26.04.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങള് പുരുഷോത്തമ സംഗമയുഗീ ബ്രാഹ്മണര് ഇപ്പോള് ഈശ്വരന്റെ മടിത്തട്ടില് വന്നിരിക്കുകയാണ്, മനുഷ്യനില് നിന്ന് ദേവതയായി മാറണമെങ്കില് നിങ്ങള്ക്ക് ദൈവീക ഗുണങ്ങളും ആവശ്യമാണ്.

ചോദ്യം :-
ബ്രാഹ്മണകുട്ടികള്ക്ക് ഏത് കാര്യത്തില് സ്വയത്തെ വളരെ-വളരെ സംരക്ഷിക്കണം, എന്തുകൊണ്ട്?

ഉത്തരം :-
മുഴുവന് ദിവസത്തെയും ദിനചര്യയില് യാതൊരു പാപകര്മ്മവുമില്ലല്ലോ, ഇതില് ശ്രദ്ധിക്കണം, എന്തുകൊണ്ടെന്നാല് നിങ്ങളുടെയടുത്ത് ബാബ ധര്മ്മരാജന്റെ രൂപത്തില് നില്ക്കുകയാണ്. പരിശോധിക്കൂ ആര്ക്കും ദുഃഖമൊന്നും നല്കിയില്ലല്ലോ? ശ്രീമത്തിലൂടെ എത്ര ശതമാനം നടക്കുന്നുണ്ട്? രാവണന്റെ മതത്തിലൂടെ നടക്കുന്നില്ലല്ലോ? കാരണം ബാബയുടെതായി മാറിയതിനു ശേഷം എതെങ്കിലും വികര്മ്മമുണ്ടാവുകയാണെങ്കില് ഒന്നിന് 100 മടങ്ങായി മാറുന്നു.

ഓംശാന്തി.  
ഭഗവാനുവാച. ഇതാണെങ്കില് കുട്ടികള്ക്ക് മനസ്സിലായി കഴിഞ്ഞു, ഏതെങ്കിലും മനുഷ്യനെയോ ദേവതയെയോ ഭഗവാന് എന്ന് പറയുവാന് സാധിക്കുകയില്ല. എപ്പോള് ഇവിടെ ഇരിക്കുകയാണെങ്കിലും ബുദ്ധിയില് ഇത് ഉണ്ടായിരിക്കണം നമ്മള് സംഗമയുഗീ ബ്രാഹ്മണരാണ്. ഇതും ആരുടെയും ഓര്മ്മയില് സദാ നില്ക്കുന്നില്ല. സ്വയം യഥാര്ത്ഥ ബ്രാഹ്മണനാണെന്ന് മനസ്സിലാക്കുന്നുമില്ല. ബ്രാഹ്മണകുട്ടികള്ക്ക് പിന്നെ ദൈവീകഗുണങ്ങളും ധാരണ ചെയ്യണം. നമ്മള് സംഗമയുഗീ ബ്രാഹ്മണരാണ്, നമ്മള് ശിവബാബയിലൂടെ പുരുഷോത്തമരായി മാറികൊണ്ടിരിക്കുകയാണ്, ഈ ഓര്മ്മ പോലും ആരിലും നിലനില്ക്കുന്നില്ല. നമ്മള് പുരുഷോത്തമ സംഗമയുഗീ ബ്രാഹ്മണരാണെന്ന് ഇടയ്ക്കിടയ്ക്ക് മറന്നു പോകുന്നു. ഇത് ബുദ്ധിയില് ഓര്മ്മയുണ്ടായിരിക്കുകയാ
ണെങ്കില്ത്തന്നെ നമ്മുടെ സൗഭാഗ്യം. എപ്പോഴും നമ്പര്വൈസായി തന്നെയാണിരിക്കുന്നത്. എല്ലാവരും അവരവരുടെ ബുദ്ധിക്കനുസരിച്ച പുരുഷാര്ത്ഥികളാണ്. ഇപ്പോള് നിങ്ങള് സംഗമയുഗികളാണ്. പുരുഷോത്തമരായി മാറുന്നവരാണ്. അറിയാം നമ്മള് അപ്പോഴാണ് പുരുഷോത്തമരായി മാറുന്നത് എപ്പോഴാണോ അച്ഛനെ അതായത് അതിസ്നേഹിയായ ബാബയെ ഓര്മ്മിക്കുന്നത്. ഓര്മ്മയിലൂടെയേ പാപം നശിക്കൂ. അഥവാ ഏതെങ്കിലും പാപം ചെയ്യുകയാണെങ്കില് കണക്ക് 100 മടങ്ങ് വര്ദ്ധിക്കുന്നു. മുമ്പ് ഏത് പാപമാണോ ചെയ്തിരുന്നത് അതിന്റെ 10 ശതമാനമാണ് വര്ദ്ധിച്ചിരുന്നത്. ഇപ്പോഴാണെങ്കില് 100 ശതമാനം വര്ദ്ധിക്കുന്നു കാരണം ഈശ്വരന്റെതായി മാറിയ ശേഷം പിന്നീട് പാപം ചെയ്യുകയാണല്ലോ. നിങ്ങള് കുട്ടികള്ക്കറിയാം പുരുഷോത്തമനില് നിന്ന് ദേവതയാകുന്നതിന് ബാബ നമ്മേ പഠിപ്പിക്കുകയാണ്. ഈ ഓര്മ്മ ആരിലാണോ സ്ഥായിയായിരിക്കുന്നത് അവര് അലൗകിക സേവനവും വളരെയധികം ചെയ്തുകൊണ്ടിരിക്കും. സദാ ഹര്ഷിതരായിരിക്കുന്നതിന് വേണ്ടി മറ്റുള്ളവര്ക്കും വഴി പറഞ്ഞുകൊടുക്കണം. എവിടെ പോവുകയാണെങ്കിലും ബുദ്ധിയില് ഇത് ഓര്മ്മയുണ്ടായിരിക്കണം നമ്മള് സംഗമയുഗത്തിലാണ്. ഇത് പുരുഷോത്തമ സംഗമയുഗമാണ്. അവര് പുരുഷോത്തമ മാസം അഥവാ വര്ഷമെന്ന് പറയുന്നു. നിങ്ങള് പറയുന്നു നമ്മള് പുരുഷോത്തമ സംഗമയുഗീ ബ്രാഹ്മണരാണ്. ഇത് നല്ല രീതിയില് ബുദ്ധിയില് ധാരണ ചെയ്യണം-ഇപ്പോള് നമ്മള് പുരുഷോത്തമരായി മാറുന്നതിന്റെ യാത്രയിലാണ്. ഇത് ഓര്മ്മയുണ്ടായിരിക്കുകയാ
ണെങ്കില് മന്മമനാഭവയായി. നിങ്ങള് പുരുഷോത്തമരായി മാറികൊണ്ടിരിക്കുകയാണ്, പുരുഷാര്ത്ഥത്തിനും കര്മ്മത്തിനുമനുസരിച്ച്. ദൈവീക ഗുണങ്ങളും വേണം ശ്രീമതത്തിലൂടെ നടക്കുകയും വേണം. തന്റെ മതത്തിലൂടെ എല്ലാ മനുഷ്യരും നടക്കുന്നുണ്ട്. അത് രാവണ മതമാണ്. ഇങ്ങനെയുമല്ല, നിങ്ങള് എല്ലാവരും ശ്രീമതത്തിലൂടെ നടക്കുന്നു. രാവണ മതത്തിലൂടെയും നടക്കുന്ന ഒരുപാട് പേരുണ്ട്. ശ്രീമതത്തിലൂടെ ചിലര് എത്ര ശതമാനം നടക്കുന്നു, ചിലര് എത്ര. ചിലര് 2 ശതമാനമെങ്കിലും നടക്കുന്നുണ്ട്. ഇവിടെ ഇരിക്കുകയാണെങ്കില് പോലും ശിവബാബയുടെ ഓര്മ്മയുണ്ടാവുന്നില്ല. അവിടെയും ഇവിടെയും ബുദ്ധിയോഗം അലയുന്നു. ദിവസവും സ്വയം നോക്കണം ഇന്ന് ഒരു പാപകര്മ്മവും ചെയ്തില്ലല്ലോ? ആര്ക്കും ദുഃഖം നല്കിയില്ലല്ലോ? തന്റെ മേല് വളരെ ശ്രദ്ധ ഉണ്ടായിരിക്കണം കാരണം ധര്മ്മരാജനും നില്ക്കുകയാണല്ലോ. ഇപ്പോഴത്തെ സമയം തന്നെ കര്മ്മ കണക്ക് ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ളതാണ്. ശിക്ഷകളും അനുഭവിക്കേണ്ടി വരും. കുട്ടികള്ക്കറിയാം നമ്മള് ജന്മ ജന്മാന്തരത്തിലെ പാപികളാണ്. എവിടെയെങ്കിലും ഏതെങ്കിലും ക്ഷേത്രത്തില് അഥവാ ഗുരുവിന്റെ സമീപം അല്ലെങ്കില് ഏതെങ്കിലും ഇഷ്ട ദേവതയുടെ സമീപം പോവുകയാണെങ്കില് പറയുന്നു ഞങ്ങളാണെങ്കില് ജന്മ ജന്മാന്തരങ്ങളിലെ പാപിയാണ്, എന്റെ രക്ഷ ചെയ്യൂ, ദയ കാണിക്കൂ. സംഗമയുഗത്തില് ഒരിക്കലും ഇങ്ങനെയുള്ള വാക്കുകള് വരികയില്ല. ചിലര് സത്യം പറയുന്നു, ചിലരാണെങ്കില് അസത്യം പറയുന്നു. ഇവിടെയും അങ്ങനെ തന്നെയാണ്. ബാബ എപ്പോഴും പറയുന്നുണ്ട് തന്റെ ജീവിത കഥ ബാബയ്ക്ക് എഴുതി അയക്കൂ. ചിലരാണെങ്കില് തികച്ചും സത്യമെഴുതുന്നു, ചിലര് ഒളിക്കുന്നുമുണ്ട്. ലജ്ജ വരുന്നു. ഇതും അറിയുന്നുണ്ട് - മോശമായ കര്മ്മം ചെയ്യുന്നതിലൂടെ അതിന്റെ ഫലവും മോശമായത് ലഭിക്കും. അതാണെങ്കില് അല്പകാലത്തിന്റെ കാര്യമാണ്. ഇതാണെങ്കില് ഒരുപാട് കാലത്തെ കാര്യമാണ്. മോശമായ കര്മ്മം ചെയ്യുകയാണെങ്കില് ശിക്ഷയും അനുഭവിക്കും പിന്നീട് സ്വര്ഗ്ഗത്തില് വളരെ അവസാനം വരും. ഇപ്പോള് മുഴുവന് കാര്യവും അറിയാന് കഴിയുന്നുണ്ട് ആരാരെല്ലാം പുരുഷോത്തമരായി മാറുന്നു. അത് പുരുഷോത്തമ ദൈവീക രാജ്യമാണ്. ഉത്തമത്തിലും ഉത്തമ പുരുഷനായി മാറുകയാണല്ലോ. മറ്റൊഒരു സ്ഥലത്തും ഇങ്ങനെ ആരുടെയും മഹിമ ചെയ്യുകയില്ല. മനുഷ്യരാണെങ്കില് ദേവതകളുടെ ഗുണത്തെക്കുറിച്ചും അറിയുന്നില്ല. കേവലം മഹിമ പാടുന്നുണ്ട് പക്ഷെ തത്തയെ പോലെ. ബാബയും പറയുന്നു ഭക്തര്ക്ക് മനസ്സിലാക്കി കൊടുക്കൂ. ഭക്തര് സ്വയം പാപിയും നീചനുമെന്ന് പറയുമ്പോള് അവരോട് ചോദിക്കൂ നിങ്ങള് ശാന്തീ ധാമത്തിലായിരുന്നപ്പോള് അവിടെ പാപം ചെയ്തിരുന്നോ? അവിടെയാണെങ്കില് എല്ലാ ആത്മാക്കളും പവിത്രമായാണിരിക്കുന്നത്. ഇവിടെ അപവിത്രമായിരിക്കുന്നു കാരണം തമോപ്രധാന ലോകമാണ്. പുതിയ ലോകത്തിലാണെങ്കില് പവിത്രമായിരിക്കുന്നു. അപവിത്രമാക്കി മാറ്റുന്നത് രാവണനാണ്.

ഈ സമയം ഭാരതം മാത്രമല്ല മുഴുവന് ലോകത്തിലും രാവണ രാജ്യമാണ്. എങ്ങനെയാണോ രാജാവും റാണിയും അതുപോലെയാണ് പ്രജയും. ഏറ്റവും ഉയര്ന്നവരും താഴ്ന്നവരും. ഇവിടെ എല്ലാം പതിതമാണ്. ബാബ പറയുന്നു, ഞാന് നിങ്ങളെ പാവനമാക്കി മാറ്റി പോകുന്നു പിന്നെ നിങ്ങളെ ആരാണ് പതിതമാക്കി മാറ്റുന്നത്? രാവണന്. ഇപ്പോള് വീണ്ടും നിങ്ങള് എന്റെ മതത്തിലൂടെ പാവനമായി മാറികൊണ്ടിരിക്കുകയാണ് പിന്നീട് പകുതി കല്പത്തിന് ശേഷം രാവണന്റെ മതത്തിലൂടെ പതിതരായി മാറും അര്ത്ഥം ദേഹാഭിമാനത്തില് വന്ന് വികാരത്തിന് വശപ്പെട്ടു പോകുന്നു. അതിനെ ആസൂരീയ മതമെന്ന് പറയുന്നു. ഭാരതം പാവനമായിരുന്നു ഇപ്പോള് പതിതമായി മാറിയിരിക്കുന്നു വീണ്ടും പാവനമായി മാറണം. പാവനമാക്കി മാറ്റുന്നതിന് വേണ്ടി പതിത പാവനനായ ബാബയ്ക്ക് വരേണ്ടി വന്നു. ഈ സമയം നോക്കൂ എത്രയധികം മനുഷ്യരാണ്. നാളെ എത്രയാകും! യുദ്ധമുണ്ടാകും, മരണമാണെങ്കില് മുന്നില് നില്ക്കുകയാണ്. നാളെ ഇത്രയും എല്ലാവരും എവിടെയ്ക്ക് പോകും? എല്ലാവരുടെ ശരീരവും ഈ പഴയ ലോകവും വിനാശമാകുന്നു. ഈ രഹസ്യം ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട്- നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച്. നമ്മള് ആരുടെ സന്മുഖത്താണിരിക്കുന്നത്, അതും ആരും മനസ്സിലാക്കുന്നില്ല. ഏറ്റവും കുറഞ്ഞ പദവി നേടുന്നവരാണ്. ഡ്രാമയനുസരിച്ച് എന്ത് തന്നെ ചെയ്യാന് കഴിയും, ഭാഗ്യത്തിലില്ല. ഇപ്പോള് കുട്ടികള്ക്ക് സര്വ്വീസ് ചെയ്യണം, ബാബയെ ഓര്മ്മിക്കണം. നിങ്ങള് സംഗമയുഗീ ബ്രാഹ്മണരാണ്, നിങ്ങള്ക്ക് ബാബയ്ക്ക് സമാനം ജ്ഞാന സാഗരം, സുഖത്തിന്റെ സാഗരമായി മാറണം. ആക്കി മാറ്റുന്ന ബാബയെ ലഭിച്ചല്ലോ. ദേവതകളുടെ മഹിമ പാടപ്പെടുന്നുണ്ട് സര്വ്വഗുണ സമ്പന്നന്..... ഇപ്പോഴാണെങ്കില് ഈ ഗുണങ്ങളുള്ള ആരും തന്നെയില്ല. സ്വയത്തോട് സദാ ചോദിച്ചുകൊണ്ടിരിക്കൂ- നമ്മള് ഉയര്ന്ന പദവി നേടുന്നതിനു എത്രത്തോളം യോഗ്യരായീ? സംഗമയുഗത്തെ നല്ല രീതിയില്ഓര്മ്മിക്കൂ. നമ്മള് സംഗമ യുഗീ ബ്രാഹ്മണന് പുരുഷോത്തമനായി മാറുന്നവരാണ്. ശ്രീകൃഷ്ണന് പുരുഷോത്തമനാണല്ലോ, പുതിയ ലോകത്തിന്റെ. കുട്ടികള്ക്കറിയാം നമ്മള് ബാബയുടെ സന്മുഖത്തിരിക്കുകയാണ്, അതിനാല് ഒന്നുകൂടി കൂടുതല് പഠിക്കണം. പഠിപ്പിക്കുകയും വേണം. പഠിപ്പിക്കുന്നില്ലായെങ്കില് അറിയാന് സാധിക്കും പഠിക്കുന്നില്ലായെന്ന്. ബുദ്ധിയിലിരിക്കുന്നില്ല. 5 ശതമാനം പോലും ഇരിക്കുന്നില്ല. ഇതും ഓര്മ്മയിലുണ്ടായിരിക്കു
കയില്ല നമ്മള് സംഗമയുഗീ ബ്രാഹ്മണരാണെന്ന്. ബുദ്ധിയില് ബാബയുടെ ഓര്മ്മയുമുണ്ടായിരിക്കണം ചക്രവും കറക്കികൊണ്ടിരിക്കണം, അപ്പോള് മനസ്സിലാക്കി കൊടുക്കുക വളരെ സഹജമാണ്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ബാബയാണ് ഏറ്റവും ഉയര്ന്ന അച്ഛന്. ബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. നമ്മള് തന്നെയാണ് പൂജ്യര്, നമ്മള് തന്നെയാണ് പൂജാരി, ഈ മന്ത്രം വളരെ നല്ലതാണ്. അവര് പിന്നെ പറയുന്നു ആത്മാവ് തന്നെയാണ് പരമാത്മാവെന്ന്, എന്താണോ പറയുന്നത് അത് തികച്ചും തെറ്റാണ്. നമ്മള് പവിത്രമായിരുന്നു, 84 ജന്മത്തിന്റെ ചക്രം കറക്കി ഇപ്പോള് ഇങ്ങനെയായി മാറിയിരിക്കുന്നു. ഇപ്പോള് നമുക്ക് തിരിച്ച് പോകണം. ഇന്ന് ഇവിടെ, നാളെ വീട്ടിലേയ്ക്ക് പോകും. നമ്മള് പരിധിയില്ലാത്ത ബാബയുടെ വീട്ടിലേയ്ക്ക് പോകുന്നു. ഇത് പരിധിയില്ലാത്ത നാടകമാണ് അതിപ്പോള് ആവര്ത്തിക്കുകയാണ്. ബാബ പറയുന്നു ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധത്തേയും മറന്ന് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ഇപ്പോള് നമ്മള് ഈ ശരീരത്തെ ഉപേക്ഷിച്ച് വീട്ടിലേയ്ക്ക് പോകുന്നു, ഈ ഓര്മ്മ ഉറച്ചതാക്കൂ, ഞാന് ആത്മാവാണ്- ഇതും ഓര്മ്മയുണ്ടായിരിക്കുകയും തന്റെ വീടിനെയും ഓര്മ്മയുണ്ടായിരിക്കുകയു
മാണെങ്കില് ബുദ്ധിയില് നിന്ന് മുഴുവന് ലോകത്തെയും സന്യാസം ചെയ്യാന് പറ്റും. ശരീരത്തിന്റെയും സന്യാസം, അതിനാല് എല്ലാത്തിന്റെയും സന്യാസം. ആ ഹഠയോഗികള് മുഴുവന് ലോകത്തിന്റെയും സന്യാസം ചെയ്യുന്നില്ല, അവരുടെത് പാതിയാണ്. നിങ്ങള്ക്കാണെങ്കില് മുഴുവന് ലോകത്തെയും ത്യാഗം ചെയ്യണം, സ്വയത്തെ ദേഹമെന്ന് മനസ്സിലാക്കുന്നതുകൊണ്ട് പിന്നെ പ്രവൃത്തിയും അങ്ങനെയുള്ളത് ചെയ്യുന്നു. ദേഹാഭിമാനിയാകുന്നതു
കൊണ്ട് മോഷണം- കള്ളം, അസത്യം പറയുക, പാപം ചെയ്യുക...... ഈ എല്ലാ സ്വഭാവവും ഉണ്ടാകുന്നു. ഒച്ചവെച്ച് സംസാരിക്കുന്നതിന്റെ സ്വഭാവവും ഉണ്ടാകുന്നു, എന്നിട്ട് പറയും എന്റെ ശബ്ദം തന്നെ അങ്ങനെയാണ്. ദിവസത്തില് 25-30 പാപവും ചെയ്യുന്നു. അസത്യം പറയുന്നതും പാപമാണല്ലോ. സ്വഭാവമായി മാറുന്നു. ബാബ പറയുന്നു- ശബ്ദം കുറയ്ക്കാന് പഠിക്കൂ. ശബ്ദം കുറയ്ക്കുന്നതില് ഒരിക്കലും വൈകരുത്. നായയെ പാലിക്കുന്നതും നല്ലതായി അനുഭപ്പെടുന്നു, കുരങ്ങ് എത്ര പരാക്രമിയാണ് പിന്നീട് ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കില് ഡാന്സെല്ലാം ചെയ്യുന്നു. മൃഗങ്ങളും പരിവര്ത്തനപ്പെടുന്നു. മൃഗങ്ങളെ മാറ്റുന്നത് മനുഷ്യനാണ്. മനുഷ്യരെ പരിവര്ത്തനപ്പെടുത്തുന്നത് ബാബയാണ്. ബാബ പറയുകയാണ് നിങ്ങളും മൃഗങ്ങളെ പോലെയാണ് അതുകൊണ്ടാണ് എന്നെ നിങ്ങള് കൂര്മ്മാവതാരം, വരാഹാവതാരം എന്നെല്ലാം പറയുന്നത്. എങ്ങനെയാണോ നിങ്ങളുടെ പ്രവൃത്തികള്, അതിലൂടെ എന്റെ പേരും മോശമാകുന്നു. ഇതും നിങ്ങള്ക്കേ അറിയൂ, ലോകത്തിലുള്ളവര്ക്ക് അറിയുകയില്ല. അവസാനം നിങ്ങള്ക്ക് സാക്ഷാത്ക്കാരമുണ്ടാകും. എങ്ങനെയെല്ലാം ശിക്ഷകള് അനുഭവിക്കുന്നു, അതും നിങ്ങള്ക്ക് അറിയാന് സാധിക്കും. പകുതി കല്പം ഭക്തി ചെയ്തു, ഇപ്പോള് ബാബയെ ലഭിച്ചിരിക്കുകയാണ്. ബാബ പറയുകയാണ് എന്റെ മതത്തിലൂടെ നടക്കുന്നില്ലായെങ്കില് ശിക്ഷ ഒന്നു കൂടി വര്ദ്ധിക്കും അതുകൊണ്ട് ഇപ്പോള് പാപം ചെയ്യുന്നത് ഉപേക്ഷിക്കൂ. തന്റെ ചാര്ട്ട് വെയ്ക്കൂ ഒപ്പം തന്നെ ധാരണയും ഉണ്ടായിരിക്കണം. മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിന്റെ പ്രാക്ടീസും ഉണ്ടായിരിക്കണം. പ്രദര്ശിനിയിലെ ചിത്രങ്ങളുടെ മേല് ശ്രദ്ധ കൊടുക്കൂ. ആര്ക്ക് നമ്മള് എങ്ങനെ മനസ്സിലാക്കി കൊടുക്കും. ആദ്യമാദ്യത്തെ കാര്യം ഇതെടുക്കൂ- ഗീതയുടെ ഭഗവാന് ആരാണ്? ജ്ഞാനത്തിന്റെ സാഗരന് പതിത പാവനന് പരംപിതാ പരമാത്മാവാണല്ലോ. ഈ ബാബ എല്ലാ ആത്മാക്കളുടെയും അച്ഛനാണ്. അതിനാല് ബാബയുടെ പരിചയം വേണമല്ലോ. ഋഷി-മുനിമാര്ക്കൊന്നും ബാബയുടെ പരിചയമില്ല, രചനയുടെ ആദി-മധ്യ-അന്ത്യത്തിന്റെയും പരിചയമില്ല അതുകൊണ്ട് ആദ്യമാദ്യം ഇത് മനസ്സിലാക്കി കൊടുത്ത് എഴുതിക്കൂ ഭഗവാന് ഒന്നു മാത്രമാണ്. വേറെ ആര്ക്കും ആവാന് സാധ്യമല്ല. മനുഷ്യര്ക്ക് സ്വയം ഭഗവാനെന്ന് പറയാന് സാധിക്കില്ല.

നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് നിശ്ചയമുണ്ട് - ഭഗവാന് നിരാകാരനാണ്. ബാബ നമ്മേ പഠിപ്പിക്കുകയാണ്. നമ്മള് വിദ്യാര്ത്ഥികളാണ്. ബാബ അച്ഛനുമാണ്, ടീച്ചറുമാണ്, സദ്ഗുരുവുമാണ്. ഒരാളെ ഓര്മ്മിക്കുകയാണെങ്കില് ടീച്ചറിനെയും ഗുരുവിനെയും ഓര്മ്മ വരും. ബുദ്ധി അലയുകയില്ല. കേവലം ശിവനെന്ന് മാത്രം പറയരുത്, ശിവന് നമ്മുടെ അച്ഛനുമാണ്, സുപ്രീം ടീച്ചറുമാണ്, നമ്മേ കൂടെ കൊണ്ടുപോവുകയും ചെയ്യും. ആ ഒരാള്ക്ക് തന്നെ എത്ര മഹിമയാണ്, ആ ബാബയെ മാത്രം ഓര്മ്മിക്കണം. ചിലര് പറയുന്നു ഇവര് ബീ.കെ. കളെ തന്റെ ഗുരുവാക്കിയിരിക്കുന്നു. നിങ്ങള്ഗുരുവാകുന്നു
ണ്ടല്ലോ. പിന്നീട് നിങ്ങളെ അച്ഛനെന്ന് പറയുകയില്ല. ടീച്ചര്, ഗുരുവെന്ന് പറയും, അച്ഛനെന്ന് പറയില്ല. മൂന്നുമാണെന്ന് ആ ബാബയെ മാത്രമാണ് പറയുക. അത് ഏറ്റവും ഉയര്ന്ന അച്ഛനാണ്, ഇദ്ദേഹത്തിനും മുകളിലാണ് ആ ബാബ. ഇത് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കണം. പ്രദര്ശിനികളില് മനസ്സിലാക്കി കൊടുക്കുന്നതിനുള്ള ബുദ്ധിയുണ്ടായിരിക്കണം. എന്നാല് സ്വയം ഇത്രയും ധൈര്യമുണ്ടെന്ന് കരുതുന്നില്ല. വലിയ വലിയ പ്രദര്ശിനികളുണ്ടാകുമ്പോള് ആരാണോ നല്ല നല്ല സര്വ്വീസബിള് കുട്ടികള്, അവര് പോയി സര്വ്വീസ് ചെയ്യണം. ബാബ ഒരിക്കലും വേണ്ടെന്ന് പറയുന്നില്ല. മുന്നോട്ട് പോകുമ്പോള് സന്യാസിമാര്ക്കെല്ലാം നിങ്ങള് ജ്ഞാനബാണം എയ്ത് കൊണ്ടിരിക്കും. എവിടെയ്ക്ക് പോകാനാണ്! ഒരേയൊരു കടയാണ്. എല്ലാവരുടെയും സദ്ഗതി ഈ കടയില് നിന്നാണ് ഉണ്ടാവുന്നത്. ഈ കട ഇങ്ങനെയുള്ളതാണ്, നിങ്ങള് എല്ലാവര്ക്കും പവിത്രമായി മാറാനുള്ള വഴി പറഞ്ഞു തരുന്നു പിന്നീട് മാറിയാലും ശരി, ഇല്ലെങ്കിലും ശരി.

നിങ്ങള് കുട്ടികളുടെ വിശേഷ ശ്രദ്ധ സര്വ്വീസിലായിരിക്കണം. അഥവാ കുട്ടികള് വിവേകശാലികളാണ് പക്ഷെ സര്വ്വീസ് പൂര്ത്തിയാക്കുന്നില്ലാ
യെങ്കില് ബാബ മനസ്സിലാക്കുന്നു രാഹുവിന്റെ ദശ പിടിച്ചിരിക്കുകയാണ്. ദശകള് എല്ലാവരിലും കറങ്ങുന്നുണ്ടല്ലോ. മായയുടെ നിഴലില് പെട്ടുപോകുന്നു പിന്നീട് രണ്ടു ദിവസത്തിന് ശേഷം ശരിയാകുന്നു. കുട്ടികള്ക്ക് സര്വ്വീസിന്റെ അനുഭവം നേടിയിട്ട് വരണം. പ്രദര്ശിനിയെല്ലാം ചെയ്തുകൊണ്ടേയിരിക്
കുന്നുണ്ട്, എന്നിട്ടും എന്തുകൊണ്ട് മനുഷ്യര് മനസ്സിലാക്കി പെട്ടെന്ന് എഴുതുന്നില്ല ഗീത കൃഷ്ണന്റെയല്ല, ശിവ ഭഗവാന് ഉച്ചരിച്ചതാണെന്ന്. ചിലാരാണെങ്കില് കേവലം പറയുന്നു ഇത് വളരെ നല്ലതാണ്, മനുഷ്യര്ക്ക് വേണ്ടി വളരെ മംഗളകാരിയാണ്, എല്ലാവര്ക്കും കാണിച്ചുകൊടുക്കണം. പക്ഷെ ഞാനും ഈ സമ്പത്ത് നേടും....... ഇങ്ങനെ ആരും പറയുന്നില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ദേഹാഭിമാനത്തില് വന്ന് ഉറക്കെ സംസാരിക്കരുത്. ഈ സ്വഭാവത്തെ കളയണം. മോഷ്ടിക്കുക, അസത്യം പറയുക..... ഇതെല്ലാം പാപമാണ്, ഇതില് നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ദേഹീ അഭിമാനിയായിരിക്കണം.

2) മരണം തൊട്ടുമുന്നിലാണ് അതുകൊണ്ട് ബാബയുടെ ശ്രീമതത്തിലൂടെ നടന്ന് പാവനമായി മാറണം. ബാബയുടെതായി മാറിയതിനു ശേഷം യാതൊരു മോശമായ കര്മ്മവും ചെയ്യരുത്. ശിക്ഷകളില് നിന്ന് രക്ഷപ്പെടുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം.

വരദാനം :-
ലോക പ്രിയ സഭയുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന രാജ്യ സിംഹാസന അധികാരിയായി ഭവിക്കൂ

ഏതൊരു സങ്കല്പം അല്ലെങ്കില് വിചാരം നടത്തുമ്പോഴും ആദ്യം പരിശോധിക്കൂ ഈ വിചാരം അഥവാ സങ്കല്പം ബാബയ്ക്ക് പ്രിയപ്പെട്ടതാണോ? എന്താണോ പ്രഭു പ്രിയമായിട്ടുള്ളത് അത് ലോക പ്രിയമായി സ്വതവേ മാറുന്നു. അഥവാ ഏതെങ്കിലും സങ്കല്പത്തില് സ്വാര്ത്ഥതയുണ്ടെങ്കില് അതിനെ മനോപ്രിയമെന്ന് പറയും അതുപോലെ വിശ്വ മംഗളാര്ത്ഥമാണെങ്കില് ലോക പ്രിയം അല്ലെങ്കില് പ്രഭു പ്രിയമെന്ന് പറയും. ലോക പ്രിയ സഭയുടെ അംഗമാകുക അര്ത്ഥം നിയമ വ്യവസ്ഥയുള്ള രാജ്യ അധികാരം അഥവാ രാജ്യ സിഹാസനം പ്രാപ്തമാക്കുക.

സ്ലോഗന് :-
പരമാത്മാ കൂട്ടുകെട്ടിന്റെ അനുഭവം ചെയ്യൂ എങ്കില് എല്ലാം സഹജമായി അനുഭവം ചെയ്ത് സുരക്ഷിതമായിരിക്കും.

അവ്യക്ത സൂചന - കമ്പൈന്ഡ് രൂപ സ്മൃതിയിലൂടെ സദാ വിജയിയാകൂ

ഏതുപോലെയാണോ ശിവ-ശക്തി കമ്പൈഡ് രൂപമായിട്ടുള്ളത് അതുപോലെ പാണ്ഢവപതിയും പാണ്ഢവരും ഇത് സദാ കാലത്തെ കമ്പൈഡ് രൂപമാണ്. പാണ്ഢവപതിക്ക് പാണ്ഢവരെ കൂടാതെ ഒന്നും ചെയ്യാന് സാധിക്കില്ല. ആരാണോ ഇങ്ങനെ കമ്പൈഡ് രൂപത്തില് സദാ കഴിയുന്നത് അവരുടെ മുന്നില് ബാപ്ദാദ സാകാരത്തിലേതു പോലെ എല്ലാ സംബന്ധങ്ങളോടെയും മുന്നിലുണ്ടയിരിക്കും. എവിടെ വിളിക്കുന്നോ അവിടെ സെക്കന്റില് ഹാജരാകും അതുകൊണ്ടാണ് പറയുന്നത് ഹാജിര് ഹസൂര്.