷ്ടിയുടെ രചന നടത്തുന്ന ബാബ തന്നെയാണ്
ഏറ്റവുമാദ്യം മന്ത്രം നല്കുന്നത് മന്മനാഭവ. ഇതിന്റെ പേരുതന്നെ വശീകരണ മന്ത്രം
എന്നാണ് അര്ത്ഥം മായയുടെ മേല് വിജയം പ്രാപ്തമാക്കുന്നതിനുള്ള മന്ത്രം. ഇത്
ഉള്ളില് ജപിക്കേണ്ട ആവശ്യമൊന്നുമില്ല. ഇത് മനസ്സിലാക്കുകയാണ് വേണ്ടത്. ബാബ
അര്ത്ഥ സഹിതം മനസ്സിലാക്കിത്തരുന്നു. തീര്ച്ചയായും ഗീതയിലുണ്ട് എന്നാല് അര്ത്ഥം
ആരും മനസ്സിലാക്കുന്നില്ല. ഇത് ഗീതയുടെ എപ്പിസോഡുകൂടിയാണ്. എന്നാല് പേര് മാറ്റി
എന്നു മാത്രം. എത്ര വലിയ വലിയ പുസ്തകങ്ങള് ഭക്തിമാര്ഗ്ഗത്തില് നിര്മ്മിക്കുന്നു.
വാസ്തവത്തില് ഇത് വാക്കാല് ബാബ ഇരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്.
ബാബയുടെ ആത്മാവില് ജ്ഞാനമുണ്ട്. കുട്ടികളുടേയും ആത്മാവാണ് ജ്ഞാനം ധാരണ
ചെയ്യുന്നത്. ബാക്കി സഹജമായി മനസ്സിലാക്കിക്കൊടുക്
കുന്നതിനായാണ് ഈ
ചിത്രങ്ങളെല്ലാം നിര്മ്മിച്ചിരിക്കുന്നത്. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഈ
മുഴുവന് ജ്ഞാനവുമുണ്ട്. നിങ്ങള്ക്ക് അറിയാം ആദി സനാതന ദേവീദേവതാ ധര്മ്മം
ഉണ്ടായിരുന്നു അപ്പോള് മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. പിന്നീടാണ് ഈ
ഖണ്ഢങ്ങള് കൂടിച്ചേര്ന്നത്. അതിനാല് ആ ചിത്രവും ഒരു കോണില് വെയ്ക്കണം. നിങ്ങള്
കാണിച്ചുകൊടുക്കുന്നു ഭാരതത്തില് ഇവരുടെ രാജ്യമുണ്ടായിരുന്നു അപ്പോള് രണ്ടാമതൊരു
ധര്മ്മം ഉണ്ടായിരുന്നില്ല. ഇപ്പോള് എത്ര അധികം ധര്മ്മങ്ങളാണ് പിന്നീട് ഇതൊന്നും
ഉണ്ടാകില്ല. ഇതാണ് ബാബയുടെ പ്ലാന്. ആ പാവങ്ങള്ക്ക് എത്ര ചിന്തയാണ്. നിങ്ങള്
കുട്ടികള് മനസ്സിലാക്കുന്നു ഇതെല്ലാം ശരിതന്നെയാണ്. എഴുതിയിട്ടുമുണ്ട് ബാബ വന്ന്
ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നു. എന്തിന്റെ സ്ഥാപന? പുതിയ ലോകത്തിന്റെ.
യമുനയുടെ തീരം അതാണ് തലസ്ഥാനം. അവിടെ ഒരേയൊരു ധര്മ്മമേ ഉണ്ടാകൂ. വൃക്ഷത്തിന്റെ
ജ്ഞാനം വളരെ ചെറുതാണ്, ഈ വൃക്ഷത്തിന്റെ ജ്ഞാനവും ബാബ തന്നെയാണ് നല്കുന്നത്.
ചക്രത്തിന്റെ ജ്ഞാനം നല്കുന്നു, സത്യയുഗത്തില് ഒരേയൊരു ഭാഷയേ ഉണ്ടാകൂ, മറ്റു
ഭാഷകളൊന്നും ഉണ്ടാകില്ല. നിങ്ങള്ക്ക് സിദ്ധമാക്കാന് സാധിക്കും ഒരേയൊരു ഭാരതമേ
ഉണ്ടായിരുന്നുള്ളു, ഒരേയൊരു രാജ്യമേ ഉണ്ടായിരുന്നുള്ളു, ഒരേയൊരു ഭാഷയാണ്
ഉണ്ടായിരുന്നത്. സ്വര്ഗ്ഗത്തില് സുഖവും ശാന്തിയും ഉണ്ടായിരുന്നു. ദുഃഖത്തിന്റെ
പേരോ അടയാളമോ ഉണ്ടായിരുന്നില്ല. ആരോഗ്യവും സമ്പത്തും സന്തോഷവും എല്ലാം
ഉണ്ടായിരുന്നു. ഭാരതം പുതിയതായിരുന്നു മാത്രമല്ല ആയുസ്സും വളരെ കൂടുതലായിരുന്നു
എന്തുകൊണ്ടെന്നാല് പവിത്രമായിരുന്നു. പവിത്രമായിരിക്കുമ്പോള് മനുഷ്യന്
ആരോഗ്യവാനായിരിക്കും. അപവിത്രമാകുമ്പോള് നോക്കൂ മനുഷ്യന്റെ സ്ഥിതി എന്താണെന്ന്.
ഇരിക്കെ തന്നെ അകാലമൃത്യു വരിക്കുന്നു. യുവാക്കളും മരണമടയുന്നു. എത്ര
ദുഃഖമുണ്ടാകുന്നു. അവിടെ അകാലമൃത്യു ഉണ്ടാകില്ല. പൂര്ണ്ണ ആയുസ്സ് ഉണ്ടാകും.
അടുത്ത തലമുറവരെ അഥവാ വാര്ദ്ധക്യം വരെ ആരും മരിക്കുന്നില്ല.
ആര്ക്ക് മനസ്സിലാക്കിക്കൊടുക്
കുമ്പോഴും ഇത് ബുദ്ധിയില് ഉറപ്പിച്ചുകൊടുക്കണം-
പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കു, ബാബ തന്നെയാണ് പതിതപാവനന്, ബാബ തന്നെയാണ്
സദ്ഗതി ദാതാവ്. നിങ്ങളുടെ പക്കല് ചിത്രം ഉണ്ടായിരിക്കണം എങ്കില് തെളിയിച്ച്
മനസ്സിലാക്കിക്കൊടു
ക്കാന് സാധിക്കും. ഇന്നത്തെ ചിത്രം ഇതാണ്, നാളത്തെ ചിത്രം
ഇതാണ്. ചിലര് നല്ലരീതിയില് കേള്ക്കുന്നുമുണ്ട്. ഇത് മുഴുവന്
മനസ്സിലാക്കിക്കൊടു
ക്കണം. ഈ ഭാരതം അവിനാശീ ഖണ്ഢമാണ്. എപ്പോഴാണോ ഈ ദേവീദേവതാ
ധര്മ്മം ഉണ്ടായിരുന്നത് അപ്പോള് മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. ഇപ്പോള് ആ
ആദിസനാതന ദേവീദേവതാ ധര്മ്മം ഇല്ല. ഈ ലക്ഷ്മീ നാരായണന്മാര് എവിടെപ്പോയി, ആര്ക്കും
പറയാന് കഴിയില്ല. ആരിലും പറഞ്ഞുതരുന്നതിനുള്ള ശക്തിയില്ല. നിങ്ങള് കുട്ടികള്ക്ക്
നല്ലരീതിയില് രഹസ്യയുക്തമായി മനസ്സിലാക്കിക്കൊടു
ക്കാന് സാധിക്കും. ഇതില്
ആശയക്കുഴപ്പത്തിന്റെ കാര്യമില്ല. നിങ്ങള്ക്ക് എല്ലാം അറിയാം മാത്രമല്ല
ആവര്ത്തിക്കാനും സാധിക്കും. നിങ്ങള്ക്ക് ആരോട് വേണമെങ്കിലും ചോദിക്കാം- ഇവര്
എവിടെപ്പോയി? നിങ്ങളുടെ ചോദ്യം കേട്ട് അമ്പരക്കും. നിങ്ങളാണെങ്കില് നിശ്ചയത്തോടെ
പറയുന്നു, ഇവരും 84 ജന്മങ്ങള് എടുക്കുന്നത് എങ്ങനെയാണെന്ന്. ബുദ്ധിയില് ഉണ്ടല്ലോ.
നിങ്ങള് ഉടന് പറയും സത്യയുഗമാകുന്ന പുതിയ ലോകത്തില് നമ്മുടെ രാജ്യമായിരുന്നു.
ഒരേയൊരു ആദി സനാതന ദേവീദേവതാ ധര്മ്മമായിരുന്നു. രണ്ടാമത് ഒരു ധര്മ്മവും
ഉണ്ടായിരുന്നില്ല. എല്ലാം പുതിയതായിരുന്നു. ഓരോ വസ്തുവും സതോപ്രധാനമായിരിക്കും.
സ്വര്ണ്ണവും അളവില്ലാത്തത് ഉണ്ടാകും. എത്ര സഹജമായി ശേഖരിക്കുന്നുണ്ടാകും
പിന്നീട് അതുകൊണ്ട് ഇഷ്ടികയും കൊട്ടാരവുമെല്ലാം നിര്മ്മിക്കുന്നുണ്ടാകും. അവിടെ
എല്ലാം സ്വര്ണ്ണത്തിന്റേതാ
യിരിക്കും. ഖനികളെല്ലാം പുതിയതായിരിക്കില്ലേ. സത്യമായ
സ്വര്ണ്ണം ഒരുപാട് ഉള്ളതുകൊണ്ട് ഇമിറ്റേഷനൊന്നും ഉണ്ടാകില്ല. ഇവിടെയാണെങ്കില്
പേരിന് പോലും യഥാര്ത്ഥത്തിലുള്ളതില്ല. ഇമിറ്റേഷന് എത്ര ശക്തിയാണ് അതിനാലാണ്
പറയുന്നത് അസത്യമായ മായ, അസത്യമായ ശരീരം... സമ്പത്തും അസത്യമാണ്. വജ്രവും
മുത്തുമെല്ലാം വ്യത്യസ്ത തരത്തിലുള്ളത് ഇത്രയും ഇറങ്ങുന്നു ഇത് ഒറിജിനലാണോ
അല്ലയോ എന്നത് മനസ്സിലാക്കാന് പോലും സാധിക്കുന്നില്ല. ഇത്രയും ഷോ ഉണ്ടായിരിക്കും
അതിനാല് ഒറിജിനലാണോ അതോ ഡൂപ്ലിക്കേറ്റാണോ എന്നത് തിരിച്ചറിയാന് പോലും
സാധിക്കില്ല. അവിടെ ഇങ്ങനെയുള്ള അസത്യമായ വസ്തുക്കളൊന്നും ഉണ്ടാകില്ല.
വിനാശമാകുമ്പോള് എല്ലാം ഭൂമിയ്ക്ക് അടിയിലേയ്ക്ക് പോകും. എത്ര വലിയ വലിയ
കല്ലുകളും വജ്രങ്ങളും കൊണ്ടാണ് കെട്ടിടങ്ങള് അലങ്കരിക്കുന്നത്. അതെല്ലാം എവിടെ
നിന്നായിരിക്കും വന്നത്, ആരായിരിക്കും മുറിച്ചെടുത്തത്? ഇന്ത്യയിലും വളരെ അധികം
വിദഗ്ദരുണ്ട്, സമര്ത്ഥരായിക്കൊ
ണ്ടിരിക്കും. പിന്നീട് അവിടേയ്ക്ക് ഈ സമര്ത്ഥതയും
കൊണ്ടല്ലേ വരിക. കിരീടം മുതലായവ വജ്രം കൊണ്ട് മാത്രമാണോ നിര്മ്മിക്കുക. അത്
തീര്ത്തും ശുദ്ധമായ സത്യമായ വജ്രമായിരിക്കും. ഈ വൈദ്യുതി, ടെലഫോണ്, കാര് മുതലായ
ഒന്നും ആദ്യം ഉണ്ടായിരുന്നില്ല. ബാബയുടെ ഈ ജീവിതത്തിനിടയില് തന്നെ എന്തെല്ലാം
വന്നു! 100 വര്ഷങ്ങള്ക്കുള്ളിലാണ് ഇതെല്ലാം വന്നത്. അവിടെ വളരെ വിദഗ്ദരായവര്
ഉണ്ടാകും. ഇപ്പോള് വരേയ്ക്കും പഠിച്ചുകൊണ്ടിരിക്
കുകയാണ്.
സമര്ത്ഥരായിക്കൊ
ണ്ടിരിക്കുന്നു. ഇതും കുട്ടികള്ക്ക് സാക്ഷാത്ക്കാരം
ചെയ്യിക്കുന്നു. അവിടെ വിമാനവും പൂര്ണ്ണ സുരക്ഷയുള്ളതായിരിക്കും. കുട്ടികളും
വളരെ സതോപ്രധാനവും തീക്ഷ്ണ ബുദ്ധിയുള്ളവരുമായിരിക്കും. അല്പം മുന്നോട്ട് പോകവെ,
നിങ്ങള്ക്ക് എല്ലാം സാക്ഷാത്ക്കാരത്തിലൂടെ കാണാന് സാധിക്കും. തന്റെ ദേശത്തിന്
അടുത്തെത്തുമ്പോള് കൊടി കാണാന് കഴിയുമല്ലോ. ഇപ്പോള് വീട്ടില്
എത്തിച്ചേര്ന്നിരിക്കുന്നു എന്ന് ഉള്ളില് വളരെ അധികം സന്തോഷം ഉണ്ടാകും. ഇപ്പോള്
വന്ന് എത്തിയിരിക്കുന്നു. അവസാന സമയത്ത് നിങ്ങള്ക്കും ഇങ്ങനെയുള്ള
സാക്ഷാത്ക്കാരങ്ങള് ലഭിച്ചുകൊണ്ടിരിക്കും. കുട്ടികള് മനസ്സിലാക്കുന്നുണ്ട് ബാബ
അതിസ്നേഹിയാണ്. ബാബ പരമാത്മാവാണ്. ബാബയെ എല്ലാവരും ഓര്മ്മിക്കുന്നുമുണ്ട്.
ഭക്തിമാര്ഗ്ഗത്തില് നിങ്ങളും പരമാത്മാവിനെ ഓര്മ്മിച്ചിരുന്നില്ലേ. എന്നാല്
പരമാത്മാവ് ചെറുതാണോ അതോ വലുതാണോ എന്നൊന്നും അറിയില്ലായിരുന്നു. ഭൃകുടിക്ക്
നടുവില് തിളങ്ങിക്കൊണ്ടിരിക്കുന്ന അത്ഭുത നക്ഷത്രം... എന്ന് പാടുമായിരുന്നു
എങ്കില് തീര്ച്ചയായും ബിന്ദുരൂപത്തിലായിരിക്കില്ലേ. ആ ബാബയെ തന്നെയാണ് സുപ്രീം
ആത്മാ അഥവാ പരമാത്മാവ് എന്ന് വിളിക്കുന്നത്. ബാബയില് എല്ലാ വിശേഷതകളുമുണ്ട്.
ജ്ഞാനത്തിന്റെ സാഗരമാണ്, എന്താ ജ്ഞാനം കേള്പ്പിക്കുമോ. ബാബ എപ്പോള്
കേള്പ്പിക്കുന്നുവോ അപ്പോള് അറിയാന് കഴിയുമല്ലോ. എന്താ നിങ്ങള്ക്കും മുമ്പ്
അറിയുമായിരുന്നോ, ഭക്തി മാത്രമേ അറിയുമായിരുന്നുള്ളൂ. ഇപ്പോള് അത്ഭുതമാണ് എന്ന്
മനസ്സിലാക്കുന്നു, ആത്മാവിനെ ഈ കണ്ണുകള് കൊണ്ട് കാണാന് സാധിക്കില്ല അതിനാല്
ബാബയേയും മറക്കുന്നു. ഡ്രാമയിലെ പാര്ട്ടുതന്നെ അങ്ങനെയാണ് ആരാണോ വിശ്വത്തിന്റെ
അധികാരിയായി മാറുന്നത് അവരുടെ പേരുണ്ടാകുന്നു എന്നാല് ആരാണോ ആക്കി മാറ്റിയത്
അവരുടെ പേര് മുക്കിക്കളയുന്നു. കൃഷ്ണനെ ത്രിലോകങ്ങളുടേയും നാഥന്, വൈകുണ്ഠനാഥന്
എന്നു പറയുന്നു, അര്ത്ഥം ഒന്നും മനസ്സിലാക്കുന്നില്ല. കേവലം പുകഴ്ത്തിപ്പറയുന്നു.
ഭക്തിമാര്ഗ്ഗത്തില്ഇരുന്ന് അനേകം കാര്യങ്ങള് ഉണ്ടാക്കിയിട്ടുണ്ട്. പറയുന്നു
ഭഗവാനില് ഇത്രയും ശക്തിയുണ്ട്, ആയിരം സൂര്യന്മാരേക്കാള് തേജോമയനാണ്, എല്ലാവരേയും
ഭസ്മമാക്കാന് സാധിക്കും. ഇങ്ങനെ ഇങ്ങനെയുള്ള കാര്യങ്ങള് ഉണ്ടാക്കി. ബാബ പറയുന്നു
ഞാന് എങ്ങനെ കുട്ടികളെ കത്തിക്കും! ഇത് സാധ്യമല്ല. എന്താ കുട്ടികളെ അച്ഛന്
നശിപ്പിക്കുമോ? ഇല്ല. ഇത് ഡ്രാമയിലെ പാര്ട്ടാണ്. പഴയ ലോകം അവസാനിക്കണം. പഴയ
ലോകത്തിന്റെ വിനാശത്തിനായി ഈ പ്രകൃതിക്ഷോഭങ്ങളെല്ലാം സേവകരാണ്. എത്ര സമര്ത്ഥരായ
സേവകരാണ്. വിനാശം ചെയ്യൂ എന്ന് അവര്ക്ക് ബാബയില് നിന്നും നിര്ദ്ദേശമൊന്നും
ലഭിക്കുന്നില്ല. കൊടുങ്കാറ്റ് അടിക്കുന്നു, വെള്ളപ്പൊക്കമുണ്ടാകുന്നു. ഇത്
ചെയ്യൂ എന്ന് എന്താ ഭഗവാന് പറയുമോ? ഒരിയ്ക്കലുമില്ല. ഇത് ഡ്രാമയിലുള്ള
പാര്ട്ടാണ്. ബോംബുകള് ഉണ്ടാക്കൂ എന്ന് ബാബ പറയുന്നില്ല. ഇതിനെയെല്ലാം രാവണന്റെ
മതം എന്നാണ് പറയുക. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. രാവണന്റെ
രാജ്യമായതിനാല് ആസുരീയ ബുദ്ധിയുള്ളവരായി മാറുന്നു. എത്രപേരാണ് മരിക്കുന്നത്.
അവസാനം എല്ലാത്തിനേയും കത്തിക്കും. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്,
അതാണ് ആവര്ത്തിക്കപ്പെടുന്നത്. അല്ലാതെ ശങ്കരന്റെ കണ്ണുതുറന്നപ്പോള്
വിനാശമുണ്ടായി എന്നു പറയാന് കഴിയില്ല, ഇതിനെ ഈശ്വരീയ ക്ഷോഭങ്ങള് എന്നും പറയില്ല.
ഇത് പ്രകൃതിദത്തം തന്നെയാണ്.
ഇപ്പോള് ബാബ നിങ്ങള് കുട്ടികള്ക്ക് ശ്രീമതം നല്കുകയാണ്. ആര്ക്കെങ്കിലും ദുഃഖം
നല്കുന്ന കാര്യമേയില്ല. ബാബ സുഖത്തിന്റെ വഴി പറഞ്ഞുതരുന്നയാളാണ്. ഡ്രാമാപ്ലാന്
അനുസരിച്ച് വീട് പഴയതാവുകതന്നെ ചെയ്യും. ബാബയും പറയുന്നു ഈ മുഴുവന് ലോകവും
പഴയതായിരിക്കുന്നു. ഇത് നശിക്കേണ്ടിയിരിക്കുന്നു. നോക്കൂ പരസ്പരം എങ്ങനെയാണ്
വഴക്കടിക്കുന്നതെന്ന്! ആസുരീയ ബുദ്ധിയല്ലേ. എപ്പോള് ഈശ്വരീയ ബുദ്ധിയാകുന്നുവോ
അപ്പോള് ആരെയെങ്കിലും ഉപദ്രവിക്കുക എന്ന കാര്യമേയില്ല. ബാബ പറയുന്നു ഞാന്
എല്ലാവരുടേയും അച്ഛനാണ്. എനിക്ക് എല്ലാവരോടും സ്നേഹമുണ്ട്. ബാബ നോക്കുന്നത്
ഇവിടേയ്ക്കാണ് പിന്നീട് ആരാണോ ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കുന്നത്
അങ്ങനെയുള്ള അനന്യരായ കുട്ടികളുടെ നേര്ക്കാണ് ദൃഷ്ടി പോകുന്നത്. സേവനം
ചെയ്യുന്നുണ്ട്. ഇവിടെ ഇരുന്നുകൊണ്ട് ബാബയുടെ ദൃഷ്ടി സര്വ്വീസബിളായ കുട്ടികളുടെ
നേരെ പോകുന്നു. ചിലപ്പോള് ഡെറാഡൂണ്, ചിലപ്പോള് മീററ്റ്, ചിലപ്പോള് ഡെല്ഹി.....
ഏത് കുട്ടികളാണോ എന്നെ ഓര്മ്മിക്കുന്നത് അവരെ ഞാനും ഓര്മ്മിക്കുന്നു. ആരെങ്കിലും
എന്നെ ഓര്മ്മിക്കുന്നില്ലെങ്കിലും ഞാന് എല്ലാവരേയും ഓര്മ്മിക്കുന്നു
എന്തുകൊണ്ടെന്നാല് എനിക്ക് എല്ലാവരേയും കൂടെക്കൊണ്ടുപോക
ണമല്ലോ. ബാക്കി, ആരാണോ
എന്നിലൂടെ സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം മനസ്സിലാക്കുന്നത് അവര് നമ്പര്വൈസായി
ഉയര്ന്ന പദവി നേടും. ഇത് പരിധിയില്ലാത്ത കാര്യമാണ്. ലോകത്തിലുള്ള ടീച്ചര്
പരിധിയുള്ളതാണ്. ബാബ പരിധിയില്ലാത്തതാണ്. അപ്പോള് കുട്ടികളുടെ ഉള്ളില് എത്ര
സന്തോഷം ഉണ്ടായിരിക്കണം. ബാബ പറയുന്നു എല്ലാവരുടേയും പാര്ട്ട്
ഒരുപോലെയായിരിക്കില്ല, ഇദ്ദേഹത്തിന് പാര്ട്ടുണ്ടായിരുന്നു. എന്നാല് ഫോളോ
ചെയ്യുന്നവര് കോടികളില് ചിലരേ വരൂ. പറയുന്നു- ബാബാ, ഞാന് 7 ദിവസമായ കുട്ടിയാണ്,
ഒരു ദിവസത്തെ കുട്ടിയാണ്. എങ്കില് ചെറിയ കുട്ടിയല്ലേ. അതിനാല് ബാബ ഓരോ
കാര്യങ്ങളും മനസ്സിലാക്കിത്തരുന്നു. തീര്ച്ചയായും നദിയും കടന്നാണ് വന്നത്. ബാബ
വന്നതുമുതലാണ് ജ്ഞാനം ആരംഭിച്ചത്. ബാബയ്ക്ക് എത്ര മഹിമയാണ്. ആ ഗീതയുടെ അധ്യയനം
നിങ്ങള് ജന്മ ജന്മാന്തരങ്ങളായി എത്ര തവണ ചെയ്തിട്ടുണ്ടാകും. നോക്കൂ എത്ര
വ്യത്യാസമുണ്ടെന്ന്. കൃഷ്ണ ഭഗവാനുവാച എവിടെ, ശിവ പരമാത്മാനുവാച എവിടെ. രാത്രിയും
പകലും തമ്മിലുള്ള അന്തരമുണ്ട്. നിങ്ങളുടെ ബുദ്ധിയില് ഇപ്പോഴുണ്ട് ഞങ്ങള്
സത്യഖണ്ഡത്തിലായിരുന്നു, സുഖവും ധാരാളം കണ്ടു. മുക്കാല് ഭാഗം സുഖം കണ്ടു. ബാബ
ഡ്രാമ നിര്മ്മിച്ചത് സുഖത്തിനുവേണ്ടിയാണ്, അല്ലാതെ ദുഃഖത്തിനു വേണ്ടിയല്ല. ഇത്
പിന്നീടാണ് നിങ്ങള്ക്ക് ദുഃഖം ലഭിച്ചത്. യുദ്ധം അത്ര പെട്ടെന്ന് ഉണ്ടാകില്ല.
നിങ്ങള്ക്ക് വളരെ അധികം സുഖം ലഭിക്കുന്നു. പകുതി പകുതിയാണെങ്കില് പോലും
ഇത്രയ്ക്ക് രസമുണ്ടാകില്ല. 3500 വര്ഷത്തേയ്ക്ക് ഒരു യുദ്ധവും ഉണ്ടാകില്ല. അസുഖം
മുതലായവ ഇല്ല. ഇവിടെയാണെങ്കില് നോക്കൂ അസുഖങ്ങള്ക്ക് പിന്നാലെ അസുഖങ്ങള്
വന്നുകൊണ്ടിരിക്കുന്നു. സത്യയുഗത്തില് ധാന്യങ്ങള് മുഴുവന് തിന്നു
നശിപ്പിക്കുന്ന കീടങ്ങളൊന്നും ഉണ്ടാകില്ല അതിനാലാണ് അതിന് സ്വര്ഗ്ഗം എന്ന്
പേരുവെച്ചിരിക്കുന്നത്. അതിനാല് ലോകത്തിന്റെ ചിത്രം നിങ്ങള് കാണിച്ചുകൊടുക്കണം
അപ്പോള് മനസ്സിലാക്കും. യഥാര്ത്ഥത്തില് ഭാരതം ഇതായിരുന്നു, മറ്റൊരു ധര്മ്മവും
ഉണ്ടായിരുന്നില്ല. പിന്നീട് നമ്പര്വൈസായി ധര്മ്മസ്ഥാപകര് വന്നു. ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് ഭൂമിയുടെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാം. നിങ്ങള് ഒഴിച്ച്
ബാക്കി എല്ലാവരും അറിയില്ല അറിയില്ല എന്നു പറയും, ഞങ്ങള്ക്ക് ബാബയെ അറിയില്ല.
ഭഗവാന് ഒരു പേരോ, രൂപമോ, കാലമോ ദേശമോ ഒന്നുമില്ല എന്നു പറയും. നാമവും രൂപവും
ഇല്ലെങ്കില് പിന്നെ ഒരു ദേശവും ഉണ്ടാകില്ല. ഒന്നും മനസ്സിലാക്കുന്നില്ല. ഇപ്പോള്
ബാബ തന്റെ യഥാര്ത്ഥ പരിചയം നിങ്ങള് കുട്ടികള്ക്ക് നല്കുകയാണ്. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സദാ
അപാരമായ സന്തോഷത്തില് ഇരിക്കുന്നതിനായി പരിധിയില്ലാത്ത ബാബ കേള്പ്പിക്കുന്ന
പരിധിയില്ലാത്ത കാര്യങ്ങളെ സ്മരിക്കണം മാത്രമല്ല ബാബയെ ഫോളോ ചെയ്തുകൊണ്ട്
മുന്നോട്ടുപോകണം.
2) സദാ ആരോഗ്യവാനായി
ഇരിക്കുന്നതിനായി പവിത്രതയെ സ്വായത്തമാക്കണം. പവിത്രതയുടെ ആധാരത്തിലൂടെ ആരോഗ്യം,
സമ്പത്ത്, സന്തോഷം എന്നീ ആസ്തികള് ബാബയില് നിന്നും നേടണം.
വരദാനം :-
സര്വ്വപ്രാപ്തികളെയും സ്മൃതിയില് കൊണ്ടുവന്ന് സദാ സമ്പന്നരായിരിക്കുന്ന
സന്തുഷ്ടാത്മാവായി ഭവിക്കട്ടെ.
സംഗമയുഗത്തില്
ബാപ്ദാദയിലൂടെ എന്തെല്ലാം പ്രാപ്തികള് ലഭിച്ചുവോ അവയുടെ സ്മൃതി
എമര്ജായിക്കൊണ്ടിരി
ക്കണം. എങ്കില് പ്രാപ്തികളുടെ സന്തോഷം ഒരിക്കലും താഴോട്ട്
ചാഞ്ചാടുകയില്ല. സദാ അചഞ്ചലമായിരിക്കും. സമ്പന്നത അചഞ്ചലരാക്കും,
ചാഞ്ചാട്ടത്തില് നിന്ന് മുക്തമാക്കും. ആര് സര്വ്വ പ്രാപ്തികള്ലും സമ്പന്നരാണോ
അവര് സദാ തൃപ്തരും സന്തുഷ്ടരുമായിരിക്കും. സന്തുഷ്ടത ഏറ്റവും വലിയ ഖജനാവാണ്.
ആര്ക്ക് സന്തുഷ്ടതയുണ്ടോ അവരുടെ കൈവശം എല്ലാമുണ്ട്. അവര് ഈ ഗീതം
പാടിക്കൊണ്ടേയിരിക്കും നേടേണ്ടത് എന്താണോ അത് നേടിക്കഴിഞ്ഞു.
സ്ലോഗന് :-
പ്രേമത്തിന്റെ ഊഞ്ഞാലില് ആടിക്കൊണ്ടിരിക്കൂ എങ്കില് പ്രയത്നത്തില് നിന്നും താനേ
മുക്തമാകും.